നാനാത്വത്തിൽ ഏകത്വം

ർഷ ഭാരതത്തെ മഹത്വീകരിച്ചു സംസാരിക്കുന്നവർ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് നാനാത്വത്തിൽ ഏകത്വം. (Unity in Diversity) സ്കൂളുകളിൽ ഈ വിഷയത്തെക്കുറിച്ചു പഠിപ്പിക്കാറുമുണ്ട്.എന്നാൽ ഈ വാക്കും ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നാനാത്വത്തിൽ ഏകത്വം എന്ന് ചാനൽ ചർച്ചകളിൽ പ്രസംഗിക്കുന്നതല്ലാതെ ഇന്ത്യയിൽ ഇതു പാലിക്കപ്പെടുന്നുണ്ടോ? വോട്ടുബാങ്കിനു വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഈ വാക്കുയർത്തിക്കാട്ടി ഇന്ത്യയിലെ ജനത്തെ കബളിപ്പിക്കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്.ഏകത്വം സ്ഥാപിച്ചെടുക്കാനല്ലേ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ ആത്മാവിന്റെ വിലാപം കേൾക്കണമെങ്കിൽ നോർത്തിന്ത്യൻ ഗ്രാമങ്ങളിൽ പോകണം. പല സ്ഥലത്തും വൈദ്യുതിയില്ല, നല്ല ഭക്ഷണമോ വസ്ത്രമോ വെള്ളമോ ഇല്ല, പള്ളിക്കൂടങ്ങളില്ല,ഭവനങ്ങളില്ലാതെ രാത്രിയിൽ റോഡരികിൽ അന്തിയുറങ്ങുന്നവർ,നല്ലൊരു ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ ലോക്കലായി ലഭിക്കുന്ന വിഷമദ്യം വാങ്ങി കഴിച്ചു നിരാശയോടെ ജീവിക്കുന്ന യൗവ്വനക്കാർ, രോഗം വന്നാൽ ചികിൽസിക്കുവാൻ പണമില്ലാതെ ആശുപത്രിയുടെ നീളൻ വരാന്തകളിൽ നിഴലാട്ടം നടത്തുന്നവർ,എല്ലുമുറിയെ പണിയെടുത്തു വൈകുന്നേരം കൂലിക്കുവേണ്ടി ജമീന്ദാർമാരുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന വയോധികന്മാർ,കാളകൾക്കു പകരം അടിമകളെ പോലെ നിലം ഉഴുതുമറിക്കുന്നവർ.

     സ്ത്രീത്വത്തെകുറിച്ചാണെങ്കിൽ സൗത്തിന്ത്യൻ  സ്ത്രീകളെകുറിച്ചു മാത്രം വാചാലമായി സംസാരിച്ചാൽ പോരാ. നോർത്തിന്ത്യൻ സഹോദരിമാരെ കുറിച്ചും ചർച്ച ചെയ്യണം. കുഞ്ഞുങ്ങളെ മരച്ചോട്ടിലിൽ കിടത്തിയുറക്കിയിട്ടു പൊരിവെയിലത്ത് പാടത്ത്തു പണിയെടുക്കുന്ന അമ്മമാർ, കിലോമീറ്ററോളം വെള്ളം കാൽനടയായി ചുമന്നു കൊണ്ട് വരുന്ന പിഞ്ചു ബാലികമാർ,ഒരു നേരത്തെ അന്നത്തിനു വേണ്ടി ശരീരം വിൽക്കേണ്ടി വരുന്ന പാവപ്പെട്ട സഹോദരിമാർ,ഉന്നത കുലജാതികളാൽ ചവിട്ടി അരയ്ക്കപ്പെടുവാൻ വിധിക്കപ്പെട്ട വിധിയുടെ ബലിമൃഗങ്ങളായ കൗമാരക്കാരികൾ, എഴുതിവയ്ക്കപ്പെട്ട നിയമസംഹിതയെ അധർമ്മത്തിന്റെ കരിമ്പടം കൊണ്ട് മറച്ചു പിടിക്കുന്ന അനീതിയുടെ കാവൽ ഭടന്മാർ, വേട്ടക്കാരനും വേട്ട മൃഗവും ഒരാൾ തന്നെയോ എന്നു ഇന്നും സംശയിക്കുന്ന ഗുജറാത്തു കലാപത്തിന്റെ സൂത്രധാരകന്മാരിൽ ഒരാളായ അശോക് മോച്ചിയെപ്പോലുള്ള കപട രാഷ്ട്രീയത്തിലെ മതഭ്രാന്തന്മാർ. നോർത്തിന്ത്യ ഒന്നു വലം വച്ചാൽ മനസ്സിലാകും യഥാർത്ഥ ഇന്ത്യയുടെ അവസ്ഥ. ഈ പാവപ്പെട്ടവരുടെ ഉദ്ധാരണത്തിനു വേണ്ടി ഗവൺമെന്റ് എന്താണ് ചെയ്തിട്ടുള്ളത്. കൊണ്ട് വന്ന പദ്ധതികൾ നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടുണ്ടോ ? കഴിഞ്ഞ ഗവർമെന്റ്  ഇന്ത്യ തിളങ്ങുന്നു എന്ന വാക്കാണ് ഉയർത്തിപ്പിടിച്ചത്. ഇന്ത്യ തിളങ്ങിക്കാണും ഇന്ത്യക്കാർ തിളങ്ങിയില്ല ഓരോ ഗവർമെന്റ് അധികാരത്തിൽ വരുമ്പോളും ഇന്ത്യയിലെ പാവപ്പെട്ടവരുടെ കണ്ണിലെ തിളക്കം കുറയുകയാണ്, അതുകൊണ്ടു ആ തിരഞ്ഞെടുപ്പിൽ ഇന്ത്യയെ തിളക്കിയ ഗവർമെന്റ് കൂപ്പു കുത്തി താഴെ വീണു പുതിയ ഗവർമെന്റ് അധികാരത്തിലേറി. കള്ളപ്പണം പിടിക്കാനുള്ള പരിപാടി കൊണ്ടുവന്നു സമ്പൂർണ്ണ പരാജയം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാൻ വാക്കുകൾ വേറെയില്ല. ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ പത്തുവർഷം പിന്നോട്ട് നയിച്ചു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. നോർത്തിന്ത്യൻ ഗ്രാമങ്ങളിൽ ബോധവത്ക്കരണം നടത്തുന്ന,അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന,അവർക്കു വിദ്യാഭ്യാസവും,വസ്ത്രവും,ഭക്ഷണവും നൽക്കുന്ന ക്രിസ്തീയ  മിഷനറിമാരെയും,കന്യാസ്ത്രീകളെയും കൊല്ലുക എന്നതാണ് ഭാരതാംബയുടെ മക്കളുടെ വിനോദം.ന്യൂനപക്ഷങ്ങൾക്കെതിരെ ത്രിശൂലം ഉയർത്തുന്ന,ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുന്ന വർഗ്ഗീയ വാദികളല്ലേ യഥാർത്ഥത്തിൽ  ഇന്ത്യയുടെ ശത്രുക്കൾ. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാതെ ഇരുകാലി മൃഗങ്ങളെപ്പോലെ കാണുന്നവരല്ലേ  യഥാർത്ഥത്തിൽ  ഇന്ത്യക്കാരുടെ കാപാലികർ. ഇതറിയണമെങ്കിൽ  മനുഷ്യനെ മനുഷ്യനായി കാണുവാൻ പഠിക്കണം മനുഷ്യരെ അങ്ങിനെ പഠിപ്പിക്കണം.

   ർഷ ഭാരതത്തിലെ ചുവന്ന തെരുവുകൾ ഭാരതത്തിന്റെ അഭിമാനം ഉയർത്തുന്നതാണോ? അപമാനത്തിന്റേതല്ലേ? അവിടെ ജീവിക്കുന്ന സ്ത്രീകളുടെ കണ്ണിൽ നിന്നുതിരുന്ന കണ്ണീർതുള്ളിക്ക്‌ എന്ത് വിലയാണ് ഭരണകൂടം ഇട്ടിട്ടുള്ളതു?.ക്ഷേത്രങ്ങളിലെ ദേവീദേവന്മാർക്കു വേണ്ടി സ്വയം ദാസിയാക്കപ്പെടുന്ന ദേവദാസികൾ പിന്നീടു മതപുരോഹിതന്റെ അടിമയാകുന്നു.കുടുംബത്തിൽ ഒന്നിൽ കൂടുതൽ പെൺകുട്ടികൾ ജനിക്കുമ്പോൾ മിക്ക മാതാപിതാക്കളും അവരെ ദേവദാസികളാക്കുവാൻ നിർബന്ധിതരാകുന്നു.വിശപ്പിന്റെ വിളിയെക്കുറിച്ചാണ് എല്ലാ മനുഷ്യർക്കും എല്ലാ കാലത്തും പറയാനുള്ളതു. ഉത്തർ പ്രദേശിലെ വൃന്ദാവൻ വിധവകളുടെ ലോകമാണ് ഭർത്താവ് മരിക്കുന്നതോടെ മക്കൾക്ക് പോലും വേണ്ടാതാകുന്ന സ്ത്രീകൾ അപശകുനമായി മുദ്രകുത്തപ്പെടുന്നു.ഗതികേടിനൊടുവിൽ  അവൾ അവസാനം എത്തിച്ചേരുന്നത് വൃന്ദാവനിലെ രാധയാകാനാണ് .അന്ധ വിശ്വാസത്തിന്റെ പേരിൽ അവൾ ചൂഷണം ചെയ്യപ്പെടുന്നത് ആദ്യം മത പുരോഹിതിതൻമാരാലാണ്.കാളീഘട്ടിലെ കാളീ ദേവിയുടെ അനുഗ്രഹമാണ് തങ്ങളുടെ ഏക സമ്പാദ്യമെന്നു വിശ്വസിക്കുന്ന സോനാഗച്ചിയിലെ സ്ത്രീകളും. ആന്ത്രയിലെ കാലാവന്തലുകൾ. മുംബയിലെ ചുവന്ന തെരുവു, മുജ്ജ നൃത്തം കൊണ്ട് രസിപ്പിക്കുന്ന ഉജ്ജയിനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ശാപം കിട്ടിയ ജന്മങ്ങളാണ് വിധവകൾ എന്നും മംഗള കർമ്മങ്ങളിൽ പങ്കെടുപ്പിക്കാതെ അവരെ കുറ്റവാളികളെപ്പോലെ കണ്ടുകൊണ്ടു അവരിൽ അപകർഷതാ ബോധം ജനിപ്പിക്കുന്നു പിന്നീടവർ എത്തിച്ചേരുന്നത് ഇങ്ങിനെയുള്ള സ്ഥലങ്ങളിലേക്കാണ്.ഏതു മതമാണ് ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന് വാക്കും ഭാഷണവും കൂടാതെ എല്ലാവര്ക്കും അറിയാവുന്നതല്ലേ.


   സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായിട്ടും പ്രായോഗികമായി ഇങ്ങിനെയുള്ള നെറികേടുകൾക്കു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.പശുവിനെ അമ്മയായി.രാഷ്ട്രത്തെ മാതാവായി കാണുന്ന,സ്‌ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നെങ്കിലും ഈ വിഷയങ്ങളിൽ ശബ്ദമുയർത്താത്ത  കപട ഫെമിനിസ്റ്റുകളുടെ ഇന്ത്യയല്ലേ വർത്തമാന കാലത്തിലെ ഇന്ത്യയെന്നു പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ? കാരണം അത്രമാത്രം സത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട് ഈ വിഷയങ്ങളിൽ. സുപ്രീം കോടതി വിധിയുണ്ടായിട്ടും ദേവദാസി വിഷയത്തിലുള്ള നിയമം പ്രാബല്യത്തിൽ വരുത്തുവാൻ മത പുരോഹിതന്മാരും രാഷ്ട്രീയക്കാരും അതിനു തയ്യാറായിട്ടുണ്ടോ? കർണ്ണാടകത്തിലെ ഉച്ചംഗിമലയിൽ മാഘപൗർണ്ണമി നാളിൽ ഇപ്പോഴും പെൺകുട്ടികളെ ദേവദാസികളാക്കുന്നുവെന്ന  ഞെട്ടിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിൽ അരുൺ എഴുത്തച്ചന്റെ യാത്രയാണ് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന പുസ്തകമെഴുതാൻ കാരണമായത്.നാനാത്വത്തിൽ ഏകത്വം ഇന്ത്യയിൽ എവിടെയെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ? ഏകത്വത്വത്തിലേക്കാണ് ഇപ്പോൾ ഇന്ത്യ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏതു ചർച്ചകളിലും വർഗ്ഗീയ വാദികൾ പുലമ്പുന്നതു നമ്മുടെ മാതൃഭൂമി ഹിന്ദുത്വവാദികളുടേതാണ് എന്നാണു.ഈ മാതൃഭൂമി ഹിന്ദുത്വവാദികളുടേതല്ല ക്രിസ്ത്യൻ,മുസ്‌ലിം,ജൈന,ബുദ്ധ... ...തുടങ്ങിയ ഇന്ത്യയിൽ താമസിക്കുന്ന അനേക കോടി ജനങ്ങളുടെ ഭൂമിയാണ്. മതത്തിന്റെ പേരിൽ സവർണ്ണർ അവർണരെ ചൂഷണം ചെയ്തിരുന്ന ഒരു കറുത്ത കാലവും ഇന്ത്യയിൽ ഉണ്ടായിരുന്നു ആ കാലമെല്ലാം പോയി ഇനി അത് മടങ്ങി വരില്ല എന്നു വർഗീയ വാദികൾ ഓർക്കുക. ഇന്ത്യാ മഹാരാജ്യത്തു താമസിക്കുന്ന എല്ലാവരുടെയുമാണ്  ഇന്ത്യ.അങ്ങിനെ പറയുന്നതല്ലേ നാനാത്വത്തിൽ ഏകത്വം. അല്ലാതെ ഇന്ത്യ ഹിന്ദുരാജ്യമാണെന്നും, ഇന്ത്യക്കാരെല്ലാം  ഹിന്ദുക്കളായിരിക്കണം എന്നും വിളിച്ചു കൂവുന്നവരാണ് യഥാർത്ഥ വർഗ്ഗീയവാദികൾ,അവരാണു ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ. പശുവിനെ മാതാവായി കാണുവാൻ പറയുന്ന രാജ്യത്തു അതിനു വഴങ്ങാത്തവരെ ഫാസിസത്തിനു ഇരയാക്കുന്ന നാട്ടിൽ വിശ്വാസത്തിന്റെ പേരിൽ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു മതം എന്ന പശു ചുരത്തുന്ന പാൽ കുടിക്കുവാൻ പാഞ്ഞടുക്കുന്ന കപട മതനേതാക്കന്മാരുടെയും നാട്ടിൽ നിന്നും ഇന്ത്യയെ രക്ഷിക്കണമെങ്കിൽ നാനാത്വത്തിൽ ഏകത്വം സ്ഥാപിച്ചെടുക്കണം,അതിനു കഴിയുമോ? കാലമെത്ര നാൾ കാത്തിരിക്കണം.


Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

ദിലീപിന്റെ കുമ്പസാരം

വിവാദ നോവൽ ദൈവാവിഷ്ടർ

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി