ട്രാൻസും പെന്തക്കോസ്തു പ്രവാചകരും
ശ്രദ്ധിച്ചു നോക്കിയാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന (കൊറോണ വരുന്നതിനു മുൻപ് വരെ) പല കള്ളന്മാരെയും ഈ സിനിമയിൽ കാണാവുന്നതാണ്.
കോട്ടൂരി വീശി ജനത്തെ വീഴിക്കുന്ന ബെൻഹിന്നുമാരും,ക്രെച്ചസ് വലിച്ചെറിയുന്ന സജിത്ത് കണ്ണൂരും,ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തുന്ന തങ്കു,താരു തോമസ്സുകുട്ടിയും, ഫയർ വിംഗ്‌സുകാരേയും ...etc ഇതിൽ അവതരിപ്പിച്ചത് തികച്ചും യാദൃശ്ചികമാണെന്നു തോന്നുന്നില്ല. യേശുക്രിസ്തുവി നെ വിമർശിച്ചുള്ള സിനിമയാണിതെന്നു അഭിപ്രായമില്ല. അങ്ങിനെയാണെങ്കിലും അതൊന്നും ഒരു ദൈവഭക്തനു വിഷയമുള്ള കാര്യമല്ല. യേശുക്രിസ്തുവിനെ വിമർശിച്ചു ലേഖനങ്ങൾ വന്നിട്ടുള്ളതിൽ കൂടുതൽ മറ്റൊരാളെക്കുറിച്ചും ഉണ്ടെന്നു തോന്നുന്നില്ല. ക്രിസ്തുവിനെ വിമർശിച്ചു പുസ്തകങ്ങൾ ഇറക്കിയാലോ,സിനിമ ഇറങ്ങിയാലോ ക്രിസ്ത്യാനികളുടെ വിശ്വാസം കുറയാൻ പോകുന്നില്ല. ഇങ്ങിനെയുള്ള സിനി മകൾ മുഖാന്തരം കള്ളപ്രവാചകന്മാരുടെ ഉദരപൂരണത്തിനു തീരുമാനമായി.ഇതുകൊണ്ടു നേട്ടം ഉണ്ടായത് കള്ളപ്രവാചകന്മാർക്കെതിരെ എഴുതുന്നവർക്കും, പ്രസംഗിക്കുന്നവർക്കു മാണ് അവരുടെ ജോലി അൽപ്പം കുറഞ്ഞു കിട്ടി എന്നതു പറയാതെ വയ്യ.
സ്തുതിച്ചെങ്കിലേ ആരാധന വെളിപ്പെടുകയുള്ളൂ ,മൗനമായി ഇരിക്കുന്നവർ പാപികളാണ്,ദശാംശം കൊടുത്തില്ലെങ്കിൽ ദൈവം അനർത്ഥങ്ങൾ വരുത്തും തുടങ്ങിയ വ്യർത്ഥ പ്രസംഗങ്ങൾ നടത്തി വിശ്വാസികളെ ചൂഷണം ചെയ്യുന്ന സ്ഥിതിയാണിപ്പോഴുള്ളത്.എല്ലാ രോഗങ്ങളും സൗഖ്യമാക്കുന്ന യേശുക്രിസ്തുവിനെകുറിച്ചല്ല, മനുഷ്യന്റെ ഏതു പാപത്തെയും ക്ഷമിച്ചു നിത്യതയു ടെ മനോഹര തീരത്തേയ്ക്കു കരം പിടിച്ചു നടത്തുന്ന യേശുക്രിസ്തുവിനെയാണ് ബൈബിൾ പരിചയപ്പെടുത്തുന്നതു.വ്യക്തി പരമായ ജീവിതത്തിലും കുടുംബജീവിതത്തിലും സമാധാനവും സന്തോഷവും നൽകുവാൻ കഴിയുന്ന ഏക രക്ഷകൻ യേശുക്രിസ്തു മാത്രമാണെന്നുള്ളതിൽ സംശയമില്ല.എന്തുകൊണ്ട് മുസ്ലിം സമുദായത്തിലെ ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറി ച്ചുള്ള മൂവി എടുക്കുന്നില്ല എന്ന ചോദ്യത്തിനു? ചിൻവാദ് പാലവും, മൂവാറ്റുപുഴയിലെ ന്യൂ മാൻ കോളേജിലെ ജോസഫ് സാറിന്റെ കൈവെട്ടു സംഭവവും ഉയർത്തിവിട്ട അലയടികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെങ്കിലും ഇന്നു സ്ഥിതിഗതികൾക്കു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഖുറാനെ യും,ഹദീസുകളുടെ ആധികാരികതയെയും ചോദ്യം ചെയ്തു കൊണ്ടു പല യുവ എഴുത്തുകാരും മുന്നോട്ടു വരുന്നുണ്ട് അവരുടെ മുന്നിൽ ഇസ്ളാം മതം കെട്ടിപ്പൊക്കിയ വിവരക്കേടിന്റെ ചീട്ടുകൊട്ടാരങ്ങൾ തകർന്നു വീഴുന്നതാണു കാണുന്നത്. "സാത്താന്യ വേഴ്‌സസ്" എഴുതിയ അഹമ്മദ് സൽമാൻ റുഷ്‌ദി ഒളിവിലായ സംഭവം വിസ്മരിക്കുന്നില്ല.
പലപ്പോഴും വിശ്വാസികൾ പലരാലും കബളിപ്പിക്കപ്പെടുകയാണ്. കാരണം മിക്കവരും ബൈബിൾ പഠിക്കുവാനോ (വായിച്ചാലെങ്കിലും മതിയായിരുന്നു) പാസ്റ്റർമാർ പഠിപ്പിക്കുവാനോ (മിക്കവർക്കും ബൈബിൾ അറിയില്ല) തയ്യാറാകാത്ത സ്ഥിതിവിശേഷമാണുള്ളതു. പ്രാർത് ഥിച്ചാൽ എല്ലാ രോഗവും സൗഖ്യമാകുമെന്നു പറയാൻ കഴിയില്ല പൗലോസ് ശ്ലീഹ തിമഥിയോസിനു ലേഖനമെഴുതുമ്പോൾ (2 തിമഥി 4:20) ത്രൊഫിമോസ്സിനെ ഞാൻ മിലേത്തൊസിൽ രോഗിയായി വിട്ടേച്ചു പോന്ന കാര്യം പറയുന്നുണ്ട്.
(പൗലോസിലും വലിയ കൃപാവരപ്രാപ്തന്മാരാണല്ലോ ഇന്നു സ്റ്റേജിൽ ചാടിമറിയുന്ന കൊടിയ ചെന്നായ്ക്കൾ)
ഈ സംഭവത്തിനു മുൻപും പിൻപും പൗലോസ് ശ്ലീഹ അനേകർക്കുവേണ്ടി പ്രാർത്ഥിക്കുകയും ദൈവം സൗഖ്യമാക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ സൗഖ്യമാകാത്ത വ്യക്തിയെ കുറിച്ചും താൻ എഴുതിയിട്ടുണ്ടെന്നു മറക്കരുത്.
ഉച്ചത്തിൽ സ്തുതിച്ചാലോ,കയ്യടിച്ചു പാടിയാ ലോ, ഏതെങ്കിലും രാജ്യത്തിന്റെ പതാക കയ്യിലേന്തി തുള്ളിച്ചാടിയാലോ, യെരുശലേമിൽ നിന്നും കൊണ്ടുവന്ന കാഹളം സ്റ്റേജിൽ ഊതിയാലോ ദൈവം അത്ഭുതം പ്രവർത്തിക്കുമോ? പാപിയായ മനുഷ്യന്റെ ഹൃദയം ദൈവത്തിൽ സമർപ്പിക്കപ്പെടുമ്പോൾ അവനിൽ നടക്കുന്ന മനസാന്തരമാണ് ലോകത്തിൽ വച്ചേറ്റവും വലിയ അത്ഭുതം.(മത്തായി 19:25,26) എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും അത് മനുഷ്യര്ക്ക് അസാധ്യം ദൈവത്തിനോ സകലവും സാധ്യം. 90 വയസ്സുള്ള അമ്മച്ചിയെ സ്റ്റേജിലൂടെ ഓടിക്കുന്നതും,സുഗതന്റെ കെട്ടുപൊട്ടിക്കുന്ന സജിത്തിന്റെ നാടകവും കർത്താവിന്റെ അത്ഭുതമെന്നംഗീകരിക്കുവാൻ കഴിയില്ല. ശരീരത്തിൽ ഒരു സൗഖ്യവും സംഭവിച്ചില്ലെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ അവർ ഭാഗ്യവാന്മാരാണ്. എബ്രായ ലേഖനം 11 ഇൽ മൂന്നു ഗ്രൂപ്പുകാരെക്കുറിച്ചു പറയുന്നുണ്ട് (11:32) ഗിദെയോൻ,ബാരാക്ക്, ശിംശോൻ...തുടങ്ങിയവർ (വാക്യം 35) മറ്റുചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പു ലഭിക്കേണ്ടതിനു ഉദ്ധാരണം കൈകൊള്ളാതെ ഭേദ്യം ഏറ്റു.(വാക്ക്യം 36) വേറെ ചിലർ പരിഹാസം ചമ്മട്ടി ചങ്ങല തടവ് ....ലോകം അവർക്കു യോഗ്യമായിരുന്നില്ല ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു. രാജ്യങ്ങളെ കീഴടക്കിയവരെയും,പരിഹാസം ഏറ്റവരെയും, രക്തസാക്ഷികളായവരെയും എല്ലാവര്ക്കും വേണ്ടി ദൈവം നല്ലതൊന്നും മുന്കരുതിയിരുന്നു കാരണം അവർ അത്ഭുതമല്ല സ്വർഗീയമായതിനെയാണ് കാംഷിച്ചിരുന്നതു. ഈ കള്ള പ്രവാചകന്മാർ രാജ്യങ്ങളെ കീഴടക്കിയ, സിംഹത്തിന്റെ വായടച്ചവരെ മാത്രമേ പ്രസംഗിക്കുകയുള്ളൂ എങ്കിലേ ആളുകൾ കൂടുകയും സംഭാവനകൾ കൂമ്പാരമാകുകയും ചെയ്കയുള്ളൂ.
ടിജോ തോമസ്സ് എന്ന ഫോറൻസിക് പ്രവാചകൻ സ്റ്റേജിൽ വിളിച്ചുപറയുന്നത് കേട്ടു (കൊറോണ വരുന്നതിനു മുൻപാണേ....) കേരളാ ഗവർമെന്റിന്റെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയും അവരോടു ഞങ്ങളെ വന്നു കാണാൻ പറയാൻ.ദൈവാലോചന ലഭിച്ച പ്രവാചകന്മാർ പഴയ നിയമത്തിൽ അങ്ങോടു ചെന്ന് പ്രവചിക്കുമായിരുന്നു. ഏലിയാവ് ഇസബേലിന്റെ അടുത്തു പോയതും, നാഥൻ ദാവീദിന്റെ അടുക്കൽ ചെന്നതും എല്ലാം അങ്ങിനെ ആയിരുന്നു .റ്റിജൊയ്ക്കും കൂട്ടർക്കും കിട്ടിയ ഈ നല്ല അവസരം കളയരുത് എന്നാണ് അപേക്ഷ .വേഗത്തിൽ ഗവർമെന്റിനോടു പോയി സംസാരിക്കുക ദൈവം നൽകിയ ആലോചന പറയുക അതിനുള്ള ധൈര്യമൊന്നും ഇവർക്കില്ല. കാരണം ദൈവം ഇവരോടൊന്നും സംസാരിച്ചിട്ടില്ല.വെറുതെ സ്റ്റേജിൽ ആളാകാനല്ലാതെ ഈ കൊറോണക്കാലത്തു ആതുരസേവകർ ചെയ്യുന്ന ജോലിപോലും ചെയ്യാൻ പേടിയുള്ളവരാണിവർ എന്നു തെളിയിച്ചിരിക്കുന്നു.ഇനിയെങ്കിലും നിത്യത നഷ്ട്ടപെടുത്തി ക്കളയുന്ന കള്ളപ്രവാചകന്മാരെ തെറ്റിയൊഴിയുക.
ഒരു കാര്യം ശ്രദ്ധിക്കുക.
ReplyDeleteഈ സിനിമയിൽ അഭിനയിച്ച നടനും നടിയും ഇസ്ലാം മത വിശ്വാസികൾ. സംവിധായകനും ഇസ്ലാം. ക്രിസ്തുവിനെയും ശിശ്രൂഷകരെയും അവഹേളിക്കുകയാണ് ഈ ചിത്രത്തിലൂടെ.