'വെയില്‍സിലെ ഉണര്‍വ് '



മി
ഷനറിമാരുടെ ചരിത്രമുറങ്ങുന്ന   ഈ സ്ഥലങ്ങളി ലൂടെ പതിനഞ്ചു വർഷങ്ങൾക്കു ശേഷം  അതേ ആവേശത്തോ ടും,ആഗ്രഹത്തോടും കൂടെ ഒരിക്കൽ കൂടി സന്ദർശിക്കുവാൻ ഇടയായി. ഈപ്രാവശ്യം സണ്ടേസ്കൂൾ സ്റ്റുഡൻസും  ടീച്ചേഴ്സും  കൂടെയുണ്ട്. സഭ യിലെ ലൈബ്ര റിയിൽ നിന്നും വായിച്ച  അറിവുക ളും  ടീച്ചേഴ്സ് പറഞ്ഞുകൊടുത്ത മിഷനറിമാരുടെ ചരിത്രങ്ങളും നേരിൽ കാണുവാൻ സണ്ടേസ്കൂൾ കുഞ്ഞുങ്ങൾക്ക് അവസരം ലഭിച്ചതിന്റെ സന്തോ ഷം മാതാപിതാ ക്കൾ  പങ്കുവച്ചപ്പോൾ ലഭിച്ച ദൈവം നൽകിയ ദർശനത്തിനു 
ഞാൻ  നന്ദി പറഞ്ഞു .. ബില്ലി ഗ്രഹാം പ്രാർത്ഥിച്ചതു പോലെ ''LORD DO  IT  AGAIN'' കർത്താവേ ഒരി ക്കൽ കൂടെ ചെയ്യണമേ ..ഒരിക്കൽ കൂടെ ഒരു ഉണർവ് അയച്ചെങ്കി ൽ....ജോർജ് മുള്ളർ, ജോൺ വെസ്ലി, ഇവാൻ റോബർട്ട്.... ഇവരെപ്പോലെ ആരെയെങ്കിലും ഈ തലമുറയിൽ എഴുന്നേൽപ്പിച്ചെങ്കിൽ....ഈ തലമുറയിൽ ഒരു ഉണർവ് സംഭവിച്ചെങ്കിൽ...

14 വർഷങ്ങൾക്കു മുൻപ് ഞാനെഴുതിയ ആർട്ടിക്കിളാണിത്.
ണര്‍വ് പലകാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.ഉണര്‍വിന്റെ അനന്തരഫലം ജനത്തിന്റെ മടങ്ങി വരവാണ്.യിസ്രായേല്‍ജനം പിന്മാറി പോയ പ്പോള്‍    ദൈവം ന്യായാ ധിപന്മാരെ എഴുന്നേല്‍പിച്ചു, അതിനുശേഷം രാജാ ക്കന്മാരെ കൊടുത്തു,പിന്നീട് പ്രവാചകന്മാരെ. ഈ ഉണര്‍വുകാരെയെല്ലാം ദൈവം നല്‍കിയത് യിസ്രാ യേല്‍ ജനത്തിന്റെ മടങ്ങിവരവിനു വേണ്ടി യായിരുന്നു.എന്നും ദൈവം ജനത്തിന്റെ മടങ്ങി വരവിനെ കാത്തിരിക്കുന്നു.ചരിത്രത്തില്‍ പ്രാധാ ന്യം അര്‍ഹിക്കുന്ന ഉണര്‍വുകളിലൊന്നാണ് വെയി ല്സിലേത്.1901-ല്‍ അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റ്ലും, 1904 -ല്‍ വെയില്സിലും,1905 -ല്‍ ഇന്ത്യയില്‍ പണ്ടിതരമാഭായിയുടെ മുക്തിമിഷനിലും,1906 -ല്‍ ചാള്‍സ് പെര്‍ഹാമിന്റെ മീറ്റിങ്ങില്‍ വില്യം എം സായ്മുര്‍ ചെയ്ത പ്രസംഗത്തിലും അനവധി ആളുകള്‍ അന്യഭാഷകളില്‍ സംസാരിച്ചു.ഇത് അസൂസ സ്ടീറ്റ് ഉണര്‍വ് എന്ന് വിളിക്കുന്നു.  
      
2010
 വെ
യില്സിലെ ഉണര്‍വി ന്റെ കാറ്റും വളരെ ശക്തിയുള്ളതായിരുന്നു.ആ കാറ്റില്‍ പാപത്തിന്റെ പടുകൂറ്റന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണു. അനേ കര്‍ പുതുജീവിതത്തിനു തുടക്കം കുറിച്ചു.ഒട്ടുമിക്ക പബ്ബുകളും അടച്ചു, പള്ളികളില്‍ ആളുകള്‍ വരാന്‍ തുടങ്ങി, ആരാധനശബ്ധം തെരുവുകളിലും പള്ളിക ളിലും ഉയര്‍ന്നുകേട്ടു.ദൈവവചനം കേട്ടുള്ള കരച്ചി ലും അനുതാപവും നിത്യ സംഭവങ്ങളായി മാറി. അനന്തരം ഈ ഉണര്‍വിന്റെ തീജ്വാലയുമായി അനവധി മിഷനറിമാര്‍ നാനാദിക്കുകളിലേക്കും പടര്‍ന്നുകയറി. ഡി.എല്‍ മൂഡി തുടങ്ങിയവരുടെ പ്രസംഗത്തില്‍ ജനം അനുതാപത്തോടെ നില വിളിച്ചു.ചാള്‍സ് സ്പര്‍ജെന്‍ പ്രസംഗവേദിയില്‍ കരയുമായിരുന്നു.ജോണ്‍ വെസ്ലി,ജോര്‍ജ് ജെഫ്രിസ് ഇംഗ്ലണ്ടിനെ പിടിച്ചുകുലുക്കി.ജോര്‍ജ് മുള്ളര്‍ പ്രാര്‍ത്ഥനയില്‍ പോരാടി.അന്നത്തെ ഉണര്‍വ് ആവേശം ആയിരുന്നില്ല.തികച്ചും ആത്മാര്‍ഥമായി രുന്നു.

            ന്നാല്‍ ഇന്നത്തെ ഉണര്‍വ്,ഉണര്‍വ് മീറ്റിംഗ്  എന്ന് വിളിക്കപ്പെടുന്നത്  കയ്യടിയിലും ബഹളത്തിലും ബാശാന്യ പശുക്കള്‍ തുള്ളുംപോലെയുള്ള തുള്ളലിലും മാത്രമായ് ഒതുങ്ങുന്നു.ഇന്നത്തെ വചന ശുശ്രുഷ കഥാപ്രസംഗങ്ങള്‍ പോലെയായിക്കൊണ്ടിരിക്കു കയല്ലേ. കേരളത്തിലെ പഴയ കഥാപ്രാസംഗകനായ സംബശിവനെ പലരും അനുകരിക്കുന്നു.ഉണര്‍വിനു വേണ്ടി മൂന്ന്, ഏഴ് ,ഇരുപത്തൊന്ന്,നാല്‍പ്പത്  ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ യജ്ഞംങ്ങള്‍ ആഘോഷമായി  നടത്തപ്പെടുന്നു. അവിടെ അത്ഭുതം,ഇവിടെ അത്ഭുതം എന്ന് വേദിയില്‍ പറയുന്നതല്ലാതെ എവിടെയും ഒന്നും സംഭവിക്കുന്നില്ല.ദൈവം ആഗ്രഹിക്കുന്ന ഉണര്‍വ് ആദ്യം ഹൃദയത്തിലാന്നുണ്ടാകേണ്ടത്.സമർപ്പണമുള്ള ഹൃദയത്തില്‍ ദൈവം ഉണര്‍വ് അയയ്ക്കും .ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ഉണര്‍വുണ്ടായി എന്നല്ല ഞങ്ങളുടെ കാലത്തും അതുണ്ടായി എന്ന് പറയുവാന്‍ കഴിയട്ടെ,യഹോവേ തെക്കേ ദേശത്തിലെ തോടുകളെപോലെ ഞങ്ങളെ മടക്കി വരുത്തണമേ അതിനായ്‌ നമുക്കും പ്രാര്‍ത്ഥിക്കാം.ഏലിയാവ് പറഞ്ഞതുപോലെ വലിയോരുമഴയുടെ മുഴക്കം ഉണ്ട്. മഹാമാരിയായി ആ വലിയ ഉണര്‍വ് പെയ്തിറങ്ങട്ടെ. 
2025
സന്ദർശാനന്തരം എടുത്ത ഫോട്ടോകൾക്ക് ഈ ലിങ്കിൽ ചെയ്യുക                   





 

                                               

Comments

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി

മനു മേനോന്റെ സ്ഥാനാരോഹണവും ഷാജി പാലിയോടിന്റെ ന്യായീകരണവും

ഗോപാല കൃഷ്ണൻ സാറിന്റെ രണ്ടാമത്തെ ശത്രു

ഗിലെയാദിലെ വൈദ്യൻ യേശുക്രിസ്തുവോ?

ടിജോ ആരാധകനുള്ള മറുപടി

കൃപനഷ്ട്ടപ്പെട്ട സജിത്തും ദൈവ മഹത്വമറിയാത്ത ഷിബുവും