കുരിശുവരയോ അതോ പ്രാര്‍ത്ഥനയോ

കുരിശുവരയ്ക്കാത്ത ക്രിസ്ത്യാനികള്‍ ആരും തന്നെ ഉണ്ടാവില്ല പ്രത്യേകിച്ച് കേരളത്തില്‍, പ്രാര്‍ത്ഥന ചൊല്ലാം എന്നു പറയുന്നതില്‍ കൂടുതല്‍ ആളുകള്‍ കുരിശുവരയ്ക്കാം എന്നാണ് പറയാറ് ഈ ആചാരത്തിന്റെ അടിസ്ഥാനം മനസ്സിലാക്കുവാന്‍ ആരും ശ്രമിക്കാറുമില്ല പണ്ട് കാലത്ത് സുവിശേഷ പ്രവര്‍ത്തനവുമായി ഇന്ത്യയില്‍ വന്ന മിഷ നറിമാര്‍ക്ക്  യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തെകുറിച്ചു ഇവിടുത്തെ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുവാന്‍ വളരെ ബുദ്ധി മുട്ടെണ്ടിവന്നു  കാരണം ഇന്ത്യയിലെ വിദ്യാ ഭ്യാസ സമ്പ്രദായം അത്ര മെച്ചപ്പെട്ടതായി രുന്നില്ല അതുകൊണ്ട് അവര്‍ കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗമായിരുന്നു ആംഗ്യം കാണിച്ചുള്ള കുരിശുവര കയ്യിലെ മൂന്നുവിരലും കൂട്ടിപിടിച്ചു (പിതാവ്,പുത്രന്‍, പരിശുദ്ധാത്മാവ് ) നെറ്റിയില്‍ മുട്ടിച്ചു  അവിടെ നിന്നും നെഞ്ജിലെയ്ക്കും പിന്നെ ഇടത്തെ തോളിലേയ്ക്കും വലത്തെ തോളിലേയ്ക്കും കൈ തൊടുവിക്കുന്നു.ത്രീയേക ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന്‌ ഇടത്തുള്ള ശപിക്കപ്പെട്ടവരെ വലത്ത് ഭാഗത്തേയ്ക്ക് ചേര്‍ത്തു എന്നാണു വിശ്വാസം.

        ഈ പരിപാടി മൂലം അപരിഷ്ക്രിതരായിരുന്ന ആളുകള്‍ക്ക് ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ച്  മനസ്സിലാക്കി യേശുവില്‍ വിശ്വ സിച്ചു പാപമോചനം പ്രാപിക്കുവാന്‍ കഴിഞ്ഞു എന്നത് സത്യമായ വസ്തുതയാണ് എന്നാല്‍ അതു പിന്നീട് അനുവര്‍ത്തിക്കുന്നത് ശരിയല്ല പ്രാര്‍ ത്ഥന ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ കുരിശുവര ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഭാഗമല്ല  അത് അന്ധവിശ്വാസമാണ്  (മത്തായി 25:32)ല്‍ ഇങ്ങിനെ വായിക്കുന്നു.മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി  വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും സകല ജാതികളെയും അവന്റെ മുന്‍പില്‍ കൂട്ടും അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കൊലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും രാജാവ് തന്റെ വലത്തുള്ളവരോട് അരുളിചെയ്യും(വലത്ത് ഭാഗത്തെ കള്ളന്‍ രക്ഷപെട്ടതുപോലെ നമ്മളും വലത്ത്  ഭാഗത്തേയ്ക്ക് ചേര്‍ക്കപ്പെടും എന്ന് ചിലര്‍ പറയാറുണ്ട്‌ എന്നാല്‍ വലത്ത് ഭാഗത്തെ കള്ളന്‍ എന്നൊരു പദം ബൈബിളില്‍ ഇല്ല സംശയമുള്ളവര്‍ ബൈബിള്‍ വായിച്ചു നോക്കുക)എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ട വരെ  ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്ന രാജ്യം അവ കാശമാക്കികൊള്‍വിന്‍ ഈ വാക്യം അനുസരിച്ചാണ് ഞങ്ങള്‍ കുരിശു വരക്കുന്നത് എന്നു പഠിപ്പിക്കുന്ന കൂട്ടരുമുണ്ട്‌ എന്നാല്‍ അതും ശരിയല്ല യേശുക്രിസ്തു ആയിരമാണ്ട് വാഴുവാന്‍ വരുമ്പോള്‍ നേരത്തെ യഹൂദരെ സഹായിച്ച ജാതികളെ കുറിച്ചാണ്  ഈ വാക്യം പറയുന്നത് അല്ലാതെ ക്രിസ്ത്യാനികളെകുറിച്ചല്ല.

     യേശുവിനോട് ശിഷ്യന്മാര്‍ ചോദിച്ചത് കുരിശുവരക്കാന്‍ പഠിപ്പിക്കണം എന്നല്ലല്ലോ ഞങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കണം എന്നല്ലേ?കുരിശുവരയ്ക്കുവാനോ ക്രൂശിനെ വണങ്ങുവാനോ ബൈബിളില്‍ വ്യവസ്ഥയില്ല യേശു മരിച്ചത് ക്രൂശിലാണ് അതുകൊണ്ടാണ് കുരിശിനെ വണങ്ങുന്നത് എന്നു പറയുന്നത് ശരിയല്ല കൂടെയുണ്ടായിരുന്ന രണ്ടു കള്ളന്മാരെയും കുരിശിലാണല്ലോ തറച്ചത് യേശുവിനു മുന്‍പും അനേകരെ ക്രൂശില്‍ തറച്ചിട്ടുണ്ട് റോമ പൌരന്മാര്‍ അല്ലാത്തവര്‍ക്കുള്ള വധശിക്ഷ ആ കാലത്തില്‍ നടപ്പിലാക്കിയിരുന്നത് ക്രൂശിലായിരുന്നു ലോകത്തില്‍ അനുവദിക്കപ്പെട്ട വധശിക്ഷകളില്‍ ഏറ്റവും ഹീനമായതും,വേദന നിറഞ്ഞതുമായിരുന്നു ക്രൂശീകരണം കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനായി റോമന്‍ ഗവര്‍മെന്റ് ആറ് വിധത്തിലുള്ള ക്രൂശുകള്‍ അന്ന് ഉപയോഗിച്ചിരുന്നു പത്രോസ് സ്ലീഹായെ ക്രൂശിച്ചു കൊന്നപ്പോള്‍ പൌലോസ്ശ്ലീഹ റോമ പൌരന്‍ ആയിരുന്നത് കൊണ്ടു അദ്ദേഹത്തെ വാള്‍ കൊണ്ടു കൊല്ലുകയായിരുന്നു ക്രൂശിനെ വണങ്ങുന്നതു ഏകാഗ്രതയ്ക്ക് വേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ട് ദുഖവെള്ളിയാഴ്ച ചില പള്ളികളില്‍ പാടുന്ന പാട്ടിലെ ഒരു വരി ഇപ്രകാരമാണ് 'ഇതിനാലെ രക്ഷവന്ന സ്ലീബായെ ഞങ്ങള്‍ കുമ്പിടുന്നു'അപ്പോള്‍ ഏകാഗ്രതയ്ക്ക്  വേണ്ടിയല്ല ആരാധിക്കുവാന്‍ വേണ്ടിയാണെന്ന് മനസ്സിലാക്കാം ഈ കുരിശുവര വിഗ്രഹാരാധനയാണ് ഇത് കൊടിയ പാപമാണ് യേശുവും,ശ്ലീഹന്മാരും, ആദിമസഭയും,സത്യ വേദപുസ്തകവും പഠിപ്പിക്കാത്ത കാര്യങ്ങള്‍ ചെയ്‌താല്‍ ന്യായാസനത്തിന്റെ മുന്‍പില്‍ നില്‍ക്കേണ്ടി വരുമെന്നോര്‍ത്തുകൊണ്ട് കുരിശുവര എന്ന അനാചാരം ചെയ്യുന്നത് നിര്‍ത്തുക.ക്രൂശിനെയല്ല ക്രൂശിക്കപ്പെട്ടവനെ വേണം ആരാധി ക്കുവാന്‍ അവനോടു വേണം പ്രാര്തിക്കുവാന്‍ സത്യം മനസ്സിലാക്കുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം ഞങ്ങളുടെ പിതാക്കന്മാര്‍ ചെയ്തതിനെ പിന്തുടരും എന്നാണു മറുപടിയെങ്ങില്‍ ആദ്യ പിതാക്കന്മാരായ ക്രിസ്തു വിന്റെ ശിഷ്യന്മാരെയല്ലേ പിന്തുടരേണ്ടത് അവര്‍ കുരിശു വരച്ചിട്ടില്ലല്ലോ?  


യേശുക്രിസ്തുവിന്റെ ക്രൂശീകരണം ചിത്രകാരന്റെ ഭാവനയില്‍.


.Comments

  1. you are very correct, brother. manushyanu chinthaaseshi nasahtappettaal ithalla ithilappuravum kaanikkum.

    ReplyDelete
  2. ഈ ഉത്കൃഷ്ഠചിന്തകള്‍ കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി