ലോകാത്ഭുതങ്ങള്‍ വഴിമാറുന്നു
ലോകത്തിലെ അത്ഭുതങ്ങളില്‍ ഏഴെണ്ണം മഹാത്ഭുതങ്ങളായി അറിയപ്പെടുന്നു പണ്ടുകാലത്തെ എഴത്ഭുതങ്ങളില്‍ ഒന്നായിരുന്നു നെബുഗ്നെസ്സര്‍ രാജാവ് ഭരിച്ചിരുന്നതായ ബാബിലോനിലെ തൂക്കുവങ്ങള്‍ ചരിത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹെറോഡോട്ടസ് ബാബേല്‍ പട്ടണത്തെകുറിച്ചും,തൂക്കുവനത്തെപറ്റിയും പറയുന്നതിപ്രകാരമാണ് എന്പതെഴടി വീതിയും,നൂറടി ഉയരമുള്ളതും ഇഷ്ട്ടികമതിലിനാല്‍ ചുറ്റപ്പെട്ടതുമായിരുന്നു ബാബേല്‍ പട്ടണം ഈ പട്ടണത്തിന്റെ മതിലിന്മേല്‍ ഇരുന്നൂറ്റി അന്പത് ഗോപുരങ്ങള്‍ പണിതിരുന്നു ഇതിനു മുകളില്‍ക്കൂടി ആറുരഥങ്ങള്‍ക്കു നിരന്നു ഒരുമിച്ചു യാത്ര ചെയ്യാമായിരുന്നു മതിലിനു ചുറ്റും യുഫ്രെട്ടീസ് നദിയിലെ വെള്ളം കൊണ്ടു നിറച്ചതായ വലിയൊരു കിടങ്ങും മനോഹരങ്ങളായ ഇരുപത്തഞ്ചു തൂക്കുവനങ്ങളും അവിടെ ഉണ്ടായിരുന്നു പതിനഞ്ചു അടി വീതിയില്‍ യുഫ്രെട്ടീസ് നദി പട്ടണത്തില്‍ കൂടി കോണോടുകോണ്‍ ഒഴുകി പട്ടണത്തെ തിരിച്ചിരുന്നു ഈ നദിയില്‍ വലിയൊരു പാലം പണിതു പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു കൂടാതെ നദിയ്ക്ക് കുറുകെ കടക്കാനായ് തുരന്ഗങ്ങളും ഉണ്ടായിരുന്നു ഈ തൂക്കുവനങ്ങള്‍ എഴത്ഭുതങ്ങളില്‍ ഒന്നായി അറിയപ്പെട്ടിരുന്നു.
നെബുഗ്നെസ്സര്‍ രാജാവിന്റെ ഭാര്യ മേര്ധ്യ ദേശക്കാരിയായിരുന്നതുകൊണ്ട് അവള്‍ക്കു വനങ്ങള്‍ വളരെ ഇഷ്ട്ടമായിരുന്നതുകൊണ്ട് അവളുടെ ആഗ്രഹപ്രകാരമാണ് തൂക്കുവനങ്ങള്‍ പണിതതെന്ന് പറയപ്പെടുന്നു ലോകത്തിലെ അതിമനോഹരമായ പട്ടണമായിരുന്നു ബാബിലോണ്‍.എല്ലാ കാലഘട്ടത്തിലും അത്ഭുതങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ കാലഘട്ടത്തിലും അത്ഭുതങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.എന്നാല്‍ ഇനി ലോകത്തില്‍ സംഭവിക്കുവാന്‍ പോകുന്ന ഏറ്റവും വലിയ അത്ഭുതം മനുഷ്യന്‍ ചൊവ്വയില്‍ കാലുകുത്തിയെന്നുള്ളതോ,ചന്ദ്രനില്‍ വീടുവച്ചു എന്ന വാര്‍ത്തയോ അല്ല ലോകത്തില്‍ നടക്കാന്‍ പോകുന്ന മഹാത്ഭുതം മഹാദൈവമായ യേശുക്രിസ്തുവിന്റെ മടങ്ങി വരവാണ് യേശു വീണ്ടും വരുമോ എന്ന വിഷയം എല്ലാ കാലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹനത്തിനു ശേഷം ഏറ്റവും കൂടുതലായി ആളുകള്‍ ചോദിച്ച ചോദ്യമാണ് യേശു വീണ്ടും വരുമോ എന്ന ചോദ്യം (2പത്രോസ്3:3) അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ പിതാക്കന്മാര്‍ നിദ്രകൊണ്ട ശേഷവും സകലവും സൃഷ്ട്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്നു പറഞ്ഞ് മോഹങ്ങളേ അനുസരിച്ച് നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് അറിഞ്ഞു കൊള്‍വിന്‍.
കാലത്തേയും,ദിവസങ്ങളെയും ആധാരമാക്കി കണക്കുകൂട്ടി പറഞ്ഞ ദിവസങ്ങളെല്ലാം പാഴ്വാക്കായിമാറി 1914-ല്‍ ക്രിസ്തുവരുമെന്ന് റസ്സല്‍ മതക്കാര്‍ പഠിപ്പിച്ചു അതു സംഭവിക്കാതിരുന്നപ്പോള്‍ കണക്കുകള്‍ മാറ്റി പറഞ്ഞു അനേകര്‍ ആദിവസങ്ങളില്‍ യേശുവിനെ കാത്തിരുന്നു എങ്കിലും അതു സംഭവിച്ചില്ല 2000-ല്‍ യേശുവരുമെന്നു മറ്റു ചിലര്‍ പ്രവചിച്ചു അതും സത്യമായില്ല യേശു ക്രിസ്തുവിന്റെ വരവ് കൃത്യമായി പ്രവചിക്കുവാന്‍ ആര്‍ക്കും കഴിയില്ല എങ്കിലും യേശുതന്നെ തന്റെ വരവിന്റെ ലക്ഷണങ്ങള്‍ വേദപുസ്തകത്തിലൂടെ അനവധി പ്രാവശ്യം പറഞ്ഞിട്ടുണ്ട് (എബ്രാ9:26,27)എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്തയാഗം കൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി ഇനി അവന്‍ തനിക്കായി കാത്തു നില്‍ക്കുന്നവരുടെ രക്ഷയ്ക്കായി പാപം കൂടാതെ വീണ്ടും പ്രത്യക്ഷനാകും പുതിയ നിയമത്തില്‍ ഇരുപത്തിയഞ്ചു വാക്യങ്ങള്‍ക്കുള്ളില്‍തന്നെ യേശുവിന്റെ മടങ്ങിവരവിനെകുറിച്ചു പ്രത്യക്ഷമായും പരോക്ഷമായും പ്രതിപാദിക്കുന്നു ഒരിക്കലായി യേശു പാപികളെ രക്ഷിക്കുവാന്‍ വന്നു എന്നു എഴുതിയിരിക്കുന്നതിലും അധികം പ്രാവശ്യം യേശു വീണ്ടും വരുമെന്ന് എഴുതിയിരിക്കുന്നു (മത്തായി 24,മര്‍ക്കോസ് 13,ലൂക്കോസ് 21,1തിമോത്തി 3)ഈ അധ്യായങ്ങളെല്ലാം ചേര്‍ത്തു പഠിച്ചാല്‍ കര്‍ത്താവിന്റെ മേഘപ്രത്യക്ഷതയ്ക്ക് അധികം സമയം ഇല്ലെന്നു മനസ്സിലാക്കാം.
യെഹൂദാ രാഷ്ട്രമായ ഇസ്രയേലിനെതിരെ മറ്റുരാഷ്ട്രങ്ങള്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും യെരുശലെമില്‍ ദേവാലയം പണിവാനുള്ള ഇസ്രായേലിന്റെ ആവേശവും രാജാവായി വരുന്ന മിശിഹായെ കാത്തിരിക്കുന്ന അവരുടെ പ്രത്യാശയും കാണാവുന്നതാണല്ലോ യുദ്ധങ്ങള്‍,ക്ഷാമങ്ങള്‍,ഭൂകമ്പം,
രോഗാങ്ങള്‍ ഇവ ഒരുവശത്ത് നടക്കുമ്പോള്‍ ജ്ഞാനം വര്‍ധിച്ച മനുഷ്യന്‍ പുതിയ സാങ്ങേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നു ലോകത്തില്‍ സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം എന്നീ വിലപ്പെട്ട ആശയങ്ങള്‍ സംഭാവന ചെയ്യാമെന്ന് പറഞ്ഞ വ്യക്തികളുടെ അനുയായികള്‍ സ്വന്തം സംഘടനയ്ക്കുള്ളില്‍ അതു ലഭിക്കാതെ ഉഴന്നു നടക്കുന്നു കാലം പുരോഗമിച്ചു എന്നു ഒരു വശത്ത് കൊട്ടിഘോഷിക്കുമ്പോള്‍ കാലം അധോകതിയുടെ കാണാക്കയങ്ങളിലെയ്ക്ക് താഴ്ന്നിരങ്ങുകയാനെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ നല്ല കുടുംബങ്ങള്‍ കുറഞ്ഞു വരുന്നു ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു സമാധാനവും,സന്തോഷവും ജീവിതത്തില്‍ ലഭിക്കാതെ അനേകര്‍ മയക്കു മരുന്നുകളില്‍ ആശ്രയിക്കുന്നു ഇങ്ങിനെയുള്ള സംഭവങ്ങള്‍ കണ്ണിനു മുന്നില്‍ നടക്കുമ്പോള്‍ വേദപുസ്തകം വായിക്കുന്ന ഒരു വ്യക്തിയ്ക്ക് മനസ്സിലാകും മണവാളനായ ക്രിസ്തു മണവാട്ടിയെ വേളികഴിക്കുന്ന ദിവസം സമാഗതമായി.
(യോഹ14:2) യേശു പറഞ്ഞു ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നു ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും (അപ്പൊ 2:11)ല്‍ പറയുന്നു ഗലീലാ പുരുഷന്മാരെ നിങ്ങള്‍ ആകാശത്തിലേയ്ക്ക് നോക്കിയിരിക്കുന്നതെന്തു നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും (പത്രോസ്5:6)എന്നാല്‍ ഇടയശ്രെഷ്ട്ടന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും വേദപുസ്തം അവസാനിപ്പിക്കുന്നതും കര്‍ത്താവായ യേശുവേ വരേണമേ എന്ന പ്രാര്തനയോടെയാണ് കര്‍ത്താവിന്റെ വരവിന്റെ താമസം എന്താണെന്ന് പത്രോസ് ശ്ലീഹ നമ്മെ ഓര്പ്പിക്കുന്നതിങ്ങനെയാണ് (പത്രോ3:9)ചിലര്‍ താമസം എന്നു വിചാരിക്കുംപോലെ കര്‍ത്താവ് തന്റെ വാഗ്ദത്തം നിവര്‍ത്തിക്കാന്‍ താമസിക്കുന്നില്ല ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ആഗ്രഹിച്ചു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ ഇത് വായിക്കുന്ന സ്നേഹിതരെ നിങ്ങള്‍ യേശുവിനെ സ്വീകരിക്കുവാന്‍ ഒരുന്ഗീട്ടുണ്ടോ പാരമ്പര്യം പടച്ചുവിട്ട ധുരുപധേശങ്ങളെ ഒഴിവാക്കി നിത്യതയ്ക്ക് വേണ്ടി ഒരുങ്ങുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുകയാണ് നിങ്ങള്‍ അതിന് തയ്യാറാണോ ഇപ്പോഴാകുന്നു സുപ്രധാനകാലം ഇപ്പോഴാകുന്നു രക്ഷാ ദിവസം ഈ സുദിനത്തില്‍ നമുക്ക് തയ്യാറാകാം ഇതാ നമ്മുടെ പ്രിയന്‍ വാനില്‍ വരാറായി.
facebook,orkkut,Twitter,google+,email വഴി Share ചെയ്യാവുന്നതാണ്,Comments&Like.വലതു വശത്ത് കാണാവുന്നതാണ്
Comments
Post a Comment