ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്റെ കല്‍പ്പന

അമ്മയെ ഞങ്ങള്‍ മറന്നാലും അന്തോഖ്യായെ മറക്കില്ല,പത്രോസിന്റെ പടക്കുതിര ചീറിപാഞ്ഞു വരുന്നുണ്ടേ പിന്നത്തേതില്‍ മെത്രാച്ചാ നിന്നെ പിന്നെ കണ്ടോളാം എന്നീ മുദ്രാവാക്യം വിളിച്ചു ആവേശം കൊള്ളുന്ന മലങ്ങര നസ്രാണികളെ ഇപ്പോഴും കണ്ടേക്കാം പിതാക്കന്മാരുടെ കാല്‍ചുവടുകളെ പിന്തുടരുകയും അന്തോഖ്യായില്‍ നിന്നും സിറിയയില്‍ നിന്നും അവര്‍ കൊണ്ടു വന്ന ആചാരാനുഷ്ട്ടാനങ്ങള്‍ പട്ടം കൊട,മൂറോന്‍ കൂദാശ തുടങ്ങിയവയെല്ലാം തന്നെ കൃത്യമായി പാലിക്കുന്ന പാരമ്പര്യമാനല്ലോ നസ്രാനികള്‍ക്കുള്ളത് എന്നാല്‍ കേരളത്തിലെ പ്രസിദ്ധമായആലങ്ങാട്,മുളംതുരുത്തി,പറവൂര്‍,കണ്ടനാട് തുടങ്ങിയ പള്ളികള്‍ പിതാക്കന്മാര്‍ സന്ദര്‍ശിക്കുകയും അവരുടെ വിശ്വാസപ്രമാനങ്ങള്‍ക്ക് വിപരീതമായി കേരളത്തിലെ പള്ളികളുടെ രീതി കണ്ടപ്പോള്‍ അവരെ ശാസിച്ചു പള്ളികളുടെ ശുദ്ധീകരനത്തിനായി  പ്രസിദ്ധം ചെയ്ത കല്‍പ്പനയുടെ ചുരുക്കരൂപം(ഒരു ചെറിയ ബുക്ക്‌ തന്നെയുണ്ട്‌ )ഇവിടെ കുറിക്കുന്നു. ആലുവ തൃക്കുന്നത്തു സെമിനാരി,ഉദയഗിരി സെമിനാരി ഇവിടെ നിന്ന് ഈ പുസ്തകം വാങ്ങി വായിക്കാവുന്നതാണ്
നീ.വാ.ദി.മ.മ.ശ്രീ.ഇഗ്നാത്തിയോസ് പത്രോസ് പാത്രിയര്‍ക്കീസ് 1050-ആണ്ടില്‍ മലങ്ങര സഭാ സന്ദര്‍ശനത്തിന്റെ ഫലമായി പ്രസിദ്ധം ചെയ്ത പരസ്യ കല്പന.
പള്ളികളില്‍ ഓരോ പെരുന്നാളുകള്‍ക്ക് പുറജാതിക്കാരെപ്പോലെ സദ്യ കഴിക്കയും പല തിന്മപെട്ട പ്രവര്‍ത്തികലോടുകൂടെ സ്ലീബ ആഘോഷം എന്ന് പറഞ്ഞു  നഗരങ്ങളില്‍ ചുറ്റി നടക്കുകയും ഞായരാഴ്ച്ചകളിലും പെരുന്നാളുകളിലും ഇറച്ചി,മദ്യം മുതലായ മ്ലേച്ച ആചാരങ്ങള്‍ ഒരുക്കി പള്ളിയില്‍ വച്ച് നേര്ച്ച കഴിക്കുന്നതായി നാം കേള്‍ക്കുന്നു ഇങ്ങിനെ ചെയ്യുന്നവരെ സഭയ്ക്ക് പുറത്താക്കേണ്ടാതാകുന്നു. 
ദൈവാലയത്തെക്കാള്‍ പ്രധാന സ്ഥാനം മരിച്ചുപോയ പിതാക്കന്മാരുടെ നാമത്തിനു നല്‍കി അവരെ ആരാധിക്കുന്ന അവസ്ഥയിലേയ്ക്ക് അധപതിച്ചിരിക്കുന്നു ദൈവത്തെ അല്ലാതെ മറ്റാരെയും കുബിടുവാനോ നമസ്ക്കരിപ്പാനോ അധികാരം ഇല്ല ഇനിമേല്‍ മരിച്ചുപോയ നിങ്ങളുടെ പിതാക്കന്മാരുടെ കബറില്‍ കുബിടുവാന്‍ നിങ്ങള്ക്ക് അധികാരം ഇല്ല
1025-ആണ്ടില്‍ മലങ്ങരയില്‍ വന്ന അത്താനാസ്യോസ് പല പള്ളികളിലും ചുറ്റി സഞ്ചരിച്ചു അവിടുത്തെ കബറുകള്‍ വെട്ടി പൊളിക്കുകയും കൊത്തുരൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു 1989-ല്‍ ആലുവ ത്രിക്കുന്നത് സെന്റ്‌ മേരിസ് സുറിയാനി പള്ളിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറിക്ടറിയില്‍ ഈ കല്പന ചേര്‍ത്തിട്ടുണ്ട് കേട്ട് അനുസരിക്കുന്നവരുടെ മേല്‍ ദൈവത്തിന്റെ കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ ആമീന്‍
ചിലതുകൂടി ചേര്‍ക്കുന്നു
സ്ത്രീകള്‍ പൊട്ടു തൊടുക,നിലവിളക്ക് കത്തിക്കുക മൂറോന്‍ കൂദാശ നടത്തുക,ആഭിചാരം ചെയ്യിക്കുക,മുഹൂര്‍ത്തം നോക്കുക,അടിമ ഇരുത്തുക,ഞായറാഴ്ച വിവാഹം നടത്തുക,വിവാഹ തലേ ദിവസം രാത്രിയില്‍ കുടചൂടിച്ചുള്ള ശകുനം കാണിക്കല്‍ എന്ന വൃത്തികെട്ട ചടങ്ങ്,താലികെട്ട്,പള്ളികളില്‍ ഗാനമേള,നേര്ച്ച ഇവ നടത്തുക യുവതീ,യുവാക്കള്‍ ദേഹത്തു പച്ചകുത്തുക,നേര്ച്ചയ്ക്കുവേണ്ടി തല മൊട്ടയടിക്കുക,കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുക ഇതൊന്നും സത്യക്രിസ്ത്യാനികള്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല ഈ ആചാരങ്ങല്‍ക്കൊന്നും ബൈബിളില്‍ വ്യവസ്ഥയില്ല (മലങ്ങര നസ്രാനികള്‍ക്ക് ഇതില്‍ കൂടുതലും ചെയ്യാം കാരണം അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്ക് പോലും അറിയില്ല) 
മുദ്രാവാക്യം വിളിച്ച ആവേശം മലങ്ങരക്കാര്‍ ഈ വിഷയത്തില്‍ കാണിച്ചാല്‍ പള്ളികളുടെ ഒരറ്റം മുതല്‍ പൊളിച്ചു തുടങ്ങാം,കബറുകള്‍ വെട്ടി പൊളിച്ചു കൊത്തുരൂപങ്ങള്‍ തകര്‍ക്കാം എന്താ തയ്യാറാണോ?ഇല്ലെങ്ങില്‍ പിതാക്കന്മാരോടു കാണിക്കുന്ന നിന്ദയായി കണക്കാക്കാം.
ഈ കല്‍പ്പന അറിഞ്ഞശേഷവും നസ്രാണികള്‍ മരിച്ചവരുടെ മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നു.കല്ലറകളിലേയ്ക്കു തീര്‍ഥാടനം നടത്തുന്നു.ഇവരെ സഭയ്ക്ക് പുറത്താക്കണമെന്ന് ഇവരുടെ തന്നെ പിതാവായ അത്താന്യോസിസ് പറഞ്ഞിരിക്കുന്നു.ബൈബിള്‍ പറയുന്നു (യെശയ്യ65:2)സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയില്‍ നടക്കുന്ന മത്സരമുള്ള ജനത്തിലേയ്ക്ക് ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു അവര്‍ എന്റെ മുഖത്തു നോക്കി എല്ലായ്പ്പോഴും എന്നെ കൊപിപ്പിക്കുന്നൊരു ജനമായി തോട്ടങ്ങളില്‍ ബലികഴിക്കയും ഇഷ്ട്ടികമേല്‍ ധൂപം കാണിക്കയും കല്ലറകളില്‍ കുത്തിയിരിക്കയും.....അവര്‍ എന്റെ മൂക്കില്‍ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.കേട്ടനുസരിക്കുന്നവരുടെ മേല്‍ കൃപയും സമാധാനവും ഉണ്ടായിരിക്കുമാരകട്ടെ. 
(കഴിഞ്ഞ പോസ്റ്റില്‍ angamaali അയ്യംപുഴയില്‍ നിന്നും പെന്റെകൊസ്റ്റു വിശ്വാസത്തില്‍ വന്ന കുടുംബത്തെകുറിച്ചു പരാമര്‍ശം ഉണ്ടായിരുന്നല്ലോ അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹം ചിലര്‍ പ്രകടിപ്പിച്ചിരുന്നു?ദൈവം ആ കുടുംബത്തോട് കൂടെ ഉണ്ടായിരുന്നതുകൊണ്ടും (ഗീവഗീസും,പുണ്യവാളന്മാരും അവരോടുകൂടെ ഇല്ലായിരുന്നത് കൊണ്ടും) ദൈവം അവരെ അനുഗ്രഹിച്ചു അവരുടെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു മകന്‍ ആസ്സാമില്‍ സുവിശേഷവേല ചെയ്യുന്നു,മകള്‍ വിദേശത്തു ജോലി ചെയ്യുന്നു ആ കുടുംബം നശിച്ചില്ല ദൈവം അവരെ സഹായിച്ചു. 
 facebook,orkkut,Twitter,email വഴി ഷെയര്‍ ചെയ്യാവുന്നതാണ്,പോസ്റ്റുകള്‍   ക്രമമായ് ലഭിക്കുവാന്‍ Like Button ക്ലിക്ക് ചെയ്യുമല്ലോ.

Comments

  1. കൊള്ളാം
    അക്ഷരപിശാച്ചുകളെ കൂടി ഓടിക്കണം കേട്ടൊ

    ReplyDelete
  2. നന്ദി,ബ്ലോഗില്‍ ടൈപ്പ് ചെയ്യുന്നതുകൊണ്ട് വരുന്ന തെറ്റാണ് ക്ഷമിക്കണം

    ReplyDelete
  3. Thanks Bilathi malayali

    ReplyDelete
  4. Anonymous6:41 AM

    Malankara sabhayil vannu cherna duracharangal navikaranattinu sheham neekam cheyyappettu...navikaranattinte bhalaman Marthoma sabha .....Tankal paranja mikka karyangalum karyankal shariyayi manasilakkattad kondan...
    1)talikett or Christian aacharamayi marthomakkar karuttunnilla...atin entenkilum aatmeeya vasham ullatayum karutunnilla...ini martomakkar angane karutunnu enn tankalk tonniyal ,tankalodulla ella bahumanattodum parayatte...ath tangalude vivaramillayma kondan...Kerala tile entayalum romil ninno antyokyayil ninno vannavarallo...avar keralatile hindavaril ninn vannavaran...So keralatintetaya samskara tanimakal avarude aacharangalilum kanum..atilentan tett...
    2)Palliyi nercha,ganamela ee vaka karyangal marthoma pallikalil illa...
    3)Roopa prartana ,matavinodulla madyasta prartana ivayellam marthoma kark nishidam
    4)yuvati yuvakkal dehatt pacha kuttuka,streekal pott tduka-
    Marthoma kar ee vaka karyangal cheyyarilla
    ennirunnalum Itokke oru vyaktiyude personal vishayangalan ..atil kayyidan ningalkend avakasham..Daiwam tanna sareeratte fangiyayi sookshikunnatil entan tett...Ningal parangath vachu nokkukayanengil bangiyayi vastram darikkunnat polum tettanu...
    Vala mala mutalaya aabharanagal pentakost kar darikkilla.enkil tankal entinan coat & suit darichirikkunath..athum aadambaramalle......

    ReplyDelete
  5. തങ്ങള്‍ക്കായി ചിന്തപ്പെട്ട ക്രിസ്തുവിന്റെ രക്തത്തെയും അവന്റെ മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന തിരുവത്താഴത്തില്‍ പങ്കു ചേരുവാന്‍ വിശ്വാസികള്‍ കൂടിവരുന്ന സ്ഥലമാണ്‌ സഭ (1കൊരി.11:23-26). "അപ്പം നുറുക്കിയും" (അപ്പൊ.2:42) എന്നു പറയുമ്പോള്‍ വിശ്വാസികള്‍ ഒരുമിച്ച്‌ ആഹാരം കഴിച്ചിരുന്നതായും മനസ്സിലാക്കാം. കൂട്ടായ്മയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്‌ സഭ അനുവര്‍ത്തിച്ചിരുന്ന ഇത്തരം സമൂഹ ആഹാര രീതി . സഭയുടെ ഉദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഒടുവിലായി നാം കണ്ടത്‌ പ്രാര്‍ത്ഥനയാണ്‌. പതിവായി പ്രാര്‍ത്ഥിക്കയും, പ്രാര്‍ത്ഥനയെപ്പറ്റി പ്രഠിപ്പിക്കയും, പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്ന സ്ഥലമാണ്‌ സഭ. "ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്‌; എല്ലാറ്റിലും, പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട്‌ അറിയിക്കയത്രേ വേണ്ടത്‌. എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തു യേശുവില്‍ കാക്കും" എന്ന് ഫിലി.4:6,7 പറയുന്നു.

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി