ഇതോ ദുഖവെള്ളി?

 ഒരു ദുഖവെള്ളി കൂടി നമ്മുടെ ചാരത്തെത്തി ക്കഴിഞ്ഞു,മത്സ്യ,മാംസാദികള്‍ മാത്രം വെടി ഞ്ഞുള്ള നാല്‍പ്പത്തിയാറുദിവസത്തെ കാത്തി രിപ്പിന് വിരാമമിട്ടുകൊണ്ട് പെസഹാ വ്യാഴം എത്തുന്നു.മാളികമുറിയില്‍ കര്‍ത്താ വും ശിഷ്യന്മാരും അപ്പ വീഞ്ഞുകള്‍ കഴിച്ചതിന്റെ ഓര്‍മ്മയ്ക്കാണെന്നും യിസ്രാ യേല്‍ ജനം മിസ്രയിമില്‍ നിന്നും പുറപ്പെടുന്ന സമയത്തു നടത്തിയ പെസഹയുടെ ഓര്‍മ്മയാണിതെന്നും പറയപ്പെടുന്നു. അന്നേ ദിവസം വീടുകളില്‍ അപ്പവും,പാലും എന്ന വിശേഷപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നു. ദുഖവെള്ളിയാഴ്ച പള്ളികളിൽ രാവിലെ മുതല്‍ പ്രാര്‍ത്ഥനകളും,ഇടവിട്ടുള്ള കുമ്പിടീലുകളും തുടങ്ങിയ ചടങ്ങുകളോടെ യേശുവിന്റെ കഷ്ട്ടാനുഭവങ്ങള്‍ക്കു  തുടക്കം കുറിക്കുന്നു.ക്രിസ്തുവിന്റേത് എന്ന പേരില്‍ ഒരു രൂപത്തെയോ, കുരിശിനെയോ പൊതിഞ്ഞു കൂട്ടമണിനാദത്തിന്റെ അകമ്പടിയോടെ പള്ളിയുടെ വടക്കേ വാതില്‍ വഴി ഇറങ്ങി കഷ്ട്ടാനുഭവസ്മരണ പാട്ടുകള്‍ പാടിക്കൊണ്ട് പള്ളിക്ക് പ്രദക്ഷിണം വച്ച് തെക്കേ വാതില്‍ വഴി പള്ളിക്കകത്ത്‌ കയറുകയും കയ്യിലുള്ള രൂപത്തെ ശവപ്പെട്ടിയില്‍വച്ച് കയ്പ്പ് കാടിയും, കഞ്ഞിയും കുടിച്ചു എല്ലാവരും ദുഖവെള്ളി അവസാനിപ്പിക്കുമ്പോള്‍ ദുഖശനിയാഴ്ച വിശ്വാസികള്‍ പള്ളികളിലും വീടുകളിലുമായ് പ്രാര്‍ത്ഥനയില്‍ തുടരുന്നു.

    ന്നാല്‍ ഈസ്റ്റര്‍ ദിവസത്തില്‍ കുന്തിരിക്കപുകയുടെയും കതിനാ വെടികളുടെയും അകമ്പടിയോടെ ഉയര്പ്പിന്റെ പ്രതീകമായി ശവപ്പെട്ടിയില്‍വച്ച രൂപത്തെ പുറത്തെടുക്കുന്നു. ഇതോടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.പിന്നീട് കതിന,പൂത്തിരി, കമ്പിത്തിരി, ഗാനമേള,മദ്യപാനം, തമ്മില്‍തല്ലു തുടങ്ങിയ കലാപരിപാടികളോടെ ഈസ്റ്റര്‍ മാമാങ്കത്തിനു തിരശീല വീഴുന്നു.(ചില സഭക്കാരുടെ അനുഷ്ട്ടാനങ്ങള്‍ക്ക് വ്യത്യാസം ഉണ്ടെങ്കിലും സംഭവം ഒന്നു തന്നെ) എന്നാല്‍ സത്യം ഇതാണോ? പെസഹാവ്യാഴവും,യേശുവും ശിഷ്യന്മാരും ചെയ്ത അപ്പം നുറുക്കലും ഒന്നല്ലെന്ന് നാമധേയ ക്രിസ്ത്യാനികള്‍ മനസ്സിലാക്കി യിട്ടില്ല.കര്‍ത്താവും ശിഷ്യന്മാരും സഭയ്ക്ക് നല്‍കിയ ഉപദേശങ്ങളിലൊ ന്നാണ് അപ്പംനുറുക്കല്‍  അതു പെസഹവ്യാഴവുമായി ഒരു ബന്ധവും ഇല്ല. പെസഹ വീണ്ടും കൊണ്ടാടുന്നത് തെറ്റാണെന്ന് ബൈബിള്‍ പറയുന്നു.യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പു നടന്നത് പെസഹാകുഞ്ഞാടിന്റെ രക്തത്താലാണ്  പിന്നെ എങ്ങിനെ പെസഹാഅപ്പം വന്നു?ഗ്രീക്കര്‍ അവരുടെ ദൈവങ്ങളിലൊന്നായ സെമിറാമീസിനുവേണ്ടി പ്രത്യേക തരത്തിലുള്ള അപ്പം ഉണ്ടാക്കി വര്‍ഷത്തിലൊരിക്കല്‍ ഉത്സവം നടത്തുമായിരുന്നു.അതിന്റെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ പെസഹ എന്നു മനസ്സിലാക്കുവാന്‍ കഴിയും.എന്നാല്‍ അപ്പംനുറുക്കല്‍ വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ട ശുശ്രുഷയല്ല എപ്പോള്‍ വേണമെങ്കിലും ഇതു ചെയ്യാവുന്നതാണ്.

      ക്രിസ്ത്യാനികളുടെത് എന്നു മാത്രമല്ല ലോകത്തിലെ സകല മനുഷ്യരും സന്തോഷിക്കേണ്ട ദിവസത്തെ ഇന്നത്തെ ബൈബിള്‍ പരിജ്ഞാനം ഇല്ലാത്ത നാമധേയ ക്രിസ്ത്യാനികളല്ലേ ദുഃഖവെള്ളി എന്നു പേരിട്ട് ക്രിസ്തുവിന്റെ പേരില്‍ അനുശോചനയോഗം പള്ളികളില്‍ നടത്തുവാന്‍ പോകുന്നത്. ഇംഗ്ലീഷില്‍ ഈ ദിവസം GoodFiday ആണല്ലോ. നല്ല വെള്ളിയാഴ്ചയെ ദുഖവെള്ളിയാക്കിയത് അംഗീകരിക്കാവുന്ന കാര്യമാണോ?ഈ ദിവസങ്ങള്‍ ആഘോഷിക്കാനോ ആചരിക്കാനോ ബൈബിളില്‍ വ്യവസ്ഥയില്ല. ഏകദേശം രണ്ടായിരത്തിപത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങിനെ ഒരു ദിവസം ഇല്ലായിരുന്നു എങ്കില്‍ മാനവജാതി മുഴുവനും നിരാശയോടെ ഭൂമിയില്‍ ജീവിക്കണമായിരുന്നു.യേശു മനുഷ്യകുലത്തിന്റെ സകല പാപവും പോക്കിയതുകൊണ്ട് എന്നും മാനവര്‍ക്ക് സന്തോഷിക്കാന്‍ കഴിയും. ആദിമ ക്രിസ്ത്യാനികള്‍ ദുഖവെള്ളി ആചരിച്ചിട്ടില്ല യേശു ക്രിസ്തുവിന്റെ  ക്രൂശുമരണശേഷമാണ് ലേഖനങ്ങളും സുവിശേഷങ്ങളും എഴുതപ്പെട്ടത്‌. ഇതെല്ലാം ക്രിസ്ത്യാനികള്‍ക്ക് ആവശ്യമായിരുന്നു എങ്കില്‍ ശിഷ്യന്മാര്‍ ലേഖനങ്ങളിലോ സുവിശേഷങ്ങളിലോ അവരതിന് ആഹ്വാനംചെയ്യുമായിരുന്നു.യേശുവോ, ശിഷ്യന്മാരോ,പഠിപ്പിക്കാത്തതും ലേഖനങ്ങളില്‍ ഇല്ലാത്തതുമായ  കാര്യങ്ങള്‍ ഇന്നത്തെ നാമധേയ ക്രിസ്ത്യാനികള്‍ ആചരിച്ചു ദൈവകോപം വരുത്തിവച്ചു കൊണ്ടി രിക്കുകയല്ലേ?

          യേശു മരിച്ചടക്കപ്പെട്ടതു സത്യമെങ്കിൽ യേശു ഉയര്‍ത്തെഴുന്നേറ്റതും സത്യമല്ലേ? യേശു ക്രൂശിക്കപ്പെട്ടു കല്ലറയില്‍ ഇരിക്കുന്നു എന്നു വിശ്വസിക്കുന്ന സഭക്കാരും,പുരോഹിതരും ദുഖവെള്ളി തുടങ്ങിയ അനാചാരങ്ങള്‍ ആചരിക്കട്ടെ.യേശു ഉയര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു എന്നു വിശ്വസിക്കുന്നവര്‍ ഈ അനാചാരങ്ങള്‍ നിർത്തുവാൻ തയ്യാറാകൂ. യേശു ഇന്നും ജീവിച്ചിരിക്കുന്ന സത്യദൈവം തന്നെ.ഇഷ്ട്ടാര്‍ എന്ന പ്രാചീനദേവിയുടെ ഉത്സവം ഈസ്റ്റര്‍ എന്ന പേരില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു.അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാണിരുന്ന ഈജിപ്റ്റുകാരുടെ പാതാള ദേവനായ ഒസ്സിറിസ് ദേവനെ മരിപ്പിക്കുകയും ഉയര്‍പ്പിക്കുകയും ചെയ്യുന്ന ഉത്സവം തന്നെ ഉണ്ടായിരുന്നു.ഒസ്സിറിസ്സിന്റെ ഭാര്യയായ ഐസിസിന്റെ മറ്റൊരുപേരാണ് ഇഷ്ട്ടാര്‍.ദൈവത്തെ വെല്ലുവിളിച്ച്‌ ബാബേല്‍ ഗോപുരം പണിത നിമ്രോധും അവന്റെ ഭാര്യയായ സെമിറാമീസും അവരുടെ മകനായ നിനസും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഉത്സവങ്ങളില്‍ ചിലതാണ് ക്രിസ്ത്യാനികള്‍ പെരുന്നാളുകളായ് നടത്തിക്കൊണ്ടിരിക്കുന്നത്.(യിരമ്യാ7:18)എനിക്ക് കോപം വരത്തക്കവണ്ണം ആകാശരാജ്ഞിക്ക് അപ്പം ചുടെണ്ടതിനും അന്യദേവന്മാര്‍ക്ക് പാനീയബലി പകരെണ്ടതിനും മക്കള്‍ വിറകുപെറുക്കയും അപ്പന്മാര്‍ തീ കത്തിക്കുകയും സ്ത്രീകള്‍ മാവുകുഴക്കുകയും ചെയ്യുന്നു എന്നാല്‍ അവര്‍ എന്നെയോ മുഷിപ്പിക്കുന്നതു സ്വന്ത ലജ്ജക്കായിട്ടു തങ്ങളെതന്നെയല്ലെയോ എന്ന് യഹോവയുടെ അരുളപ്പാട്.

      ഈ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പൌലോസ്ശ്ലീഹ വളരെ വേദനയോടെ ചോദിക്കുന്നു.(ഗലാ 4:10)നിങ്ങള്‍ ദിവസങ്ങളും, മാസങ്ങളും,കാലങ്ങളും,ആണ്ടുകളും പ്രമാണി ക്കുന്നു ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചത് വെറുതെയായി എന്നു ഭയപ്പെടുന്നു.കൂടുതല്‍ മദ്യം വിറ്റഴിയുന്ന ദിവസമായി ഈസ്റ്റര്‍ മാറിയിരിക്കുന്നു.ബൈബിള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ കാനാവിലെ വീട്ടില്‍ യേശു മദ്യം വിളമ്പി അതുകൊണ്ട് മദ്യം കഴിക്കുകയും വില്‍ക്കുകയും ചെയ്യാം എന്നു വിശ്വസിച്ചിരിക്കുന്ന കപടപുരോഹിതന്മാരും,കപടവിശ്വാസികളും ദൈവത്തിന്റെ ന്യായവിധിയില്‍  നിന്നും തെറ്റി ഒഴിയുമെന്ന് വിചാരിക്കരുത്‌. മദ്യപാനി സ്വര്‍ഗ്ഗരാജ്യം അവകാശമാക്കയില്ല എന്നു പഠിപ്പിച്ചു നല്ല മാതൃക കാട്ടിതന്ന യേശു ക്രിസ്തുവിന്റെ അനുയായികള്‍ മറ്റു മതസ്ഥരെ പോലും ലജ്ജിപ്പിച്ചുകൊണ്ട്‌ ഈ വലിയ തെറ്റ് ആവര്‍ത്തിക്കുന്നു.

    ഈസ്റ്റര്‍ ദിനത്തോടടുത്ത ദിനത്തില്‍ ഒരു ചോദ്യം ചോദിക്കട്ടെ മദ്യപിക്കുന്നവരെ സഭയില്‍ നിന്നു മഹറോന്‍ ചൊല്ലി മുടക്കുന്നാതാനെന്ന സര്‍ക്കുലര്‍ എഴുതി വായിക്കുവാന്‍ കിഴക്കും പടിഞ്ഞാറും വാണരുളുന്ന ഏതെങ്കിലും ശ്രെഷ്ട്ട മഹാഇടയന്മാര്‍ക്കു കഴിയുമോ? കഴിയില്ല എന്നാണു ഉത്തരം എങ്കില്‍ ജനത്തെ പറ്റിക്കുന്ന ഇത്തരം ശുശ്രുഷ അവസാനിപ്പിക്കുവാന്‍ തയ്യാറാകൂ അങ്ങിനെ ചെയ്‌താല്‍ കുറെ വിശ്വാസികള്‍ എങ്കിലും സത്യം അറിയുമായിരുന്നു.സഭയുടെ ഒരു അനുഷ്ട്ടാനങ്ങള്‍ക്കു പോലും പോലും ഒരുവനെ സ്വര്‍ഗ്ഗത്തിന്റെ പടിവാതിലില്‍ പോലും എത്തിക്കുവാന്‍ കഴിയുകയില്ല. ബൈബിള്‍ പഠിപ്പിക്കുന്നത്‌ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക്  മാത്രമേ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകൂ.ക്രിസ്തുവിനെ ഓര്‍ക്കേണ്ടത് വര്‍ഷത്തിലൊരിക്കല്‍ പെരുന്നാളുനടത്തിയല്ല ഏതു നിമിഷത്തിലും ക്രിസ്തുവിനെ നാം ഓര്‍ക്കണം   ക്രിസ്തുവിന്റെ കഷ്ട്ടാനുഭവങ്ങളില്‍ ഓഹരിക്കാരാകേണ്ടത് കക്ഷിവഴക്കിന്റെ പേരില്‍ തമ്മില്‍തല്ലിയല്ല ജീവിത ത്തില്‍ ക്രിസ്തുവിനെ വെളിപ്പെടുത്തിക്കൊണ്ടാണ്. സ്നേഹിതാ ക്രിസ്തു ജനിക്കേണ്ടത്‌ നക്ഷത്രപുല്‍ക്കൂടുകളിളല്ല,ക്രിസ്തു മരിക്കേണ്ടത് മരക്കുരിശു കളിലല്ല,ക്രിസ്ത്തു ഉയിര്‍ക്കേണ്ടത് കുന്തിരിക്ക പുകയുടെ ആധിക്ക്യത്തിലുമല്ല.ക്രിസ്തു ജനിക്കേണ്ടതും ,മരിക്കേണ്ടതും ഉയിര്‍ക്കേണ്ടതും മനുഷ്യമനസ്സുകളിലാണ്.അതാണ്‌ ഈസ്റ്റര്‍. അതു  മാത്രമാണ് ക്രിസ്തു ആഗ്രഹിക്കുന്നതും.സ്നേഹിതരെ ഇതൊന്നും ഒരു ഗ്രൂപ്പുകാരുടെയും പഠിപ്പിക്കലല്ല ചരിത്രസത്യങ്ങളാണ് അനുസരിക്കുവാനും തള്ളിക്കളയാനും ഏവര്‍ക്കും അനുവാദം ഉണ്ടല്ലോ ഇതു വായിക്കുന്ന സ്നേഹിതര്‍ക്കു സത്യം തിരഞ്ഞെടു ക്കുവാന്‍ ദൈവം കൃപ നല്‍കട്ടെ.

Comments

  1. ആചാരങ്ങള്‍ ആചാരങ്ങള്‍ ആചാരങ്ങള്‍....



    (നീ സത്യം വില്‍ക്കുകയല്ല വാങ്ങുകയത്രെ വേണ്ടത് എന്ന ദൈവവചനം അറിഞ്ഞിരുന്നെങ്കില്‍)

    ReplyDelete
  2. ithu mone arivillayma kondu parayunnathanu. saramilla potte. mon kurach koode ithine patti padikkan sramikku.ok

    ReplyDelete
  3. കര്‍ത്താവ് യെരുശലേം ദേവാലയത്തിലെ അനാചാര പ്രചാരകരായ പുരോഹിതന്മാരെ പുറത്താക്കി പ്രാവുകളെ വില്‍ക്കുന്നവരുടെ മേശകളും നാണയം മാറുന്നവരുടെ പീഠങ്ങളും മറിചുകളഞ്ഞു.

    ഇന്നു പുരോഹിതന്മാര്‍ കര്‍ത്താവിനെ ദേവാലയങ്ങളില്‍ നിന്നു പുറത്താക്കി അനാചാരങ്ങള്‍ പുന:സ്ഥാപിക്കുന്നു. ദേവാലയങ്ങളെ വാണിജ്യവല്‍കരിക്കുന്നു, പണത്തിനു വേണ്ടി കലഹങ്ങള്‍ ഉറവെടുക്കാന്‍ ഇടയാക്കുന്നു.

    ReplyDelete
  4. കര്‍ത്താവ് യെരുശലേം ദേവാലയത്തിലെ അനാചാര പ്രചാരകരായ പുരോഹിതന്മാരെ പുറത്താക്കി പ്രാവുകളെ വില്‍ക്കുന്നവരുടെ മേശകളും നാണയം മാറുന്നവരുടെ പീഠങ്ങളും മറിചുകളഞ്ഞു. ഇന്നു പുരോഹിതന്മാര്‍ കര്‍ത്താവിനെ ദേവാലയങ്ങളില്‍ നിന്നു പുറത്താക്കി അനാചാരങ്ങള്‍ പുന:സ്ഥാപിക്കുന്നു. ദേവാലയങ്ങളെ വാണിജ്യവല്‍കരിക്കുന്നു, പണത്തിനു വേണ്ടി കലഹങ്ങള്‍ ഉറവെടുക്കാന്‍ ഇടയാക്കുന്നു.

    ReplyDelete
  5. Anonymous9:30 AM

    They are doing no harm to anyone by performing these ceremonies. If you think a little further you can easily become an athiest also dear.

    Nothing more or less to think about Christianinty other than what Jesus himself told:
    "'Love the Lord your God with all your heart and with all your soul and with all your strength and with all your mind'; and, 'Love your neighbor as yourself.'"

    ReplyDelete
  6. Anonymous10:59 AM

    Achayo biblil paranjittundo chendayitt adich alari prarthikan??????

    ReplyDelete
  7. Anonymous11:00 AM

    Achayo chendayiit adich adutha veetukare shalyapeduthi alari prarthikanam enn biblil paranjittundo

    ReplyDelete
  8. 1.യേശു പറഞ്ഞത് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ആചരണം ,അന്നുമുതല്‍ യേശുവിന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്നാണു.

    2. ഇനി പെസഹാ എന്ന് വിളിക്കാറുണ്ട് എങ്കിലും ക്രിസ്ത്യാനികള്‍ പെസഹാ ആചരിക്കുന്നത് ആയി അറിവില്ല. കാരണം പെസഹായുടെ പ്രധാന വിഭവം ചുട്ട ആടാണ്, അത് ആരാണ് ചെയ്യുന്നത്?

    3.പിന്നെ പെസഹാ ആചരണം ബൈബിള്‍ വിരുദ്ധം എന്ന് ഉള്ള ഏതെങ്കിലും ഒരു ഉദ്ധരണി യേശു പറഞ്ഞതായി കാണിക്കാമോ?

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി