2011-May-21 ലോകാവസാനമോ?

എല്ലാ കാലഘട്ടത്തിലേയും ജനസമൂഹം ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംസാരിച്ചു കൊ ണ്ടിരിക്കുന്ന വാചകങ്ങളില്‍ ഒന്നാണ് ലോകാവസാനം.പലരും ഭീതിയോടെയും നിരാശയോടെയുമാണ് ഇതിനെക്കുറിച്ച് സംസാരിക്കാറ്.ഭൂതകാലത്തെക്കുറിച്ചു ആലോചിക്കുന്നതില്‍ കൂടുതല്‍ ഭാവികാല ത്തെ കുറിച്ചു മനുഷ്യന്‍ ചിന്തിക്കുന്നു. എന്നാല്‍ ലോകാവസാനം എപ്പോള്‍, എങ്ങിനെ,അതിനുശേഷം എന്ത് എന്നറിയുവാന്‍ മനുഷ്യര്‍ വളരെ പരിശ്രമിക്കുന്നുണ്ടെങ്ങിലും കൃത്യമായി ആ ദിവസം തെളിയിക്കുവാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.തെറ്റായ കണക്കുകള്‍ പലരും ലോകത്തിനു മുന്പില്‍ അവതരിപ്പിച്ചു എന്നാല്‍ അതൊന്നും സത്യമായിരുന്നില്ലെന്നു പിന്നീട് തെളിയപ്പെടുകയും ചെയ്തു.ഇപ്പോഴത്തെ പുതിയ ചര്‍ച്ചാ വിഷയമാണല്ലോ ഹാരോള്‍ഡ്‌ കാബിങ്ങിന്റെ  പ്രവചനം.അദ്ദേഹം പറയുന്നത് 2011-May-21-നു ലോകം അവസാനിക്കുമെന്നാണ്.അമേരിക്കയിലെ ഫാമിലി റേഡിയോ പ്രഭാഷകനാണ് ഇദ്ധേഹം.1994-ഇല്‍ ലോകം അവസാനിക്കുമെന്നായിരുന്നു ഇയാള്‍  ആദ്യം പ്രവചിച്ചിരുന്നത്  എന്നാല്‍ അത് സംഭവിച്ചില്ല ഈ പ്രാവശ്യം കൃത്യമായി അത് സംഭവിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലോകാവസാനത്തെ കുറിച്ച് മായന്‍സ് കലണ്ടര്‍ പ്രകാരം 2012-എന്ന സിനിമ റോളണ്ട് എമിരിച്ച് സംവിധാനം ചെയ്ത്  ജനത്തെ ഭീതിയിലാഴ്ത്തി കോടികള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ കൊയ്തെടുത്തു.

   സകല മതസ്ഥരും ഒരു കാത്തിരിപ്പിലാണ്.ഹൈന്ദവ സ്നേഹിതര്‍ ലോകാവസാനത്തിനു മുന്നോടിയായി പറയുന്നത് അവസാനത്തെ അവതാരമായ കല്‍ക്കിയുടെ രംഗപ്രവേശനവും,മുസ്ലിം സ്നേഹിതര്‍ ധജാലും,ഇസാനബിയും വരുന്നതോടെയെന്നും,നാമധേയ ക്രിസ്തീയ സമൂഹം യേശുവിന്റെ വരവോടുകൂടി അതാരംഭിക്കും എന്നുമാണ്.എന്നാല്‍ ബൈബിള്‍ പ്രകാരം ലോകാവസാനമോ മനുഷ്യാവസാനമോ ഇല്ല യുഗാവസാനമേയുള്ളൂ കാരണം ഒരിക്കല്‍ ജനിച്ച മനുഷ്യന്‍ അവസാനിക്കുന്നില്ല യുഗമാണ് അവസാനിക്കുന്നത്.ബൈബിള്‍ വിശദമായി പരിശോദിച്ചാല്‍ ഏഴു യുഗങ്ങളെപറ്റി അതില്‍ പ്രതിപാദിച്ചിരിക്കുന്നത് കാണുവാന്‍ സാധിക്കും.അതില്‍ ആറാമത്തെ യുഗമായ ക്രിപായുഗ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.യേശു ക്രിസ്തുവിന്റെ വരവോടെ ക്രിപായുഗം  ആരംഭിച്ചു എങ്കില്‍ യേശുക്രിസ്തുവിന്റെ മേഘപ്രത്യക്ഷ തയോടെ കൃപായുഗം അവസാനിക്കുന്നു.സഹസ്രാബ്ധയുഗം ആരംഭിക്കുന്നത്  ആയിരം വര്‍ഷം ഇരുമ്പുകോല്‍കൊണ്ടു  ഭൂമിയെ ഭരിക്കുവാനായി യേശു ക്രിസ്തു തന്റെ വിശുദ്ധന്മാരുമായി ഒലിവുമലയില്‍ വന്നിരങ്ങുന്ന തോടെയാണ്.ആയിരം ആണ്ടു വാഴ്ചയ്ക്ക്ശേഷം സാത്താനെ അഗാധ കൂപത്തില്‍ നിന്നും അഴിച്ചു വിടുന്നു എന്നാല്‍ വീണ്ടും അവന്‍ ഗോഗ്,മാഗോഗ് തുടങ്ങിയവരെ കൂട്ടിക്കൊണ്ട് യേശുക്രിസ്തുവുമായി യുദ്ധത്തിനു തയ്യാറാകുന്നു എന്നാല്‍ സാത്താന്‍ പരാജയപ്പെടുകയും വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ പോകയും ചെയ്യുന്നു.ശേഷം ആകാശത്തുനിന്നും തീ വീഴുകയും ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകയും മൂല പദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിന്റെ പണികളും കത്തി പോകയും ചെയ്യും.

        പിന്നീട് മധ്യാകാശത്തുവച്ചു വെള്ള സിംഹാസനത്തിലിരുന്നു യേശുക്രിസ്തു അന്ത്യ ന്യായവിധി നടത്തുന്നു പിന്നീട് പുതിയ ആകാശം,പുതിയ ഭൂമി,പുതിയ യെരുശലേം വരുന്നതോടൊപ്പം നിത്യത ആരംഭിക്കുകയും ചെയ്യുന്നു.നിത്യതയ്ക്ക് ഒരു പ്രത്യേക കാലഘട്ടം വച്ചിട്ടില്ല.ഈ നിത്യതയില്‍ ജീവിക്കുവാന്‍ വേണ്ടിയാണ് സത്യ സഭ കാത്തിരിക്കുന്നത് ഈ സഭയില്‍ സ്നേഹിതന്‍ അംഗം ആയിട്ടില്ല എങ്കില്‍ ഈ സമയം തന്നെ അതിനായ് ഒരുങ്ങൂ...ഏതെങ്കിലും സംഘടനയില്‍ പെരുള്ളതുകൊണ്ടോ,റേഷന്‍ കാര്‍ഡില്‍ പേരുള്ളത് കൊണ്ടോ നിത്യതയ്ക്ക് അവകാശി ആകുകയില്ല ജീവപുസ്തകത്തില്‍ പേരില്ലാത്തവനെ തീപൊയ്ക യില്‍ തള്ളിയിടും എന്ന് ബൈബിള്‍ പറയുന്നു.ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ദൈവ വചനത്തിനു മാറ്റമില്ല അതു സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.ഇതുവരെ ബൈബിളിലെ പ്രവചനങ്ങള്‍ കൃത്യമായി നിറവേറിയതാകയാല്‍ ഈ സംഭവങ്ങളും താമസംവിനാ സംഭവിക്കും.ആകയാല്‍ നിത്യനരകത്തിലേക്കല്ല നിത്യസ്വര്‍ഗത്തിലേക്ക് യേശു സ്നേഹിതനെയും ക്ഷണിക്കുകയാണ് ഇപ്പോഴാകുന്നു സുപ്രധാനകാലം ഇപ്പോഴാകുന്നു രക്ഷാ ദിവസം ആകയാല്‍ പ്രിയ ബ്ലോഗുവായനക്കാരെ ദൈവം അതിനു സഹായിക്കട്ടെ എന്ന ആശംസയോടെ നിര്‍ത്തുന്നു.കര്‍ത്താവ് താന്‍ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ധത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുന്‍പേ ഉയിര്‍ത്തെഴുന്നെല്‍ക്കയും ചെയ്യും പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടോരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും.ഇങ്ങിനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും.ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊള്‍വിന്‍.  
      

Comments

  1. Anonymous10:10 PM

    Very Nice Blog

    ReplyDelete
  2. പൊന്നു ചങ്ങാതി, ഒന്നു മിണ്ടാതിരിക്കാമോ? അവസാനിക്കുന്നെങ്കില്‍ അവസാനിക്കട്ടെ. അതിനെന്താ ചേതം.

    ReplyDelete
  3. ചേതമുള്ളവ്ര്‍ക്കുവേണ്ടിയാണ് സുഹൃത്തെ ഇതെഴുതുന്നത്.

    ReplyDelete
  4. good article...may lord bless u
    we are inviting u to our blog
    http://vazhiyumsathyavum.blogspot.com

    ReplyDelete
  5. ...... ആകയാൽ ജീവപുസ്തകത്തിൽ പേരില്ലാത്ത കടുത്ത അന്ധവിശ്വാസിയും മറ്റുള്ള മതങ്ങളെ പരിഹസിക്കുകയും ചെയ്യാൻ കച്ച കെട്ടുകയും ചെയ്യുന്ന താങ്കളെ തീ പൊയ്കയിലേക്ക്‌ തള്ളിയിടരുതെന്ന് ഞങ്ങൾ റെക്കമന്റ്‌ ചെയ്യാം എന്താ?...ഒരു ചെറിയ കൺസെ ഷൻ.,.. താങ്കളായതു കൊണ്ട്‌ മാത്രം!!...മറ്റു മതങ്ങളെ പരിഹസിക്കാൻ ഇറങ്ങുമ്പോൾ സ്വന്തം മതത്തിലെ ചൊറികൾ ഓരോ ആളും കണ്ടാൽ നല്ലതല്ലേ?.. അപ്പോൾ പിന്നെ വാക്കില്ല വാക്കു തർക്കമില്ല...!
    ഹിന്ദു മതത്തിൽ യുഗങ്ങളാണ്‌ മാറി വരുന്നത്‌...സാറേ!

    ReplyDelete
  6. സ്നേഹിതാ,മറുപടി എഴുതുമ്പോള്‍ ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കണം അല്ലാതെ മനസ്സില്‍ തോന്നുന്ന വിമര്‍ശനങ്ങള്‍ എഴുതി വിടുന്നതല്ല.അത് വലിയ സംഭവമായി സാറിനു തോന്നുമെങ്ങിലും എനിക്ക് തോന്നുന്നില്ല അത് മാന്യമാനെന്നും തോന്നുന്നില്ല.1)ഞങ്ങള്‍ റെക്കമന്റ് ചെയ്യാം എന്ന് പറഞ്ഞല്ലോ ആരാണ് ഞങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.സ്നേഹിതന്റെ റെക്കമന്റ് ആവശ്യമുള്ളവര്‍ക്ക് കൊടുത്തോളൂ എനിക്ക് ഏതായാലും ആവശ്യം ഇല്ല 1)ഒരു മതത്തെയും ഞാന്‍ പരിഹസിച്ചിട്ടില്ല അവരുടെ തെറ്റുകള്‍ (അത് അവരില്‍ തന്നെ ഭൂരിഭാഗം പേരും അന്ഗീകരിച്ചത് തന്നെ)ചൂണ്ടി കാണിച്ചു എന്നേയുള്ളൂ. 2)സ്വന്തം മതത്തിലെ ചൊറി എന്ന് വിശേഷിപ്പിച്ചത്‌ ഒന്ന് വിശധമാക്കാമൊ?3)ഏതു യുഗം മാറി വരുന്ന കാര്യമാണ് കാര്യമാണ് പറയുന്നത് യുഗം മാറി വരുന്നതനുസരിച്ച്‌ അധോകതി അല്ലാതെ പുരോഗതി ഇല്ലല്ലോ സാറേ... @ഈ വില കുറഞ്ഞ തന്ത്രങ്ങള്‍ ഒഴിവാക്കൂ സ്നേഹിതാ

    ReplyDelete
  7. Anonymous2:16 PM

    2000 കൊല്ലങ്ങള്‍ക്ക് ശേഷം നടന്നതെല്ലാം അന്ധവിശ്വാസം ഒരിക്കലും നടക്കാത്ത കഥകളെല്ലാം നിങ്ങള്ക്ക്
    സത്യവും അത്ഭുതം മനസ്സിലുള്ള കുശുമ്പ് കുന്നായ്മ വെറുപ്പ്‌ ദ്രവ്യസക്തി ദൈവം ആകാനുള്ള മോഹം ഇവയെല്ലാം
    ഉപേക്ഷിക്കൂ സഹോദരാ നീയും നിന്റെ കുടുംബവും രക്ഷപെടും

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി