ഉദ്ധിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണ
ഉദ്ധിഷ്ട്ട കാര്യ സാധ്യതയും മറ്റു പല ആവശ്യങ്ങളും നേടുകയെന്നതാണ് മിക്ക ആളുകളുടെയും ഉദ്ദേശ്യം,നാം കഠിനമായി പാടുപെട്ടാലെ ദൈവം നമ്മുടെ കാര്യം സാധിപ്പിക്കുകയുള്ളോ?നൂറു കണക്കിന് കിലോമീറ്ററുകള്‍ നടന്നാലേ കാര്യം സാധിപ്പിക്കൂ എന്നു പറയുന്ന ക്രൂരനായ ദൈവമാണോ നമുക്കുള്ളത് പടം പത്രത്തില്‍ വന്നാല്‍ അതുകൊണ്ട് ഉപകാരം ചെയ്യുന്ന മദ്ധ്യസ്ഥന്മാര്‍ വാസ്തവത്തില്‍ മദ്ധ്യസ്ഥമാരാണോ?യൂദാ ശ്ലീഹാ മനോരമ പത്രം വായിക്കാറുണ്ടോ?മറുവശത്ത് നാം നല്‍കുന്ന ചില്ലിക്കാശുകള്‍ വാങ്ങിയിട്ടാണോ ദൈവം കഴിയുന്നത് ഒരാള്‍ ഇപ്രകാരം പാടിയിട്ടുണ്ട്
രണ്ടു തുട്ടേകുകില്‍ ചുണ്ടില്‍ ചിരി വരുംതെണ്ടിയാണോ മതം തീര്‍ത്ത ദൈവം
പാല്‍ പായസം നല്‍കുകില്‍ സ്വര്‍ഗ്ഗത്ത്തിലെക്കുടന്‍
പാസ്സ്പോര്‍ട്ട് നല്‍കുവോന്‍ എന്ത് ദൈവം
കൂദാശ നല്‍കുകില്‍ കൂശാതെ മര്‍ത്യനില്‍
കൂറേറും ഈശ്വരന്‍ ഈശ്വരനോ
കഷ്ട്ടം മതങ്ങളെ നിങ്ങള്‍ തന്‍ ദൈവങ്ങള്‍
നട്ടെല്ലോടിഞ്ഞ നപുംസകങ്ങള്‍....
കൂറേറും ഈശ്വരന്‍ ഈശ്വരനോ
കഷ്ട്ടം മതങ്ങളെ നിങ്ങള്‍ തന്‍ ദൈവങ്ങള്‍
നട്ടെല്ലോടിഞ്ഞ നപുംസകങ്ങള്‍....
ബൈബിള്‍ പറയുന്നു നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ തൊഴുത്തില്‍ നിന്നും കൊലാട്ടുകൊട്ടന്മാരെയോ ഞാന്‍ എടുക്കുകയില്ല കാട്ടിലെ മൃഗവും ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു മലകളിലെ പക്ഷികളെയോക്കെയും ഞാന്‍ അറിയുന്നു വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ എനിക്ക് വിശന്നാല്‍ ഞാന്‍ നിന്നോട് പറയുകയില്ല ഭൂലോകവും അതിന്റെ നിറവും എന്റെതത്രേ (ps50:9) ദൈവത്തിനു നമ്മുടേത് ഒന്നും വേണ്ട നാം നല്കുന്നതെല്ലാം മതമേലാളന്മാരുടെ ഉദരപൂരണത്തിനായി ഉപയോഗിക്കുവാന്‍ ഒരുക്കി വച്ചിരിക്കുന്ന തന്ത്രങ്ങളാണ് അനന്തമായ ശൂന്യതയില്‍ നിന്നും ഉണ്ടാകട്ടെ എന്ന ഉച്ചാരണത്താല്‍ സകലത്തെയും ഉണ്മയിലെയ്ക്ക് കൊണ്ടു വന്ന ദൈവത്തിനു ചില്ലിക്കാശുകളും നേര്‍ച്ചക്കാഴ്ച്ച കളും എന്തിനു?പ്രകാശത്തെ വസ്ത്രംപോലെ ധരിച്ചിരിക്കുന്നവന്‍ മെഴുകു തിരിയില്‍ പ്രസാദിക്കുമോ,ആകാശത്തില്‍ ഇടി വെട്ടിക്കുന്നവന്‍ വെടിക്കെട്ടില്‍ പ്രസാദിക്കുമോ?മലകയറുക,പള്ളിക്ക് ചുറ്റും ഉരുളുക, നാലുകാലില്‍ നടക്കുക,മുടി വളരുവാന്‍ ചൂലും കൊണ്ടും,തല വേദന മാറുവാന്‍ ഉരുളന്‍ കല്ലും തലയില്‍ വച്ചും,ചെറുതും വലുതുമായ ക്രൂശു ചുമന്നുകൊണ്ട് മലയാറ്റൂര്‍ മല കയറുക അയ്യോ കഷ്ട്ടം തന്നെ തിരുവചനത്തില്‍ ഇതിനൊന്നും ഒരു അടിസ്ഥാനവും ഇല്ല സത്യം അറിയാ ത്തവരായ പാവപ്പെട്ട ജനത്തെ കണ്ണുകെട്ടി ഇത്തരം പാപം ചെയ്യി ക്കുന്ന നേതാക്കന്മാര്‍ക്ക് വരുന്ന ന്യായവിധി ഭയാനകമായിരിക്കും ബൈബിള്‍ പറയുന്ന ദൈവത്തെ അന്വേഷിച്ചു എങ്ങും പോകേണ്ട ആവശ്യമില്ല ദൈവം നമ്മോടുകൂടെയിരിക്കുന്ന ദൈവമാണ് ഒരു പള്ളിയിലെ നേര്‍ച്ച പൂവന്‍ പഴമാണ് മറ്റൊരു പള്ളിയിലെ മാതാവ് പിടിയും കോഴിക്കറിയും മാത്രമേ കഴിക്കൂ ജനം എവിടെനിന്നെങ്ങിലും ഇതൊക്കെ കൊണ്ടു വരും ഒരു വിലയ്ക്ക് അതു പള്ളിയില്‍ കിട്ടും അതു വാങ്ങി അര്‍പ്പിക്കാം അര്‍പ്പിക്കുന്നവ വീണ്ടും നേര്‍ച്ചയ്ക്ക് വയ്ക്കും കണക്കില്ലാത്ത പണം വാരുകയല്ലേ വാണിജ്യം പൊടിപൂരം.
അടിമ വയ്ക്കാന്‍ പണം പള്ളിയില്‍ നാലുകാലില്‍ നടക്കാന്‍ പണം രൂപത്തെ മുത്താന്‍ പണം പോരാത്തതിന് മിക്കയിടങ്ങളിലും കാണിക്ക വഞ്ചികള്‍ ഇത് പള്ളിക്കകത്ത് നടക്കുമ്പോള്‍ പുറത്തു മുച്ചീട്ടുകളി മുതല്‍ മാജിക്കുകാരന്‍ വരെ എല്ലാത്തിനും പണം യെരുശലേം പള്ളിയില്‍ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും കണ്ടിട്ട് ചാട്ടവാറെടുത്ത യേശു ഇന്ന് ഈ പള്ളികളും പെരുന്നാളുകള്‍ നടക്കുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചാല്‍ ഉണ്ടാകുന്ന ഗതി ഒന്നു ആലോചിച്ചു നോക്കൂ വാസ്തവത്തില്‍ ഇത് കള്ളന്മാരുടെ ഗുഹയല്ലേ വാണിഭശാലകളെ പ്പോലെ പള്ളികള്‍ അധപതിച്ചില്ലേ ഇതെല്ലാം കണ്ടിട്ടും മനസാക്ഷി മരവിച്ചവരെപ്പോലെ അന്ധന്മാരെപ്പോലെ കഴിയുകയല്ലേ മിക്കവരും ഇതിന്റെയൊക്കെ കണക്കുകള്‍ ദൈവമുന്‍പില്‍ കണക്കു കൊടുക്കേണ്ടി വരില്ലേ?വലിയ വിദ്യാഭ്യാസം നേടിയിട്ടും ഈ വിധ കാര്യങ്ങള്‍ ആചരിക്കുവാന്‍ ജനത്തെ ആഹ്വാനം ചെയ്യുന്ന ഇത്തരം നീചപ്രവര്‍ത്തികള്‍ക്ക് കൂട്ട് നില്‍ക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ ദൈവം ശിക്ഷിക്കാതിരിക്കുമോ? ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചു വച്ചു ശിശുക്കള്‍ക്ക് വെളിപ്പെടുത്തി എന്നു പറഞ്ഞിരിക്കുന്ന വാക്യം എത്ര സത്യമാണ് സത്യം മറച്ചുവച്ചു താല്‍ക്കാലിക സ്വാര്‍ത്ഥ താല്‍പ്പര്യ ങ്ങള്‍ക്കുവേണ്ടി പാവം ജനത്തെ കണ്ണുകെട്ടി നാശത്തിലേയ്ക്ക് നയിക്കുന്ന ഇവരുടെമേല്‍ വരുന്ന ശിക്ഷാവിധി എത്ര ഭയാനകമായിരിക്കും? സ്നേഹിത സത്യം മനസ്സിലാക്കൂ ദൈവം കൈപ്പണിയായ ക്ഷേത്രങ്ങളിളല്ല വസിക്കുന്നത് നമ്മുടെ ഹൃദയമായ ദേവാലയങ്ങളിലാണ് -
Thamukku nercha of Kudamaloor Forane Church are famous.
|
എല്ലാം പൗരോഹിത്യ മതം.!
ReplyDeleteAccording to this even fasting becomes of no use, why should one fast?
ReplyDeleteവിധവയുടെ ചില്ലിക്കാശിനും വിലയൊന്നും ഇല്ലല്ലേ?
ReplyDeleteഅതെ ഈശ്വരന്‍ നമ്മുടെ ഹൃദയത്തില്‍ തന്നാണ് ..
ReplyDelete