മതം മാറ്റാന്‍ കുട്ടികള്‍ക്ക് അമേരിക്കന്‍ സമ്മാനപ്പെട്ടി

മതം മാറ്റാന്‍ കുട്ടികള്‍ക്ക്  അമേരിക്കന്‍ സമ്മാനപ്പെട്ടി'കുട്ടികളുടെ ആഗ്രഹങ്ങള്‍ ക്കനുസരിച്ചു തീരുമാനമെടുക്കുന്ന  മലയാ ളി മാതാപിതാക്കളുടെ വിചിത്ര സ്വാഭാവം മുതലെടുക്കുകയാണ് ലക്‌ഷ്യം കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ മാതാപിതാക്കള്‍ മതം മാറാനും തയ്യാരാകുമത്രേ എന്നാണ് കണ ക്കു കൂട്ടല്‍.കേരളത്തിലെ പത്രങ്ങളില്‍ വന്ന ഈ വാര്‍ത്തയാണ് ലേഖനത്തിനു ആധാരം. ക്രിസ്തീയ സഭയേയും,ക്രൈസ്തവ മിഷനറിമാരേയും വിമര്‍ശിച്ചു ലേഖന പരമ്പര ചമയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ എല്ലാ കാലത്തും അതീവ താത്പര്യം കാണിച്ചിട്ടുണ്ട് മറ്റു മതസ്ഥര്‍ ക്രിസ്ത്യാനികളെ മൃഗീയമായി ഉപദ്രവിച്ചപ്പോ ഴും, പള്ളികള്‍ തകര്‍ത്തപ്പോഴും പ്രബുദ്ധ കേരളത്തിലെ പത്രങ്ങളുടെ അപ്രധാന  വാര്‍ത്തകളുടെ കൂട്ടത്തില്‍ ഈ വാര്‍ത്തയും ചേര്‍ത്തുകൊണ്ട് അവരത് വീണ്ടും തെളിയിക്കുകയും ചെയ്തു.കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍ കൊടുക്കുന്നത് മതം മാറ്റാനാണെന്ന മാധ്യമ കണ്ടുപിടുത്തം വിചിത്രം തന്നെ.ചില വര്‍ഷങ്ങളായി ഇവരിത് തുടരുന്നു എന്നും ഈ പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു പതിനാലു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കാല്‍ക്കുലെട്ടരും കളിപ്പാട്ടവും കൊടുത്തിട്ട് എത്രപേര്‍ ഇവിടെ മതംമാറി കുട്ടികളുടെ ആഗ്രങ്ങല്‍ക്കനുസരിച്ചു മതം മാറാന്‍ തയ്യാറാവുന്ന കഴുതകളാണോ ഇവരുടെ മാതാപിതാക്കള്‍ ഈ കാര്യങ്ങളൊന്നും അന്വേഷിക്കുവാന്‍ ആരും തയ്യാരാകാത്തതെന്തേ?

      കളിപ്പാട്ടങ്ങള്‍ കൊടുക്കുമ്പോള്‍ അവരുടെ,പേരും ഫോട്ടോയും നല്‍കുന്നതിനെയും പത്രങ്ങള്‍ വിമര്‍ശിക്കുന്നു കളിക്കോപ്പുകള്‍ കൊടുത്തുവിടുന്നവരുടെ വിശ്വാസത്തിനു വേണ്ടിയായിരിക്കാം അവര്‍ ഇത് വാങ്ങുന്നത്  അതിനെയും വിമര്‍ശന കണ്ണോടെ കാണുന്നത് അപമാനകരമാണ് ഫോട്ടോയും പേരും ഇവര്‍ എടുത്താല്‍ എന്താണ് സംഭവിക്കുക, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇതെല്ലാം കൊടുക്കുന്നതിനെതിരെ ഒരു ബോധവല്‍ക്കരണവും ഈ പത്രങ്ങള്‍ കാണിച്ചിട്ടില്ല  മനപൂര്‍വ്വം ക്രൈസ്തവരെ അപമാനിക്കുവാന്‍ തന്നെയാണ് ഈ വാര്‍ത്ത കൊടുത്തതെന്ന് വ്യക്തം കാരണം ഇതില്‍ തന്നെ പറയുന്നു 3250 പെട്ടി വന്നു എന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി രഹസ്യമായി ഇത് തുടരുന്നു എന്നും  പറഞ്ഞിരിക്കുന്നു ഏതു പരസ്പര വിരുദ്ധമല്ലേ അഞ്ചുവര്‍ഷമായി രഹസ്യമായി തൂത്തുക്കുടിയില്‍ ഈ കണ്ടൈനരുകള്‍ ഇത് വന്നത് എങ്ങിനെയാണ് ക്ലിയറന്‍സ് ആരാണ് കൊടുത്തത് ഇതു വിതരണം ചെയ്തുവോ അതോ ഇതെല്ലം ഒന്നിച്ചു  കൂട്ടി  തീയിട്ടുവോ  ഇതൊന്നും  ഇവര്‍  അന്വേഷിക്കയില്ല  കാരണം  എല്ലാവര്ക്കും  അറിയാം  ഇതിനു  പുറകെ  പോയിട്ട്   കാര്യമൊന്നുമില്ല  ക്രിസ്ത്യാനികള്‍ ആരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല അതവര്‍ നടത്തുകയുമില്ല കാരണം മതപരിവര്‍ത്തനം അവരുടെ അജണ്ടയല്ല (മുസ്ലിം സഹോദരങ്ങളുടെ ലവ് ജിഹാധുമൂലം ഏകദേശം മുവ്വായിരത്തിലധികം പേര്‍ മതം മാറിയെന്നു പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.പിന്നീട് ആരും ഇതിനെതിരെ ഒരു അന്വേഷണവും നടത്തികണ്ടില്ല)

    ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ മതം മാറ്റാന്‍ പറ്റിയ സമയമായിരുന്നു ദേവദാസി സമ്പ്രദായം,സതി സമ്പ്രദായം,അവര്‍ണ്ണ സവര്‍ണ്ണ ജാതി തുടങ്ങിയ ദുരാചാരങ്ങള്‍ കൊടികുത്തി വാണ സമയമായിരുന്നു എന്നിട്ടുപോലും അവര്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല  ഈ അനാചാരങ്ങള്‍ക്കെതിരെ അവര്‍ ശബ്ധിക്കുകമാത്രമാനവര്‍ ചെയ്തത് .എന്നിട്ടും അവര്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു സവര്‍ണ്ണര്‍ക്ക്  മാത്രമല്ല എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കി (ഉയര്ന്നജാതിക്കാര്‍ക്ക് മാത്രം വിദ്യാഭ്യാസം എന്നതായിരുന്നല്ലോ സാമൂതിരി സമ്പ്രദായം) വേദങ്ങള്‍ വായിക്കുവാന്‍ പോലും അവര്‍ണ്ണര്‍ക്ക് അധികാരം ഉണ്ടായിരുന്നില്ല അവര്‍ണ്ണന്‍ വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കിയോഴിക്കുമായിരുന്നു,വേദം ചൊല്ലിയാല്‍  നാവു മുറിച്ചു കളയുമായിരുന്നു.സംസ്കിത ഭാഷ ദേവഭാഷയാനെന്നായിരുന്നു സവര്‍ണ്ണ വിശ്വാസം ഈ അന്ധവിശ്വാസം എത്രയോ പാവപ്പെട്ടവര്‍ കുരുതി കൊടുക്കപ്പെട്ടിട്ടുണ്ട്.ചെറിയ കളിക്കോപ്പ് കൊടുത്താല്‍ മതം മാറുന്ന വിശ്വാസമാണ് ഇതര മതസ്തരുടെതെങ്ങില്‍ ആ മതത്തിന്റെ ബാലഹീനതയല്ല്ലേ ചൂണ്ടികാനിക്കപ്പെടുന്നത് അത്ര വിശ്വാസമേ ആ മതത്തോടവര്‍ക്കുള്ളൂ എന്ന വസ്തുത ചിന്തിക്കുന്നത് നന്നായിരിക്കും.

     അമേരിക്ക തുടങ്ങിയ ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നും വേണ്ടതിലതികം സഹായങ്ങള്‍ ഇന്ത്യ വാങ്ങുന്നതിനെ വിമര്‍ശിക്കുവാന്‍ ആരും തയ്യാരായെന്നു വരില്ല.പത്രങ്ങളുടെ പബ്ലിസിടി കൂട്ടുവാന്‍ വേണ്ടി ഇത്രയും വിലകുറഞ്ഞ  വിമര്‍ശനങ്ങള്‍ നടത്തേണ്ടതുണ്ടോ?ആര്‍ക്കും തോന്നിയ പോലെ വിമര്‍ശിക്കുവാനും ആക്ഷേപിക്കുവാനും പറ്റിയ ആയുധമായ് മാത്രം ക്രൈസ്തവരെ കാണുന്നത് മോശമാണ്.ഇവിടുത്തെ ഭൂരിഭാഗം ആതുരാലയങ്ങളും,സ്കൂളുകളും ക്രൈസ്തവരുടെതല്ലേ.പത്മനാഭക്ഷേത്ര ഭാണ്ടാരങ്ങള്‍ തുറന്നപ്പോള്‍ കോടികള്‍ കിട്ടിയല്ലോ,ശബരിമല,ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും അതില്‍ കൂടുതല്‍ കിട്ടുന്നുണ്ടല്ലോ എന്നിട്ട് എത്ര ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട് മുട്ടിനു മുട്ടിനു ക്ഷേത്രങ്ങളും കാണിക്ക വഞ്ചിയും ഉണ്ടാക്കലല്ലാതെ എന്തെങ്ങിലും ഇവര്‍ ചെയ്യാറുണ്ടോ പൊന്നിലും,വെള്ളിയിലും കൊടിമര തോരണങ്ങള്‍ പോതിയുവാനല്ലാതെ പാവപ്പെട്ടവന് വേണ്ടി എന്ത് ചെയ്യുന്നുണ്ട്.അതുകൊണ്ട് ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ വിവേചനം ഇല്ലാത്ത ക്രിസ്തു മാര്ഗ്ഗത്തിലെയ്ക്ക് ആളുകള്‍ പോകുന്നുണ്ടാകും അതിനു അവരെ തെറ്റ് പറയേണ്ട.സംഭവിച്ചതും, സംഭവിക്കുന്നതും,സംഭവിക്കാനിരിക്കുന്നതും വിധി എന്ന ഓമനപ്പേര് നല്‍കി മനുഷ്യനെ മതമെന്ന നാലുകെട്ടിന്റെ നടുത്തളത്തില്‍ ചങ്ങലയ്ക്കിടുന്നതുകൊണ്ടാല്ലേ മനുഷ്യന്റെ സകല വിധിയും മാറ്റിമറിക്കാന്‍ കഴിവുള്ള യേശുവില്‍ വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നതില്‍ അതുകൊണ്ട് ഒരു തെറ്റും കാണേണ്ട ആവശ്യമില്ല.മതങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നവയാകണം,മനുഷ്യരെ ആശ്വസിപ്പിക്കുന്നവയാകണം അല്ലാതെ സമ്മാനപ്പെട്ടിയുടെ പിറകെ നടന്നിട്ട് കാര്യമില്ല.
facebook,orkkut,Twitter,email വഴി Share ചെയ്യാവുന്നതാണ്,പോസ്റ്റുകള്‍ ക്രമമായ്   ലഭിക്കുവാന്‍ Like Button ക്ലിക്ക് ചെയ്യുമല്ലോ. 

Comments

 1. Anonymous10:28 AM

  Hindu temples, organizations etc. are also conducting a lot of charity works. However there is a limitation as all the money which we are receiving from devotees is directly going to government. Unfortunately your views are one sided. Most of the Christian managements are trying to make education as a trade which will make advser effect on the common public.

  ReplyDelete
 2. Bennet7:33 PM

  Now from next post, let Sinaimon write in favour of all the filthy things happening around pentecost church and its leaderships, like this post. Then he will become a typical pentecost beleiver!!!

  ReplyDelete
 3. സൈൺ9:36 AM

  പുണ്യാളൻമാർ..പറയാം പക്ഷെ ആരും വിശ്വസിക്കില്ല.

  ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി