സൂര്യന്‍ അസ്തമിക്കാത്ത നാട്ഇംഗ്ലണ്ട് എന്നും മനോഹരിയാണ് ,ചരിത്രം ഉറങ്ങികിടക്കുന്ന റോഡു കളും, പാലങ്ങളും.മഞ്ഞിന്റെ കമ്പിളി പുതപ്പിക്കുന്ന മഞ്ഞു കാലവും, പഴമയുടെ  താളിയോല കെട്ടുകള്‍ വിടര്‍ത്തുവാന്‍ തലയു യര്‍ത്തി നില്‍ക്കുന്ന   കരിങ്കല്ലിനാല്‍  തീര്‍ത്ത പള്ളികളും,രാജവാഴ്ച അവസാനി ച്ചെങ്കിലും അതിന്റെ വേരുകള്‍ ഉണ്ടെന്നോര്‍പ്പിക്കുന്ന ബക്കിംഹാം കൊട്ടാരവും  രാജാവും രാജ്ഞിയു മെല്ലാം ഇംഗ്ളണ്ടുകാർക്കെന്നും പ്രിയപ്പെട്ടതാണ്. ചിലവര്‍ഷങ്ങല്‍ക്കുമുന്‍പ് ഡയാന രാജകുമാരി യുടെയും ചാള്‍സ്  രാജകുമാരന്റെയും വിവാഹം ആഘോഷമായി നടത്തപ്പെടുകയുണ്ടായി. എന്നാൽ എന്നും ഇംഗ്ലണ്ടുകാരുടെ പ്രിയപ്പെട്ടവളായിരുന്ന  ഡയാന  ഒരു കാറപകടത്തില്‍ ഈ ലോകം വിട്ടു പിരിഞ്ഞു.ഈ വിവാഹത്തിന്റെ തുടക്കവും ഒടുക്കവും നിരാശയിലായി രുന്നു.ഇപ്പോഴത്തെ ചൂടേറിയചര്‍ച്ച വില്ല്യം രാജകുമാരനും കൈറ്റും  തമ്മിലുള്ള വിവാഹമാണ്  ലക്ഷക്കണക്കിനു പൌണ്ട് ചിലവഴിച്ച്‌ യു.കെ ഗവര്‍മെന്റ് ഇവരുടെ വിവാഹം നടത്തുവാന്‍ തീരുമാനിച്ചി രിക്കുന്നു.ഈ ദാമ്പത്യം ഏഴ് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രവചിച്ച ബിഷപ്പിനെ സസ്പെന്‍ഡ്  ചെയ്തെന്ന വാര്‍ത്തയും ലോകത്തിനു വായിക്കാന്‍ കഴിഞ്ഞു.
  
     ലക്ഷക്കണക്കിനാളുകളെ ക്രിസ്തുവിനുപിന്നില്‍ അണിനിരത്തുവാന്‍ ഈ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം എന്നും അഭിമാനിക്കത്തക്കതായ കാര്യമാണ്. ഒരുകാലത്ത് ഇവിടുത്തെ ഭവനത്തില്‍ രണ്ടു കുട്ടികള്‍ ജനിച്ചാല്‍ ഒരാൾ പട്ടാളത്തില്‍ ജോലിചെയ്യുമ്പോള്‍ അടുത്തയാൾ  മിഷനറി യാകണമായിരുന്നു.ക്രൈസ്തവമിഷനറിമാരില്‍   ഏറിയപേരും ബ്രിട്ടന്റെ  സംഭാവനയാണ്.ജോര്‍ജ് മുള്ളര്‍,ഇവാന്‍ റോബര്‍ട്ട്‌,ചാള്‍സ് ഫിന്നി,ഡി എല്‍ മൂഡി,ജോര്‍ജ് വൈറ്റ് ഫീല്‍ഡ്,ചാള്‍സ് സ്പര്‍ജെന്‍,ജോണ്‍ വിക്ളിഫ് (ചിലരുടെ ശുശ്രുഷകള്‍ കൂടുതലും ഇവിടെയായിരുന്നു)അന്ന് ബ്രിട്ടന്‍ അറിയപ്പെട്ടത് സൂര്യന്‍ അസ്തമിക്കാത്ത നാട് എന്നായിരുന്നു അതെ നീതി സൂര്യന്‍   അസ്തമിക്കാത്ത നാട്.

    ഈ രാജ്യത്ത് അധാര്‍മികത നിശാനൃത്തം ചവിട്ടുന്നുണ്ടെകിലും ഒരു കാലത്തും ദൈവ ജനത്തെ വിട്ടുപോകുവാന്‍ മനസ്സില്ലാത്ത ദൈവാത്മാവ്  യെഹസ്കേല്‍ പ്രവചനത്തില്‍ ദൈവാലയത്തിന്റെ ഉമ്മരപടിയില്‍ ഇരുന്നതുപോലെ,ഇവിടുത്തെ ക്രിസ്തവ സഭകൾ ഇംഗ്ലണ്ടിന്റെ മടങ്ങിവരവും പ്രതീഷിച്ചുകൊണ്ട് കാത്തിരിക്കുന്നു. മുപ്പതിനായിരം പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്ക് ദൈവത്തില്‍ നിന്നും മറുപടി വാങ്ങിയ പ്രാര്‍ത്ഥനാ വീരനായ ജോര്‍ജ് മുള്ളറുടെ അനാഥശാല സ്മാരകമായി ബ്രിസ്റ്റളിലുണ്ട്‌. മിക്കവരും ഈ പ്രാർത്ഥനാ മനുഷ്യനെ മറന്നു പോയെങ്കിലും ബ്രിസ്റ്റളിലെ ഒരു റോഡിന്റെ പേര് മുള്ളറിന്റെ   ഓര്‍മ്മയ്ക്കായുണ്ട്‌. നമുക്ക് ഇംഗ്ലണ്ടിനെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം.ഇവിടുത്തെ വെയില്‍സില്‍ ഉണ്ടായ ഉണര്‍വ്  വീണ്ടും ഉണ്ടാകട്ടെ.അസ്തമിച്ച സൂര്യന്‍ വീണ്ടും ഉദിച്ചുയരട്ടെ.അത് ഈ രാജ്യത്തിന്റെ മാത്രമല്ല ലോകത്തി ന്റെ ഉണര്‍വിനും അനുഗ്രഹത്തിനും കാരണമായ്തീരട്ടെ.അതിനായ്‌  പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ദൈവം കൃപ നല്‍കട്ടെ.
                          

Comments

  1. Anonymous11:34 PM

    Great post..keep it up..
    God bless you.

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി