നാനാത്വത്തിൽ ഏകത്വം
ആ ർഷ ഭാരതത്തെ മഹത്വീകരിച്ചു സംസാരിക്കുന്നവർ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് നാനാത്വത്തിൽ ഏകത്വം . (Unity in Diversity) സ്കൂളുകളിൽ ഈ വിഷയത്തെക്കുറിച്ചു പഠിപ്പിക്കാറുമുണ്ട്.എന്നാൽ ഈ വാക്കും ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നാനാത്വത്തിൽ ഏകത്വം എന്ന് ചാനൽ ചർച്ചകളിൽ പ്രസംഗിക്കുന്നതല്ലാതെ ഇന്ത്യയി ൽ ഇതു പാലിക്കപ്പെടുന്നുണ്ടോ? വോട്ടുബാങ്കിനു വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഈ വാക്കുയർത്തിക്കാട്ടി ഇന്ത്യയിലെ ജനത്തെ കബളിപ്പിക്കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്.ഏകത്വം സ്ഥാപിച്ചെടുക്കാനല്ലേ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ ആത്മാവിന്റെ വിലാപം കേൾക്കണമെങ്കിൽ നോർത്തിന്ത്യൻ ഗ്രാമങ്ങളിൽ പോകണം. പല സ്ഥലത്തും വൈദ്യുതിയില്ല, നല്ല ഭക്ഷണമോ വസ്ത്രമോ വെള്ളമോ ഇല്ല, പള്ളിക്കൂടങ്ങളില്ല,ഭവനങ്ങളില്ലാതെ രാത്രിയിൽ റോഡരികിൽ അന്തിയുറങ്ങുന്നവർ,നല്ലൊരു ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ ലോക്കലായി ലഭിക്കുന്ന വിഷമദ്യം വാങ്ങി കഴിച്ചു നിരാശയോടെ ജീവിക്കുന്ന യൗവ്വനക്കാർ, രോഗം വന്നാൽ ചികിൽസിക്കുവാൻ പണമില്ലാതെ ആശുപത്രിയുടെ നീളൻ വരാന്തകളിൽ നിഴലാട്ടം നടത്തുന്നവർ,എല്ലുമുറിയെ പണിയെടുത്തു ...