മനുഷ്യ ദൈവവും,ദേവസ്വംവക മനുഷ്യവിളക്കും

ലോകപ്രശസ്ത സായിബാബ 60-ലക്ഷം അനുയായികളെയും,3-കോടി ഭക്തരേയും, നാല്‍പതിനായിരംകോടി രൂപയും ഭൂമി യില്‍ ഉപേക്ഷിച്ചു സമാധിയായതും ഭൌതീ കദേഹത്തെ ആറടി നീളത്തിലും മൂന്നടി വീതിയിലും തീര്‍ത്ത കുഴിയില്‍ ഭാരതത്തി ലെ പുണ്യ നദികള്‍ എന്നറിയപ്പെടുന്ന കൃഷ്ണ, ഗോദാവരി, കാവേരി തുടങ്ങിയ നദികളില്‍ നിന്നെ ത്തിച്ച ജലവും മണലും അതില്‍ നിറച്ചു പതിനെട്ടുപൂജാരികള്‍ ചേര്‍ന്ന് ബാബയുടെ ദേഹം സമാധിയിരുത്തിയതുമായ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് വായിച്ചു കാണുമല്ലോ.  സായിബാബ തന്റെ ഭക്തരെ രണ്ടു തരത്തില്‍ ദുഖിപ്പിച്ചു എന്ന വസ്തുത സത്യമാണ് അവര്‍ ദുഖിച്ചതിന്റെ ഒന്നാമത്തെ കാരണം തങ്ങള്‍ ദൈവമായി കൊണ്ട് നടന്നു പൂജിക്കുകയും ദര്‍ശന,സ്പര്‍ശന സാക്ഷാത്കാരം നടത്തി സായൂജ്യം നല്‍കിയ ബാബ ഇഹലോകവാസം വെടിഞ്ഞല്ലോ എന്ന ദുഖവും,മറുവശത്ത്‌ താന്‍ തൊണ്ണൂറ്റിയാറു വര്‍ഷം ജീവിച്ചിരിക്കും എന്ന് പ്രവചിക്കുകയും ആ പ്രവചനം തെറ്റിച്ചുകൊണ്ട് പത്തുവര്‍ഷം മുന്‍പേ എണ്പത്തിയാറാം  വയസ്സില്‍ കാലപുരിപൂകിയല്ലോ എന്ന ദുഖവുമാണ് എന്നാല്‍ ഇദ്ദേഹത്തിനെതിരെയുള്ള സത്യമായ വിമര്‍ശനങ്ങള്‍ പ്രിത്യേകിച്ചു സായിഭക്തര്‍ ശ്രദ്ധിക്കാറില്ല കാരണം ദൈവ കോപം ഉണ്ടായാലോ എന്ന ഭയമായിരിക്കാം.

      ഏത് മതത്തിലും,ഏതു മനുഷ്യനിലും വിശ്വസിക്കുവാന്‍ ഇവിടെ സ്വാതന്ത്ര്യം ഉണ്ട് എന്നാല്‍ അതിന്റെ പേരില്‍ മനുഷ്യന്റെ ഭക്തിയെ ചൂഷണം ചെയ്യുന്നതില്‍ ഒരു പൌരന്‍ എന്ന നിലയില്‍ ചോദ്യം ചെയ്യാന്‍ ഏവര്‍ക്കും അവകാശവും ഉണ്ട് ഒരു ദൈവവും കൊപിക്കില്ല.ഒരു കാലത്ത് വസൂരി എന്ന രോഗം ഭദ്രകാളിയുടെ കോപംകൊണ്ട് വരുന്നതാണെന്ന വിശ്വാസം നിലനിന്നിരുന്നല്ലോ ആ സമയങ്ങളില്‍ രോഗം വന്നവരെ ഉപേക്ഷിച്ചു ആളുകള്‍ കൂട്ടംകൂട്ടമായ് മറ്റൊരു സ്ഥലത്തേക്ക് മാറി പോകുമായിരുന്നു കാളീ പ്രസാദത്തിനായ്  കോഴിവെട്ട് തുടങ്ങിയ വഴിപാടുകളും അരങ്ങേ റിയിരുന്നു ചില മാസങ്ങള്‍ കഴിയുമ്പോള്‍ ആ രോഗം മാറുകയും അതും കാളിയുടെ പ്രസാദം ഉണ്ടായതുകൊണ്ടാണെന്ന വിശ്വാസത്തില്‍ വീണ്ടും വഴിപാട്‌ അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.എന്നാല്‍ ഇന്ന് വസൂരിയെ പ്രതിരോധിക്കുവാന്‍ വാക്സിന്‍ കണ്ടുപിടിച്ചു ഒരു കാളിയും ഇതുവരെയും കോപിച്ചതായ് അറിവില്ല.ചില മാജിക്കുകള്‍ നടത്തി വിഭൂതികളും,സ്വര്‍ണ്ണവാച്ചും,സ്വര്‍ണ്ണലടുവും ഭക്തര്‍ക്ക്‌ കൊടുക്കുമ്പോള്‍ അത് സ്വീകരിച്ചു കിട്ടുന്ന  അനുഗ്രഹം മാത്രം മതി അവര്‍ക്ക്.ബി ബി സി തുടങ്ങിയ പല പ്രമുഖ ന്യൂസ്‌ ഏജന്‍സികളും വിശദമായി അന്വേഷണം നടത്തിയശേഷം ബാബയുടെ അത്ഭുതങ്ങള്‍ തട്ടിപ്പുകള്‍ ആണെന്ന സത്യം തെളിവിനായി വീഡിയോ ക്ലിപ്പിങ്ങുകള്‍ സഹിതം ലോകത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നിട്ടും ഭക്തശിരോമനികള്‍ അതൊന്നും വിശ്വസിക്കുവാന്‍ തയ്യാറായില്ല. 2004 ജൂണ്‍-ല്‍ ബാബയുടെ അദ്ഭുതങ്ങള്‍ മാജിക് മാത്രമാണെന്ന് വെളിപ്പെടുത്തി ബി.ബി.സി റിപ്പോര്‍ട്ട്,ബാബ ലൈംഗികമായി ദുരുപയോഗ പ്പെടുത്തി എന്ന് പറയപ്പെടുന്ന ചിലരുടെ അഭിമുഖങ്ങള്‍ ആസമയത്ത് പുറത്തുവന്നു.ബി ബി സി യുടെ മിക്ക റിപ്പോര്‍ട്ടുകളും സ്പേസ് റിസേര്ച്ചു കളും,കാലാവസ്ഥ നിര്‍വചനം തുടങ്ങിയവയെല്ലാം ക്രിത്യമാകയാല്‍ സംശയം കൂടാതെ ഇതെല്ലാം വിശ്വസിക്കുന്നവര്‍ ഈ കാര്യം മാത്രം വിശ്വസിക്കുവാന്‍ തയ്യാറാകാത്തതിന്റെ കാരണം അന്ധവിശ്വാസത്തിന്റെ ആധികാരികതയല്ലേ. 

   ഹിന്ദു മതത്തിന്റെ കാര്യമാണ് കഷ്ടം കാണുന്നതെല്ലാം ദൈവങ്ങളായി പ്രതിഷ്ട്ടിക്കേണ്ട ഗതികേടിലാണല്ലോ അവര്‍ വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് എന്നതാണ്‌ അവരുടെ സ്ഥിതി മാജിക് അറിയുന്നവര്‍ക്കെല്ലാം ദൈവങ്ങളാകാം പ്രസിദ്ധ മാജിക്കുകാരെല്ലാം ഹൈന്ദവമതമെന്ന വളക്കൂറുള്ള മണ്ണില്‍ വിത്ത് വിതറാത്തത് ഭാഗ്യം.1993 -ല്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ നാലു കൊലയാളികള്‍  ആശ്രമത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവും ഉത്തരമി ല്ലാത്ത ചോദ്യാമായിമാറി.2001 -ല്‍ ലൈംഗികപീഡനവും അനധികൃത സ്വത്തു കൈവശംവയ്ക്കല്‍  തുടങ്ങിയ കാര്യങ്ങളും സംഭവിച്ചു.കേരളത്തിലും അനേക സായ്‌ ഭക്തരുണ്ട്.എല്ലാ മനുഷ്യ ദൈവങ്ങളെയും, അന്ധവിശ്വാ സങ്ങളെയും ആലിംഗനം ചെയ്ത് കുടിയിരുത്തുവാന്‍ പറ്റിയ മണ്ണാണല്ലോ കേരളം.കേരളത്തില്‍ ഈയിടെ ചര്‍ച്ചചെയ്ത വിഷയമാണല്ലോ മകരജ്യോതി .2007-ല്‍ കലാകൌമതിയില്‍ ശ്രീ ഗോപകുമാര്‍ ഈ തട്ടിപ്പിന്റെ കഥ പുറത്തുകൊണ്ടുവന്നതാണ്.അതു മനുഷ്യനിര്‍മ്മിതമാണെന്ന് സര്‍ക്കാര്‍ പോലും സമ്മതിച്ചു കോടതിയെ ധരിപ്പിചെങ്ങിലും ഇപ്പോഴും കുറെ അന്ധ വിശ്വാസികള്‍ (ഹിന്ദു വിശ്വാസികളല്ല)ഇരുമുടിക്കെട്ടുംകെട്ടി ശബരിമലയ്ക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട് .ഇത്രയുംനാള്‍ ജനവഞ്ചന (ഈകാര്യം ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നെങ്ങില്‍)നടത്തിയതിനു കോടിക്കണ ക്കിനു വിശ്വാസികളോട് ക്ഷമ പറയാനുള്ള മര്യാദപോലും  ഇക്കൂട്ടര്‍ കാണിക്കാതിരുന്നത്‌ മോശമായിപ്പോയി.

    കോടതി ഇടപെട്ടതുകൊണ്ട്‌ മാത്രമല്ല ഈ മകരവിളക്കെന്ന തട്ടിപ്പ് പുറത്തായത് ഇതു പുകഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സത്യം ലോകത്തിനു വെളിവാക്കിക്കൊടുക്കണേ എന്ന പ്രാര്‍ത്ഥന ചൊല്ലിയവര്‍ക്ക് ദൈവം കൊടുത്ത മറുപടിയുമാണിത്.ഇങ്ങിനെയുള്ള എല്ലാ വിഷയത്തിലും കോടതി ഇടപെട്ടിരുന്നെങ്ങില്‍ മിക്കമതങ്ങളുടെയും പൊള്ളത്തരങ്ങള്‍ പുറത്തുവന്നേനെ.വനം,കെ എസ് ഇ ബി,പൊലീസ് എന്നിവയുടെ സഹായം നല്‍കിയാല്‍ ശാന്തിമാരെ വിട്ടു ഇനി എല്ലാ വര്‍ഷവും ഇതു കത്തിക്കുവാന്‍ തയ്യാറാണെന്ന്  ദേവസ്വം ബോര്‍ഡു കോടതിയെ അറിയിച്ചിട്ടുണ്ട്,കേരളത്തിനു പുറത്തുനിന്നും വരുന്നവര്‍ ഈ വിളക്കുകണ്ട് (മകരവിളക്കല്ല-മനുഷ്യ വിളക്ക്)വിശ്വസിച്ചു വഴിയില്‍ ഭിക്ഷയ്ക്കു വച്ചിരിക്കുന്ന എല്ലാ ഭണ്ടാരകുറ്റികളിലും കാശേറിയട്ടെ എന്ന ബ്രാഹ്മണബുദ്ധി ആയിരിക്കാം ഇതിനു പിറകില്‍  സര്‍ക്കാര്‍ ഇതിനു കൂട്ടുനില്‍ക്കുമോ എന്ന കാര്യമേ ഇനി അറിയേണ്ട ആവശ്യം ഉള്ളൂ.ഇപ്പോള്‍ പുതിയ ഒരു കാര്യമാണ് ദേവസ്വംകാര്‍ കണ്ടു പിടിച്ചിരിക്കുന്നത് മകരവിളക്ക്‌ മനുഷ്യന്‍ കത്തിക്കുന്നതും മകരജ്യോതി ആകാശത്തു തെളിയുന്നതുമാനെന്നാണ് (ആകാശത്തെ കൂട്ടുപിടിച്ചാല്‍ അവിടെപോയി ഒരു അന്വേഷണം കോടതി നടത്തില്ലെന്ന് വിശ്വസിചാകണം,മാത്രമല്ല അയ്യപ്പന്‍ മകരജ്യോതിക്ക് വേണ്ടി ഇവിടെവരെ വരികയും വേണ്ട ആകാശത്തുവരെ വന്നാല്‍ മതിയല്ലോ ദൈവങ്ങളുടെ സ്ഥലംമാറ്റം സ്ഥാനമാറ്റം തുടങ്ങിയവയ്ക്ക് പ്രതിവിധി നിശ്ചയിക്കുന്ന ജ്യോതിഷന്മാരാരും ഇതൊന്നും നേരത്തെ അറിഞ്ഞില്ലേ)പഴയവീഞ്ഞു പുതിയകുപ്പിയില്‍ എന്ന പോലൊരു പുതിയ തട്ടിപ്പാനിതെന്നു ഏതൊരു സത്യാന്വേഷിക്കും മനസ്സിലാകും കാരണം ആ ദിവസവും ധാരാളം നക്ഷത്രങ്ങള്‍ ആകാശത്ത് കാണും പിന്നെ അതിലേതാണ് മകരജ്യോതി എന്ന് ചോദിച്ചാല്‍ കണ്ടുപിടിക്കുവാന്‍ പ്രയാസമായിരിക്കും അല്ലെങ്കില്‍ ഈ നക്ഷത്രംദേവസ്വംവക എന്നൊരു ബോര്‍ഡ് തൂക്കുന്നത്‌ നന്നായിരിക്കും.

     എല്ലാ ഭാഷയിലും അതുണ്ടെങ്ങില്‍ ഏറ്റവും നന്ന്.മക്ക,വത്തിക്കാന്‍,തിരുപ്പതി,കുംഭമേള ഇവിടെതെക്കാളും കൂടുതല്‍ പേര്‍ വരുന്നത് ശബരിമലയിലാനെന്നു പറയുന്നു.അതുകൊണ്ട് ഗിന്നസ് ബുക്കിലേക്കുള്ള അപേക്ഷ കൊടുക്കാന്‍ പോകുന്നു എന്ന് തന്ത്രിയുടെ കൊച്ചുമകന്‍ പറയുകയുണ്ടായി.ശബരിമല അയ്യപ്പനെ ഗിന്നസ് അയ്യപ്പന്‍ എന്ന് വിളിക്കേണ്ടി വരുമല്ലോ.വിശ്വാസത്തിന്റെ പേരില്‍ ജനവഞ്ചന നടത്തി ആളെകൂട്ടിയാല്‍ ഗിന്നസ് ബുക്കിലും വലിയതെന്തെങ്ങിലും ഉണ്ടെങ്കില്‍ അവിടെയും കയറിപറ്റാന്‍ വലിയ ബുദ്ധിമുട്ട് കാണില്ല.വിശ്വാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌താല്‍ പിന്നെ മതവികാരമായി കൈ വെട്ടായി,ആരാധനാലയങ്ങള്‍ക്കു തീ വയ്ക്കലായി,പള്ളിപൊളിക്കലായി ഒന്ന് തുമ്മിയാല്‍ അല്ലെങ്കില്‍ ഒന്ന് വിമര്‍ശിച്ചാല്‍ തകര്‍ന്നു പോകുന്ന മത വിശ്വാസങ്ങള്‍ ആയതുകൊണ്ടല്ലേ ഈ അധാര്‍മ്മികതയ്ക്ക് മതപുരോഹിതവൃന്ദം അനുയായികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നത്.ഒരു മനുഷ്യനും ദൈവമാകുവാന്‍ കഴിയില്ല മനുഷ്യ നിര്‍മ്മിത വസ്തുക്കളിലോ,ക്ഷേത്രങ്ങളിലോ,പള്ളികളിലോ ദൈവം വസിക്കുന്നുമില്ല ദൈവം വസിക്കുവാന്‍ ആഗ്രഹിക്കുന്നത് മനുഷ്യ മനസ്സുകളിലാണ് അവിടെയാണ് നന്മ വസിക്കേണ്ടത് ഈ ദൈവങ്ങളുടെ അടുക്കല്‍ ചെല്ലുവാനും അനുഗ്രഹം വാങ്ങിക്കുവാനും പണം കയ്യില്‍ ഉണ്ടായാല്‍ മതി എന്നാല്‍ സത്യ ദൈവത്തിന്റെ അടുക്കല്‍ പോകനമെങ്ങില്‍ ഇതു മാത്രം പോര മനസ്സ് ശുദ്ധമായിരിക്കണം സഹജീവികളോടു കരുണ കാണിക്കണം കയ്ക്കൂലി,കള്ളത്തരങ്ങള്‍ ഇവയൊന്നും ഉണ്ടാകാന്‍ പാടില്ല ഇതു മിക്കവര്‍ക്കും സാധ്യമാല്ലത്തതുകൊണ്ടാല്ലേ വെറും മനുഷ്യ ദൈവങ്ങളുടെ അടുത്തു കെട്ടിപ്പിടിക്കാനും,കാലുനക്കാനും മനുഷ്യര്‍ ചെല്ലുന്നത്.ഈ ഗുണഗണങ്ങള്‍ ഉള്ള എത്ര മന്ത്രിമാര്‍ ഇവിടെയുണ്ട് എത്ര മതപുരോഹിതന്മാര്‍ ഇവിടെയുണ്ട് അനേകര്‍ക്ക്‌ സഹായം ചെയ്തുകൊടുത്തതുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ നാല്‍പതിനായിരംകോടി ആസ്തിയുള്ളവന്‍ നാനൂറുകോടി ചെലവ് ചെയ്യുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അസത്യത്തെ ജനങ്ങള്‍ വിമര്‍ശിക്കട്ടെ ഇതില്‍ സത്യം ഉണ്ടെങ്കില്‍ അവര്‍ മറുപടി പറയട്ടെ വരുന്ന തലമുറ ഈ അന്ധകാര,അനാചാര തടവറയില്‍ നിന്നും മോചനം പ്രാപിക്കട്ടെ അതിനായി സര്‍വ്വേശ്വരനോട്‌ പ്രാര്‍ഥിക്കാം.

Comments

 1. This comment has been removed by a blog administrator.

  ReplyDelete
 2. താങ്കളുടെ പ്രാർത്ഥന അന്ധകാരത്തിൽ നിന്നും ഘോരാന്ധകാരത്തിന്റെ മറ്റൊരു വറ ചട്ടിയിലേക്ക്‌!

  ReplyDelete
 3. പണ്ട് യേശു ക്രിസ്തുവും ഇത് പോലെ പല സംഭവങ്ങളും ചെയ്താണ് അനുയായികളെ കൂട്ടിയത്. എല്ലാരും മനുഷ്യര്‍ തന്നെ...ദൈവം എന്നത് മനുഷ്യ മനസ്സിന്റെ ഉത്പന്നം മാത്രം...അത് ചൂഷണം ചെയ്യാന്‍ പലരും ഇറങ്ങുന്നു..പലരും ചൂഷിതരാകുന്നു.

  ReplyDelete
 4. യേശുക്രിസ്തു ആളെകൂട്ടാന്‍ വേണ്ടി ഒരു ഉപായങ്ങളും,അത്ഭുതങ്ങളും കാണിച്ചിട്ടില്ല യേശുവിനെ ആ കാലത്തിലെ ജനങ്ങള്‍ രാജാവാക്കുവാന്‍ ശ്രമിച്ചപ്പോള്‍ യേശു അതിനെ എതിര്‍ക്കുക ആയിരുന്നു കാരണം യേശു ഈ ഭൂമിയില്‍ മനുഷ്യന് ജീവിക്കുവാന്‍ വേണ്ടി ക്രമീകരണങ്ങള്‍ നടത്തിയ ആല്ല യേശു സ്വര്‍ഗ്ഗമാണ് മനുഷ്യര്‍ക്ക്‌ വാഗ്ദാനം നല്‍കിയത് -ദൈവം മനുഷ്യന്റെ ഉല്‍പ്പന്നം അല്ല മനുഷ്യന്റെ ഉല്പന്നം മനുഷ്യ ദൈവങ്ങളും,മതങ്ങളും ആണ്-മനുഷ്യര്‍ ചൂഷിതരാകാതിരിക്കുവാന്‍ വേണ്ടിയാണ് അറിഞ്ഞ സത്യങ്ങള്‍ ഞാനും എഴുതുന്നത്‌.

  ReplyDelete
 5. കൊള്ളാം കേട്ടൊ ഈ എഴുത്തുകൾ ....
  ബിലാത്തി ബൂലോകരിൽ അംഗമാവുമല്ലോ ഭായ്

  ReplyDelete
 6. പ്രോത്സാഹനത്തിനു നന്ദി ആരോഗ്യപരമായ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു

  ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി