സിനായ് വോയ്സിന്റെ സുറിയാനി പാട്ടും ഷിബു പീടിയേക്കലും

   സുറിയാനി ഈണത്തിൽ സിനായ് വോയ്‌സ്  പബ്ലിഷ് ചെയ്യുവാൻ പോകുന്ന ഗാന ത്തെ വിമര്ശിച്ചു കൊണ്ടു ള്ള ഷിബു പീടിയേക്ക ലിന്റെ വീഡിയോ കണ്ടു. ആ വീഡിയോയിൽ സിനാ യ് വോയ്സിന്റെ  പോസ്റ്റർ  ഡിസ്‌പ്ലെ ചെയ്തുകൊണ്ടും, സുറിയാനി ഈണം യാക്കോബക്കാരുടേതാണെന്നും,(ഓർത്തഡോക്സ് അതിൽ വരുമോ?) എന്നുട യോ നെ നീ എന്നെ....ഈ ഗാനം  സിനായ് വോയ്സിന്റെതാണെന്നു പറഞ്ഞു... തുടങ്ങിയ ആരോപണങ്ങളാണ് ഷിബു ഉയർത്തിയത്. എന്നാൽ ഇതിനു മുൻപ് താങ്കളുടെ വിവരക്കേടുകൾക്കെതിരെ  ഞാൻ രണ്ടു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അതിനൊന്നും താങ്കൾ മറുപടി നൽകിയിട്ടില്ല. കാരണം അതിനെ ഖണ്ഡിക്കുവാനുള്ള ബൈബിൾ വാക്യങ്ങളോ ചരിത്രത്തിന്റെ പിൻബലമോ താങ്കളുടെ പക്കൽ ഇല്ലാത്തതു കൊണ്ടാണെന്നറിയാം. ലൈവ് വിഢിത്തരം വിളമ്പുന്നതിനിടയിൽ സമയം കിട്ടുമ്പോൾ അതിനും മറുപടി നൽകുക. നൽകുകയാണെങ്കിൽ ആധികാരികമായി തന്നെ തരണം എന്നൊരു അപേക്ഷയുണ്ട് അല്ലാതെ ഷിബു തുടർന്നു വരുന്നതുപോലെ  പെന്തക്കോസ്തുകാർക്കെതിരെ  ചീത്തവിളിയും,ശപിക്കലും മാത്രമായി മാറരുത്. 

   പ്രി ഷിബു ഒരു വിഷയത്തെകുറിച്ചു വിമർശിക്കുമ്പോൾ അതിനെക്കു റിച്ചു നല്ല അറിവുണ്ടെങ്കിലേ വിമർശിക്കാവൂ അല്ലെങ്കിൽ മിണ്ടാതിരിക്കുക അതാണ് മാന്യത.സുറിയാനി ഈണം യാക്കോബക്കാരുടേതാണെന്നു ഷിബു വിന്‌ എങ്ങിനെയറിയാം.  സുറിയാനി ഒരു ഭാഷയാണ് അത് ആർക്കു വേണ മെങ്കിലും എടുക്കാം, സുറിയാനി ഭാഷ നിങ്ങൾക്ക് കുത്തകയായി തന്നിട്ടു മില്ല. അനവധി നല്ല പാട്ടുകൾ സുറിയാനിക്കാർക്കുണ്ട് അതു മറ്റുള്ളവർ പാടുന്നതിൽ അഭിമാനിക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യുക  അല്ലാതെ അവരെ പിന്തിരിപ്പിക്കുകയല്ല വേണ്ടത്. എന്നുടയോനെ.... എന്ന ഗാനമാണ് സിനായ് വോയ്‌സ് പാടുന്നത് എന്നു താങ്കളോട് ആരാണ് പറഞ്ഞത്.വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ സുഹൃത്തേ. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കുക അല്ലാതെ കള്ളത്തരം പറയുകയല്ല വേണ്ടത്. എന്നുടയോനെ എന്ന പാട്ടിന്റെ  ഈണത്തിൽ ഞാൻ എഴുതിയ പാട്ടാണ് എന്റെ പിതാവേ നീ എന്നും....... എന്ന ഗാനം.    (ഈ ഗാനം താഴെ കാണാവുന്നതാണ് ) 

  സിനായ് വോയ്സിന്റെ പാട്ടു ഒരു പുരോഹിതനും, ഓർത്തഡോക്സ്  സഹോദര നും പാടുന്നു എന്നറിഞ്ഞതുമുതൽ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കു വാൻ ഷിബു ഒത്തിരി കഷ്ട്ടപ്പെട്ടു എന്നറിയാം. ഇതിൽ പാടിയ അച്ഛനും സഹോദരനും വളരെ മാന്യരാണ് താങ്കളെ പോലെ അത്ര സംസ്കാരം ഇല്ലാത്ത വരല്ല എന്ന് അവരോടുള്ള സംസാരത്തിൽ ഞാൻ മനസ്സിലാക്കുന്നു.(പോസ്റ്റർ ഇതിൽ പബ്ലിഷ് ചെയ്യാത്തതും  ഞാൻ അവർക്കു കൊടുത്ത വാക്കിന്റെ അടി സ്ഥാനത്തിലാണ്) അതുകൊണ്ടാണ് അവരെ ഒഴിവാക്കുവാൻ ആവശ്യപ്പെട്ട പ്പോൾ അതു അംഗീകരിച്ചത്. അച്ഛനോടും,ആ സഹോദരനോടുമുള്ള ബഹുമാന സൂചകമായി  ഇതിനെക്കുറിച്ചു  എഴുതണ്ട എന്ന് വിചാരിച്ചതാണ് അപ്പോഴാണ് ഷിബുവിന്റെ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത്. അതുകൊ ണ്ടാണ് മറുപടി  എഴുതേണ്ടി വന്നത്. ആരെഴുതിയ പാട്ടാണെങ്കിലും പാട്ടുകാർ പാടട്ടെ സുഹൃത്തേ. താങ്കളെ വിമർശിക്കുന്നവർ എഴുതുന്ന പാട്ടുകളിൽ ഇവർ പാടരുത് എന്നു പറയുവാൻ ലജ്ജയില്ലേ. ദൈവം വരദാനമായി കൊടുത്ത പാടാനുള്ള കഴിവ് അവർ പ്രയോജനപ്പെടുത്തട്ടെ. ആരെ കൊണ്ടു പാടിക്കണം എന്നു എഴുത്തുകാരനും ഏതിൽ പാടണം എന്ന് പാട്ടുകാരനുമാണ് തീരുമാനിക്കേണ്ടത് ഈ പാട്ടുകാരുടെ P.A ഷിബുവാ ണെന്നു ഇപ്പോഴാണ് അറിഞ്ഞത്. ഇനിമുതൽ ആരൊക്കെ എഴുതിയ പാട്ടുകളിൽ ഇവർ പാടണം  എന്നു  ഷിബുവും ശിഷ്യനും തീരുമാനിക്കും. പുരോഗമന ചിന്തകൾ ഉള്ള പാസ്റ്റർമാരും,പുരോഹിതന്മാരും,പാട്ടുകാരുമാണ് ഈ കാലത്തു ആവശ്യമുള്ളത് അല്ലെങ്കിൽ ഒരു സമയം കഴിയുമ്പോൾ ഇവരെല്ലാം കാലഹരണപ്പെട്ടു പോകും. 

      സഹോദരൻ പാടുന്ന ഒരു പാട്ടു  പെന്തക്കോസ്തുകാരുടെ സ്റ്റുഡിയോ യിൽ നടക്കുന്നുണ്ട് എന്നോട് ചോദിച്ചാൽ മതി സ്റ്റുഡിയോയുടെ നമ്പർ തരാം അവിടെ വിളിച്ചു അതും മുടക്കുമോ? താങ്കളുടെ പൊട്ടത്തരങ്ങൾ വിവരമു ള്ള സുറിയാനിക്കാർ അംഗീകരിക്കുമെന്നു തോന്നുന്നില്ല .സുറിയാനിക്കാരു ടെ അവസാന വാക്കു ഷിബുവാണെന്നു തോന്നുന്നെങ്കിൽ അത് വെറും തോന്നൽ മാത്രമാണ്.മിക്ക പുരോഹിതരും നിങ്ങളുടെ  വിവരക്കേടുകൾ ക്കെതിരെ പ്രതികരിക്കുന്നുമുണ്ട്. ഈ പാട്ടിനെതിരെ ഷിബു വലിയ കാമ്പ യിൻ തന്നെ നടത്തി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.  മറ്റുള്ളവരെ സംബോ ധന ചെയ്യുമ്പോൾ  മാന്യമായും,  സഭ്യമായും സംസാരിക്കുക. എന്റെ എതെ ങ്കിലും ലേഖനത്തിൽ ഞാൻ ഷിബുവിനെ ചീത്ത വിളിച്ചിട്ടുണ്ടോ? സിനായ് വോയ്സിന്റെ ടീമിലും ഈ പാട്ടു പാടുന്നവരിലും  യാക്കോബായ, ഓർത്തഡോ ക്സ്, കത്തോലിക്കാ, പെന്തക്കോസ്തു  തുടങ്ങിയ എല്ലാ വിശ്വാസത്തിലുമുള്ള വരുണ്ട് സുഹൃത്തേ. 

           ക്നാനായക്കാരുടെ പ്രസിദ്ധമായ പാട്ടാണ് മാർത്തോമ്മൻ നന്മയാൽ... എന്ന പാട്ട് അതിന്റെ ഈണത്തിൽ ഞാനെഴുതിയ  ഗാനമാണ് ദൈവത്തിൻ നന്മയാൽ ഇന്ന് തുടങ്ങുന്നു എന്ന ഗാനം.....ഈ വിഷയത്തിൽ സിനായിക്ക് നല്ല പ്രോത്സാഹനമാണ് അവർ നൽകിയത്.ആ പാട്ടിന്റെ വരികൾ എനിക്കു  അയച്ചു തന്നതുപോലും ക്നാനായ സഹോദരിയാണ്. Description ഇൽ ഈണത്തി ന്റെ ക്രെഡിറ്റ് വച്ചിട്ടുമുണ്ട്. ഇങ്ങിനെയുള്ള കാര്യങ്ങളിൽ  ഷിബുവും, അനുയായികളും  ക്നാനായക്കാരെ കണ്ടു പഠിക്കുക. സംഗീതത്തിനു  ജാതിയില്ല, മതമില്ല, വർണ്ണവും വർഗ്ഗവുമില്ല അനന്തമാണ്  അനുഗ്രഹമാണ് ആശ്വാസമാണ്... എന്നൊക്കെയല്ലേ പറയുന്നത്. ഷിബുവിന്  സംഗീതത്തെ കുറിച്ചു  അൽപമെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ  വിമർശനം ഉന്നയിക്കില്ലായിരുന്നു. പെന്തക്കോസ്തുകാരെയും എൻ. എസ്. എസ്സ് കാരേയും ചീത്ത വിളിക്കലും മാപ്പു പറയലുമാണല്ലോ താങ്കളുടെ പ്രധാന തൊഴിൽ. അതിൽ ആനന്ദം കണ്ടെത്തുന്ന കുറച്ചുപേരുമുണ്ട്.മാന്യരായ  സുറിയാനി ക്കാരെ താങ്കളുടെ സ്വഭാവം പഠിപ്പിക്കരുത്  എന്നൊരപേക്ഷയുണ്ട്.  പണ്ടു  സുറിയാനിക്കാരെ  ചീത്തവിളിച്ചു ഷിബു സഹോദരൻ  നടത്തിയ പ്രസംഗങ്ങളുടെ ഒരംശം പോലും ഞാൻ സുറിയാനി സഭയെ വിമര്ശിട്ടില്ല. 

         ന്നുടയോനെ ......എന്ന പാട്ടു ഉച്ചരിക്കുവാൻ യോഗ്യത വേണം എന്നു ഷിബു മൊഴിഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്. യാക്കോബായ ദയറായിലെ  അച്ഛൻ കോമഡി ഉത്സവങ്ങളിലും,അയ്യപ്പ ഗീതങ്ങളും പാടുന്നതും  പ്രശനമ ല്ലേ?  അവരെ വിലക്കുവാൻ കാമ്പയ്ൻ നടത്താത്തതെന്തേ? പക്ഷെ പെന്തക്കോസ്തുകാരൻ മാനവ രക്ഷകന്റെ പാട്ടെഴുതിയാൽ പാടുന്നവരെ വിലക്കും. പെന്തക്കോസ്തു പാട്ടു പാടിയാൽ പാടുന്നവർ അതിൽ ചേരും എന്നു ഷിബു പറഞ്ഞല്ലോ.പെന്തകൊസ്തിനെ താങ്കൾ  വല്ലാതെ ഭയപ്പെടുന്നു എന്നല്ലേ ആ വാക്കിൽ നിന്നും മനസ്സിലാക്കേണ്ടത്. സുറിയാനിക്കാർ സിനായ്  വോയ്‌ സിൽ പാടുന്ന പോസ്റ്റർ കണ്ടപ്പോൾ ഷിബുവിന്‌ സഹിക്കാൻ കഴിഞ്ഞില്ല. എന്റെ സുഹൃത്തുക്കളിൽ ഒത്തിരി സുറിയാനിക്കാറുണ്ട് പല അച്ചന്മാരു മായി സോഷ്യൽ മീഡിയയിൽ വിശ്വാസപരമായി ഞങ്ങൾ സംവാദം നടത്താറുണ്ട്. (ഓർക്കുട്ടിൽ തുടങ്ങിയ സംവാദങ്ങളാണ് അതെല്ലാം)  എന്നാൽ  വ്യക്തിപരമായി നല്ല സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. 

     കഴിഞ്ഞ വർഷം ബെൽഫാസ്റ്റിൽ വച്ച് നടന്ന സിനായ് വോയ്സിന്റെ  മ്യൂസിക് നൈറ്റിൽ യാക്കോബായയിലെ ബിജു അച്ഛനും ചില കുടുംബങ്ങളും ഉണ്ടായിരുന്നു. പിറ്റേദിവസം  ടീമിലെ 14 പേർക്കും വിഭവ സമൃദ്ധമായ ഭക്ഷണം അച്ഛന്റെ ഭവനത്തിൽ ഞങ്ങൾക്കൊരുക്കിയിരുന്നു. സൗമ്യനായ ബിജു അച്ഛനും അച്ഛന്റെ സഭയിലെ ചില കുടുംബങ്ങളും ഞങ്ങൾക്കു നൽകിയ സ്നേഹം മറക്കുവാൻ കഴിയില്ല. അവസാനം അച്ഛൻ ഞങ്ങളെ എയർ പോർട്ടിൽ ഡ്രോപ്പ് ചെയ്യുന്നതു വരെ കൂടെയുണ്ടായിരുന്നു. ഇങ്ങിനെയുള്ള സുറിയാനിക്കാരെ താങ്കൾ കണ്ടിട്ടില്ല. ലൈവിൽ ചീത്ത വിളിക്കുന്ന ഷിബുവിന്റെ അനുയായികൾ മാത്രമല്ല സുറിയാനിക്കാർ എന്നു മനസ്സിലാക്കുക. പെന്തക്കോസ്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തു ആദ്യം രംഗത്തു വന്നത് നിങ്ങളുടെ സഭയിലെ അച്ഛനാണ് അതിനു മറുപടി നൽകിയപ്പോൾ വീണ്ടും മറ്റൊര ച്ചൻ വിമർശിച്ചു വീണ്ടും വന്നു. ബൈബിൾ വാക്യങ്ങൾ തെളിവ് സഹിതം കൊടുത്തത്തപ്പോൾ ആരെയും ഇതുവരെയും കണ്ടില്ല. ഇങ്ങോട്ടു ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി നൽകുന്നത് സ്വാഭാവികമാണ്. അതിനെ സഭയ്‌ക്കെതിരെ വിമർശിച്ചു എന്നെല്ലാം പറഞ്ഞു ലൈവിൽ  വിളിച്ചു കൂവിയിട്ടു കാര്യമില്ല. അല്ലെങ്കിൽ മിണ്ടാതിരിക്കണം. 

  (നാട്ടിലായിരുന്നപ്പോൾ)  ഞങ്ങളുടെ ജംഗ്‌ഷനിൽ നിന്നും അച്ചന്മാരുടെ  സെമിനാരിയിലേയ്ക്കു 5 K .M ഇൽ അധികം ദൂരമുണ്ട്. രാത്രി 9 മണികഴി ഞ്ഞാൽ (പ്രതേകിച്ചു ഞായറാഴ്ച) സെമിനാരിയിലേയ്ക്ക് ബസ് ഉണ്ടാകില്ല ശെമ്മാച്ചന്മാർ ദൂരെയുള്ള അവരുടെ ഭവനങ്ങളിലും, പള്ളികളിലും പോയി മടങ്ങി വരുമ്പോൾ അവസാന ബസ്സും  പോയിരിക്കും. ഞായറാഴ്ചകളിലെല്ലാം ടൗണിലുള്ള സഭാ ഹോളിൽ നിന്നും ഞങ്ങൾ പിരിയുന്നത്  ഈ സമയത്താണ്. മിക്കവാറും പല അച്ചന്മാരെയും സെമിനാരിയിൽ എന്റെ ബൈക്കിൽ  ഡ്രോപ്പ് ചെയ്യാറുണ്ട്. അപ്പോഴൊന്നും ഷിബുവിനെ പോലെ വർഗ്ഗീയ ചിന്ത എന്റെ മനസ്സിൽ വന്നിട്ടില്ല യാത്രാ ക്ഷീണത്തിൽ  വരുന്ന അച്ചന്മാർ രാത്രിയി ൽ ഒറ്റയ്ക്ക് നടന്നു പോകട്ടെ എന്ന വർഗ്ഗീയ ചിന്ത  എനിക്കുണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. കാരണം മനഃസാക്ഷിയുള്ളവർക്കു താങ്കളെ പോലെ  വർഗ്ഗീയനാകാൻ കഴിയില്ല.ഷിബു പെന്തക്കൊസ്തിൽ നിന്നും മടങ്ങിപ്പോയി  അത് വ്യക്തിപരമാണ്.ചില വിഷയങ്ങളിൽ താങ്കൾക്കുള്ള അറിവും കൊള്ളാം. സഹോദരന്റെ പഴയ ചില പ്രസംഗത്തിലെ ആശയങ്ങൾ ഞാനും താത്പര്യത്തോടെ വീക്ഷിച്ചിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിലുള്ള  സഹോദരന്റെ  സമീപനം വളരെ നിലവാരമില്ലാത്തതായി പോയി.ശിഷ്യൻ ജസ്റ്റിൻ  പഠിച്ചു വരുന്നതല്ലേയുള്ളൂ അതുകൊണ്ടു ഇപ്പോൾ ഒന്നും എഴുതുന്നില്ല. 

       താങ്കൾ സുറിയാനിക്കാരെ  ഉദ്ധരിക്കാൻ അതിലേയ്ക്ക് പോയതല്ല എന്നറിയാം.(താങ്കൾ യാക്കോബായാണോ അതോ ഓർത്തഡോക്സോ, ഗ്ലോറിയസ്സോ?  വ്യക്തമാക്കിയാൽ കൊള്ളാം. ഷിബുവിന്റെ വിവരക്കേടുക ൾക്കെതിരെ  ഞാൻ എഴുതുന്നതുകൊണ്ടുള്ള വിരോധം തീർക്കാൻ ഈ നോട്ടീസുമായി രംഗത്തു വന്നു അത്രേയുള്ളൂ അതിൽ കുറച്ചു സുറിയാനി ക്കാർ വീണു പോയി അതല്ലേ സത്യം. എല്ലാ മതങ്ങളിലുമുള്ള നല്ല ആശയങ്ങൾ ഉൾക്കൊള്ളുക.  യാക്കോബായ കൺവെൻഷനുകളിലും,മറ്റു ചടങ്ങുകളിലും  പെന്തക്കോസ്തുകാരുടെ പാട്ടുകൾ പാടാറുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ  സിനായ് വോയ്സിനെ വിമർശിച്ചാൽ കുറെ വ്യൂസ് കിട്ടും എന്ന ചിന്തയിൽ ചാടി  പുറപ്പെട്ടപ്പോൾ മറുപടി സിനായ് നല്കില്ലെന്നു  വിചാരിച്ചതു  ഷിബുവിന്റെ മണ്ടത്തരം. പണ്ട് ഷിബുവിന്റെ ലൈവ് കാണാൻ കുറേപേർ ഉണ്ടായിരുന്നു ഇപ്പോൾ ആരുമില്ലാത്ത അവസ്ഥ അതിൽ പരിഭവിച്ചിട്ടു കാര്യമില്ല.  കാരണം നിലപാടുകൾ കൃത്യവും, വ്യക്തവുമായിരിക്കണം. വായനക്കാർക്കു മനസ്സിലാകും ഇതിലെ യുക്തി എന്താണെന്നു. തെറ്റും ശരിയും അവർ തീരുമാനിക്കട്ടെ. 

       ഞാനും 19 വയസ്സുവരെ ഈ മാർഗ്ഗത്തിൽ തന്നെയായിരുന്നു.കോർ എപ്പി സ്കോപ്പയുള്ള പാരമ്പര്യം പറയാൻ അല്പമൊക്കെ എനിക്കുമുണ്ട് സുഹൃത്തേ.(പിന്നീടൊരിക്കൽ വിശദമാക്കാം)  (എന്റെ സഹോദരിയും U.S.A  യിൽ  താങ്കളുടെ പട്ടണത്തിൽ തന്നെയുണ്ട്)  ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സിനായ് എഴുതുന്നു. സിനായുടെ ക്യാപ്ഷൻ (Perfect in Christ) ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്നാണു.പള്ളിയെയും,പട്ടക്കാരെയും (പുരോഹി തൻ ആകണമെന്ന ചിന്തകളും)  വിട്ടു വിശ്വാസ വീഥിയി ൽ  ഇറങ്ങി ത്തിരിച്ചത് യാക്കോബക്കാർ എന്നെ ദ്രോഹിച്ചതു കൊണ്ടല്ല അവരുടെ ആശയങ്ങൾ ബൈബിളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്ന കാരണത്താ ലാണ്.ഷിബുവിലും വലിയവർ എന്റെ വിശ്വാസ വഴിത്താരയിൽ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്  അവിടൊന്നും എന്റെ കാലിടറുവാൻ വിശ്വസ്തനായ ദൈവം ഇടവരുത്തിയില്ല സുഹൃത്തേ. മടുപ്പുളവാക്കുന്ന അനവധി കാര്യങ്ങൾ  പെന്തക്കോസ്തിലുണ്ടാകാം വിശ്വാസപരമായി ഇതിലുള്ള മൂല്യമൊന്നും താങ്കളുടെ ഗ്ലോറിയസ്സ് വിശ്വാസത്തിനില്ല.  പെന്തക്കോസ്തുകാരെ ചീത്ത വിളിച്ചതുകൊണ്ടു  സത്യം സത്യമല്ലാതാകുന്നില്ല. ആശാനും  അനുയായികളും ലൈവ് വെല്ലു വിളികൾ തുടരുക എല്ലാറ്റിനും മറുപടി നൽകുവാൻ എനിക്ക് സമയമില്ല സുഹൃത്തേ.

           സ്‌പെഷ്യൽ താങ്ക്‌സിനായി പാസ്റ്റർ വർഗ്ഗീസ് എം.സാമുവലിന്റെ പേര് നോട്ടിസിൽ വച്ചതിനു ഷിബു അദ്ദേഹത്തെ വിമർശിക്കുന്നത് എന്തിനാണ്. താങ്കളുടെ വിഡ്ഡിത്തരങ്ങൾക്കു അദ്ദേഹം ബൈബിളിൽ നിന്നും  ആധികാ രികമായി മറുപടി നൽകുമ്പോൾ വിഷമിച്ചിട്ടു കാര്യമില്ല. അല്ലാതെ അങ്ങാ ടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് ഇവിടെ പ്രാവർത്തികമാക്കു വാൻ ശ്രമിക്കരുത്പാസ്റ്റർ വർഗ്ഗീസ് സാമുവലിന്റെ ചോദ്യങ്ങളെ നേരിടാനു ള്ള ആർജ്ജവം താങ്കൾക്കില്ലാത്തതു സിനായ് വോയ്സിന്റെ  കുഴപ്പമല്ല.   പെന്തക്കോസ്തിയിൽ നിന്നും ആരും താങ്കളെ ഇറക്കി വിട്ടതല്ല, താങ്കൾ  ഇറങ്ങി പോയതല്ലേ? എന്നാൽ സുറിയാനിക്കാർ ഷിബുവിനെ ഇറക്കി വിടുന്ന സമയം വിദൂരമല്ല എന്നോർത്തുകൊള്ളുക.
ഭീരുവിനെ പോലെ കമ്മന്റ് ബോക്സ് അടച്ചിടാതെ ഓപ്പൺ ചെയ്യൂ മാന്യ സഹോദരാ... 
    ഷിബു സഹോദരന്റെ വിവരക്കേടിനെതിരെ മുൻപ് ഞാനെഴുതിയ  ലേഖനങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

                                Sinai Voice / Youtube Channel  
Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി