മതത്തിലെ ചതിക്കുഴികള്‍..

ഹൈദരാബാദിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന്റെ അടുത്തു കൂടി ഒരിക്കല്‍ എനിക്ക് പോകേണ്ടി വന്നു. അന്നവിടെ എന്തെല്ലാമോ ഉത്സവം നടക്കുന്ന പ്രതീതി. കുറെ പെണ്‍കുട്ടി കളെ ഒരുക്കി കുതിരപ്പുറത്തു ഇരു ത്തിയിരിക്കുന്നു. മുഖം പൂക്കള്‍ കൊണ്ട് മറചിരിക്കുകയാണ്.  ഇവരെ ദേവദാസികളാക്കി അമ്പലത്തില്‍ കുടിയിരുത്തുന്ന ദിവസമായിരുന്നു അന്ന്. ഒരു കുടുംബത്തില്‍ നാലിന് മേലെ പെണ്‍കുട്ടികലുന്ടെങ്കില്‍ അതില്‍ മൂത്ത കുട്ടിയെ ദേവദാസിയായി നല്‍കാമെന്ന് നേര്‍ച്ചയുണ്ടാത്രെ. അത്തരത്തിലുള്ള കുട്ടികള്‍  പിന്നെ ക്ഷേത്രത്തിന്റെ സ്വത്താണ്.ഇവരെ ക്ഷേത്രത്തില്‍ കുടിയിരുത്തുന്ന ദിവസം അവിടെ ലേലം വിളി നടക്കും ഈ കന്നി പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടി. പണക്കാരുടെ വക. ഇത്തരത്തില്‍ വിളിച്ചു കിട്ടുന്ന തുക ക്ഷേത്രത്തിനുള്ളതാണ്.  ഇതിനാണ് ഞാന്‍ സാക്ഷിയായിരിക്കുന്നത്. പൂക്കള്‍ കൊണ്ട് മറച്ചിരിക്കുന്ന ഈ കുട്ടികളുടെയും കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടാവാം. അവരും ആരെയെങ്കിലും ശപിക്കുന്നുമുണ്ടാകാം. ആ ഓരോ ശാപവും നമ്മളില്‍ ഓരോരുത്തരിലും പതിക്കുന്നില്ലേ. ഇതെല്ലാം കേരളത്തിനു വെളിയിലാണ് എന്ന് പറഞ്ഞു നമ്മള്‍ ഒരിക്കലും ഞെളിയെണ്ടാ.  വയനാട് ജില്ലയിലുള്ള ഒരു പ്രശസ്തമായ ക്ഷേത്രത്തില്‍ ഇപ്പോഴും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഇതേതു ദൈവത്തെ പൂജിക്കാനാണ് എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. ഒരു പാവത്തിന്റെ സ്വപ്നങ്ങളെയും സന്തോഷത്തെയും ചവുട്ടി മെതിച്ചാല്‍ ഏതു ദൈവമാണ് പ്രസാദിക്കുന്നത്. അത് ദൈവമാണോ...!!?ഇങ്ങിനെയുള്ള ദൈവങ്ങള്‍ ഭൂമിയില്‍ ഇറങ്ങി നടന്നാല്‍ കോടതി ബാല പീടനത്തിനു കേസെടുക്കണം എന്നാണു എന്റെ അഭിപ്രായം ഇതിനു ദൈവത്തെ കൂട്ടുപിടിച്ച് സംസാരിക്കുവാന്‍ ആളുകള്‍ ഉണ്ടാവും അതില്‍ അതിശയോക്ത്തിയില്ല കാരണം അമ്മ പെങ്ങമാരെ ,ദത്തു   പുത്രന്മാരുടെ ഭാര്യമാരെ തിരിച്ചറിയാന്‍ പോലും കഴിയാത്ത ദൈവങ്ങളും,പ്രവാചകന്മാരുമല്ലേ ഇവിടെ വിലസുന്നത്.

  എന്തുകൊണ്ട് ഇവര്‍ ഒന്ഗാരം  മുഴക്കുന്നില്ല  ഇവര്‍  ഒന്ഗരം  മുഴക്കിയില്ലേലും  ഈ  അനീതി  എന്ന മഹാവിപത്തിനെതിരെ ഒന്ന് ശബ്ധമുയര്‍ത്തുകയെങ്ങിലും ചെയ്തിരുന്നു എങ്കില്‍ സാക്ഷര കേരളത്തിനു അഭിമാനിക്കാംആയിരുന്നു.നോര്‍ത്ത് ഇന്ത്യയില്‍ മിഷനറിമാര്‍  മനപരിവര്‍ത്തനം നടത്തുന്നതില്‍ ഒട്ടും അതിശയോക്ത്തി തോന്നേണ്ട ആവശ്യം ഇല്ല കാരണം ഈ വൃത്തികേട് കാട്ടുന്ന ദൈവത്തെയും പൂജാരി മാരെയും മനുഷ്യര്‍ക്ക്‌ ആവശ്യം ഇല്ല മലപ്പുറത്ത് മുത്തുവ കല്യാണം നടത്തുന്നുണ്ടല്ലോ പ്രവാചകന്‍റെ പാത പിന്തുടരുന്നതായിരിക്കാം അറബികള്‍ വന്നു ഈ തോന്ന്യ വാസം ചെയ്യുന്നതില്‍ എന്ത് ന്യായമാണ് പറയാനുള്ളത്.(കടപ്പാട്ഒരു ബ്ലോഗിലെ കുറിപ്പ്. ) ഈ രണ്ടു സമൂഹങ്ങളും പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്നതില്‍ മുന്‍പില്‍ നില്‍ക്കുനതല്ലേ.ഇതിനൊന്നും ശബ്ധമുയര്‍ത്തന്‍ ആളുകളില്ല വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന ഈ മതങ്ങള്‍ക്ക് എന്ത് ആശയമാണ് സമൂഹത്തിനു കൊടുക്കാനുള്ളത്.ക്രിസ്തീയ സഭകളിലും കന്യാസ്ത്രീകള്‍ എന്നൊരു ഗ്രൂപ്പുണ്ട് ഏതു വേദപുസ്തക വാക്ക്യത്തിന്റെ ഈടിസ്ഥാനത്തിലാണ് ഈ അനാചാരം എന്നു മനസ്സിലാകുന്നില്ല.വിവാഹം കഴിച്ചു ജീവിക്കെണ്ടാവരെ ചൂഷണം ചെയ്തു കര്‍ത്താവിന്റെ മണവാട്ടിയാക്കാം  എന്നുള്ള പൊള്ളയായ വാഗ്ധാനമായിരിക്കാം ഇതിനു പിന്നിലുള്ളത്.

     ചില സഭകളില്‍ പുരോഹിതന്മാരും,മെത്രാന്മാരും,ബാവമാരും വിവാഹം കഴിക്കുന്നില്ല. ഇടയന്‍ വിവാഹം കഴിച്ചിരിക്കനമെന്നും സ്വന്തം കുടുംബത്തെ നന്നായി ഭരിക്കുന്നവരും ആയിരിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നു അപ്പോള്‍ വിവാഹം കഴിക്കാതെ സഭയുടെ അധ്യക്ഷന്മാരും,ഇടയന്മാരും ആയിരിക്കുന്നത് ശരിയല്ലല്ലോ?ഇതിനെ കുറിച്ചൊന്നും ആരും മറുപടി പറയാറുമില്ല.വിവാഹം വിലക്കുന്നത് ഭൂധങ്ങളുടെ ഉപദേശമാനെന്നു  ബൈബിള്‍ പറയുന്നു.ദേവധാസിയായാലും,മുത്തുവകല്യാണമായാലും,   എല്ലാം ഏറെക്കുറെ ഒരുപോലെ തന്നെ ക്രിസ്തീയ മിഷനറിമാരെ ഉപദ്രവിക്കാന്‍ തയ്യാറാകുന്നതിന് മുന്‍പ് സ്വന്തം സമൂഹത്തില്‍ നടമാടുന്ന ഈ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാമുധായ സംഗടനകളില്‍ ചിലരെങ്കിലും എഴുന്നേറ്റെങ്ങില്‍ കൊള്ളായിരുന്നു.

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി