ഇതിൽ നിന്നു രക്ഷപ്പെട്ടോ-ഓണം,

പണ്ടുകാലത്ത് ഉപവാസപ്രാർഥനകളിലും കാത്തിരുപ്പു യോഗങ്ങളിലും കണ്‍വൻ ഷനുകളിലും  ആശ്വാസവും, ആനന്ദവും കണ്ടെത്തിയിരുന്ന പെന്തെക്കോസ്തുകാർ ഇന്ന് ആഘോഷങ്ങളിലും, അനാചാരങ്ങ ളിലും ആനന്ദം കണ്ടെത്തി കൊണ്ടിരിക്കുന്ന നിരാശാജനകമായ കാഴ്ച്ച   കണ്ടുകൊണ്ടി രിക്കുകയാണല്ലോ. കേരളത്തിൻറെ ഉത്സവമായ ഓണാഘോഷം ഈ വർഷവും  പെന്തക്കൊസ്തിൽ  ചിലർ ആവേശമായി ഏറ്റെടുത്തു ആഘോഷിച്ചു. പാപം ചെയ്യുവാനുള്ള കൃപ പെരുകിയവരുടെ കൂട്ടത്തിൽ സജിത്ത് ജോസഫ് കുടുംബമായി തന്നെ ഓണം ആഘോഷിച്ചു അടുത്ത ശബരിമല സീസണിൽ ശരണം വിളിച്ചു മലകയറുവാൻ ഇദ്ദേഹവും  കണ്ടേക്കാം അയ്യപ്പദർശന ശേഷം കൃപാ മിനിസ്ട്രീസിന്റെ  പേരിൽ സജിത്തിന്റെ   സുവിശേഷ പ്രസംഗം ഉണ്ടായിരിക്കുന്നതാണ്. പെന്തക്കോസ്തുകാരൻ അല്ലാത്ത പെന്തെക്കോസ്തുകാരൻ ജോൺ ലോറൻസ് ഫേസ് ബുക്കിൽ രണ്ടു വരിയിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു തൃപ്തനായി.

     ഇതിൽ എടുത്തു പറയേണ്ടത് പെന്തോക്കാരൻ സ്റ്റീഫൻ ദേവസ്സിയാണ് അദ്ദേഹം മഹാബലിയുടെ പേരിൽ അനുഗ്രഹം നേർന്നതിങ്ങനെയാണ് "പരസ്പര സ്നേഹവും സാഹോദര്യവും പുലരുന്ന നാടു സൃഷ്ടിക്കുവാൻ മാവേലി തമ്പുരാൻ അനുഗ്രഹിക്കണം കൊച്ചിയുടെ ജലസമൃദ്ധി വീണ്ടെടുക്കാൻ അങ്ങു സഹായിക്കണം" (മാവേലിക്ക് ഇതെല്ലാം കഴിയുമായിരുന്നേൽ യേശുവിന്റെ പാത പിന്തുടരേണ്ട ആവശ്യം ഉണ്ടായിരുന്നോ?) പരസ്പരം സ്നേഹവും സാഹോദര്യവും പുലരുന്ന നാടു സൃഷ്ടിക്കുവാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയൂ എന്ന സത്യം മനസ്സിലാക്കാതെ ദൈവ മക്കളുടെ മാനം കളയാൻ ഇറങ്ങിയിരിക്കുന്ന ഇവന്മാരെ പോലുള്ളവരും ഇവരെ മീറ്റിംഗിന് വിളിക്കുന്നവരുമാണ് കൊടിയ ചെന്നായ്ക്കൾ.റൈസൺ,സജിത്ത് ഇവരെല്ലാം പെന്തക്കോസ്തുകാർ ആയിരുന്നു ദുരുപദേശത്തിലേയ്ക്കും,ലൗകീക മോഹങ്ങളിലേയ്ക്കും പോയപ്പോൾ ഉപദേശിക്കാൻ മാതാപിതാക്കളും സഭാ പാസ്റ്റര്മാരും മടികാണിച്ചതിന്റെ ഫലമാണ് ഇവർ ഇത്ര അധഃപതിക്കാൻ കാരണം. സ്റ്റീഫന്റെ ഗതിയും ഭാവിയിൽ ഇതൊക്കെത്തന്നെയാണ് സംഭവിക്കാൻ പോകുന്നത് സ്റ്റീഫന് എല്ലാം പ്രൊഫഷൻ ആണ് ഭഗവതിയുടെ അമ്പലത്തിൽ ഗാനമേളയ്ക്കു പാടിയും, സിനിമാ പാട്ടുകൾക്ക് ഈണം നൽകിയും, സ്റ്റെയ്ജ് ഷോകളിൽ പേക്കൂത്തുകൾക്കു പങ്കെടുത്തും തന്നാൽ ആകുന്ന രീതിയിൽ യേശുവിന്റെ സാക്ഷിയാകാറുണ്ട് "മാതാപിതാക്കൾ മകനെ ചെറുപ്പത്തിൽ കീ ബോർഡ് പഠിപ്പിക്കുന്നതിനൊപ്പം സൺ‌ഡേ സ്‌കൂളിലും വിടണമായിരുന്നു"
.  
     ഓണം തുടങ്ങിയ ആഘോഷങ്ങൾ തെറ്റാണെന്നും ദൈവവചനത്തിൽ അതിനു അടിസ്ഥാനം ഇല്ലെന്നും പെന്തക്കൊസ്തിലെ ദൈവദാസന്മാർ വിശ്വാസികളെ ആധികാരികമായി പഠിപ്പിക്കുവാൻ (വിശ്വാസികൾ പഠിക്കുവാനും) തയ്യാറാ കണം  പഠിപ്പിക്കണമെങ്ങിൽ ഇതിനെ കുറിച്ച് അറിവുണ്ടാകണം അപ്പോൾ തന്നെ അത് പ്രസംഗിക്കുവാൻ  പ്രാഗത്ഭ്യവും വേണം (കൊലൊ 2:16,ആവ 12:30,സങ്ങീ 16:4) ഉപദേശം പഠിപ്പിക്കുന്നവനാണ് ഉപദേശി വെള്ള ഷർട്ടും,ക്ലീൻ ഷേവും ഉച്ചത്തിൽ ഹല്ലേലു്യ പറയാനുമുള്ള കഴിവുമല്ല ഉപദേശിയുടെ മാനദണ്ഡം  ജാതീയ ആഘോഷങ്ങളും,ആചാരങ്ങളും  സഭയ്ക്കകത്ത് കൊണ്ടുവന്നു പെന്തെക്കൊസ്തിനെ നശിപ്പിക്കുവാൻ ശ്രമിക്കരുത് ജനം കെട്ടഴിഞ്ഞവരായി തീരും അത് ആത്മീയ പതനത്തിൽ എത്തിചേരും.നമുക്കൊരു ദൈവമുണ്ട് എന്ന് പ്രസംഗിക്കുമ്പോൾ തന്നെ നമുക്കൊരു ഉപദേശമുണ്ട്‌ എന്ന് കൂടെ പഠിപ്പിക്കുവാൻ തയ്യാറാകണം. മനുഷ്യനുവേണ്ടി ഒരു മഹാബലിയും മരിച്ചില്ല, ഒരു അവതാരവും ജനിച്ചില്ല മനുഷ്യനു വേണ്ടി ജനിച്ചതും,മരിച്ചതും, ഉയർത്തെഴുന്നെറ്റതും  യേശു മാത്രം. മൂന്നടി മണ്ണ് നല്കാമെന്നു പറഞ്ഞു മൂന്നമാത്തെയടി ശിരസ്സിൽ വാങ്ങി പാതാളത്തിൽ പോയ മാവേലിയല്ല മൂന്നാം ദിവസം മൂന്നാം പാതാളത്തെയും ജയിച്ചുയിർത്ത മഹാ-ബലിയായവനാണ് യേശു ക്രിസ്തു. . (യോഹ 8:31) നിങ്ങൾ എന്റെ വചനത്തിൽ നില നില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യരായി. ദൈവം നല്കിയ പ്രമാണത്തിൽ നിലനില്ക്കാൻ കർത്താവ്‌ കൃപ നല്കട്ടെ. തുടക്കം എങ്ങിനെ എന്നുള്ളതല്ല ഒടുക്കം എങ്ങിനെ എന്നുള്ളതാണ്  കർത്താവ്‌ നോക്കുന്നത് ചിലരുടെ തുടക്കം നന്നായിരിക്കും എന്നാൽ ചിലരുടെ ഒടുക്കം മോശമായിരിക്കും പഴയ നിയമത്തിൽ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരുന്ന ശൌലിന്റെ തുടക്കം നല്ലതായിരുന്നു എന്നാൽ ഒടുക്കം ഗിൽബോവ പർവതത്തിൽ വാൾ കുത്തി വച്ച് അതിൽ വീണു തന്റെ ജീവൻ അവസാനിപ്പിക്കേണ്ടി വന്നു എന്നാൽ പുതിയ നിയമത്തിലെ (പൌലോസ്)ശൌലിന്റെ തുടക്കം വളരെ മോശമായിരുന്നു എന്നാൽ ശൌലിന്റെ ഒടുക്കം ഏറ്റവും ശ്രേഷ്ട്ടമായിരുന്നു  എല്ലാവരുടെയും ഒടുക്കം നന്നായിരിക്കാൻ ദൈവം കൃപ നല്കട്ടെ.
      പെന്തക്കൊസ്തിന്റെ തുടക്കം നന്നായിരുന്നു അപ്പോൾ തന്നെ ദുരുപധേശങ്ങളും വ്യക്തി കേന്ധ്രീകിത സുവിശേഷങ്ങളും ഉണ്ടായിരുന്നെങ്ങിൽ തന്നെ ഉപദേശ സത്യങ്ങൾക്കു വേണ്ടി നിലനില്ക്കുന്ന ദൈവദാസന്മാരും വിശ്വാസ സമൂഹവും ഉണ്ടായിരുന്നു എന്നുള്ളത് ആശ്വാസത്തിന് വകനല്കിയിരുന്നു എന്നാൽ ഇന്ന് അത് വളരെ കുറഞ്ഞു കൊണ്ടിരിക്കു കയാണെന്ന വസ്തുത മറന്നു പോകരുത് . ഈ തലമുറയെ സാത്താന്റെ തൊഴുത്തിൽ കൊണ്ട് കെട്ടുവാൻ സമ്മതിക്കരുത് ഉപദേശ സത്യങ്ങൾക്ക് വേണ്ടി നില്ക്കുന്ന ഒരു തലമുറ എഴുന്നേല്കട്ടെ. ഒരു വാക്യം ഉദ്ധരിച്ചു കൊണ്ടു നിർത്തട്ടെ 2 കൊരി 11:2 ഞാൻ ക്രിസ്തു എന്ന ഏക പുരുഷനു നിർമല കന്യകയായി വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു എന്നാൽ സര്പ്പം സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചത് പോലെ നിങ്ങളുടെ മനസ്സും മനസ്സ് ക്രിസ്തുവിനോടുള്ള എഗാഗ്രത ഏകാഗ്രതയും   വിട്ടുവഷളായി പോകുമോ എന്ന് ഭയപ്പെടുന്നു. മഹാ- ബലിയായവന്റെ നാമത്തിൽ ആശംസകൾ.

Comments

  1. ഓണം എന്താണ് എന്ന് ചിന്തിക്കുവാൻ സാധിക്കാത്ത ഇവനൊക്കെ സീനായി മലയിൽതന്നെ ഇരിക്കുന്നതാണ് നല്ലത്.. പാവം ക്രിസ്തു.ഇവരുടെയൊക്കെ ഭ്രാന്ത് എങ്ങിനെ മാറും

    ReplyDelete
    Replies
    1. ഓണം എന്താണെന്നു പറഞ്ഞു തന്നാലും സാർ

      Delete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി