ഇവർ പെന്തക്കൊസ്തിനു ബാധയൊ ബാധ്യതയൊ ???
ബ്ര:ബിജി അഞ്ചലിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഒരു ബാധയായ് മാറി കൊണ്ടിരി ക്കുക യാണല്ലോ.ബൈബിളിൽ പറഞ്ഞിരിക്കുന്ന ബാധ എന്താണെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തി കൾ എന്തൊക്കെയാണെന്നും ദൈവവചനം ഒരു പ്രാവശ്യമെങ്ങിലും വായിച്ചവര്ക്കു മനസ്സിലാകും അഞ്ചൽക്കാരന്റെ നില നില്പ്പിനു വേണ്ടിയുള്ള തരികിട നമ്പരുകളിൽ ഒന്നാകാം ഈ പ്രസംഗവും. രക്തസ്രവക്കാരി യേശുവിന്റെ അടുക്കൽ വന്നു ബാധ ഒഴിഞ്ഞു അവൾ സ്വസ്ഥമായിരുന്നു എന്നു ബൈബിൾ പറയുന്നു (മാർക്ക് 5:29)അഞ്ചൽക്കാരന്റെ അടുത്തു പോയാൽ ബാധയുമായി മടങ്ങാം യേശുവിന്റെ അടുത്തു പോയാൽ ബാധ ഇല്ലാതെ സ്വസ്ഥമായിരിക്കാം കൂടുതൽ വചന തെളിവുകൾക്ക് ഇപ്പോൾ മുതിരുന്നില്ല. അഞ്ചൽ ബാധയുമായി പോയ കൊട്ടാരക്കരക്കാരന്റെ കാര്യം കണ്ടറിയണം (കൊട്ടാരക്കരക്കാരൻ കൊണ്ടറിഞ്ഞോളും)പെന്തെക്കൊസ്തി നു ജാതികളിൽ നിന്നും ആവശ്യത്തിൽ അധികം ബാധകൾ ഉണ്ട് ശശികല ടീച്ചർ,ഡോ: ഗോപാലകൃഷ്ണൻ, ആർ. എസ്. എസ്,ബി.ജെ.പി ...etc പിന്നെ ഇതിനകത്തും ബാധകളുടെ ആവശ്യമുണ്ടോ??
വർഷങ്ങൾക്കു മുൻപ് ബാധ ബാധിച്ച പൊയ്കയിൽ യോഹന്നാൻ പിന്നീട് കുമാരഗുരുദേവനായി അവതരിച്ചു പ്രത്യക്ഷ ദൈവസഭ (P.R .D.S ) എന്ന പേരിൽ അത് അറിയപ്പെടുന്നു,റേഡിയോയിലൂടെ ജനലക്ഷങ്ങളോട് സത്യ സുവിശേഷം അറിയിച്ച കെ. പി .യോഹന്നാൻ അംശവടിയും തൊപ്പിയും, കൈമു ത്തമായി മാഞാടി ഭദ്രാസനത്തിൽ ഒതുങ്ങി,സമ്രിധിയുടെ സുവിശേഷവുമായി THANGU,തോമസ്സുകുട്ടി,പതയുന്ന മൂത്രവുമായ് ജോണ്‍ താരു, ഞങ്ങൾ പെന്തക്കൊസ്തുകാരല്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍ ലോറൻസും കൂട്ടരും (ആരെങ്കിലും പറഞ്ഞോ ഇവർ പെന്തക്കൊസ്തു കാരാ ണെന്ന് ???)പരസ്യ സുവിശേഷ പ്രസംഗം ദുരുപദെശമെന്ന് ..കൃപയുടെ സുവിശേഷവുമായി സജിത്ത് കണ്ണൂർ (സിന്ദൂര സുവിശേഷം )അന്യഭാഷ മൊത്ത വ്യാപാരി ഫിന്നി സ്റ്റീഫൻ,ബാധയും,ബാദ്യതയുമായ ബിജി അഞ്ചൽ,സൈക്കിളുമായി വന്നാൽ കാറുമായി മടങ്ങാമെന്ന് കണ്ടത്തിൽ അമ്മാമ,ഭാരത നാട്യവു മായി ബൂനൽ,എസ് .എം.എസ് രോഗശാന്തിയുമായി ഡാമിയനും,ക്ഷേമയും അബ്രാഹാമിന്റെയും സാറ യുടെയും ജീർണതയിൽ യിസ്ഹാക്ക് ഉണ്ടായി എന്ന് ഒരു വിവരദോഷി പയ്യൻ പ്രസംഗിക്കുന്നത് കേട്ടു അതിനും കയ്യടിക്കുവാൻ കുറെ നാണം കെട്ടവരും ഇവന്മാരെ കുറിച്ച് ബൈബിളിൽ ബൈബിൾ പറയുന്നത് ലജ്ജയായത്തിൽ അവർക്ക് മാനം തോന്നുന്നു (മനസ്സോടെയല്ല പേരെടുത്തു പറഞ്ഞു ഇതെല്ലാം കുറിക്കുന്നത് കണ്ടും കേട്ടും അത്രയ്ക്ക് മടുത്തതുകൊണ്ടാണ് )
ദൈവജനത്തെ കബളിപ്പി ക്കുവാൻ പുതിയ പിള്ളാർ വന്നു കൊണ്ടിരിക്കുന്നു എഴുതാൻ തുടങ്ങിയാൽ ഈ ലിസ്റ്റു നീണ്ടു പോകും എന്തിനു വേണ്ടി ഈ പ്രഹസ നം ആർക്കുവേണ്ടി ഈ കപടനാടകങ്ങൾ...രക്ഷിച്ച ദൈവത്തിനു ശിക്ഷിക്കാനും അധികാരമുണ്ടെന്നു മറന്നു പോകരുത് ഈ ബാധയുടെ ആളുകളുമായി വേദി പങ്കിടുന്ന പെന്തെക്കൊസ്തു പാസ്റ്റർമാരും,തുളളാനും ചാടാനും തയ്യാറായി നില്ക്കുന്ന വിവരം കെട്ട വിശ്വാസികളു മാണ് പെന്തക്കൊസ്ഥിനെ നശിപ്പിക്കുന്നത് എത്ര പ്രസിദ്ധനായിരുന്നാലും പ്രഗൽഭനായാലും ഇങ്ങിനെ യുള്ളവരെ വിളിച്ചു പ്രസംഗിപ്പിക്കില്ലെന്നു വിശുദ്ധിയും,വേർപാടുമുള്ള ദൈവസഭകൾക്ക് തീരുമാനമെടു ക്കാൻ കഴിഞ്ഞാൽ പെന്തെക്കൊസ്തു രക്ഷപെടുവാൻ സാധ്യത കാണുന്നു ഈ ബാധ പ്രസംഗകർക്കെ തിരെ പെന്തക്കൊസ്ഥിലെ ചുരുക്കം എഴുത്തുകാരല്ലാതെ മറ്റാരും പ്രതികരിക്കാറില്ല കണ്‍വൻഷൻ പ്രാസംഗികർ പൊതുവെ മൌനം അവലംബിക്കാറാണ് പതിവ് വേദികൾ കളഞ്ഞുള്ള ഒരു പരിപാടിക്കും ചിലര് തയ്യാറല്ല വചനം അതുപോലെ തന്നെ പഠിപ്പിച്ചാൽ കേൾക്കാൻ ആളുകൾ കുറയും എന്നത് സത്യമാണ് ഇന്ന് ബഹുജനവും വരുന്നത് പ്രസംഗം കേൾക്കാനല്ല കാണുവാനാണ് ഇതര ക്രൈസ്തവർ കുർബാന കാണുവാൻ പോയി എന്നാണ് പറയാറ് യഥാർഥത്തിൽ കുർബ്ബാന കാണുകയല്ല കൊള്ളുകയാണ് പെന്തക്കൊസ്ത് മീറ്റിങ്ങുകളിൽ ആളുകൾ കുറയുന്നു ന്യൂ ജനറേഷൻ മീറ്റിങ്ങിൽ ആളുകൾ കൂടുന്നു എന്ന ആരോപണം ചിലർ ഉയർത്താറുണ്ട് .
എന്നാൽ പെന്തക്കോസ്ത് ആളെ കൂട്ടുന്ന മാർഗ്ഗമല്ല ചേര്ന്ന ആളുകളെ വിശുദ്ധിയിലും ദൈവ കൃപയിലും വളർത്തേണ്ട ആവശ്യകതയും പെന്തക്കൊസ്ഥിനു മാത്രമാനെന്നുള്ളത് മറന്നു പോകരുത്?പിതാക്കന്മാർ നെഞ്ചോടു ചേർത്ത പുസ്തകം, പ്രവാചകന്മാരാൽ എഴുതപ്പെട്ട പുസ്തകം, അപ്പോസ്തലന്മാർ ഉറപ്പിച്ചു തന്ന ദൈവ വചനം ഇതു കാത്തു സൂക്ഷിക്കുവാൻ ദൈവമക്കൾ തയ്യാറാകണം അങ്ങിനെ ആയാൽ ഈ പെന്തക്കോസ്തു തലമുറ അന്യം നിന്ന് പോകില്ല അല്ല എങ്കിൽ ചില തലമുറകള കഴിയുമ്പോൾ ഗിദയോൻ യഹോവയോടു ചോദിച്ചത് പോലെ ചോദി ക്കേണ്ടി വരും ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് യഹോവ ചെയ്ത അത്ഭുത പ്രവർത്തികൾ എവിടെ? ബഹുമാനപെട്ട കാനം അച്ഛൻ എഴുതിയ വാക്കു എഴുതി നിർത്തട്ടെ ദൂതൻ ആയാലും വീണാൽ സാത്താനാണ്.
Comments
Post a Comment