ഇടയന്മാര്‍ മറക്കാതിരിക്കട്ടെ


(1പത്രോ:2)പത്രോസ് ശ്ലീഹ പറയുന്നു നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തെ മേയിച്ചു കൊള്‍വിന്‍ നിര്‍ബന്ധ ത്താലല്ല ദൈവത്തിനുഹിതമാംവണ്ണം മനപൂര്‍ വ്വമായും ദുരാഗ്രഹത്തോടെയല്ല ഉണ്മെഷ ത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്രിത്വം നടത്തുന്നവരായിട്ടല്ല ആട്ടിന്കൂട്ടത്തിനു മാതൃക കളായിതീര്‍ന്നും കൊണ്ടും അധ്യക്ഷത ചെയ്യുവിന്‍ എന്നാല്‍ ഇടയ ശ്രെഷ്ട്ടന്‍ പ്രത്യക്ഷ നാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. ആട്ടിന്കൂട്ടത്തിനു മാത്രികയാകാതെ ഒരു സഭയുടെയും ഇടയനായിരു ന്നിട്ടു വിശേഷമൊന്നുമില്ല.സുവിശേഷം അറിയിക്കുവാന്‍ ആര്‍ക്കും താത്പര്യമില്ല വിവാഹവും,ശിശു പ്രതിഷ്ട്ടയും,ശവമടക്കും,കയ്മടക്കും മാത്രമാക്കിയിരിക്കുന്നു പലരും പരമാര്തമായി ക്രിസ്തുവിനെ പ്രസംഗിക്കുവാന്‍   ഇന്നാരുമില്ല.ഇടയന്റെ കോല്‍ ആടുകള്‍ക്ക് ഭക്ഷണം കണ്ടെത്തിക്കൊടുക്കുവാനും വടി ആടിനെ തല്ലാനുമാണെന്ന് ഇവര്‍ പഠിപ്പിക്കുന്നു ഇപ്പോഴത്തെ ഇടയന്മാരുടെ കയ്യില്‍ വടി മാത്രമേയുള്ളൂ തല്ലി,തല്ലി നാവും സഭാ ഹോളിലെ മേശയും ഒടിയാറായി  വചനം കൊണ്ടിവര്‍ എല്ലാവരെയും വെട്ടി മുറിക്കും ബൈബിള്‍ വായിക്കുകയോ,പഠിക്കുകയോ ഇല്ല കമന്ടരികളും,ഇടയന്റെകോലും,സന്ഗീര്‍ത്തന ഭാഷ്യങ്ങളും മാത്രമാ നിവര്‍ക്കാശ്രയം ഇതെല്ലാം വായിക്കുന്നതോടൊപ്പം ബൈബിള്‍   ധ്യാനി ക്കുകയും വേണം  പിതാക്കന്മാര്‍ക്കു ഇതൊന്നും ഉണ്ടായിരുന്നില്ല എന്നാല്‍ അവര്‍ ആത്മാവില്‍ തീ കത്തിക്കുമായിരുനു അവരുടെ ശുശ്രൂഷകള്‍ മനസ്സ് മടുപ്പിക്കുന്നതായിരുന്നില്ല മനസാക്ഷിയെ തൊട്ട് ഉണര്‍ത്തുന്നതായിരുന്നു.

    പിതാക്കന്മാര്‍ ജനത്തെ ഇളക്കുന്നവരായിരുന്നില്ല ദൈവ ജനത്തെ ഉറപ്പിക്കുന്നവരായിരുന്നു തിരുവനന്തപുരത്തു നാഷണല്‍ഹൈവേ ബ്ലോക്ക് ചെയ്തു സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന നടത്തി പ്രതികരിച്ച വിശ്വാസികളുടെ ഇടയന്മാര്‍ ദൈവസഭയുടെ ഇടയന്മാരാണോ? ഞങ്ങള്‍ക്കും ഒരു M.L.A.വേണം എന്നു പത്രങ്ങളിലെഴുതിയ വലിയൊരു ഗ്രൂപ്പിന്റെ ഇടയന്‍ യിസ്രേല്‍ മിസ്രയീം വിട്ടുവന്നപ്പോള്‍ വഴിനടത്തിയ യഹോവയെ ഉപേക്ഷിച്ചു ഞങ്ങള്‍ക്ക് മുന്‍പേ നടക്കുവാന്‍ രാജാവിനെ ചോദിച്ചവരേക്കാള്‍ തരം താഴ്ന്നുപോയി ഈ സംഭവം വിളിച്ചു ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്നും കിട്ടിയ മറുപടി ഒരു ആവേശത്തിന് അദ്ദേഹം പറഞ്ഞതാണ് എന്നായിരുന്നു ആവേശം കാണിക്കുവാനുള്ള വേദിയല്ല ദൈവസഭയുടെ നേതൃത്വസ്ഥാനങ്ങള്‍ ആവേശമല്ല ആത്മാര്‍ഥതയാണ് വേണ്ടത്  ജനത്തെ ഇളക്കാന്‍ വേണ്ടി നടത്തുന്ന കസര്‍ത്തുകള്‍ കാണുമ്പോള്‍ തന്നെ പലരുടെയും മനസ്സ് മടത്തുപോകുന്നു.വേറെ ചിലര്‍ പറയുന്നു ഇടയന്‍ പ്രസവിക്കാറില്ല ആടുകളെ പ്രസവിക്കാറുള്ളൂ അതുകൊണ്ട് വിശ്വാസികള്‍ വേണം മറ്റുള്ളവരെ കൊണ്ട് വരുവാന്‍ സുവിശേഷം അറിയിക്കുന്നതില്‍ വലിപ്പ,ചെറുപ്പമോ,ആണെന്നോ,പെണ്ണെന്നോ, ഇടയെനെന്നോ,വിശ്വാസിയെന്നോ ഇല്ല ആടുകളുടെ വലിയ ഇടയനായ യേശുവും, അപ്പോസ്തോലന്മാരും വിശ്വാസികളെ അയയ്ക്കു കമാത്രമായിരുന്നില്ല കാണാതെപോയ ആടിനെ തിരഞ്ഞു പോയ ഇടയനും, വീടുതോറും വിടാതെ സുവിശേഷം അറിയിച്ച (അപ്പൊ5:42)ശിഷ്യന്മാരും നമുക്ക് മാതൃകയാണ്.

   ഒരു ഇടയനും കാരണം കൂടാതെ ആടുകളെ നോവിക്കാറില്ല എന്നാല്‍ ഇവരുടെ വാക്കുകളും,പ്രവര്‍ത്തികളും മൂലം എത്രയോ ആളുകള്‍ ഹൃദയ നൊമ്പരത്തോടും,കണ്ണ് നീരോടും കൂടെ സഭാഹോളിന്റെ പടികള്‍ ഇറങ്ങിയിട്ടുണ്ട് എത്ര പേരുടെ കുടുംബങ്ങള്‍ ഈ കപട വേലക്കാര്‍ തകര്‍ത്തിട്ടുണ്ട് ഇവരല്ലേ യഥാര്‍ത്ഥത്തില്‍ ആടുകളുടെ വേഷം പൂണ്ട കൊടിയ ചെന്നായ്ക്കള്‍.(ഫിലി3:2)ആകാത്ത വേലക്കാരെ സൂക്ഷിപ്പിന്‍ എന്ന വാക്യം വിശ്വാസികള്‍ ഓര്‍ക്കട്ടെ.ഇവരുടെ ഭാര്യ വിളിക്കുന്നത്‌ പാസ്റ്റര്‍ എന്നാണു ഇതും യോഗ്യമോ?പട്ടത്വ സഭകളില്‍ അച്ഛന്‍ പട്ടത്തിനു പഠിക്കുവാന്‍ പോയി മടങ്ങി വന്നാല്‍ സ്വന്തം മാതാപിതാക്കള്‍ മകനെ അച്ഛന്‍ എന്നെ വിളിക്കൂ ഇത് പെന്റെകൊസ്റ്റു സഭകളില്‍ ആവര്‍ത്തിക്കപ്പെടുന്നത് ശരിയാണെന്ന് തോന്നുന്നില്ല ഇന്ന് ഭാര്യ അങ്ങിനെ വിളിക്കും നാളെ മാതാപിതാക്കള്‍ വിളിക്കും പിന്നെ മറ്റുള്ളവരും അതേറ്റുചൊല്ലും  കേരളത്തിലെ ക്രയ്സ്തവ സഭയുടെ തുടക്കവും ഇങ്ങിനെയായിരുന്നു മാര്‍ത്തോമ ശ്ലീഹായാല്‍ ക്രയ്സ്തവസഭ തുടങ്ങിയതാണെന്ന് പറയപ്പെടുന്നു (തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ല എന്നും ചിലര്‍ പറയുന്നുണ്ട്)ഇന്ന് നാമധേയ ക്രയ്സ്തവ സഭകളില്‍ കാണുന്ന ഒരാചാരങ്ങളും അദ്ദേഹം കൊണ്ട് വന്നതല്ല ദൈവസഭ മനുഷ്യ സംഘടനകളായപ്പോള്‍ വന്ന മാറ്റങ്ങള്‍ ആണിതെല്ലാം എ.ഡി അഞ്ഞൂറിനു ശേഷമാണ് പുരോഹിതന്മാര്‍ ളോഹ,തൊപ്പി,മാസനിപ്സ  തുടങ്ങിയവ ധരിച്ചു തുടങ്ങിയത് അത്രപോലും പഴക്കം വരുന്നതിനു മുന്‍പേ ദൈവസഭകള്‍ പലതും സ്വീകരിച്ച്‌ തുടങ്ങി ഇപ്പോള്‍ പാസ്ട്ടര്മാര്‍ ജൂബ്ബ ഒരു ഫാഷനാക്കി(സാധാരണ ജൂബ്ബയല്ല കാല്പാതംവരെ മുട്ടി നില്‍ക്കുന്നജൂബ്ബ,ഇത് ധരിക്കുന്നത് തെറ്റല്ല ഉധേഷമാണ് ചോദ്യം ചെയ്യപ്പെടുന്നത്)നാളെ അരയ്ക്കു ഒരു കേട്ടുവേണം, പിന്നെ ഒരു തൊപ്പി,പിന്നെ വടി,വിശിഷ്ടമായ കസേര(കസേര ഇപ്പോഴു മുണ്ടല്ലോ) ബാബിലോന്യ മതത്തില്‍ നിന്നും നേര്‍ച്ച,കാഴ്ച, കൂധാശകള്‍, വഴിപാടുകള്‍,എല്ലാം ക്രയ്സ്തവസഭകള്‍ കടമെടുത്തതുപോലെ പെന്റെകൊ സ്റ്റുകാരും എടുത്തു തുടങ്ങുകയാണ് കഷ്ട്ടം,എന്നോ കലികാലം എന്നോ ഹിന്ദുക്കളും വിളിച്ചു തുടങ്ങിയിരിക്കുന്നു 

  ജനത്തെ നയിക്കേണ്ടവര്‍തന്നെ ഉപചാപകവൃന്ദങ്ങളുടെ വാക്ക് കെട്ടനുസരിച്ച് അധികാര കസേരകള്‍ ഉറപ്പിക്കുന്നതോടൊപ്പം അറിഞ്ഞുകൊണ്ടുതന്നെ പിതാക്കന്മാര്‍ മാറോട് ചേര്‍ത്തുപിടിച്ച ഉപധേശമൂല്യങ്ങളെ കീറി കാറ്റില്‍ പറത്തുന്നു ആദിമ പിതാക്കന്മാര്‍ നെഞ്ചും,നെറ്റിയും കൊടുത്ത് വളര്‍ത്തിയത് ബാബിലോന്യമേലങ്ങിക്ക് കൊതിച്ച ആഖാനെ പിന്തുടരുവാനായിരുന്നില്ല, രാജാവിനെ ചോദിച്ചു പരാജയ വഴി പിന്തുടര്‍ന്ന യിസ്രായേല്‍ സഭയെ അനുകരിക്കുവാനും ആയിരുന്നില്ല യേശു സ്വന്ത രക്തത്താല്‍ സമ്പാദിച്ച ദൈവ സഭയ്ക്ക് വേണ്ടിയായിരുന്നു.ഭാവിക്കെണ്ടതിനു മീതെ ഭാവിച്ചുയരാതെ മാതൃക  കാട്ടുവാണിവര്‍ തയ്യാറാകട്ടെ.രക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ നേരെ ബൈബിള്‍ കോളേജില്‍ അയക്കരുത്  മൂന്നു വര്ഷം എങ്കിലും വിശ്വാസിയായി സഭയില്‍ തുടര്‍ന്നശേഷം അയക്കുന്നതല്ലേ നല്ലത് ഒരു വിശ്വാസിയുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുവാന്‍ ഇതുമൂലം കഴിയും സഭയില്‍ സാക്ഷ്യത്തോടെയുള്ള പാരമ്പര്യവും പരിജ്ഞാനവും ഉള്ളവര്‍ക്ക് പല ഇടയന്മാരും ഒരു അവസരവും നല്‍കില്ല ഇവരിലും കൂടുതല്‍ അറിവ് പാസ്ട്ടര്മാര്‍ക്കുണ്ടാകാം എന്നാല്‍ അനുഭവജ്ഞാനം ഈവിശ്വാസിക്കാ യിരിക്കും കൂടുതല്‍ അതു അംഗീകരിച്ചു കൊടുക്കുവാനുള്ള മനസ് ഇടയന്മാര്‍ക്കു ണ്ടാവനം.പ്രാര്‍ത്ഥന മാത്രമുള്ള പാസ്ട്ടരെയല്ല,ബൈബിള്‍ ജ്ഞാനം ഉള്ളവരെയുമല്ല ഇതോടൊപ്പംതന്നെ താഴ്മ ധരിക്കുവാനും,തെറ്റ് പറ്റിയാല്‍ ഏറ്റുപറയുവാനും മനസ്സുള്ള ദൈവ ക്രിപയുള്ള ഇടയന്മാരെയാണ് ഈ കാലത്തിനു ആവശ്യം.കാലം മാറുമ്പോള്‍ കോലവും മരെണ്ടേ  കാലം മാറുമ്പോള്‍ കോലവും മാറേണ്ടേ എന്നു ചിലര്‍ ചോദിച്ചേക്കാം അങ്ങിനെ കോലം മാറ്റിയവരാണ്‌ ഇന്നത്തെ നാമധേയ ക്രയ്സ്തവരെന്നു മറന്നുപോകരുത്,കാലത്തിനനുസരിച്ച് കോലം മാറ്റി കോലം കെട്ടു ഇപ്പോള്‍ നരക വാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു  അവരും.ദൈവത്തിനു വേണ്ടി നില്‍ക്കുന്ന മാത്രികയുള്ള അനേക ദൈവ ദാസന്മാരുണ്ട് അവരെ ഓര്‍ത്ത്‌ അഭിമാനിക്കുന്നു.ഈ കൂട്ടത്തില്‍ കടന്നു കൂടിയ ചിലരെ കുറിച്ചു മാത്രമാണ് ഈ പരാമര്‍ശം. 

Comments

  1. Bennet12:34 PM

    Very good post...but story is below average...

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി