വിവാദ നോവൽ ദൈവാവിഷ്ടർ

യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവിൽ  മറിയ ഇരട്ടകുട്ടികൾക്കു ജന്മം നല്കിയതിൽ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകൾ കോർത്തിണക്കിയും ക്രൈസ്തവ വിശ്വാസങ്ങളെ  വികലമാക്കിയും കൊണ്ടു  ലിജി മാത്യു  എഴുതിയ "ദൈവാവിഷ്ട്ടർ" എന്ന നോവലാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.ക്യാമ്പസ്‌ രാഷ്ട്രീയം  പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കിൽ നായകൻ കമ്മ്യൂണിസ്റ്റുകാരനാകണം എന്നതുപോലെയാണ് ഇന്നത്തെ പല എഴുത്തുകാരും ക്രിസ്തുവിനെ വിമർശിച്ചെഴുതുന്നത്. വർഷങ്ങൾക്കുമുൻപ് കേരളത്തിലെ 17 സ്റ്റേജുകളിൽ അവതരിപ്പിച്ചു കുപ്രസിദ്ധി നേടിയ  നാടകമായിരുന്നു പി.എം ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവു" സ്പാർട്ടക്കസ്സ് എന്ന നാടകത്തിന്റെയും കസാൻദ്സാക്കീസിന്റെ "ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കൃതിയെയും ആധാരമായെടുത്താണ് ആന്റണി സ്ക്രിപ്റ്റ് തയ്യാറാക്കിയത്.കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യാനായിരുന്നു ആന്റണിയുടെ ആഹ്വാനം ഈ നാടകത്തിന്റെ ചുവരെഴുത്ത് ഇങ്ങിനെയായിരുന്നു ദൈവപുത്രനല്ലാത്ത യേശു,ഒറ്റുകാരനല്ലാത്ത യൂദാസ്,വേശ്യയല്ലാത്ത മറിയം,കൊള്ളക്കാരനല്ലാത്ത ബറാബാസ് എന്നായിരുന്നു. ബറബ്ബാസിനെക്കാൾ നീചനായിട്ടാണ് ക്രിസ്തുവിനെ അതിൽ അവതരിപ്പിച്ചത്. ആ കാലത്തു ക്രിസ്തീയ സഭാ ബിഷപ്പുമാരുടെയും,സിനിമയിൽ പ്രമുഖ താരമായിരുന്ന ഉണ്ണിമേരിയുടേയും നേതൃത്വത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്തു വച്ച് ഈ നാടകത്തിനെതിരെ പടുകൂറ്റൻ റാലി നടത്തുകയുണ്ടായി. പോലീസ് പ്രൊട്ടക്ഷനോടു കൂടെയായിരുന്നു മിക്കയിടങ്ങളിലും ഈ നാടകം അരങ്ങേറിയിരുന്നതു അവസാനം സുപ്രീം കോടതിവരെ ഇതിന്റെ കേസ്സു പോയെങ്കിലും  നാടകം നിരോധിക്കാനായിരുന്നു കോടതി വിധി. എഴുത്തുകാർക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നൽകുന്നത് ക്രിസ്തീയ മാർഗ്ഗമാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല കാരണം ക്രിസ്തീയതയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞാലും എഴുതിയാലും ചിൻവാദ് പാലം എഴുതിയ  സാമിനു വന്നപോലെയും,മുവാറ്റുപുഴ ന്യൂ മാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ്‌ സാറിനു വന്ന ഗതി കേടും ആർക്കും വരില്ലെന്നുറപ്പാണ്.

   ലിജി മാത്യുവിന്റെ മനസ്സിന്റെ കൈവിട്ടകളിയായിരുന്നു ദൈവേഷ്ടർ എന്ന് നിസംശയം പറയാൻ കഴിയും കാരണം ഇതു ലിജിയുടെ കണ്ടുപിടുത്തമൊന്നുമല്ല ചരിത്രത്തിന്റെയോ ശാസ്ത്രത്തിനെയോ പിന്തുണയോ ഒന്നും ഇല്ലാതെ ഇന്നത്തെ പൈങ്കിളി കഥ പോലുള്ള അന്നത്തെ ചില പുസ്തകത്തിന്റെ വിവരണങ്ങൾ കോപ്പിയടിച്ചും,നോവലായതുകൊണ്ടു ലിജിയുടെ ഭാവനനയ്ക്കനുസരിച്ചും എഴുതിയ നോവൽ എന്നല്ലാതെ ഒന്നുമില്ല. തനിയ്ക്കോ കുടുംബക്കാർക്കോ നാശനഷ്ടങ്ങൾ ഒന്നുമില്ലാതെയും, ധനസമ്പാദനത്തിനുള്ള മാർഗ്ഗമായും ക്രിസ്തീയ മാർഗ്ഗത്തെ ബോധപൂർവം  തേജോവധം ചെയ്യുക എന്നതിൽ കവിഞ്ഞു വേറൊന്നും ഈ പുസ്തകത്തിൽ കാണാനില്ല.പ്രസാധകരായിരിക്കുന്ന ഡി.സി ബുക്സിനും ഭയം വേണ്ട നാശനഷ്ടങ്ങൾ അവർക്കും ഉണ്ടാകില്ല.ക്രിസ്തുവിന്റെ ദൈവാസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടും പന്ത്രണ്ടു വയസ്സിനും യേശു സ്നാനമേൽക്കുന്ന സമയത്തിനും ഇടയിലുള്ള വർഷം ക്രിസ്തു എവിടെയായിരുന്നു എന്നെല്ലാം അനവധി ആളുകൾ ചോദ്യം ചെയ്യുകയും, അതിനെല്ലാം തികഞ്ഞ ആധികാരികതയോടെ ക്രിസ്തീയ പണ്ഡിതന്മാർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.വർഷങ്ങൾക്കു മുൻപു നടന്ന ഐതീഹ്യമോ കിഴവിക്കഥയോ ആളുകളുടെ സങ്കൽപ്പ സൃഷ്ടിയോ അല്ല ക്രിസ്തു ആ മഹാഗുരു ജീവിച്ചിരുന്നിട്ടുണ്ട് ലൂക്കോസിന്റെ സുവിശേഷത്തിൽ ഔഗസ്‌തോസ് കൈസർ റോമിലെ ഗവർണ്ണർ ആയിരുന്നപ്പോൾ ക്രിസ്തു ജനിച്ചു എഴുതിയിരിക്കുന്നു പീലാത്തോസ് യഹൂദ്യ നാടു വാഴുമ്പോൾ ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായി രിക്കുന്ന കാലം യേശു ശുശ്രൂഷ ആരംഭിച്ചു എന്നു വായിക്കുന്നു ഈ ഭരണാധികാരികളെല്ലാം ജീവിച്ചിരുന്നു എന്നതിൽ ആർക്കും തർക്കമില്ലല്ലോ? 

   യൂറോപ്പിലെ യുക്തിവാദികളും നിരീശ്വരവാദികളുമായ പണ്ഡിതന്മാർ നൂറ്റാണ്ടുകളായി രാപ്പകൽ വിശകലനം ചെയ്തിട്ടുണ്ട് യേശുവിന്റെ ദൈവത്വം നിഷേധിക്കുവാൻ അതിൽ കൂടുതലൊന്നും വരില്ല ഇന്നത്തെ നിരീശ്വരപണ്ഡിത ന്മാർ.ക്രിസ്തുവിന്റെ ജനനം മിഥ്യയാക്കി തീർക്കുവാനും, യേശുക്രിസ്തുവിന്റെ ജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാനും സാമ്രാട്ടുകളും ബുദ്ധിരാക്ഷസന്മാരും കുതന്ത്രങ്ങൾ മെനഞ്ഞു കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട് എന്നാൽ ആ യുഗ പ്രഭാവന്റെ മുന്നിൽ എല്ലാവരും മുട്ടു മടക്കിയിട്ടേയുള്ളൂ. ന്യൂട്ടോണിയസ്സ്,പ്ലീനി,ടാസിറ്റസ്,ടെല്ലസ്,ഫ്‌ളാവിയസ്സു്,ജോസ്സിഫസ്സ് മുതലായ ചരിത്രകാരന്മാരുടെ കൃതികളിലും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുള്ള ശിലാലിഖിതങ്ങളിലും ക്രിസ്തുവിനെ കുറിച്ചും,തന്റെ ജീവിതത്തെ കുറിച്ചും മതിയായ തെളിവുകൾ ഉണ്ട്. സ്വയം മഹാൻ ആകുവാൻ വേണ്ടി ക്രിസ്തു ജീവിച്ചിരുന്നില്ല എന്നട്ടഹസിച്ച യുക്തിവാദിയായ  സനൽ ഇടമറകുപോലും അദ്ദേഹം എഴുതിയ "ക്രിസ്തുവും,കൃഷ്ണനും ജീവിച്ചിരുന്നില്ല" എന്ന പുസ്തകം എഴുതുന്നതിനു മുൻപും പിൻപും നിരവധിപ്രാവശ്യം ക്രിസ്തുവിന്റെ അസ്തിത്വത്തെ സ്ഥാപിച്ചെഴുതിയിട്ടുണ്ട്. ഇടമറുകിന്റെ അനുഭാവിയായ കോട്ടൂർ ഉപേന്ദ്രനാദ കുറുപ്പ് "പ്രഖ്യാപനം" എന്ന മാസികയിൽ ഇടമറുകിന്റെ വിവരക്കേടിന്റെ ചോദ്യം ചെയ്തെഴുതിയിട്ടുണ്ട്. സെന്റ്‌ ഹെലീന ദ്വീപിന്റെ തീരത്തു നിന്നുകൊണ്ട് നെപ്പോളിയൻ ബോണപ്പാർട്ടു പ്രസ്താവിച്ചത് ഇപ്രകാരമായിരുന്നു ക്രിസ്തു ചരിത്ര പുരുഷനല്ല എന്ന് പുലമ്പുന്ന ഭോഷന്മാർ ഉണ്ടെന്നെനിക്കറിയാം പക്ഷെ അത് ജൂലിയസ് സീസർ ജീവിച്ചിരുന്നില്ലയെന്നും ഇന്നു ഞാനും നിങ്ങളും ജീവിച്ചിരിപ്പില്ല എന്ന് വാദിക്കുന്നതു പോലെയാണ്, ഞാനും സീസറും ചാർലിമെയിനും ശക്തികൊണ്ടു സാമ്രാജ്യങ്ങൾ സ്ഥാപിച്ചു അവ നശിച്ചു എന്നാൽ ക്രിസ്തു സ്നേഹത്തിൽ ഒരു സാമ്രാജ്യം സ്ഥാപിച്ചു അത് ഇന്നും നിലനിൽക്കുന്നു. ക്രിസ്തുവിനെതിരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന ഡോക്ട്ടർ സി.ഇ.എം ജോഡ് തന്റെ അന്വേഷങ്ങൾക്കൊടുവിൽ പറഞ്ഞു എന്റെ ജീവകാലത്തു ആരെ ഞാൻ നിഷേധിച്ചു പറഞ്ഞുവോ ആ യേശുക്രിസ്തുവിനെ ഞാൻ അംഗീകരിക്കുന്നു. ഉള്ളിടത്തോളം ചരിത്ര രേഖകൾ വച്ചുനോക്കുമ്പോൾ യേശു ജീവിച്ചിരുന്നു. നിരീശ്വരവാദിയായ ബി.പ്രേമാനന്ദ്  ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളും ഞാൻ സഞ്ചരിച്ചു പുകപോലെ എന്ന് വിശ്വസിച്ചിരുന്നതെല്ലാം പാറപോലെ എന്ന് എനിക്ക് സ്ഥിരപ്പെട്ടു.ഫ്രഞ്ചു നിരീശകനായിരുന്ന ഏണസ്റ്റ് യേശുക്രിസ്തുവിന്റെ ചരിത്രാസ്തി ക്യത്തെ എതിർത്ത ഫ്രാങ്ക് ഒടുവിലെഴുതിയതു "who moved the stone" എന്ന ക്രിസ്തീയ ഗ്രന്ഥമായിരുന്നു അതിന്റെ ആദ്യ അധ്യായത്തിന്റെ പേര് എഴുതുവാൻ വിസമ്മതിച്ച പുസ്തകം എന്നാണു. നിരീശ്വരന്മാർ വാനോളം പുകഴ്ത്തി പാടുന്ന റോബർട്ട് ഇങ്കർ സോളിന്റെ ക്രിസ്തു മിഥ്യയാണെന്ന വെല്ലുവിളിയ്ക്കു മുന്നിൽ സത്യാന്വേഷിയായ ജനറൽ ല്യൂവാലസ് ഗവേഷണത്തിന് തയ്യാറായി പഠനങ്ങൾക്ക് വേണ്ടി ചില വർഷങ്ങൾ താൻ എടുക്കുകയുണ്ടായി ഒടുവിൽ തന്റെ ചരിത്ര പ്രസിദ്ധമായ "ബെൻഹർ" എന്ന കൃതിയിൽ ഇപ്രകാരം എഴുതി എന്റെ ദീർഘവർഷത്തെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഫലമായി ഞാനൊരു സത്യം മനസ്സിലാക്കി യേശുക്രിസ്തു ലോകത്തിന്റെ രക്ഷിതാവ് മാത്രമല്ല എന്റെയും രക്ഷിതാവാണ്‌.

