സജിത്തും സംവാദവും

  
പാസ്റ്റർ വർഗ്ഗീസ് എം.സാമുവലും ബ്രദർ സജിത്ത് കണ്ണൂരും തമ്മിൽ നടന്ന സ്നേഹസംവാദം വളരെ നല്ല നിലവാരം പുലർത്തി. ഇരുഭാഗത്തു നിന്നും അലോസരങ്ങളൊന്നും ഇല്ലാതെ ശാന്തമായി നടന്ന സംവാദത്തിൽ ഗുരുശിഷ്യ ബന്ധത്തിന്റെ എല്ലാ ബഹുമാനതലങ്ങളിലും നിന്നു ഇരുവരും സംസാരിക്കുകയും, സംവാദത്തിലുടനീളം പരസ്പരം ബഹുമാനം നിലനിർ ത്താൻ കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമായിരുന്നു.മോഡറേറ്ററുടെ (Dr Joy.T.Samuel) മാന്യമായ ഇടപെടൽ പ്രശംസനീയമാ യിരുന്നു. ആ മീറ്റിങ്ങിൽ ചോദ്യങ്ങൾ ചോദിച്ചവർ (പ്രത്യേകിച്ച് സഹോദരിമാർ) അഭിനന്ദനമർഹിക്കുന്നു.  കാരണം തങ്ങളുടെ സത്യവിശ്വാസത്തിന്റെ  ആധികാരികത ഉപദേശ വിരുദ്ധരുടെ മുന്നിൽ ഉറപ്പിക്കുന്ന സംവാദത്തിൽ പങ്കുചേരുവാനുള്ള അവരുടെ ഉത്സാഹം എടുത്തുപറയേണ്ടതാണ്. 

  ജിത്തിന്‌ ഒരു വിഷയം ആധികാരികമായി ഉറപ്പിക്കുവാനോ ചോദ്യങ്ങൾക്കു ബൈബിളിൽ നിന്നും വ്യക്തമായ മറുപടി നല്കുവാനോ കഴിയുന്നില്ല എന്നു വ്യക്തമായി അറിഞ്ഞിരിക്കെ സംവാദവേദിയിൽ ഒരു ചമ്മലും പ്രകടമാക്കാതിരിക്കുന്നതിനു ഭാവാഭിനയത്തിനുള്ള അവാർഡ് അദ്ദേഹത്തിനു നൽകാവുന്നതാണ്. ചോദ്യോത്തര വേളയിൽ എല്ലാ ചോദ്യങ്ങൾക്കും ഷാജി സാർ കൃത്യവും വ്യക്തവുമായ മറുപടി (അല്പം വേഗം കൂടി പോയെങ്കിലും) നൽകിയപ്പോൾ സജിത്തിനോടുള്ള ചോദ്യങ്ങൾക്കു താൻ അതിൽ നിന്നും വിദഗ്ദമായി തെന്നി മാറുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിഞ്ഞതു.പങ്കെടുത്തവർക്കു കൂടുതൽ ചോദ്യങ്ങൾക്കും ഉപചോദ്യങ്ങൾക്കും അവസരം ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു.

 ത്രോസ്സിൽ നിന്നുള്ള കൈവയ്പ്പാണ് കത്തോലിക്കാ പോപ്പുമാർക്കു ലഭിച്ചതെന്നും ആ കൈവയ്പ്പാണ് ഇതുവരെ നിലനിൽക്കുന്നതെന്നും സജിത്ത് പറയുകയുണ്ടായി.? ചില പാപ്പാമാരുടെ കാലശേഷം കുറെ വർഷങ്ങൾ  സഭയ്ക്കു പാപ്പാമാർ ഉണ്ടായിരുന്നില്ല അപ്പോൾ എങ്ങിനെ തുടർച്ചയുണ്ടാകും.കരിസ്മാറ്റിക് മുഖാന്തരമാണ് പെന്തക്കൊസ്തിൽ ആളുകൂടിയതെന്നു താങ്കൾ  പറഞ്ഞു? താങ്കളുടെ തെറ്റായ ചിന്താഗതിയാണത്.പണ്ഡിതരമാഭായിയുടെ മുക്തിമിഷനിൽ ഉണ്ടായ ഉണർവ്വും,കാലിഫോർണിയയിലെ അസൂസ സ്ട്രീറ്റിലും,ഇംഗ്ലണ്ടിലെ വെയിൽസിൽ ഉണ്ടായ ഉണർവും കത്തോലിക്കാ ഉണർവായിരുന്നില്ല പരിശുദ്ധാത്മാവിന്റെ ഉണർവ്വായിരുന്നുനിങ്ങളുടെ കരിസ്മാറ്റിക് വന്നിട്ട് ചില വർഷങ്ങളെ ആയുള്ളൂ പെന്തക്കോസ്തിലേക്കു ആളുപോകാതിരിക്കുവാനും,പള്ളികളിൽ പറയാൻ അനുവദിക്കാത്ത സ്തോത്രവും,ഹല്ലേലുയ്യായും പറയിക്കാൻ കത്തോലിക്കാ പാതിരിമാർ കണ്ടുപിടിച്ച മറ്റൊരു തന്ത്രമായിരുന്നില്ലേ കരിസ്മാറ്റിക്? പോട്ടയുടെയും, മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെയും, കൂണുപോലെ പിന്നീട് മുളച്ച കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളുടെയും ഇന്നത്തെ അവസ്ഥ സമയം കിട്ടുമ്പോൾ പരിശോധിക്കുക.പതിനായിരക്കണക്കിന് ആളുകൾ പെന്തക്കോസ്തുമാർഗ്ഗത്തിലേയ്ക്കു വന്നതു കരിസ്മാറ്റിക് ഉണർവ്വിൽ പങ്കെടുത്തതുകൊണ്ടോ,കത്തോലിക്കാ മതബോധന ഗ്രന്ഥം പഠിച്ചതോ കൊണ്ടല്ല. ബൈബിൾ വായിച്ചപ്പോൾ അവരുടെ ഹൃദയങ്ങളിൽ കത്തിയ സുവിശേഷവെളിച്ചമായിരുന്നു  കാരണം.എന്റെ സഹോദരി (സീന ജോയ്.) നൽകിയ ബൈബിൾ നിരന്തരമായി വായിച്ചതു മുഖാന്തിരമാണ് ഞാനിന്നു ഇതെഴുതിക്കൊണ്ടിരിക്കുന്നതു.


      സജിത്തിന്റെ ഭാഗം വിശദമായി ചിന്തിക്കുമ്പോൾ  കത്തോലിക്കാസഭാ  ചരിത്രത്തിന്റെ ഒരു മൂല പോലും പഠിച്ചിട്ടില്ലെന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.കത്തോലിക്കാ സഭ പരിശുദ്ധ സഭയാണെന്നു സജിത്ത് ഘോരഘോരം വാദിക്കുന്നത് കണ്ടു. പണ്ടത്തെ  ബാബിലോന്യ മതം, റോമാമതവും പിന്നീട് കത്തോലിക്കാ മതവുമായി പരിണമിച്ചതാണെന്നു താങ്കൾക്ക് മനസ്സിലാകാഞ്ഞിട്ടാണോ? എന്നും താങ്കൾ അങ്ങനെയാണല്ലോ ഒന്നും വിശദമായി പഠിക്കുന്നതിനു മുൻപേ മറുകണ്ടം ചാടാറാണല്ലോ പതിവ്. പരിശുദ്ധ കത്തോലിക്കാ സഭയെന്നു താങ്കൾ ആവർത്തിച്ചു ഉച്ചരിക്കുമ്പോൾ ഓർക്കുക താങ്കളുടെ കയ്യിലുള്ള ബൈബിൾ കത്തോലിക്കാ സഭയുടെ സംഭാവനയല്ല. ബൈബിൾ വായിക്കാതിരിക്കുവാനും വിവർത്തനം ചെയ്യാതിരിക്കുവാനും ശക്തിയുക്തം എതിർത്തതു കത്തോലിക്കാ സഭയാണു.  ഏ.ഡി 1382 ൽ  ജോൺ വിക്ലിഫ് ലത്തീനിൽ നിന്നും ഇംഗ്ളീഷിലേയ്ക്ക് ബൈബിൾ വിവർത്തനം ചെയ്തതിനു  പോപ്പ് അദ്ദേഹത്തെ മുടക്കുകയും വധിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ അസ്ഥികൾ മാന്തിയെടുത്തു ദഹിപ്പിച്ചു കളകയും ചെയ്ത കറുത്ത ചരിത്രം കത്തോലിക്കാ സഭയ്ക്കു മാത്രമുള്ളതാണു. പാപമോചന ചീട്ടു അടിച്ചിറക്കി ദൈവത്തെ പറ്റിച്ചതും, ബസ്‌പുർക്കസാന (കുട്ടിനരകം) ഉണ്ടെന്നു പഠിപ്പിച്ചതും, കത്തോലിക്കാ സഭ സകല അനാചാരങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്ന  കാലത്തു (ഇന്കിസിഷൻ) വിസ്തരിച്ചു കൊല്ലുവാനുള്ള അധികാരം പുരോഹിതന്മാർക്കു ലഭിക്കുകയും സ്വതന്ത്ര ചിന്താഗതിക്കാരെ വിസ്തരിച്ചു  കൊന്നൊടുക്കിയതും  നിങ്ങൾ റെപ്രസന്റു ചെയ്ത കത്തോലിക്കാ പുരോഹിതന്മാരായിരുന്നു. 

  സഭയുടെ അനാചാരങ്ങളിൽ മനം മടുത്ത സർവ്വകലാശാല അധ്യാപകനും പുരോഹിതനുമായിരുന്ന മാർട്ടിൻ ലൂഥർ  അതിനെതിരെ രംഗത്തു വരികയും ജർമ്മനിയിലെ വിറ്റൻ ബർഗ് പള്ളിക്കു മുന്നിൽ "95 വാദങ്ങൾ" എഴുതുകയും അദ്ദേഹത്തെ മുടക്കുകയും രഹസ്യമായി കൊല്ലുവാൻ തീരുമാനിച്ചതും താങ്കൾ വാഴ്ത്തിപാടിയ കത്തോലിക്കാ സഭയാണ് സഹോദരാ.പാപ്പാമാരെക്കുറിച്ചു സജിത്ത് പറയുമ്പോൾ ഇത്രയും വഞ്ചനയും കൗശലവാക്കും ദുരാഗ്രഹികളുമായിരുന്നവർ പാപ്പാമാരായിരുന്നെന്നു ചരിത്രം വായിച്ചാൽ മനസ്സിലാകും. 1095-ല്‍ ക്ലേര്‍മോണ്ട് എന്ന സ്ഥലത്തുവച്ച് അര്‍ബന്‍ രണ്ടാമന്‍ പാപ്പയുടെ ആഹ്വാനം ഇപ്രകാരമായിരുന്നു.  “ബലിപീഠങ്ങള്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. അവ തകര്‍ക്കപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിക്കുന്നു. ഈ ആക്രമണങ്ങള്‍ക്ക് ആരു പകരം വീട്ടും? ഈ ഉത്തരവാദിത്വം നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു. നമ്മുടെ രക്ഷകന്‍റെ പരിപാവനമായ ശവക്കല്ലറയും വിശുദ്ധ സ്ഥലങ്ങളും അശുദ്ധമായ ഒരു ജാതിയാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നതില്‍ നിങ്ങളുടെ ഹൃദയം ചുട്ടുപൊള്ളട്ടെ. ധീരരായ പടയാളികളേ, വിശുദ്ധ കല്ലറയിലേക്കു മാര്‍ച്ച് ചെയ്തു. വിശുദ്ധനാടു പിടിച്ചെടുക്കുക.

    ആഹ്വാനത്തിൽ നിന്നല്ലേ ആദ്യത്തെ കുരിശുയുദ്ധം ആരംഭം കുറിച്ചത്. പതിനായിരങ്ങൾ തെരുവുകളിൽ മരിച്ചു വീണിട്ടും പാപ്പാമാർ വീണ്ടും വീണ്ടും കുരിശുയുദ്ധങ്ങൾക്കാഹ്വാനം ചെയ്യുകയായിരുന്നു. പിന്നീടു പല കുരിശുയുദ്ധങ്ങളും ഉണ്ടായി.കൂരിശുയുദ്ധങ്ങളിൽ ഏറ്റവും പ്രശസ്തമായ  മൂന്ന് വർഷം നീണ്ടു നിന്ന മൂന്നാം കുരിശുയുദ്ധത്തിനു ആഹ്വാനം ചെയ്തത്   പോപ്പ്  ജോർജ്ജ് എട്ടാമൻ ആയിരുന്നു.ഇത്രയും വൃത്തികെട്ട ചരിത്രങ്ങൾ ഉണ്ടായിരിക്കെ താങ്കൾ വീണ്ടും കത്തോലിക്കാ പരിശുദ്ധ സഭയാണ് എന്നു വിശ്വസിക്കുന്നതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല. 
സജിത്തിന്റെ ഏറ്റവും വലിയ മണ്ടത്തരം വെളിപ്പാട് പുസ്തകത്തിൽ പറയുന്ന സ്ത്രീയും കുഞ്ഞും മറിയയും യേശുവും ആണെന്നുള്ള വ്യാഖ്യാനമായിരുന്നു.അതങ്ങിനെയാണെന്ന് വ്യാഖ്യാനിച്ചു ശരിയാക്കാൻ താങ്കൾ എത്ര ശ്രമിച്ചാലും പ്രയോജനമില്ല. ഒരു കള്ളം പലയാവർത്തി പറഞ്ഞാൽ അത് സത്യമാകുമെന്നുള്ള ഗീബൽസ് തന്ത്രം പയറ്റിത്തെളിയുന്ന കാലമെല്ലാം കഴിഞ്ഞു സജിത്തേ.

സജിത്തിന്റെ വിനയത്തോടെയുള്ള സംസാരം അഭിനന്ദനം അർഹിക്കുന്നതാണ്. ആശയപരമായ് മാത്രമേ  താങ്കളുമായി എനിക്കും വിയോജിപ്പുള്ളൂ സുഹൃത്തേ.നമ്മുടെ സൗഹൃദസംഭാഷണ ത്തിനിടയിൽ ഞാൻ പറഞ്ഞ അതേ വാചകം വീണ്ടും ആവർത്തിക്കുന്നു.സ്വന്ത മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടു  താങ്കൾ പ്രസംഗിക്കരുതു. കാരണം കർത്താവിന്റെ മടങ്ങിവരവിനു അധികം താമസമില്ല.

Like: Sinai Voice/ Facebook Page

Comments

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി