യെരുശലേമിന്റെ മതിലുകൾ പണിയേണമേ.

  എല്ലായിടത്തും പ്രാർത്ഥന മാത്രം,ലോകത്തിൽ ഇത്രയ ധികം പ്രാർത്ഥനകൾ അടു ത്ത കാലത്തൊന്നും  ഉണ്ടാ യിട്ടുണ്ടെന്നു  തോന്നുന്നില്ല. അദൃശ്യനായ ശത്രുവിനെ തോല്പിക്കുവാൻ അദൃശ്യ നായ ദൈവത്തോടു ലോ കം  മുഴുവൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.ശത്രുവി നെ ജയിക്കുവാനുള്ള വാക്സി ൻ കണ്ടുപിടിക്കുവാൻ മെഡിക്കൽ ടിം തീവ്ര പരിശ്രമത്തിലാണ്.വേദപുസ്തകം പരിശോദിച്ചാൽ ഇതുപോലുള്ള പ്രാർത്ഥനകൾ  യിസ്രായേൽ  ജനത്തിനിടയിൽ നടന്നത് കാണുവാൻ കഴിയും. യിസ്രായേൽ ജനം പാപം ചെയ്ത് ദൈവത്തിൽ നിന്നും അകന്നു  പോയപ്പോഴെല്ലാം ദൈവം അവരെ തിരികെ വരുത്തുവാൻ മഹാമാരികൾ അയക്കുകയും,അവർ അനുതപിച്ചു ദൈവത്തിലേക്ക് മടങ്ങി വന്നപ്പോൾ ദൈവം അവർക്കും,ദേശത്തിനും സൗഖ്യം  നൽകുകയും ചെയ്തതായി കാണുന്നു. ഇങ്ങിനെയുള്ള സംഭവങ്ങൾ ബൈബിളിൽ ഉടനീളം കാണുവാൻ കഴിയും.

         ലോകത്തിൽ ഇപ്പോഴുള്ള മാരിയെച്ചൊല്ലി പ്രാർത്ഥനാ യജ്ഞങ്ങളും ,മുഴുനീള പ്രാർത്ഥനകളും,ഓൺലൈൻ മീറ്റിങ്ങുകളുമായി ചിലർ മുന്നോട്ടു പോകുമ്പോൾ,ഓൺലൈൻ മീറ്റിങ്ങുകളെല്ലാം തെറ്റാണെന്നും, വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചിട്ടു  യൗട്യൂബ് മെസ്സേജ് കേട്ടാൽ മതിയെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു.സാഹചര്യമനുസരിച്ചു പ്രാർത്ഥനയ്ക്കായി സാങ്കേതികത ഉപയോഗിക്കുന്നതു തെറ്റായ കാര്യമല്ല.ദൈവത്തോടുള്ള പ്രാർത്ഥനയെ ശക്തമായി അനുകൂലിക്കുമ്പോൾതന്നെ, പ്രാർത്ഥനയുടെ പേരിൽ ഓരോരുത്തർ കാണിച്ചു കൂട്ടുന്ന വിവരക്കേടുകൾ ഓർത്ത് സഹതപിക്കുവാനെ കഴിയൂ.ഇങ്ങിനെയുള്ള അവസ്ഥ വന്നതോടു കൂടി  വെറും പണ്ഡിതന്മാരുടെ വിളയാട്ടമാണ് ലൈവിൽ നടക്കുന്നത് സ്വന്തസഭയിൽ കുറച്ചാളുകളുടെ മുന്നിൽ മാത്രം വിളമ്പിയിരുന്ന വേദപുസ്തക വികല വ്യാഖ്യാനങ്ങൾ പൊതുമധ്യത്തിൽ അവതരിപ്പിച്ചു അവർ തന്നെ അറിയാതെ അപഹാസ്യമാകുന്ന ദയനീയ കാഴ്ചയ്ക്കും നാമും  സാക്ഷികളാകുകയാണ്.    

          ഈ സമയത്തെ പ്രാർത്ഥനകളിലും ആരാധന,വിടുതൽ, മറ്റുള്ളവരുടെ മാനസാന്തരം എന്നീ കാര്യങ്ങൾ അല്ലാതെ സ്വന്ത ജീവിതത്തിന്റെ മാനസാന്തരത്തിനു മിക്കപേരും താത്പര്യപ്പെടുന്നില്ല.തമ്മിൽ പിണങ്ങിയിരി ക്കുന്ന സഹോദരന്മാരും,കുടുംബങ്ങളും,പാസ്റ്റർമാരും, റവകളും, തിയോള ജിയൻമാരും,കക്ഷി വഴക്കിന്റെ പേരിൽ തല്ലുകൂടുന്ന പുരോഹിതന്മാരും,വിശ്വാസികളും  ഒരു വിചിന്തനത്തിനു തയ്യാറായെങ്കിൽ നന്നായിരുന്നു. ദൈവ സഭകൾക്കും,ദൈവമക്കൾക്കു മെതിരെ  വാദിയും,പ്രതിയുമായി  കൊടുത്തി രിക്കുന്ന കേസുകൾ പിൻവലിച്ചതായിട്ടോ,കള്ളക്കളികളിലൂടെ സ്ഥാനമാ നങ്ങൾ അലങ്കരിക്കുന്നവർ അതു വേണ്ടെന്നു വയ്ക്കുന്ന തീരുമാനങ്ങളോ  ഇതുവരെയും കാണുന്നില്ല.

       പാപം എല്ലാകാലത്തും മനുഷ്യന്റെ ബലഹീനതയാണ് പലപ്പോഴും അതിൽ വീണു പോകുന്ന മനുഷ്യനു മാനസാന്തരത്തിനുള്ള അവസരം ദൈവം നൽകുന്നുമുണ്ട്.ലോകം മുഴുവൻ മാനസാന്തരപ്പെടുവാൻ പ്രാർത്ഥിക്കുന്നതിന് മുൻപ് സ്വയമായ മാനസാന്തരം ആവശ്യമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.ദൈവത്തിന്റെ ഹൃദയ പ്രകാരമുള്ള മനുഷ്യനായ ദാവീദ് പാപം ചെയ്ത സംഭവം ബൈബിളിൽ  രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.(2 ശമൂ 11:2) ഒരു നാൾ സന്ധ്യയാകാറായ (Evening)  സമയത്തു ദാവീദ്..........ഉലാവിക്കൊണ്ടിരിക്കുമ്പോൾ ബേത്‌ഷേബ എന്ന സ്ത്രീയെ  കാണുന്നതും അതിനെ തുടർന്ന് താൻ പാപം ചെയ്യുന്നതുമാണ് വിഷയം.(സന്ഗീർത്തനം55:17)  ഞാൻ വൈകുന്നേരത്തും,(Evening) കാലത്തും, ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും അവൻ എന്റെ പ്രാർത്ഥന കേൾക്കും.ദാവീദിന്റെ മറ്റൊരു പ്രാർത്ഥന (സന്ഗീർത്തനം 141:2)  എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും,എന്റെ കൈകളെ മലർത്തുന്നത് സന്ധ്യാ യാഗമായും (Evening) തീരട്ടെ.

                     പരിശുദ്ധാത്മാവ് വ്യക്തമായി ഈ മൂന്നു സന്ദർഭങ്ങളിലും സന്ധ്യാസമയത്ത് (Evening) എന്ന് പറയാനുള്ള കാരണം സന്ധ്യാ സമയത്തു പ്രാർത്ഥിക്കേണ്ട ദാവീദ് സന്ധ്യാസമയത്ത് ഉലാവുവാൻ പോയി അത് തനിക്കു വിനയായി മാറി.ദാവീദ് തെറ്റു പറ്റിയവനെങ്കിലും തനിക്കുള്ള ശ്രെഷ്ട്ടത അനുതാപമുള്ള ഹൃദയം തനിക്കുണ്ടായിരുന്നു എന്നതാണ്. ദാവീദു ചെയ്ത കഠിനപാപങ്ങള്‍ രാജസദസില്‍വച്ച് മറ്റുള്ളവര്‍ കേള്‍ക്കേ നാഥാന്‍ പ്രവാചകൻ വിളിച്ചു പറഞ്ഞപ്പോള്‍ ദാവീദ് നാഥാന്‍റെ തല വെട്ടാന്‍ ഉത്തരവിടുകയോ,പ്രവാചകന് ചിത്തഭ്രമമാണെന്നാരോപിച്ച് പ്രവാചകരുടെ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയോ താൻ ചെയ്തില്ല. തന്‍റെ ഇഷ്ടമനുസരിച്ചു പ്രവചിക്കുന്ന വേറെ പ്രവാചകന്മാരെ വിളിച്ചുവരുത്തി പുനര്‍പ്രവചനം നടത്തിച്ചതുമില്ല. പകരം അനുതപിച്ചു,തന്‍റെ തെറ്റുകള്‍ ദൈവത്തോടും മനുഷ്യരോടും ഏറ്റുപറഞ്ഞു.“ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയി” (2 ശമുവല്‍ 12:13)  


               സമയത്തു ദാവീദ് എഴുതിയാണ് 51 ആം സന്ഗീർത്തനം. ഇതിലെ  വാക്ക്യം 18 ൽ ഇങ്ങിനെ വായിക്കുന്നു.നിന്റെ പ്രസാദപ്രകാരം സീയോനോട് നീ നന്മ ചെയ്യേണമേ യെരുശലേമിന്റെ മതിലുകൾ പണിയേണമേ.(ദാവീദ് സീയോൻ കോട്ട പിടിച്ച സമയമാണിത്,യെരുശലേം ദേവാലയം ശലോമോനാണ് പണിയുന്നത്,) ഇതിനു മുൻപുള്ള 17 വാക്യങ്ങളിൽ തന്റെ പാപത്തെക്കുറിച്ചു അനുതപിച്ചു ശേഷമാണ് യെരുശലേമിന്റെ മതിലുകൾ പണിതു ജനത്തെ സുരക്ഷിതമാക്കണമെന്നു താൻ  പ്രാർത്ഥിക്കുന്നത്. ലോകത്തിലെ വ്യാധിയും മാരിയും മാറുവാൻ പ്രാര്ഥനാമീറ്റിങ്ങുകളും, ഉപവാസപ്രാര്ഥനകൾക്കുമെല്ലാം ഉപരി ദൈവമക്കൾക്കു മാനസാന്തരമാണ് ആവശ്യം എന്ന യാഥാർഥ്യം നാം മറന്നു പോകാതിരിക്കട്ടെ.  പശ്ചാത്ത പിക്കുന്ന ഹൃദയവും ഏറ്റുപറയാനുള്ള സന്നദ്ധതയും  നമുക്കെല്ലാവർക്കും വേണ്ടതാണ്.സ്വയമായ ശുദ്ധീകരണമില്ലാതെ (നീതീകരണമല്ല അത് ആവശ്യത്തിലേറെയുണ്ട്)  ഏതൊക്കെ രീതിയിൽ പ്രാർത്ഥിച്ചാലോ ഒന്നും സംഭവിക്കുവാൻ പോകുന്നില്ല കാരണം മനുഷ്യന്റെ  അവസ്ഥ കണ്ടു പ്രവർത്തിക്കുന്ന ദൈവത്തെയല്ല,വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ദൈവത്തെയാണ് ബൈബിൾ പരിചയപ്പെടുത്തുന്നത്.(യെഹെ 14:21-24)      

            പ്രാർത്ഥനയുടെ പേരിൽ നടക്കുന്ന പ്രഹസനങ്ങളെല്ലാം മാറ്റിവച്ചു സ്വയ ശോധനയ്ക്കു  തയ്യാറായി നമ്മുടെ ദേഹവും,ദേഹിയും,ആത്മാവും കർത്താവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടും വിധം കാക്കപ്പെട്ടിരിക്കുന്നു എന്ന ഉറച്ച ബോധ്യത്തോടെ പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഈ കൊറോണകാലത്തെപ്പോലൊരു നല്ലൊരു കാലമില്ല.  വ്യക്തികളും, കുടുംബ വും, ദേശവും എല്ലാം മാനസാന്തരപ്പെട്ട് നല്ല ഫലം കായ്ച്ചു അരുമനാഥന്റെ മടങ്ങി വരവിനായി കാത്തിരിക്കാൻ പരിശുദ്ധാത്മാവ് നാമോരുരുത്തരെയും സഹായിക്കട്ടെ എന്നാശംസയോടെ നിർത്തുന്നു.ക്രിസ്തുവിൽ  സഹോദ രൻ. സീജോ ജോയ് .സ്വിണ്ടൻ,യു.കെ                                                                               MY NEW SONG                       

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി