പെന്റെകൊസ്ടുകാരുടെ പ്രാര്‍ത്ഥന:തിരക്കഥ,സംവിധാനം:ഹൈക്കോടതി
പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവര്‍ വീടുകളില്‍ കൂട്ടപ്രാര്‍ഥന നടത്താന്‍ ജില്ലാ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണമെന്നുള്ള ഹൈക്കോടതി വിധി വളരെ താല്പര്യത്തോടെ മാധ്യമങ്ങള്‍ക്കും,മറ്റു സഭക്കാര്‍ക്കും ആഘോഷിക്കാനുള്ള വാര്‍ത്തയായിരുന്നല്ലോ.ഈ ഉത്തരവ് പെന്റെകൊസ്തുകാര്‍ക്കെതിരെയുള്ള മനപൂര്‍വ്വമായുള്ള വിധിയായി മാത്രമേ കേരളത്തിലെ സാംസ്കാരിക സമ്പന്നര്‍ക്ക് കാണുവാന്‍ കഴിയുകയുള്ളൂ കാരണം മുസ്ലീങ്ങളുടെ മോസ്ക്കില്‍ നിന്നുയരുന്ന ബാങ്ങുവിളിയ്ക്കും,അതിരാവിലെ ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നുയരുന്ന ഭക്തി ഗാനങ്ങളുടെ ശബ്ദത്തിനും ഈ വിധി ബാതകമല്ലല്ലോ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും അതികാലത്തു 'കൌസല്യ സുപ്രജ രാമനാരായണ.... പാട്ടിട്ടു ജനത്തെ കേള്‍പ്പിക്കുന്നു(അല്ല വിളിച്ചുണര്‍ത്തുന്നു)ശബരിമല സീസണില്‍ ഒരു പരിധിയുമില്ലാതെ കോളാമ്പി മൈക്കിലൂടെ പാട്ട് വച്ച് കെട്ടുനിറ നടത്തുന്നു,ക്രിസ്തുമസ് സീസണില്‍ ഇതര ക്രൈസ്തവര്‍ ചില ആഴ്ചകളില്‍ എല്ലാ വീടുകളിലും കയറിയിറങ്ങി പാതി രാത്രിയായാലും വീട്ടുകാരെ വിളിച്ചുണര്‍ത്തി കരോള്‍ ഗാനം ആലപിക്കുന്നു ഇതിനെതിരെ നടപടി എടുക്കുവാന്‍ കോടതിക്കോ,സര്‍ക്കാരിനോ കഴിയുമോ? പെന്റെകൊസ്ടുകാര്‍ക്കെതിരെയുള്ള ആവേശം മറ്റു മതസ്തര്‍ക്കെതിരെ കാണിക്കുവാന്‍ കഴിയുമോ? കേരളത്തിലുട നീളം പെന്റെകൊസ്ടുകാര്‍ക്കെതിരെ നടന്ന ആസൂത്രിതമായ ആക്രമണങ്ങളില്‍ എത്രപേരെ അറസ്റ്റു ചെയ്യുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് കൊടുങ്ങല്ലൂര്‍ ഭരണിയില്‍ പാടുന്ന തെറി പാട്ടുകള്‍ നിര്‍ത്തലാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു എന്ന് പറയുന്നുന്ടെങ്ങിലും ഈ തെറിപ്പാട്ടിനെതിരെ പ്രതികരിക്കുവാന്‍ സാധിക്കുമോ?ഇതിനെ പ്രോത്സാഹിപ്പിക്കുവാനേ ഇവര്‍ക്ക് കഴിയൂ ദേവപ്രീതിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പറയുന്ന മതനേതാക്കന്മാരുടെ മക്കളെ ഈ പാട്ടുകള്‍ പഠിപ്പിക്കുവാന്‍ തയ്യാറാകുമോ?ഗതാഗത തടസ്സം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍,പൊതുജനങ്ങളെ ശല്യം ചെയ്യുന്ന രീതിയിലുള്ള പ്രദക്ഷിനങ്ങള്‍, ഉത്സവങ്ങള്‍,വെടിക്കെട്ടുകള്‍ പല ക്ഷേത്രങ്ങളിലെയും വെടിക്കെട്ടുകള്‍ വീടുകളുടെ പരിസരത്തും,പൊതു സ്ഥലങ്ങളിലുമാണ് കേരളത്തില്‍ പതിനായിരക്കണക്കിനു കാവുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു (പഴയ കല്ല് കിട്ടുന്നതനുസര്ച്ചു കാവുകളുടെ എണ്ണവും കൂടും)മിക്ക കാവുകളിലും ഉത്സവത്തിന് ഗാനമേളയോ, മിമിക്രിയോ,നാടകമോ കാണും അതിനും ഉപയോഗിക്കുന്നത് പെന്റെകൊസ്ടുകാര്‍ ഉപയോഗിക്കുന്ന മൈക്ക് തന്നെയാണ് ക്ഷേത്രങ്ങളില്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിലും ശ്ലോകം ചെല്ലുന്നത് മൈക്കില്‍ കൂടെ തന്നെയാണ് അപൂര്‍വ്വം ചില ഭവന പ്രാര്തനകളില്‍ അല്പം ശബ്ദം കൂടി പോയേക്കാം അതിനു ആ ഭവനക്കാര്‍ക്കെതിരെ നടപടിയെടുക്കാം അല്ലാതെ കേരള ജനതയെ മൊത്തത്തില്‍ ബാദിക്കുന്ന വിധി മോശമായിപ്പോയി ഇതു തികച്ചു കാടത്തമായ അനീതിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുവാന്‍ സമയം തികയാതിരിക്കുന്ന ഉധ്യോഗസ്തന്മാര്‍ക്ക് പ്രാര്‍ഥനായോഗങ്ങള്‍ക്കുള്ള അനുമതി നേടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുവാണോ ഉത്തരവിടുവാണോ സമയം ഉണ്ടാകുമോ കണ്ടറിയണം.
കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണം-കോടതിPosted on: 21 Jan 2012
http://www.mathrubhumi.com/story.php?id=246101

ഹര്‍ജിക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കളക്ടറുടെ അനുമതി നേടിയിരിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചത് ശല്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കളക്ടറില്‍ നിന്ന് അനുമതിക്കുശേഷം പ്രാര്‍ഥന നടത്താന്‍ ഈ വിധി തടസ്സമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബ്ദമലിനീകരണം നടത്തി ദൈവത്തിനും നാട്ടുകാർക്കും തലവേദന എടുപ്പിക്കുന്ന എല്ലാ വിശ്വാസങ്ങളിലെയും/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഇത്തരം വേഷം കെട്ടുകൾ പണ്ടേ നിർത്തലാക്കേണ്ടതായിരുന്നു... ഇത് ഒരു തുടക്കമാകട്ടെ... :)
ReplyDeletehttp://www.facebook.com/groups/174547579275584/285145644882443/?notif_t=group_activity
ReplyDeleteദൈവം ശബ്ദത്തില്‍ പ്രസാദിക്കുമോ ചിത്തത്തില്‍ പ്രസാദിക്കുമോ...???
ReplyDeletewe have khajuraho kodungallor bharani pattu .enjoy the culture .you western animal....
ReplyDelete