മറിയയുടെ പ്രത്യക്ഷതകള്‍

പല സ്ഥലത്തും മാതാവ് പ്രത്യക്ഷപ്പെ ട്ടതായി പറയുന്നു അതു പല പേരുകളിലാണ് വഴിപാടു മാതാവ്,കാണിക്ക മാതാവ്, ആരോഗ്യ മാതാവ്,വിദ്യാവിജയ മാതാവ് ലൂര്ദു മാതാവ്,സിസ്ടക്കോവ മാതാവ് വേലാങ്ങണ്ണി മാതാവ്,ഉപദേശ മാതാവ്, കാശുരൂപ മാതാവ്,ക്നോക്കിലെ മാതാവ്, കൊരട്ടി മുത്തി ഇങ്ങിനെ പോകുന്നു പട്ടിക ഈ പ്രത്യക്ഷതകളെല്ലാം സഭ മലിനപ്പെട്ടതിനു ശേഷമാണ് ഉണ്ടായത് ഒന്നു പോലും അപ്പോസ്തോലിക കാലത്തിലോ സമയത്തി ലോ ഉണ്ടായതല്ല പുതിയ നിയമത്തില്‍ ഇതിനു ഒരു രേഖയുമില്ല അന്ന് മിണ്ടാതിരുന്ന ഇവര്‍ പിന്നീട് പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് എന്തിനു?ഇത് പിശാചിന്റെ കളികളാണ് ചതിക്കപ്പെടരുത് എല്ലാ പ്രത്യക്ഷതകളും വ്യത്യസ്ത രീതിയിലാണ് മാതാവ് ആള്‍മാറാട്ടക്കാരിയാണോ?യേശു എന്തേ ഇങ്ങിനെ പ്രത്യക്ഷപ്പെട്ട് ഇത്തരം വിവരക്കേട് കാണിക്കാത്തത് അവന്‍ ദൈവമാണ് അവിടുന്ന് പോലും ഇത്രയും പ്രത്യക്ഷതകള്‍ നല്‍കിയിട്ടില്ല സഹോദരന്മാരെ ഈ നീചപ്രവര്‍ത്തികളില്‍  നിന്നും ഒഴിഞ്ഞിരിക്കുക യഥാര്‍ത്ഥ മാതാവ് ഒരിക്കലും വരില്ല ഇത് വ്യാജമാതാവാണ് മനുഷ്യനെ ചതിച്ച പിശാചിന്റെ പ്രവര്‍ത്തി അന്യ മതദേവതയെ മാതാവായി വ്യാജമായി ചിത്രീകരിച്ചു സത്യത്തില്‍ നിന്നും അകറ്റിക്കളയുന്ന കൊടും ചതി നിങ്ങള്‍ പ്രാര്‍ഥിക്കുക കര്‍ത്താവേ ഈ മാതാവിന്റെ തനി രൂപം ഒന്നു കാട്ടി തരണേയെന്ന് അപ്പോള്‍ ശരിക്കുള്ള രൂപം വെളിപ്പെട്ടു വരും.

          കൂടുതല്‍ പ്രത്യക്ഷതകളും 1800-നു ശേഷമാണ് അതിന്‌ മുന്‍പ് ഇവര്‍ എവിടെയായിരുന്നു?പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ വലിയ പള്ളികളും തീര്‍ഥാടന സ്ഥലങ്ങളും ആയി വരുമാനവും കോടികളാണ് പ്രത്യക്ഷപ്പെട ലിന്റെ ഗുണം മനസ്സിലായപ്പോള്‍ കേരളത്തിലും പ്രത്യക്ഷപ്പെടലുകള്‍ തുടങ്ങി വരുമാനവും കൂടി.ജനത്തെ മറ്റുളവരുടെ മുന്‍പില്‍ അപമാനിക്കത്തക്കവിധം അന്ധകാരത്തിലും അന്ധവിശ്വാസത്തിലും തളച്ചിടാനുള്ള പിശാചിന്റെ തന്ത്രമാണിത്.വിവരമുള്ള ആര്‍ക്കും ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല എല്ലാം തന്നെ കുട്ടികള്‍ക്കാണ് അതിന്റെ ഉദ്ദേശ്യം എന്താണാവോ?വ്യത്യസ്ത ശക്തിയുള്ള മാതാവുമാരുണ്ട് പല പേരുകളില്‍ പല സ്ഥലത്തിരിക്കുന്ന മാതാവ് ഒരാളല്ലേ?അങ്ങിനെയെങ്കില്‍ എല്ലായിടത്തുമുള്ള മാതാവിന് ശക്തി ഒരുപോലല്ല അതുകൊണ്ടല്ലേ വെലാങ്ങന്നിയിലും,മണര്‍കാട്,കൊരട്ടി എന്നിവിടങ്ങളിലും തീര്‍ഥാടകര്‍ കാര്യ സാധ്യത്തിനായി പോകുന്നത് എല്ലായിടത്തുമുള്ള മാതാവിന് ഒരേ ശക്തിയെങ്ങില്‍ അതിന്റെ ആവശ്യമുണ്ടോ?സ്ഥലമനുസരിച്ചാണോ ശക്തി കൂടുന്നതും കുറയുന്നതും പല സ്ഥലത്തും പല പേരില്‍ മാതാവിനേയും,പുണ്യ വാളന്മാരെയും വില്‍പ്പനച്ചരക്കാക്കി വച്ച് കീശ വീര്‍പ്പിക്കുന്നു അത്രമാത്രം ഇവരെല്ലാം ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം എല്ലായിടത്തും ഇവര്‍ക്ക് എത്തിച്ചേരാന്‍ കഴിയില്ല അവര്‍ ഇരിക്കുന്ന ഇടത്ത് ആവശ്യ മുള്ളവര്‍ എത്തി കാര്യം സാധിച്ചോണം കാലില്ലാത്ത വരും, കാശില്ലാത്തവരും ഗതികെട്ടവര്‍  എന്നാല്‍ യേശുവിനെ തേടി ആരും എങ്ങും പോകേണ്ട നാം ഇരിക്കുന സ്ഥലത്ത് അവന്‍ വരും കാരണം അവന്‍ സര്‍വ്വ വ്യാപിയാണ്. മാതാവിനെ ബഹുമാനിക്കുക വെറുതെ അപമാനിക്കരുത് മനുഷ്യപുത്രന് ജന്മമെടുക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത ഒരു മാനപാത്രം എന്ന നിലയിലുള്ള ആദരവ് ഒട്ടും കുറയ്ക്കാതെ മാതാവിനെ ബഹുമാനിക്കുന്നു എന്നാല്‍ ആരാധനയ്ക്കും വണക്കത്തിനും മാതാവ് യോഗ്യയല്ല കാരണം ആരാധന ദൈവത്തിനു മാത്രം ഉള്ളതാണ്.

    ഏക മനുഷ്യനാല്‍ പാപം ലോകത്തില്‍ കടന്നു അങ്ങിനെ എല്ലാവരും പാപികളായി നീതിമാന്‍ ആരുമില്ല ഒരുത്തന്‍ പോലുമില്ല എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു ഇല്ലാത്തവരായി തീര്‍ന്നു(റോമര്‍5:12,3:23)ആദാമ്യ കുടുംബത്തില്‍ പിറന്നവരെല്ലാം പാപികളാണ് ആദാമിന്റെ രക്തത്തിന്റെ ഉടമകളാണ് ആ കുലത്തില്‍ ജനിച്ചതിനാല്‍ മാതാവും നമ്മെപോലെ പാപിയാണ് അമലോത്ഭവ എന്നു വിളിച്ചാല്‍ ആദാമിലൂടെ ലഭിച്ച പാരമ്പര്യം ഇല്ലാതാകുമോ?യേശുവിനു ജനിക്കുവാന്‍ മാനുഷീകഭാഗം വേണ്ടായിരുന്ന തിനാല്‍ യേശുവില്‍ പാപം ഇല്ല എന്നാല്‍ മറിയത്തിനു മാനുഷീക പിതാവും മാതാവും ഉള്ളതിനാല്‍ ഒരിക്കലും പാപിയല്ലാതെ വരുന്നില്ല മാതാവിനോട് ദൂദന്‍ പറഞ്ഞത് ശ്രദ്ധിക്കുക 'നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു' (ലൂക്കോ 1:30)ക്രിപയെന്നാല്‍ അര്‍ഹിക്കാത്ത സ്ഥാനത്തു ലഭിക്കുന്ന ദാനമാണ് നീ യോഗ്യതയുള്ളവളാകയാല്‍ എന്നല്ല പറഞ്ഞത് ദൈവ കൃപ നിനക്ക് ലഭിച്ചു എന്നാണ് മറിയയുടെ മറുപടിയും ശ്രദ്ധേയമാണ് ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നീ പറഞ്ഞത് പോലെ എനിക്ക് ഭവിക്കട്ടെ എന്നാണ്.കര്‍ത്താവിന്റെ ദാസിയാണ് മറിയ അല്ലാതെ ദൈവത്തിന്റെ അമ്മയല്ല അങ്ങിനെയാകുവാന്‍ മനുഷ്യകുലത്തില്‍ പിറന്ന ഒരു സ്ത്രീയ്ക്ക് കഴിയുമോ?മാത്രവുമല്ല ദൈവത്തിനു അമ്മയുന്ടെന്നു പറഞ്ഞാല്‍ പിതാവും ഉണ്ടെന്നു പറയേണ്ടി വരും ആ പിതാവ് ആരാണ്?ദൈവം ജഡവതാരമെടുത്തു അതിന്‌ പാത്രമായത് മറിയ അതിനപ്പുറത്ത് ഒരു പ്രത്യേകതയുമില്ല.

     മാതാവ് പറയുന്നത് നോക്കുക(ലൂക്കോ1:48)അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ പരിഗണിച്ചിരിക്കുന്നു അതാണ് സത്യം,തന്നെ എല്ലാവരും ഭാഗ്യവതിയെന്നു വിളിക്കും എന്നു മാതാവ് സ്വയം പറയുന്നതാണ് ദൈവത്തിന്റെ അമ്മ എന്നു വിളിക്കും എന്നു മാതാവ് പറഞ്ഞില്ലല്ലോ ഒരു വ്യക്തിയെ നമുക്ക് രണ്ടു വിധത്തില്‍ അപമാനിക്കാം ഒന്നാമതായി ഇല്ലാത്ത ഒരു സ്ഥാനം കെട്ടിവച്ച് (കേവലം ഒരു ടീച്ചറായ ഒരു സ്ത്രീയെ ഇത് ഇന്ത്യയുടെ പ്രധാന മന്ത്രിയാണെന്ന് പറഞ്ഞ്,രണ്ടാമതായി ഉള്ള സ്ഥാനത്തെ താഴ്ത്തി കാണിച്ച്,ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ സ്കൂളിലെ ടീച്ചറാകുന്നു എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്നതുപോലെ)മാതാവ് ഒരിക്കലും അവകാശപ്പെടാത്ത സ്ഥാനവും ബഹുമാനങ്ങളും കെട്ടി വച്ച് അവരെ അപമാനിച്ചുകൂട അതു അപരാധമല്ലേ?(അപ്പൊ1:14)ഇല്‍ മറ്റു ശിഷ്യന്മാരെ  പോലെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ മാതാവും പ്രാര്തിക്കുവാന്‍ പോയതായി കാണുന്നു അവര്‍ ഒരിക്കലും ഇല്ലാത്ത സ്ഥാനങ്ങള്‍ അവകാശപ്പെട്ടിട്ടില്ല അതല്ലേ നമുക്കും അനുകരനീയമായത്.ആദിമ സഭയിലോ,ആദിമ നൂറ്റാണ്ടിലോ മാതാവിന്റെ ആരാധനയും മദ്ധ്യസ്ഥതയും ഉണ്ടായിരുന്നെങ്ങില്‍ തിരുവചനത്തില്‍ കാണുമായിരുന്നു സത്യം പറയുന്ന ഒരു പുരോഹിതനോട് ചോദിച്ചു നോക്കുക നാലാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനിത്വത്തെ റോമാ സാമ്രാജ്യത്തിന്റെ മതമായി അന്ഗീകരിച്ചപ്പോള്‍ സഭയില്‍ കടന്നുവന്ന ഇതരമതസ്ഥര്‍ അവരോടൊപ്പം കൊണ്ടുവന്ന ചില ദൈവങ്ങളുടേയും,അനുഷ്ട്ടാനങ്ങളുടെയും പരിണിത ഫലമാണിതിനു കാരണം ഗ്രീക്ക് ദേവതയായ ഡയാന ദേവിയുടെയും കുഞ്ഞിന്റെയും സ്ഥാനം മാതാവിനും ഉണ്ണി യേശുവിനും നല്‍കി എന്നാല്‍ ഈവിധ ആചാരങ്ങള്‍ക്ക് തിരു വചനവുമായി യാതൊരു ബന്ധവും ഇല്ല.

     മി.ജൊസ്സഫ് പുലിക്കുന്നേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക കന്യകാമറിയത്തിനു ഇപ്പോള്‍ തന്നെ അനേകം പേരുകള്‍ ഉണ്ട് കര്‍മ്മല മാതാവ്, പാറമേല്‍ മാതാവ്,കൊരട്ടി മുത്തി ഇങ്ങിനെ പോകുന്നു പാവം മറിയത്തിനു ധനാര്‍ത്തികളായ സഭാധികാരികള്‍ നല്കിയ പേരുകള്‍,ചില മാതാവുമാരെ ബുദ്ധിമാന്മാരായ അച്ചന്മാര്‍ സൃഷ്ട്ടിച്ചിരി ക്കുന്നു ഇപ്പോളിതാ കൊണ്ടോട്ടി അമ്മയും,നെടിയശാല അമ്മയും മറിയം നല്ലൊരു കച്ചവടചരക്കാണെന്നു ബുദ്ധിയുള്ള പുരോഹിതന്മാര്‍ കണ്ടുപിടി ച്ചിരിക്കുന്നു ചോറ്റാനിക്കരയമ്മ,കൊടുങ്ങല്ലൂരമ്മ എന്നിങ്ങനെ ഹിന്ദു മതത്തിലുള്ള ദേവീസങ്ങല്‍പ്പങ്ങളെ യാതൊരു ഉളുപ്പുമില്ലാതെ പുരോഹിത ന്മാര്‍ സഭയിലേയ്ക്ക് കൊണ്ടു വന്നിരിക്കുന്നു അന്ധവിശ്വാസം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച് പണം പിടുങ്ങുന്ന ഈ ഹീന കര്മ്മങ്ങള്‍ക്കെതിരെ വിശ്വാസികള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും(നവീകരണം,2000ഏപ്രില്‍ പേജു 9 തിരുവല്ല)ഇദ്ദേഹം ഒരു  കത്തോലിക്കനാണെന്ന കാര്യം എടുത്തു പറയട്ടെ.

This Article Written By
Pastor:Varghese M Samuel

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി