രക്തസാക്ഷികള്‍ സിന്ദാബാദ്

 "ചോരച്ചാലുകള്‍ നീന്തിക്കയറിയ
  തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ

ഞങ്ങളുടെ ധീരസാക്ഷികളേ
     രക്തസാക്ഷികളേ... രക്തസാക്ഷികളേ....

തൊരു മനുഷ്യന്‍റെയും ഹൃദയത്തി ല്‍ ആവേശത്തിന്‍റെ, അഭിമാനത്തിന്‍റെ കാഹളം മുഴക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണിത്  കേരളത്തില്‍  കമ്മ്യൂണിസ്റ്റു വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകി മുളപ്പിക്കുവാന്‍ ഈ ഗാനത്തിന്‍റെ പല്ലവികള്‍ സഹായകമായിട്ടുണ്ട്‌. സ്റ്റാലിന്‍റെയും ലെനിനിന്‍റെയും വിപ്ലവാശയങ്ങളും,വോള്‍ട്ടയര്‍ റൂസ്സോ തുടങ്ങിയവരുടെ നൂതന ചിന്തകളും കാറല്‍ മാര്‍ക്സ്, എംഗല്‍സ് മുതലായ വിപ്ലവാചാര്യന്മാരുടെ നിരയും തങ്ങളുടെ ആത്മാവിന്‍റെ ചിതയില്‍ വച്ച് എരിച്ചെടുത്ത രാഷ്ട്രീയം മുതലാളികളുടെ രാഷ്ട്രമല്ല തൊഴിലാളികളുടെ രാഷ്ട്രം അവര്‍ ഭാവന കണ്ടു ജന്മികുടിയാന്‍ വിളംഭരവും  ക്ഷേത്രപ്രവേശന വിളംഭരവും ഇവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്വാതന്ത്രത്തിന്‍റെ ചെമ്പട്ട് വിരിച്ചു രാഷ്ട്രത്തിനും, പുതുതലമുറയ്ക്ക് വേണ്ടി സമത്വം,സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ക്കും വേണ്ടി കാലാകാലങ്ങളില്‍ ധാരാളം സഖാക്കള്‍ രക്തസാക്ഷികളായി അവര്‍ സ്വപ്നം കണ്ട പുതിയ ലോകത്തില്‍ അവര്‍ അടിമകളായിരുന്നില്ല അവര്‍ ഉടമകളായിരുന്നു. സോവിയറ്റ് റഷ്യയുടെയും,ചൈനയുടെയും തെരുവീഥികളില്‍ കമ്മ്യൂണിസ്റ്റു  മുദ്രാവാക്യങ്ങള്‍ പ്രകമ്പനം കൊണ്ടു നേതാക്കന്‍മാരുടെ ഇങ്കിലാബിൻറെ ശബ്ദവീചികള്‍ അണികള്‍ ആവേശത്തോടെ ഏറ്റെടുത്തു അലറുന്ന സാഗരം പോലെ ഗര്‍ജ്ജിക്കുന്ന പീരങ്കികൾ പോലെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ അവിടവിടെ   ഉയര്‍ന്നു തുടങ്ങി പിന്‍മാറുവാന്‍ ആരും ഒരുക്കമല്ലായിരുന്നു യുവാക്കളുടെ കഴുത്തുകള്‍ ചുവപ്പുമാലകളാല്‍ അലങ്കരിക്കപ്പെട്ടു വീഥിയില്‍ ചിറകറ്റു വീണ ഒരോരുത്തരുടേയും രക്തതുള്ളികള്‍ സ്വാതന്ത്രത്തിനു വേണ്ടി പൂച്ചെണ്ടുകളാക്കി  രാജ്യങ്ങള്‍ നടുങ്ങി, ചക്രവര്‍ത്തിമാരും, പ്രഭുക്കന്‍മാരും സമരത്തിനു മുന്‍പില്‍ കീഴടങ്ങി. ജാതിയോ,മതമോ, വര്‍ണ്ണമോ,വര്‍ഗ്ഗമോ ഇല്ലാത്ത കമ്മ്യുണിസ്റ്റു ചിന്താഗതിയില്‍ അവര്‍ ത്രിപ്തരായിരുന്നു.ജയിലിലെ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും അവരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല റഷ്യയിലും, ചൈനയിലും രൂപം കൊണ്ട വിപ്ലവാശയങ്ങള്‍ മറ്റു രാഷ്ട്രങ്ങളിലേയ്ക്കും പടര്‍ന്നു അതു ആവേശമായ്‌,നിലയ്ക്കാത്ത അലയടികളായി മാറി അതിനെ സ്വീകരിക്കുവാന്‍ ആയിരങ്ങള്‍ മുന്നോട്ടു വന്നു സഖാക്കളുടെ ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര് ജന്മം കൊണ്ടു അതു നാടിന്‍റെ മോചനരണാങ്കണത്തില്‍  കത്തി പടര്‍ന്നു. അധ്വാനിക്കുന്ന,ഭാരം ചുമക്കുന്ന ജനസമൂഹത്തെ ആശ്വസിപ്പിക്കുന്നതില്‍ ആദ്യകാല കമ്മ്യുണിസ്റ്റു  പ്രസ്ഥാനം  മുന്‍പന്തിയിലായിരുന്നു. 

     ന്നാല്‍  ഈ ആശയങ്ങളും  ആദര്‍ശങ്ങളും ഇവിടം കൊണ്ടവസാനിക്കു മ്പോള്‍ ഈ ജീവിതത്തിലും വരുവാനുള്ള നിത്യജീവിതത്തിലും കോടിക്കണക്കിനു ജനങ്ങള്‍ക്ക് ആശ്വാസവും, അനുഗ്രഹവും ആയിതീര്‍ന്ന ഒരു രക്തസാക്ഷി മരണം നടന്നിട്ട് ഇരുപതാണ്ടു പിന്നിട്ടിരിക്കുന്നു അതു മറ്റാരുടെയുമല്ല യേശുക്രിസ്തുവിന്‍റെതായിരുന്നു  അടിമകളെ വിലപേശി മേടിക്കുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് നായുടെ വിലപോലും നല്‍കാതിരുന്ന സാഹചര്യത്തില്‍ യഹൂദമതാചാര്യന്മാര്‍ എല്ലാത്തിനും ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന സമൂഹത്തിന്‍റെ  മദ്ധ്യത്തില്‍ യേരുശലെമിലെ തെരുവീഥിയില്‍ നിന്നു കൊണ്ട് യേശു വിളിച്ചു പറഞ്ഞു (മത്തായി11:28) അദ്ധ്വാനിക്കുന്നവരും,ഭാരം ചുമക്കുന്നവരും ആയുള്ളോരെ എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. യേശുവിന്‍റെ വാക്കുകള്‍ അവര്‍ക്കാശ്വാസം  പകര്‍ന്നു ദേഹത്തിലും,ആത്മാവിലും പാപ ഭാരം ചുമന്നു തളര്‍ന്ന മനുഷ്യരെ രക്ഷിക്കുവാന്‍ അവന്റെ  പാപവും,ശാപവും ഏറ്റെടുത്ത് യേശു ക്രൂശില്‍ മരിച്ചടക്കപ്പെട്ടുയര്‍ത്തെഴുന്നേറ്റു അദ്ധ്വാനിക്കുന്ന ജനസമൂഹത്തിനു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയ ലോക നേതാവ് യേശുക്രിസ്തുവല്ലേ? കമ്മ്യുണിസം പറയുന്നത് മാര്‍ഗ്ഗമേതായാലും ലക്‌ഷ്യം നന്നായാല്‍ മതി എന്നാല്‍ മാര്‍ഗ്ഗവും,ലക്ഷ്യവും നന്നായിരിക്കണം എന്നാണു യേശു പഠിപ്പിച്ചത്.യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണശേഷം ചില നാളുകള്‍ പിന്നിട്ടപ്പോള്‍ ക്രിസ്തു ശിഷ്യന്മാരുടെ പീഡനത്തിന്റെ കറുത്ത കാലഘട്ടം  ആരംഭിക്കുകയായിരുന്നു അവര്‍ ഏറ്റതായ പീഡ വളരെ ഭയാനകമായിരുന്നു എബ്രായ ലേഖനം പറയുന്നു പരിഹാസം,ചമ്മട്ടി, തടവ്‌,ചങ്ങല ഇവയാലുള്ള പരീക്ഷകള്‍ അനുഭവിച്ചു കല്ലേറ് ഏറ്റു ഈര്‍ച്ച വാളാല്‍ അറുക്കപ്പെട്ടു പരീക്ഷിക്കപ്പെട്ടു,വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും, കോലാടു കളുടെയും തോല് ധരിച്ചു ബുദ്ധിമുട്ടും, ഉപദ്രവവും,കഷ്ട്ടവും സഹിച്ചു കാടുകളിലും,ഗുഹകളിലും മലകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു ലോകം അവര്‍ക്ക് യോഗ്യമായിരുന്നില്ല ശിഷ്യന്മാരില്‍ യോഹന്നാനെ കൂടാതെയുള്ളവര്‍ രക്ത സാക്ഷിത്വ മരണം വരിച്ചു മര്‍ക്കോസ് -ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണത്തില്‍ വച്ച് മരിക്കും വരെ വലിച്ചിഴക്കപ്പെട്ടു  ലൂക്കോസ്-ഗ്രീസിലെ ഒരു വലിയ ഒലിവു മരത്തില്‍ തൂക്കപ്പെട്ടു പത്രോസ്-റോമില്‍ വച്ച് ക്രൂശിക്കുവാന്‍ കൊണ്ടു പോയെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ അനുസരിച്ച് തല കീഴായി ക്രൂശിച്ചു.(എന്റെ അരുമനാഥനായ യേശുവിന്‍റെ പാദം ചുംബിച്ചു തല കീഴായി കിടന്നു മരിക്കട്ടെ എന്നദ്ദേഹം അപേക്ഷിച്ചു)ചെറിയ യാക്കോബ്-ദേവാലയത്തിന് മുകളില്‍ നിന്നു താഴോട്ടു തള്ളപ്പെടുകയും ഗദ കൊണ്ടുള്ള അടിയാല്‍ കൊല്ലപ്പെടുകയും ചെയ്തു.ബര്‍ത്തലോമായി-ബാര്ബ്ബരസ് രാജാവിന്‍റെ കല്പനയില്‍ തോലു രിച്ചു കൊന്നു മത്തായി-ഐതോപ്പ്യായില്‍ വച്ചു വാളിനാല്‍ കൊല്ലപ്പെട്ടു തോമസ്‌-മൈലാപ്പൂരില്‍ വച്ച് കുന്തം കൊണ്ടുള്ള കുത്തേറ്റു മരിച്ചു അന്ത്രയോസ്സ്- എടെസ്സയില്‍ വച്ച് മരത്തില്‍ തളച്ചു നിര്‍ത്തി മൂന്നു ദിവസം അതില്‍ കിടന്നു പ്രസംഗിച്ചു മരിച്ചു മത്തിയാസിനെ-കല്ലെറിഞ്ഞു തലവെട്ടി കൊന്നു പൗലോസ്‌-നീറോ കൈസറുടെ വാളാല്‍ കൊല്ലപ്പെട്ടു യോഹന്നാന്‍-ഡോമീഷ്യന്‍ തിളച്ച എണ്ണയില്‍ മുക്കിയെങ്ങിലും മരിക്കാത്തതിനാല്‍ ഈജിയന്‍ കടലിടുക്കിലേയ്ക്ക് നാട് കടത്തി. 

      പിന്നീടുള്ള   കാലഘട്ടങ്ങളും ഇതിന്‍റെ തുടര്‍ക്കഥ രചിക്കുകയായിരുന്നു നീറോ A.D 64-68,ഡോമീഷ്യന്‍ 81-96,ട്രെജന്‍ 98-117,ഡീഷ്യന്‍ 249-251,ഡയോക്ലീഷ്യന്‍ 284-305,ദോക്കിയോസ്സു തുടങ്ങിയവര്‍ സംഹാര താണ്ടവമാടിയത് ക്രിസ്തു ശിഷ്യരിലായിരുന്നു രാത്രി വെളിച്ചത്തിന് വേണ്ടി ദേഹത്തു തുണി ചുറ്റി അതില്‍ എണ്ണ ഒഴിച്ച് അവരെ തീപന്തംമാക്കി   കുതിരകളുടെ കാലില്‍ കെട്ടി ഇരുവശങ്ങളിലെയ്ക്കും അവയെ പായിച്ചു അവരെ കീറി കളഞ്ഞു. കൊളോസിയങ്ങള്‍ ക്രിസ്ത്യാനികളും സിംഹങ്ങളുമായുള്ള യുദ്ധങ്ങളാക്കി   മാറ്റി എങ്കിലും പതിനായിരങ്ങള്‍ ക്രിസ്തുവിനു പിന്നില്‍ അണിനിരന്നു കോടിക്കണക്കിനാളുകള്‍ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി എൺപത്താറു  വയസ്സുള്ള  പോളികാര്‍പ്പിനോട് യേശുവിനെ തള്ളി പറഞ്ഞാല്‍ വെറുതെ വിടാം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വയസ്സ് വരെയും ഒരു ദ്രോഹവും ചെയ്യാത്ത യേശുവിനെ തള്ളി പറയില്ലെന്ന് ആ വയോധികന്‍ മറുപടി പറഞ്ഞു. സെന്റ്‌ ഹെലീന ദ്വീപിലേയ്ക്ക് നാട് കടത്തപ്പെട്ട നെപ്പോളിയന്‍ ബോനപ്പാട്ട്  പറഞ്ഞു ഞാന് ചാര്‍ളി മേയ്നും കൈസരും,സീസറും ഞങ്ങളുടെ ശക്തികൊണ്ടും,ബുദ്ധി കൊണ്ടും സാമ്രാജ്യങ്ങള്‍ കെട്ടി പ്പടുത്തു പക്ഷെ ആ സാമ്രാജ്യങ്ങള്‍ തകര്‍ന്നു പോയി എന്നാല്‍ യേശു ക്രിസ്തു സ്നേഹം കൊടുത്ത് സാമാജ്യം പടുത്തുയര്‍ത്തി ആ സാമ്രാജ്യം ഇന്നും നില നില്‍ക്കുന്നു എന്ന് പറയുകയുണ്ടായി .ഫ്രെഞ്ചു വിപ്ലവത്തില്‍ കൊല്ലപ്പെട്ടത് അറുപത്താറു ലക്ഷം  പേരാണ് എന്നാല്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടത് എഴുപത്തിമൂന്നു ലക്ഷവും,രണ്ടാം ലോക മഹായുദ്ധത്തില്‍ നൂറ്റിയാറു ലക്ഷം പേരും കൊല്ല പ്പെട്ടു എന്നാല്‍ യാതൊരു യുദ്ധ മുറയും പ്രയോഗിക്കാതെ അഹിംസാ മാര്‍ഗ്ഗത്തില്‍ കൂടി ക്രിസ്തുവിനു വേണ്ടി കോടിക്കണക്കിനു ജനങ്ങളാണ് രക്തസാക്ഷികള്‍ ആയിട്ടുള്ളത് . യുദ്ധ മുറകള്‍ കൊണ്ട് കീഴടക്കിയ ചരിത്രമല്ല ക്രിസ്തു ശിഷ്യര്‍ക്കുള്ളത് സ്നേഹവും,സമാധാനവും കൊണ്ട് കീഴടക്കിയ ചരിത്രമേ അവര്‍ക്ക് പറവാനുള്ളൂ കാരണം ആ മാതൃക കാട്ടി തന്നത് യേശുക്രിസ്തുവാണ് ശിഷ്യനായ പത്രോസ്സ് യേശുവിനെ പിടിക്കാന്‍ വന്ന മല്ക്കൊസിന്റെ ചെവി വെട്ടി മാറ്റിയപ്പോള്‍ പത്രോസേ വാള്‍ ഉറയില്‍ ഇടുക വാളെടുക്കുന്നവന്‍ എല്ലാം വാളാല്‍ നശിച്ചു പോകും എന്നാണു യേശു പറഞ്ഞത്. 

വിപ്ലവം ജയിക്കട്ടെ സ്നേഹത്തിന്റെയും,ശാന്തിയുടേയും  വിപ്ലവം എന്നും  എവിടെയും ജയിക്കട്ടെ 
          നി പറയൂ ആരാണിവിടെ ചോരച്ചാലുകള്‍ നീന്തിക്കയറിയത്‌ ആരാണിവിടെ രക്തസാക്ഷികളായത്‌ ക്രിസ്തുവും ക്രിസ്തുവിന്‍റെ സഭയുമല്ലേ ക്രിസ്തീയ രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ് ക്രിസ്തീയ രക്തസാക്ഷികളെ നിങ്ങള്‍ക്ക് സിന്ദാബാദ് പാപമുള്ള മനുഷ്യന്‍റെ രക്തമല്ല പാപമില്ലാത്ത യേശുവിന്‍റെ പുണ്യാഹരക്തം കാല്‍വരിയില്‍ മനുഷ്യനു വേണ്ടി ഒഴുക്കി ആ രക്തത്തിന് കഴുകി വെടിപ്പാക്കുവാന്‍ കഴിയാത്ത ഒരു പാപവും മനുഷ്യനിലില്ല (യെശ1:18)വരുവിന്‍ നമുക്ക് നമ്മില്‍ വാദിക്കാം എന്നു യഹോവ അരുളി ചെയ്യുന്നു നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞി പോലെയായി തീരും പാപപരിഹാരം വരുത്തുവാനും നിത്യ ജീവന്‍ നല്‍കുവാനും നേതാക്കന്മാര്‍ക്കോ,മതങ്ങള്‍ക്കോ,ഇസങ്ങള്‍ക്കോ, ഇതിഹാസങ്ങല്‍ക്കോ കഴിഞ്ഞിട്ടില്ല കഴിയുകയുമില്ല എന്നാല്‍ യേശുവിന്‍റെ ക്രൂശുമരണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതെല്ലാം ലഭ്യമാണ് യേശുക്രിസ്തു  ഒരു സഭയുടെ രക്ഷകനോ മത സ്ഥാപകനോ അല്ല മാനവജാതിയുടെ രക്ഷകനാണ്‌ യേശുവിന്‍റെ ധീര പടയാളിയായ് തീരുവാന്‍ ഇവിടെ മാത്രമല്ല വരുവാനുള്ള നിത്യതയിലും പ്രവേശനം ലഭിക്കുവാന്‍ സ്വാതന്ത്ര കാഹളം മുഴക്കുവാന്‍ സ്നേഹത്തിന്‍റെ വിപ്ലവാശയങ്ങള്‍ ഉയര്‍ത്തുവാന്‍ ഇത് വായിക്കുന്ന എല്ലാ സ്നേഹിതരേയും ഞാന്‍  ആഹ്വാനം ചെയ്യുകയാണ്.
ചക്രവാള സീമയില്‍ സൂര്യന്‍ അസ്തമിക്കുന്നില്ല,മറ്റൊരിടത്ത് ഉദിക്കുകയാണ്   

Comments

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി