മതത്തിലെ ചതിക്കുഴികള്‍..
ഹൈദരാബാദിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന്റെ അടുത്തു കൂടി ഒരിക്കല്‍ എനിക്ക് പോകേണ്ടി വന്നു. അന്നവിടെ എന്തെല്ലാമോ ഉത്സവം നടക്കുന്ന പ്രതീതി. കുറെ പെണ്‍കുട്ടി കളെ ഒരുക്കി കുതിരപ്പുറത്തു ഇരു ത്തിയിരിക്കുന്നു. മുഖം പൂക്കള്‍ കൊണ്ട് മറചിരിക്കുകയാണ്. ഇവരെ ദേവദാസികളാക്കി അമ്പലത്തില്‍ കുടിയിരുത്തുന്ന ദിവസമായിരുന്നു അന്ന്. ഒരു കുടുംബത്തില്‍ നാലിന് മേലെ പെണ്‍കുട്ടികലുന്ടെങ്കില്‍ അതില്‍ മൂത്ത കുട്ടിയെ ദേവദാസിയായി നല്‍കാമെന്ന് നേര്‍ച്ചയുണ്ടാത്രെ. അത്തരത്തിലുള്ള കുട്ടികള്‍ പിന്നെ ക്ഷേത്രത്തിന്റെ സ്വത്താണ്. ഇവരെ ക്ഷേത്രത്തില്‍ കുടിയിരുത്തുന്ന ദിവസം അവിടെ ലേലം വിളി നടക്കും ഈ കന്നി പെണ്‍കുട്ടികള്‍ക്ക് വേണ്ടി. പണക്കാരുടെ വക. ഇത്തരത്തില്‍ വിളിച്ചു കിട്ടുന്ന തുക ക്ഷേത്രത്തിനുള്ളതാണ്. ഇതിനാണ് ഞാന്‍ സാക്ഷിയായിരിക്കുന്നത്. പൂക്കള്‍ കൊണ്ട് മറച്ചിരിക്കുന്ന ഈ കുട്ടികളുടെയും കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടാവാം. അവരും ആരെയെങ്കിലും ശപിക്കുന്നുമുണ്ടാകാം. ആ ഓരോ ശാപവും നമ്മളില്‍ ഓരോരുത്തരിലും പതിക്കുന്നില്ലേ. ഇതെല്ലാം കേരളത്തിനു വെളിയിലാണ് എന്ന് പറഞ്ഞു നമ്മള്‍ ഒരിക്...