പുരോഹിതന്റെ ധൂപക്കുറ്റി ചിന്തകളും,ബൈബിളിലെ വ്യാഖ്യാനവും
റി ഞ്ചു അച്ഛൻ ധൂപക്കുറ്റിയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസംഗിക്കുന്നത് കേൾക്കുവാൻ ഇടയായി.ധൂപക്കുറ്റി യെക്കുറിച്ചുള്ള അച്ഛന്റെ വ്യാഖ്യാനം ഇങ്ങിനെ യാണ്. ധൂപക്കുറ്റി പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു. ധൂപക്കുറ്റിയുടെ മേൽത്തട്ട് സ്വർഗ്ഗത്തെയും, താ ഴെ തട്ട് കന്യകാമറിയത്തിന്റെ ഉദരത്തെയും,അതിലെ കരി മനുഷ്യന്റെ പാപാവസ്ഥയെയും, അഗ്നി പകർന്നു കൊടുക്കുന്നത് പരിശുദ്ധാത്മാവിനെയും,ധൂപക്കുറ്റിയുടെ നാലു ചങ്ങലകൾ ഭൂമിയുടെ നാല് ദിക്കിനെയും,ഒരു ചങ്ങല ദൈവത്തെയും,രണ്ടും മൂന്നും യേശുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും, നാലാമത്തേത് പരിശുദ്ധാത്മാവിനെയും,12 മണികൾ ശിഷ്യന്മാരേയും സൂചിപ്പിക്കുന് നു. നാദാബും,അബീഹൂവും പഴയ നിയമത്തിൽ ധൂപകലശം എടുത്തിട്ടുണ്ട്.ധൂപം വീശുന്നത് 3 കാര്യങ്ങൾക്കു വണ്ടിയാണ്? 1)ജനത്തെ ശുദ്ധീകരിക്കുവാൻ 2)ജനത്തെ അനുഗ്രഹി ക്കുവാണ്? 3)ഞാനൊരു ക്രിസ്ത്യാനിയാണ് തുടർന്ന് നടക്കുന്ന ശുശ്രൂഷയിൽ പങ്കെടുക്കുവാൻ എനിക്കു പ്രാഗൽഭ്യം ഉണ്ട് എന്ന് സാക്ഷി പറയുവാൻ വേണ്ടിയാണ്. കറുത്തകുപ്പായം ധരിച്ചല്ലാതെ ധൂപക്കുറ്റി വീശാൻ പാടില്ല കാരണം ധൂപക്കു...