മഹാബലിയായവന്‍
പ്രിയസുഹൃത്തെ,അങ്ങേയ്ക്കും,കുടുംബത്തിനും സുഖം തന്നെ എന്ന് വിശ്വസിക്കുന് കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ എതിരേല്പ്പാന്‍നാടും, നാട്ടാരും ഒരുങ്ങി യിരിക്കുകയാണല്ലോ സ്നേഹിതനും അങ്ങി നെയാണെന്നു കരുതുന്നു. സമ്പല്‍ സമ്രിദ്ധിയുടെ യും, ഐശ്വര്യത്തിന്റെയും പ്രതീകമായ ആ ഓണ നാളു കള്‍ക്കുവേണ്ടി മാലോകര്‍ കാത്തിരിക്കുന്നു നാട്ടിലും വീട്ടിലും പൊന്നോണ പൂത്തിരികള്‍ മിഴി ചിമ്മുന്നു,മനം കുളിര്‍പ്പിക്കുന്ന ഓണക്കാ ഴ്ച്ചകളെ സ്വാഗതം ചെയ്യുവാന്‍ തെരുവീഥികള്‍ സജ്ജമായിക്കഴിഞ്ഞു,ചിങ്ങ മാസത്തിലെ സമ്രിദ്ധി മനുഷ്യരില്‍ സ്നേഹത്തിന്റെ മന്ദാരചെപ്പുതുറക്കുന്നു ഓണത്തിനു മതവും,ജാതിയും,വര്‍ണ്ണവും ഇല്ലല്ലോ അത്താഘോഷയാത്രയും ഓണപ്പൂക്കള മത്സരവും ഈ ദിവസങ്ങളെ കസവിന്റെ കോടിയുടുപ്പിക്കുന്നു കര്‍ക്കിടകം മാറി ചിങ്ങ മാസം വന്നെത്തിക്കഴിഞ്ഞു ഓണക്കോടിയുടെ പുതുമണവും,ഓണപ്പാട്ടുകളുടെ ഈണങ്ങളും ഓണക്കളികളുടെ ആരവങ്ങളും ഏവരുടെയും മനസ്സില്‍ മായാത്ത മാരിവില്ലണിയിക്കുന്നു പണ്ടത്തെ ഓണത്തിന്റെ ചാരുതയും വര്‍ണപ്പകിട്ടും യാത്ര പറഞ്ഞിറങ്ങിയെങ്കിലും അത് തിരികെ കൊണ്ടുവരാനുള്ള ചിലരുടെ ശ്രമം സ്വാഗതാര്‍ഹം തന്നെ.
കേരളം ഭരിച്ചിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തിയെ വിഷ്ണുവിന്റെ അഞാമത്തെ അവതാരമായ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നാണല്ലോ ഐതീഹ്യം അദ്ദേഹം നാടുവാണിരുന്ന കാലത്ത് കള്ളവും ചതിയും പൊള്ളത്തരങ്ങളും ഉണ്ടായിരുന്നില്ല എല്ലാവരും ഒരുപോലെ ജീവിച്ചിരുന്ന ആ നല്ല കാലം സത്യമാണ് എങ്കില്‍ അത് തിരികെ വന്നിരുന്നു എന്നാഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും തിരുവോണനാളില്‍ പ്രജകളെ കാണുവാന്‍ വരുന്ന മാവേലി ഒരു വര്‍ഷത്തെ കാത്തിരിപ്പ് നല്‍കിക്കൊണ്ട് പടിയിറങ്ങുന്നു ഒപ്പം നമ്മുടെ ഓണവും.എന്നാല്‍ എല്ലാവര്‍ക്കും ഈ ദേശീയോല്സവത്തെ നിറഞ്ഞ മനസ്സോടെ ആഘോഷിക്കുവാന്‍ കഴിയാറുണ്ടോ?ഓരോ വര്‍ഷവും പിന്നിടുന്തോറും മനുഷ്യന്റെ രോഗങ്ങളും, വേദനകളും വര്‍ധിച്ചു വരികയല്ലേ പല കുടുംബങ്ങളിലും സമാധാനമില്ല ഈ തലമുറയുടെ തീരാശാപമായി മദ്യവും,മയക്കുമരുന്നും മാറിയിരിക്കുന്നു നിരാശയും ആത്മഹത്യാ ചിന്തയും മനുഷ്യ ഹൃദയങ്ങളില്‍ മുറിപ്പാടുകളുടെമാറാല നെയ്യുന്നു.പരീക്ഷാ ഭയവും പ്രേമനൈരാശ്യങ്ങളുമായ് നിരാശയുടെ നീര്ച്ചുഴിയിലിറങ്ങിയ യുവതീയുവാക്കള്‍ ഒരു മുഴം കയറില്‍ തൂങ്ങിയാടുന്ന പേക്കോലങ്ങളായി അധപതിച്ചിരിക്കുന്നു ആശയ്ക്ക് വകയൊന്നും കാണാതെ വിധിയെ ശപിച്ചുകൊണ്ട് നിസ്സഹായതയില്‍ വിതുമ്പിക്കരയുന്നവന്റെ തേങ്ങല്‍ ശംഖുനാദം പോലെ ഉയരുന്നു.
ആധുനീക ലോകത്ത് മാരകരോഗങ്ങള്‍ കൊണ്ടുവരുന്ന വൈറസുകള്‍ മനുഷ്യനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു മതപുരോഹിതന്മാര്‍ ആശിര്‍വദിച്ചുവിടുന്ന വധൂവരന്മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയുന്ന കാഴ്ച അതിദയനീയം തന്നെ ഓണനാളുകളില്‍ വിറ്റഴിയുന്ന മധ്യത്തിനെ അളവ് കഴിഞ്ഞകാല റെക്കോട്കളെ ഭേദിക്കുമ്പോള്‍ തീവ്രവാദ സംഘടനകള്‍ കേരളത്തിന്റെ വിരിമാറില്‍ സ്ഫോടനങ്ങളുടെ പരമ്പര തീര്‍ക്കുന്നു വിജനമാം വഴിയിലൂടെ ഒരു വസന്തകാലം ഇനി വരുമോ?ഈ ഓണനാളില്‍ എനിക്ക് സ്നേഹിതരെ അറിയിക്കുവാനുള്ളത് ഐതീഹ്യമാലയിലെ മഹാബലിയെക്കുറിച്ചോ,കേട്ടുകേള്‍വിയിലെ ഓണനാളുകളെപറ്റിയോ അല്ല പ്രജകള്‍ക്കുവേണ്ടി മഹാബലി (മഹായാഗം)യായി തീരുവാന്‍ മനുഷ്യ ജന്മമെടുത്ത ദൈവത്തെക്കുറിച്ചാണ് മനുഷ്യന്റെ സകല പ്രശ്നങ്ങള്‍ക്കും കാരണം അവനിലുള്ള പാപമാണ് ഇതിനു പരിഹാരം നിര്‍ദേശിക്കുവാന്‍ ഐതീഹ്യങ്ങളും, മതങ്ങളും,ഇതിഹാസങ്ങളും,ഇസങ്ങളും ഉണ്ടായെങ്ങിലും ശാശ്വത പരിഹാരം വരുത്തുവാന്‍ അവയ്ക്ക് കഴിഞ്ഞില്ല.
എന്നാല്‍ മനുഷ്യന്റെ പാപത്തിനു പരിഹാരം വരുത്തി ഐശ്വര്യ സമ്രിധിയുള്ള നിത്യമായ ജീവിതം നല്‍കുവാന്‍ യേശു ക്രൂശില്‍ മഹാബലിയായി തീര്‍ന്നു ആ ബലിയില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്നും സമാധാനമാണ് അവര്‍ക്ക് പ്രത്യാശയുണ്ട് അത് പത്തു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല എന്നേയ്ക്കും നിലനില്‍ക്കുന്നതാണ് വാസ്തവത്തില്‍ മഹാബലിയായവന്‍ യേശുക്രിസ്തുവല്ലേ?മഹാബലിയെന്ന പേരുകൊണ്ട് മാത്രമല്ല ജീവിതം കൊണ്ടത് തെളിയിച്ചത് യേശുക്രിസ്തു മാത്രമല്ലേ!വേദപുസ്തകം പറയുന്നു(1യോഹ1:7)അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്ക് നമ്മെ ശുദ്ധീകരിക്കുന്നു യേശുവിന്റെ ജനന മരണ പുനരുദ്ധാനം കേട്ടുകേള്‍വിയോ,ഐതീഹ്യമോ അല്ല ചരിത്രസത്യമാണ് ഈ യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ നിലവിലക്കോ,ഓണത്തപ്പനോ,പൂക്കളങ്ങലോ ആവശ്യമില്ല എന്റെ പാപം ക്ഷമിക്കുവാനും എന്റെ സകല പ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാനും യേശുവിനു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്റെ പാപങ്ങള്‍ ക്ഷമിച്ചു അങ്ങയുടെ പൈതലായി എന്നെ സ്വീകരിക്കേണമേ എന്ന് പ്രാര്‍ത്തിക്കുന്ന നിമിഷം തന്നെ പൊന്നിന്‍ ചിങ്ങമാസത്തിലെ കതിരവന്റെ പ്രഭാവിതറി കടന്നു വന്നു യേശു സ്നേഹിതനെ ആശ്വസിപ്പിക്കും.മൂന്നടി മണ്ണ് നല്‍കാമെന്നു പറഞ്ഞു മൂന്നാമത്തെ അടി ശിരസ്സില്‍ വാങ്ങി പാതാളത്തില്‍ പോയ മഹാബലിയല്ല മൂന്നാം ദിവസം മൂന്നാം പാതാളത്തെയും ജയിച്ചുയര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന ദൈവമാണ് യേശു ക്രിസ്തു സ്നേഹിതാ യേശുവിനെ രക്ഷകനും കര്‍ത്താവുമായി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ് അതിനായി ദൈവം സ്നേഹിതനെ സഹായിക്കട്ടെ.
Happy onam
ReplyDeleteസുവിശേഷം പറയാന്‍ മാവേലിയും ഓണവും ഒക്കെ എഴുന്നള്ളിക്കണോ? ലേഖകന് വാചക കസര്‍ത്ത് ആണ് താല്പ്പര്യമെങ്കില്‍ ആകാം. മറ്റുള്ളവരുടെ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും തുലനം ചെയ്തല്ല സുവിശേഷം പ്രചരിപ്പിക്കേണ്ടത്. താന്‍ പറയുന്ന സുവിശേഷത്തിന്റെ ശക്തിയില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ ചെയ്യുന്ന വില കുറഞ്ഞ പക്രിയ ആണത്. താരതമ്യങ്ങള്‍ക്ക് അതീതമായ നിലനില്‍പ്പ് ഉള്ള ശക്തിമത്തായ സന്ദേശം ആണ് സുവിശേഷം എന്ന് ലേഖകന്‍ മനസ്സില്‍ ആക്കിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.
ReplyDeleteവായിക്കുമ്പോള്‍ കുറച്ചുകൂടെ ശ്രദ്ധിച്ചു വായിച്ചിരുന്നു എങ്കില്‍ അതിലെ ആശയം മനസ്സിലാക്കാമായിരുന്നു,മാവേലി യേശുക്രിസ്തുവാനെന്നു ഞാന്‍ പറഞ്ഞിട്ടില്ല മഹാബലിയായവാന്‍ യേശു ക്രിസ്തുവാണെന്നെ പറഞ്ഞിട്ടുള്ളൂ,എന്താ ശരിയല്ലേ,സുവിശേഷം പ്രചരിപ്പിക്കേണ്ടത് മഹാബലിയായവനെകുരിച്ചാണ് അതിനു ഓണം വരണമെന്നില്ല,എപ്പോഴും അത് ചെയ്യാവുന്നതാണ്. ബൈബിള്‍ വാക്യങ്ങള്‍ മാത്രം എഴുതിയാല്‍ മാത്രമേ സുവിശേഷം ആകയുല്ലോ,പൌലോസ് ശ്ലീഹ അരയോഗപകുന്നില്‍ നിന്ന് കൊണ്ട് പറഞ്ഞ സുവിശേഷം പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ ഉണ്ടല്ലോ ഒന്ന് വായിക്കുകയുംചെയ്യുക. അഭിപ്രായത്തിന് നന്ദി വീണ്ടും എഴുതുക.
ReplyDelete@Prinson: ഇതൊക്കെ ഓരോരുത്തരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായി കണ്ട് വിട് സുഹ്രുത്തേ.. ബോബനും മോളിയും വായിക്കുന്ന സെൻസിലെടുക്കുക.. :)
ReplyDeleteinterpreting bible to your own views...is what called absence of literacy...try to read it with clear mind..also read other relegious books...get some life than this fiction writing
ReplyDeleteLiteracy has traditionally been described as the ability to read for knowledge, write coherently and think critically
ReplyDeleteമാവേലി
ReplyDeleteമാവേലി എന്നുള്ളത് എങ്ങിനെയാണ് കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടുത്തുന്നത് എന്നെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . എനിക്ക് വട്ടാണെന്ന് പറയാന്‍ വരട്ടെ . ആദ്യമായി മഹാബലി എന്നാല്‍ ആരെനെന്നു മനസിലാക്കണം , വിഷ്ണുവിനെ മഹാവിഷ്ണുവെന്നു ഹൈന്ദവര്‍ വിളിക്കുന്നത് വിഷ്ണു ദൈവമെന്ന അര്‍ത്ഥത്തിലാണ്. മഹാരാജാവും ഒക്കെ ഒരു കുട്ടി ദൈവമാണല്ലോ ,മഹേശ്വരനും മഹാബലിയും . മഹാബലി ഒരു അസുരനായിരുന്നുവെന്ന് അറിയാമല്ലോ . അസുരന്‍ (demon)എന്നാ പദത്തില്‍ നിന്നും ആളെ മനസ്സിലാക്കാം . അപ്പോള്‍ അസുരന്മാരുടെ രാജാവോ ? . എത്രയാലോചിച്ചിട്ടും പിടികിട്ടാത്ത ഒരു ചോദ്യം , ഇത്രനല്ല ഒരു മനുഷ്യനെ എന്തിനു , ഹിന്ദുക്കളുടെ ഒരു നല്ല ദൈവമായ വിഷ്ണു വാമനനായി വേഷം മാറിവന്നു ചവിട്ടി താഴ്ത്തി? കഥയില്‍ ചോദ്യമില്ലന്നാണല്ലോ പ്രമാണം .ചോദി ച്ചപ്പോള്‍ പലരും കോപിച്ചു , ഇങ്ങനെയൊക്കെ ചോദിക്കാമോ? കൃത്യമായ ഉത്തരം ലഭിക്കാത്തത്തുകൊണ്ട് സ്വയം അന്ന്വഷനമാരംഭിച്ചു . അവസാനം ഇതൊരു വെറും കഥയായിരുന്നുവെന്നു മനസിലായി . അല്ലെങ്കില്‍ പരശു(കോടാലി) രാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയെന്നുപരയുന്ന ,ഗോകര്‍ണ്ണം (ഗോവ കര്‍ണാടക ) മുതല്‍ കന്യകുമാരിവെരെയുള്ള സ്ഥലത്തുല്പ്പെട്ട കേരളത്തെ, ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് എങ്ങനെ മാവേലി ഭരിക്കും ? പരശുരാമന്‍ തന്നെ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണല്ലോ, ത്രേതായുഗത്തില്‍ ജമാടഗ്നിയുടെയും രേണുകയുടെയും മകനായി പിറന്നു ഭീഷ്മരുമായിപോലും യുദ്ധം ചെയ്തു അവസാനം ഭീഷ്മര്‍ പാശുപതാസ്ത്രം വരെ ഉപയോഗിക്കാന്‍ തുടങ്ങിയതാണല്ലോ.
ഈ മാവേലിയാരെന്നന്വാഷിച്ചു നോക്കിയപ്പോഴല്ലേ , കക്ഷിയുടെ പേര് , മഹാബലിയെന്നാണെന്നും , മാവേലിയെന്നത് ചുരുക്കപ്പേരാണെന്നും ." മഹാ ബലി" യെക്കുറിച്ചന്ന്വഷിച്ചപ്പോള്‍ ചെന്ന് നിന്നത് "മഹാനായ ബാലിലാണ് " . ബാല്‍ ആരാണെന്നു ബൈബിള്‍ വായിച്ചിട്ടുല്ലവര്‍ക്കറിയാം. സെമിരാമസ് എന്നാ സ്ത്രീയുടെ മകനായി പിറന്നശേഷം അവരുടെ ഭര്‍തൃപദവിയലങ്കരിച്ച
ദൈവത്തെ വെല്ലുവിളിച്ച , നായാട്ടു വീരനായ , ഷിനാര്‍ മരുഭൂമിയില്‍ ദൈവത്തെ വെല്ലുവിളിച്ചു ഗോപുരം പണിത , ആഭിചാരങ്ങളുടെ ദൈവമായ നിമ്രൊധ് എന്നാ രാജാവായിരുന്നുവെന്നു . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , ലോകപ്രകാരം ഏറ്റവും നല്ല ഒരു രാജാവായിരുന്നു നിമ്രൊധ് , പ്രജകളുടെ ക്ഷേമാമായിരുന്നൂ പരമപ്രധാനം , ദൈവം പറഞ്ഞത് വിശ്വസിക്കാതെ , ഇനിയും വെള്ളപ്പോക്കമുണ്ടാകുമെന്നും അതില്‍ നിന്നും തന്‍റെ ജനത്തെ രക്ഷിക്കുവാനുമാണ് ഗോപുരം പണിതത് . അവര്‍ മരണശേഷവും ബാലിനെ ദൈവമായി കരുതിയിരുന്നൂ .( I രാജാക്കന്മാര്‍ 18:25)വായിച്ചാല്‍ അവരുടെ ദൈവമായ ബാലിനെതിരെ ഏലിയപ്രവാചകന്‍ ആകാശത്തുനിന്നും തിയിരക്കുന്നത് കാണാം . മനുഷ്യര്‍ ലോകത്ത് ചിതറിയപ്പോള്‍ , അതില്‍ കുറേപ്പേര്‍ ഇന്ത്യയിലും കേരളത്തിലും വന്നെത്തി , അവര്‍ പ്രജ വത്സലനായിരുന്ന മഹാനായ ബാലിന് ഓര്‍മ്മിചിരുന്നൂ . അതിനു വേണ്ടിയുണ്ടാക്കിയ ഒരു കഥയാണ് ഓണക്കഥ . ലോകത്തെല്ലാം ഒരു വിളവെടുപ്പുത്സവ മുണ്ടല്ലോ കേരളത്തിലെ വിളവെടുപ്പുമായി ഇതിനെ കൂട്ടിയിണക്കുകയും ചെയ്തു . സംശയമുള്ളവര്‍ nimrodh and semiramus baal mahabali എന്നുള്ള ആര്‍ട്ടിക്കിള്‍ പഠിച്ചാല്‍ മതി .
ഒരു വിളവേടുപ്പഖോഷമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല ,സദ്യയും കുഴപ്പമില്ല,സാമുദായിക സൌഹാര്‍ധത്തിനായാലും കുഴപ്പമില്ല , എന്നാല്‍ ഈ വക പരിപാടികള്‍ പള്ളിമുറ്റത്തുനിന്നും പള്ളിയിലേക്കുള്ള പറിച്ചുനടീല്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. സാമുദായിക സൌഹാര്‍ദം തകര്‍ക്കാനോ , അച്ചന്മാരെ കുറ്റപ്പെടുത്താനോ, മേത്രനച്ചനെ വേദപാഠം പഠിപ്പിക്കണോ അല്ല , മറിച്ച് ശരിയെന്നു തോന്നിയത് പറഞ്ഞെന്നു മാത്രം . തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരിക.
സ്നേഹത്തോടെ പിപ്പിലാഥന്‍
കൃപ എന്നാല്‍ യേശുക്രിസ്തു ആണോ ..?
ReplyDelete