  ക്രിസ്തുവിന്റെ ആറാം തിരുമുറിവു, യേശുക്രിസ്തു കാശ്മീരിൽ,ഡാവിഞ്ചി കോഡ്, തുടങ്ങിയ ധാരാളം ക്രിസ്തു വിമർശന പുസ്തകങ്ങൾ വന്നുപോയി, ഒത്തിരി കുളിപ്പിച്ചാൽ ഇല്ലാതാകുന്ന താണ് യേശു എന്ന് ലിജി എഴുതി,രണ്ടായിരത്തിലധികം വർഷമായി പലരും യേശുക്രിസ്തുവിനെ ഇല്ലാതാക്കുവാൻ തുടങ്ങിയിട്ട്  ഇതുമൂലം ക്രിസ്തീയ വിശ്വാസത്തിനു യാതൊരു ഉലച്ചിലും സംഭവിച്ചില്ല സംഭവിക്കുകയും ഇല്ല. മനുഷ്യനു ദൈവം നൽകിയ നിർമ്മല മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ ക്രിസ്തുവിനെക്കുറി ച്ചുള്ള  അപവാദ പുസ്തകങ്ങൾ എഴുതുവാൻ സാധ്യമല്ല എന്നോർപ്പിക്കട്ടെ.ദൈവാവിഷ്ട്ടർ എഴുതാതെ ദൈവേഷ്ടരാകു വാൻ ശ്രമിക്കൂ ലിജിമാത്യുസ്. ക്രിസ്ത്യാനികൾക്കെതിരെയുള്ള എഴുത്തായതു കൊണ്ടു ലിജിയ്ക്കു സുഖമമായി കേരളത്തിൽ ജീവിക്കാം അല്ലെങ്കിൽ ഒരു കൽബുർഗിയെ പോലെയോ, ഗൗരി ലങ്ക ഷിനെ പോലെയോ ആകുവാൻ സാധ്യത ഉണ്ടാകുമായിരുന്നു. ഈ പുസ്തകത്തിലെ സ്വപ്നാടനക്കാരി മറിയയല്ല ലിജിയാണെന്നു വായനക്കാർ ചിന്തിച്ചാൽ ആർക്കും എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല.പുസ്തകം പ്രിന്റു ചെയ്ത കാശുപോലും കിട്ടാനുള്ള സാധ്യത കുറവാണ് ആ കാലമെല്ലാം കഴിഞ്ഞു എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയല്ലോ സുഹൃത്തേ. sinai voice Like page

Comments

  1. ക്രിസ്തീയ സമൂഹം കാർബൺഡൈഓക്സയിഡ് കൊണ്ട് വീർപ്പുമുട്ടുകയാണ് , താങ്കളെ പോലെയുള്ളവരുടെ ലേഖനങ്ങൾ ഞങ്ങൾക്ക് ഒരു ഓക്സിജൻ തന്നെ യാണ് .ദൈവം ഇനിയും ബലപ്പെടുത്തട്ടെ

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി