ഗീവര്‍ഗീസ് സഹദാ ചരിത്രം പറയുന്നു

ഗീവര്‍ഗീസ് സഹദായുടെ പേരില്‍ അനേകം പള്ളികളും കുരിശിന്‍ തൊട്ടികളും കാണുവാന്‍ കഴിയും പടയാളിയുടെ ഉടുപ്പിട്ട് വെള്ളകുതിര പ്പുറത്തു ചിറകുള്ള പാമ്പിന്റെ തലയ്ക്കുനേരെ കുന്തവും ഓങ്ങി നില്‍ക്കുന്ന  അദ്ദേഹത്തിന്റെ ചിത്രം തന്നെ പ്രസിദ്ധമാണ്.നാമധേയ ക്രയ്സ്തവരുടെ പുണ്യവാളനായും രോഗശാന്തി നല്‍ കുന്ന പട്ടാളക്കാരനായും ഇദ്ധേഹം അറിയപ്പെ ടുന്നു.കേരളത്തിലും ഗീവര്‍ഗീസിന്റെ പേരില്‍ പ്രസിദ്ധമായ ധാരാളം പള്ളികള്‍ ഉണ്ട് പുതുപ്പള്ളി,ഇടപ്പള്ളി,കടമറ്റം, എടത്വ, അരു വിത്തറ,കോട്ടയം ഇതെല്ലാം ഗീവര്‍ഗീസിന്റെ പേരിലാണ്  കത്തോലിക്കരും, യാക്കൊബായക്കാരും കൊഴിവെട്ടി പെരുന്നാളുകള്‍ നടത്തുന്നത്  ഇദ്ദേഹത്തിന്റെ നാമത്തിലാണ് പാമ്പിനെ കണ്ടു പേടിക്കുകയോ പാമ്പ്‌ വീട്ടില്‍ വരികയോ ചെയ്‌താല്‍ ഉടന്‍ ഗീവര്‍ഗീസിനു മെഴുകുതിരി, നേര്ച്ച, വിളക്കിലെണ്ണ തുടങ്ങിയ വഴിപാടുകള്‍ നേരലായി.വിശ്വാസികള്‍  അദ്ദേഹത്തെ മറന്നാല്‍ അദ്ദേഹം പാമ്പിനെ വിട്ടു നമ്മെ ഒര്‍പ്പിക്കുന്നതാനെന്നു പഴമക്കാര് പറയും.എന്നാല്‍ ഇദ്ദേഹത്തിന്റെ ജീവചരിത്രമോ ജന്മദേശമോ ഏതാണെന്ന് പെരുന്നാളുകള്‍ നടത്തുന്നവര്‍ക്ക് പോലും അറിയില്ല എന്നത് സത്യമായ വസ്തുതയാണ്.ചരിത്രം ഇങ്ങിനെയായിരുന്നു. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ പാലസ്തീനിലെ ഡിയോ പോലീസില്‍ ജനിച്ചുവളര്‍ന്ന ഒരു പട്ടാളക്കാരനായിരുന്നു ഗീവര്‍ഗീസ്.ആ കാലത്ത് ജീവിച്ചിരുന്ന ഒരു കന്യകയെ കൊടിയ വിഷമുള്ള പാമ്പില്‍ നിന്നും  രക്ഷിച്ചു എന്ന കാരണത്താല്‍ ഈ വീര സാഹസീകതയ്ക്ക്  അദ്ദേഹത്തിന്റെ മരണശേഷം golden-legent -എന്ന ബഹുമതി  കത്തോലിക്കാ സഭ നല്‍കുകയും പിന്നീട് പല സഭക്കാരും അദ്ദേഹത്തിന്റെ പേരില്‍ വഴിപാടുകളും പെരുന്നാളുകളും ആചരിച്ചു പോന്നു. 

    ഇതൊരു കേട്ടുകേഴ്വിമാത്രമാനെന്നു പിന്നീട്  മനസ്സിലാക്കിയ കത്തോലിക്കസഭ ഗീവര്‍ഗീസിന്റെ ചരിത്രം അന്വേഷിക്കുവാന്‍ തീരുമാനിച്ചു.വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഇതു കെട്ടുകഥയാണെന്ന് (ഇങ്ങിനെ ഒരാള്‍ ജീവിച്ചിരുന്നിട്ടില്ല എന്ന് പോലും)ബോദ്യമായപ്പോള്‍ ഗീവര്‍ഗീസിനെ പുണ്യവാളന്‍ സ്ഥാനത്തു നിന്ന് നീക്കി യോവാന്‍ ഓഫ് ആര്‍ക്കിനെ പുണ്യവതിയാക്കി പ്രഖ്യാപിച്ചു പക്ഷെ പള്ളികളില്‍ നിന്നും വളരെ വരുമാനം ലഭിച്ചിരുന്നതുകൊണ്ട് ചില പള്ളികള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ  ഇന്നും അറിയപ്പെടുകയും അമ്പലങ്ങളിലെ പോലെ കോഴിക്കുരുതിയും,പെരുന്നാളുകളും പള്ളികളില്‍ നടത്തിപ്പോരുന്നു പാമ്പിനെ വിട്ടു വിശ്വാസികളുടെ ഭക്തി വര്‍ദ്ധിപ്പിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഗീവര്‍ഗീസ് കാരണം സത്യം മനസ്സിലാക്കിയ പലരും വഴിപാടുകലോന്നും കഴിക്കുന്നില്ല. കൊഴിവെട്ടി പെരുന്നാലു നടത്തുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ ഒരുപ്രാവശ്യമെങ്ങിലും നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ?കാരണം വേദപുസ്തകത്തിലെ പഴയനിയമത്തില്‍ പോലും പക്ഷികളില്‍ പ്രാവിനെയോ,പ്രാവിന്‍ കുഞ്ഞിനെയോ മാത്രമേ യാഗം അര്‍പ്പിക്കാവൂ കോഴിയെ യാഗം അര്‍പ്പിക്കുവാനോ ആലയത്തില്‍ കൊണ്ടുവരുവാനോ ബൈബിളില്‍ ഒരു ഭാഗത്തും പറഞ്ഞിട്ടില്ല പിന്നെ ഏതു വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടത്തുന്നത്. കെട്ടുകഥയുടെ അടിസ്ഥാനത്തില്‍ എന്ന് മറുപടി പറയേണ്ട അവസ്ഥയല്ലേ നിങ്ങള്ക്ക്. കടമറ്റം പള്ളിയിലെ ചാരായനേര്‍ച്ച പൈശാചികമാനെന്നു മനസ്സിലാക്കി അതിനെതിരെ ശബ്ദമുയര്‍ത്തി അതു നിര്‍ത്തലാക്കിച്ച മെത്രാച്ചന്റെ പാത ഇങ്ങിനെയുള്ള കാര്യങ്ങളിലെങ്ങിലും പിന്തുടരുവാന്‍ മലങ്ങര വിശ്വാസികള്‍ക്ക് കഴിയുമോ?ഇന്നത്തെ ക്രിസ്ത്യാനികളുടെ സഭകള്‍ ദൈവസഭാകലാണെന്ന് പറയുവാന്‍ കഴിയില്ല കാരണം സകല ജാതികള്‍ക്കും പ്രാര്തനാലയം എന്ന് വിളിക്കപ്പെടെണ്ട ആലയം കോഴിവില്‍ക്കുന്നവരുടെയും ആള്‍രൂപം വില്‍ക്കുന്നവരുടെയും മിമിക്രി കാണിക്കുന്നവരുടെയും കൂത്തരങ്ങായിമാറി ഇത്  യേശു തമ്പുരാന്‍ ക്ഷമിക്കുമോ?

    യെരുശലേം ദേവാലയത്തില്‍ പ്രാവിനെ വില്‍ക്കുന്നവരുടെയും,പൊന്‍ വാണിഭക്കാരുടെയും മേശകളെ മറിച്ചിട്ട് ചാട്ടവാര്കൊണ്ട്  ആലയം ശുദ്ധിയാക്കിയ യേശു ഇന്നത്തെ നാമധേയ ക്രയ്സ്തവരുടെ സഭകളില്‍ വന്നാല്‍ ചാട്ടവാറിനു പകരം ചൂലെടുക്കേണ്ടി വരുമെന്നത് സത്യമായ കാര്യമല്ലേ.മാത്രമല്ല പുണ്യവളന്മാര്‍ക്ക്  അവരവരുടെ ഭാഷയല്ലാതെ വേറൊരു ഭാഷയും അറിയില്ല പിന്നെ അവരെങ്ങിനെ ഇതെല്ലാം മനസ്സിലാക്കാനാണ് യേശുവിന്റെ അമ്മയ്ക്ക് ആരാമ്യയും,ഗ്രീക്കും അറിഞ്ഞേക്കാം,ഗീവര്‍ഗീസിനു (കെട്ടുകഥയല്ലെങ്ങില്‍) ഇംഗ്ലീഷും,ശ്ലീഹന്മാര്‍ക്ക് രണ്ടിലധികം ഭാഷയും മനസ്സിലായെക്കാം.ലോകത്തില്‍ 6400-ല്‍  അധികം ഭാഷകളുണ്ട് എല്ലാ ജനങ്ങളും അവരവരുടെ ഭാഷയില്‍ പ്രാര്‍ത്തിച്ചാല്‍  ഈ പുണ്യവാളന്മാര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മടയത്തരമല്ലേ.യേശുക്രിസ്തുവിനു എല്ലാ ഭാഷയും മനസ്സിലാകുമോ എന്ന ചോദ്യം ചിലര്‍ ചോദിക്കാറുണ്ട്.മനസ്സിലാകും കാരണം യേശു ദൈവമാണ് ബാബേലില്‍ വച്ച് അനവധി ഭാഷകള്‍ ഉണ്ടായപ്പോള്‍ ആ ഭാഷ മനുഷ്യര്‍ക്ക്‌ നല്കിയതും യേശുവല്ലേ.ഒരുപക്ഷെ വിശുദ്ധന്മാരുടെ നാമത്തില്‍ പ്രര്‍ത്തിച്ചപ്പോള്‍ മറുപടി കിട്ടി എന്ന് പറയുന്നവര്‍ കണ്ടേക്കാം നിരീശ്വരവാധികള്‍ ഒരു ദൈവത്തോടും പ്രാര്‍ത്തിക്കാരില്ലല്ലോ ഈ ലോകത്ത് അവരും ജീവിക്കുന്നുണ്ടല്ലോ ഒരു കാലത്ത് റഷ്യ നിരീശ്വരന്മാരുടെ കൂടാര കേന്ദ്രമായിരുന്നു ആ സമയത്ത് ആ രാജ്യം പുരോഗതി നേടിയ രാജ്യമായിരുന്നു ഇപ്പോള്‍ ചൈനയിലും ഈക്കൂട്ടര്‍ ധാരാളമായുണ്ട്‌ ഇന്ന് ചൈന സമ്പന്ന രാഷ്ട്രമായിക്കൊണ്ടിരിക്കുകയാണല്ലോ ദൈവ വിശ്വാസം ഇല്ലാത്ത രാഷ്ട്രങ്ങളും വ്യക്തികളും കുറച്ച് കാലത്തേക്ക് ഉയര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടെക്കാം പക്ഷെ അതു നിലനില്‍ക്കനമെന്നില്ല  പിന്നത്തേതില്‍ അതു അവരുടെ തകര്‍ച്ചയില്‍ ആയിരിക്കും അവസാനിക്കുന്നതെന്ന കാര്യം മറന്നുപോകരുത്.

     ബൈബിള്‍ പറയുന്നു (റോമര്‍ 1;23,25)അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നോര്‍ത്തു മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായ്തീര്‍ന്നു അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി ജ്ഞാനികള്‍ എന്ന് പറഞ്ഞുകൊണ്ട് അവര്‍ മൂടരായിപോയി  അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍,പക്ഷി,നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദ്രിശ്യമാക്കി  മാറ്റിക്കളഞ്ഞു,ഈ നാല് കാര്യങ്ങളും ഗീവര്‍ഗീസിന്റെ ഫോട്ടോയിലുന്ടെന്നു ഫോട്ടോ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.ദൈവത്തിനു കൊടുക്കേണ്ട മഹത്വം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയവര്‍ക്ക് കൊടുക്കുന്നത് ദൈവം ഒരു നാളും ക്ഷമിക്കയില്ല(യെശ42:8) ഞാന്‍ യഹോവ അതു തന്നെ എന്റെ നാമം ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കുകയില്ല.ഈ ലോകത്തിലെ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്തിച്ചപ്പോള്‍ മറുപടി ലഭിച്ചെന്നു വരാം എന്നാല്‍ മനുഷ്യനെ സ്വര്‍ഗ്ഗത്തിലെത്തിക്കുവാന്‍ ഇ വിശുദ്ധന്മാര്‍ക്കു കഴിയില്ലെന്നും,യേശുവിനു മാത്രമേ അതിനു കഴിയൂ എന്നുമുള്ള നഗ്നസത്യം ഏവരും ഭയഭക്തിയോടെ മനസ്സിലാക്കിയാല്‍ നന്ന്.എല്ലാ പ്രാര്‍ത്ഥനയ്ക്കും മറുപടി  നല്‍കുന്നതും നിത്യത വാഗ്ദാനം നല്കിയതും യേശുക്രിസ്തുമാത്രമല്ലേ.പൂര്‍വ്വികന്മാര്‍ ചെയ്ത തെറ്റ് പിന്തുടരുന്നതാണോ അതോ സത്യം മനസ്സിലാകുമ്പോള്‍ അതു ഉപേക്ഷിച്ചു അതില്‍ നിന്നും പിന്തിരിയുന്നതോ?ഈ ഇത് വായിക്കുന്ന സ്നേഹിതര്‍ ആരെങ്ങിലും ഈ സാത്ത്യാന്യ തെറ്റുകള്‍ ആവത്തിക്കുന്നു എങ്കില്‍ അതുപേക്ഷിച്ചു ഈ അനാചാരങ്ങളില്‍ നിന്നും മാറിനില്‍ക്കുകയും, മറ്റുള്ളവരെ ഈ സത്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്യൂ.ദൈവം അതിനു സ്നേഹ്തരെ സഹായിക്കട്ടെ.

 

Comments

  1. അപ്പൊ ഈ കണ്ട കാലമെല്ലാം സുറിയാനി ക്രിസ്ത്യാനികള്‍ കോഴിക്കാലു തിന്നതും ,ഗാനമേളോം , വെടിക്കെട്ടും കണ്ടത് മിച്ചം !! ഈ പുണ്ണ്യളന്‍ ശരിക്കും ഇല്ല അല്ലേ ?? ഇത് വലിയ ചതിയായി പോയി !!

    ReplyDelete
  2. ഇത് ഞാന്‍ പറയുന്നതല്ല ചരിത്രം പറയുന്നതാണ് ഇത് സത്യമാണ്.

    ReplyDelete
  3. Anonymous9:43 AM

    ഗീ വര്‍ഗീസ് സഹാധയോട് മദ്യശ്തം അപേക്ഷികുന്നതിനു സിനായി മോന്‍ എതിരാണോ ?തന്റെ മണ്ടത്തരങ്ങള്‍ തന്റെ വീടിലോ മുറി ബൈബിളുമായി നടക്കുന്ന കൈകൊട്ടുകാരുടെ അടുത്തോ പറഞ്ഞാല്‍ പോരെ .കോഴിയെ വെട്ടണം എന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ല പോലും മദ്യ പൂര്‍വ ദേശത്ത് പൂവന്‍ കോഴി ഉണ്ടോ ?

    അന്ദ്യ നാളുകളില്‍ പുന്യവന്മാരുടെ രക്തം കുടിച്ചു ആഹ്ലടികുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു എന്ന് വിശുദ്ധ വേദപുതകം പറഞ്ഞത്ജു തന്നെ ഒക്കെ ഉധേഷിച്ചയിരിക്കും

    ReplyDelete
    Replies
    1. Anonymous2:27 AM

      പത്രോസ് തള്ളിപ്പറഞ്ഞപ്പോൾ കൂകിയത് കോഴിയോ താറാവോ?

      Delete
    2. കോഴി അല്ല കൂവിയത്. പള്ളിയിൽ പ്രാർത്ഥനക്ക് രാവിലെ പള്ളി സൂക്ഷിപ്പുകാരൻ 3വട്ടം കൂവി വിളിക്കണം പുരോഹിതൻ പള്ളിയിൽ ഉടനെ എത്താൻ. വ്യംഗ്യാർത്ഥം കോഴി എന്ന് എന്ന്. അങ്ങനെ പലതും ബൈബിളിൽ ഉണ്ട്

      Delete
  4. Anonymous9:44 AM

    This comment has been removed by a blog administrator.

    ReplyDelete
  5. 1962-1969വരെ നടന്ന രണ്ടാം വത്തിക്കാന്‍ സുന്നഹധോസിലാണ് ഈ തീരുമാനം എടുത്തത്.

    ReplyDelete
  6. ഇന്നത്തെ നാമധേയ ക്രയ്സ്തവരുടെ സഭകളില്‍ വന്നാല്‍ ചാട്ടവാറിനു പകരം ചൂലെടുക്കേണ്ടി വരുമെന്നത് സത്യമായ കാര്യമല്ലേ......

    നല്ല തമാശ .പുതിയ സത്യ കൃത്യാനികളും സ്വര്‍ഗത്തില്‍ നിന്നും നേരിട്ട് വന്നിട്ടുണ്ടല്ലോ ഇപ്പോള്‍.ബൈബിളിലെ പ്രവചനങ്ങള്‍ സത്യമായി വരുന്നു .അന്തിക്രിസ്തുമാരുടെ കാലം ആണ്.
    പിന്നെ പോസ്റ്റ്‌ വായിച്ചു ഞാന്‍ ഒത്തിരി ചിരിച്ചു .വളിച്ച തമാശകള്‍ ധാരാളം ഉണ്ട് .ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്നറിയിക്കണേ.ചിരിക്കാനാണ്

    ReplyDelete
  7. ഇന്നത്തെ നാമധേയ ക്രയ്സ്തവരുടെ സഭകളില്‍ വന്നാല്‍ ചാട്ടവാറിനു പകരം ചൂലെടുക്കേണ്ടി വരുമെന്നത് സത്യമായ കാര്യമല്ലേ......

    നല്ല തമാശ .പുതിയ സത്യ കൃത്യാനികളും സ്വര്‍ഗത്തില്‍ നിന്നും നേരിട്ട് വന്നിട്ടുണ്ടല്ലോ ഇപ്പോള്‍.ബൈബിളിലെ പ്രവചനങ്ങള്‍ സത്യമായി വരുന്നു .അന്തിക്രിസ്തുമാരുടെ കാലം ആണ്.
    പിന്നെ പോസ്റ്റ്‌ വായിച്ചു ഞാന്‍ ഒത്തിരി ചിരിച്ചു .വളിച്ച തമാശകള്‍ ധാരാളം ഉണ്ട് .ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്നറിയിക്കണേ.ചിരിക്കാനാണ്

    ReplyDelete
  8. യേശുവിന്റെ അമ്മയ്ക്ക് ആരാമ്യയും,ഗ്രീക്കും അറിഞ്ഞേക്കാം,ഗീവര്‍ഗീസിനു (കെട്ടുകഥയല്ലെങ്ങില്‍) ഇംഗ്ലീഷും,ശ്ലീഹന്മാര്‍ക്ക് രണ്ടിലധികം ഭാഷയും മനസ്സിലായെക്കാം.ലോകത്തില്‍ 6400-ല്‍ അധികം ഭാഷകളുണ്ട് എല്ലാ ജനങ്ങളും അവരവരുടെ ഭാഷയില്‍ പ്രാര്‍ത്തിച്ചാല്‍ ഈ പുണ്യവാളന്മാര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മടയത്തരമല്ലേ.


    നല്ല നിഗമനം.സേട്ട സേട്ടന്‍ ഭയങ്കര ബുദ്ധിമാന്‍ ആണല്ലോ .എന്നിട്ടൊരു coment ഉം

    അവര്‍ വിസ്‌മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
    നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 7-8

    ബൈബിള്‍ വായിച്ചു പഠിക്ക് സേട്ടന്‍

    ReplyDelete
  9. If you are saying that St George is a story and it was not happened really can we also say that Jesus Christ is a story only and it was not happened. And your point about the languages known . I hope you forget that Disciples of Christ received the Holy Spirit and in that group St Marry was also there and You should remember about the speach by St Peter in the languages and reply given by the mob.

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി