പാരമ്പര്യത്തിന്റെ മുഖംമൂടികള്‍

മതം എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണു ആത്മീയ കാര്യങ്ങളിലും അഭിപ്രായം പറയു ന്നവരുടെ കൂട്ടമാണല്ലോ മതം എന്ന വാക്ക് കൊണ്ടുധേശിക്കുന്നത്‌ മതത്തി ന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മതഗ്രന്ഥ ങ്ങളും,ആചാരങ്ങളും,അനുഷ്ട്ടാനങ്ങളും പണം സമാഹരിക്കലും എല്ലാം ഉണ്ടാകും ക്രിസ്തുവിന്‍റെ പേരില്‍ മതനേതാക്കന്മാര്‍ ഉണ്ടാക്കിയെടുത്ത മതമാണ്‌ ക്രിസ്തു മതം ഇത് ക്രിസ്തുവിന്‍റെ അനുവാദപ്രകാരമോ, ബൈബിള്‍ അനുവദിച്ചിട്ടോ അല്ല ക്രിസ്തുമതം പല സഭകള്‍ കൂടുന്ന കൂട്ടമാണ്‌ ഇതില്‍  അംഗം ആകണമെങ്ങില്‍ ഏതെങ്കിലും സംഘടനകള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചാല്‍ മതി ഉദാ:ചില സഭകളുടെ അംഗമാകനമെങ്ങില്‍ ജനിക്കുന്ന കുഞ്ഞിനു തിരിച്ചറിയല്‍ പ്രായമാകുന്നതിനു മുന്‍പ് മാമോദീസ എന്ന ചടങ്ങ് അനുഷ്ട്ടിച്ചാല്‍ മതി പിന്നീടു അവന്‍ പള്ളിയില്‍ കൊടുക്കുവാനുള്ള രൂപ(തലവരി) സമയാസമയങ്ങളില്‍ കൊടുത്താല്‍,അവന്‍ നിരീശ്വരവാദിയോ,കൊലപാതകിയോ,മദ്യപാനിയോ ആയാലും പള്ളി രജിസ്റ്ററില്‍ അവന്‍ ക്രിസ്ത്യാനിയാണ്.ഈ വിധ ക്രിസ്ത്യാനികള്‍ ബൈബിളിനെ തങ്ങളുടെ മതഗ്രന്ഥമെന്നു അവകാശപ്പെടുന്നുന്ടെങ്ങിലും ഇവര്‍ക്ക് ബൈബിളുമായി ഒരു ബന്ധവും ഇല്ല.

       പാരമ്പര്യമാണ് ആദ്യം ഉണ്ടായതെന്നും അതുകൊണ്ട് പാരമ്പര്യം അനുസരിച്ചാണ് സഭയെ നയിക്കേണ്ടാതെന്നും പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബൈബിള്‍ വ്യാക്ക്യാനിക്കേണ്ടത് എന്നെല്ലാം പഠിപ്പിക്കുന്ന ആധുനീക നേതാക്കന്‍മാരുടെ പുസ്തകങ്ങള്‍ കണ്ടിട്ടുണ്ട്. ലോകത്തെ ഒരു മതവും തങ്ങളുടെ മതഗ്രന്ഥത്തെ തളളി പറയുകയില്ല എന്നാല്‍ ക്രിസ്തുമത പുരോഹിതന്മാര്‍ ഇന്ന് ഏറെ പണിപ്പെടുന്നത്‌ ബൈബിള്‍ തെറ്റാണെന്നും അതു അപൂര്‍ണ്ണമാണെന്ന്  പഠിപ്പിക്കുവാനാണ് കാരണം വേദപുസ്തകം സത്യമാണെന്ന് സമ്മതിച്ചാല്‍ തങ്ങള്‍ ജനങ്ങളെ പറ്റിക്കുകയാനെന്നു സമ്മതിക്കേണ്ടി വരും അതു അവരുടെ തൊഴിലിനെ ബാധിക്കും അതുകൊണ്ട് തങ്ങളുട്ടെ നിലനില്‍പ്പിനു വേണ്ടി ബൈബിളിനെ തള്ളിപ്പറഞ്ഞ്‌ പാരമ്പര്യത്തെ സ്വീകരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കും പക്ഷെ അവിടെയും ക്രിസ്തുമത നേതാക്കള്‍ക്ക്  ചുവടു തെറ്റി കാരണം ബൈബിളിനു ശേഷമുള്ള പാരമ്പര്യമാണ് സഭ പിന്തുടരുനത് എഡി.96-ഇല്‍ ബൈബിള്‍ എഴുതി കഴിഞ്ഞു എന്നാണു ചരിത്രം പറയുന്നത് സഭയുടെ ആരംഭം മുതല്‍ അപ്പോസ്തോലന്‍മാരാണ് സഭ നടത്തിയിരുന്നത് അവരുടെ ഉപദേശമാണ് ഇന്ന് ബൈബിളില്‍ കാണുന്നത് എന്നാല്‍ ആതിനുശേഷം അപ്പോസ്തോലന്മാര്‍ മുന്നറിയിപ്പ് തന്നതുപോലെ ദുരുപദേശം സഭയില്‍ കടന്നു കൂടി.


    പൗലോസ്‌ ശ്ലീഹ പറയുന്നത് ശ്രദ്ധിക്കുക.അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും നശിച്ചുപോയാല്‍ ഞാന്‍ കുറ്റക്കാരനല്ല ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാന്‍ മുഴുവനും അറിയിച്ചു  തന്നിരിക്കുന്നുവല്ലോ ഞാന്‍ പോയ ശേഷം ആട്ടിന്കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായകള്‍ നിങ്ങളുടെ അടുക്കല്‍ കടക്കും എന്നു ഞാന്‍ അറിയുന്നു ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളവാനായി വിപരീത ഉപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്കും അതുകൊണ്ട് ഉണര്‍ന്നിരിപ്പിന്‍ .ശ്ലീഹന്മാരുടെ കാലം കഴിഞ്ഞ ശേഷം അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി  ബൈബിളിലില്ലാത്ത ഒരു പാടു കാര്യങ്ങള്‍ പാരമ്പര്യത്തിന്റെ പേരില്‍ സഭയില്‍ കടന്നുകൂടിയിടുണ്ട് ഇന്നത്തെ ഓരോ ആചാരങ്ങള്‍ എന്നാണു സഭയില്‍ വന്നതെന്നു താഴെ കൊടുക്കുന്നു.

AD 300-മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു
AD300-കുരിശു രൂപം ഉപയോഗിച്ച് തുടങ്ങി  
AD320-മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥന തുടങ്ങി   
AD360-ബലിയര്‍പ്പണം നിത്യ ആചാരമായി 
AD370-മരിച്ചവരെയും,മാലാഖമാരേയും,തിരു സ്വരൂപങ്ങളെയും നമസ്ക്കരിക്കല്‍ തുടങ്ങി    ,
AD431-മറിയത്തെ ദൈവ മാതാവ് എന്ന്  വിളിച്ചു തുടങ്ങി 
AD500-പുരോഹിത വസ്ത്രം ഉപയോഗിച്ച് തുടങ്ങി 
AD526-അന്ത്യ കൂദാശ ആരംഭിച്ചു  
AD593-ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന പഠിപ്പിക്കലുകള്‍ക്ക് തുടക്കമായി  
AD600-മരിച്ച വിശുധന്മാരോടുള്ള പ്രാര്‍ത്ഥന തുടങ്ങി 
AD610-പോപ്പ് എണ്ണ വിളി തുടങ്ങി 
AD709-മാര്‍പാപ്പയുടെ പാദം മുത്തുന്ന ഏര്‍പ്പാട് തുടങ്ങി 
AD786-കുരിശു,തിരു സ്വരൂപങ്ങള്‍,തിരു ശേഷിപ്പ് എന്നിവ വണങ്ങുന്ന രീതി അംഗീകരിച്ചു.  
AD850-ഹന്നാന്‍ ജലം,വിശുദ്ധ തൈലം പുരോഹിതന്മാര്‍ വാഴ്ത്തിക്കൊടുത്തു തുടങ്ങി 
AD890-യൌസേഫു പിതാവിനെ ആരാധികുവാന്‍ തുടങ്ങി   
AD11-ഈ നൂറ്റാണ്ടില്‍ കുര്‍ബ്ബാന ബലി അര്‍പ്പണമായി രൂപാന്തരപ്പെടുകയും അത് സ്വീകരിക്കേണ്ടത് നിര്‍ബന്ധമാക്കുകയും ചെയ്തു.
AD1079-പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ വിലക്കി 
AD1090-ജപമാല ആരംഭിച്ചു 
AD1190-പാപമോചന ചീട്ടു ആരംഭിച്ചു 
AD1215-കുര്‍ബ്ബാനയില്‍ അപ്പവും,വീഞ്ഞും ശരീരവും,രക്തവും ആകുമെന്ന് പഠിപ്പിച്ചു   
AD1220-തിരു ഓസ്തി വണങ്ങുന്നത് കല്‍പ്പന ഇറക്കി   
AD1229-'വാലന്ഷ്യ'സുന്നഹധോസില്‍ വച്ച് ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിച്ചു 
AD1251-കന്യാസ്ത്രീകള്‍ പ്രത്യേക വസ്ത്രം ധരിച്ചു  തുടങ്ങി 
AD1311-"റാവന്ന" സുന്നഹധോസില്‍ ശിശു സ്നാനം അംഗീകരിച്ചു 
AD1545-'ട്രെന്ടു'സുന്നഹധോസില്‍ പാരമ്പര്യം ബൈബിളിനു തുല്യമാണെന്ന് പഠിപ്പിച്ചു  
AD1854-മാതാവിന്റെ അമലോത്ഭവം അംഗീകരിച്ചു 
AD1870-മാര്‍പാപ്പയുടെ തെറ്റാ വരം അംഗീകരിച്ചു  
AD2000-സഭയും,തെറ്റാവരമുള്ള പോപ്പുമാരും ചെയ്തു കൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു.
(കടപ്പാട് -റോമന്‍ കാത്തലിസം ബാര്‍ത്തലോമിയ എഫ് ബ്രൂഫ്ഫല്‍)   
ഇതാണ് നാമധേയ ക്രിസ്ത്യാനികളുടെ നേര്‍ ചിത്രം ഇനി നിങ്ങള്ക്ക് തീരുമാനിക്കാം ശിഷ്യന്മാര്‍ കഷ്ട്ടതയുടെ നടുവിലും,കാരാഗ്രിഹത്തിലും കിടന്നു ആത്മനിയോഗത്താലെഴുതിയ ബൈബിള്‍ വേണമോ?അതോ കാലാകാലങ്ങളായി സഭയില്‍ കടന്നു കൂടിയ പാരമ്പര്യം എന്ന ദുരുപദേശം വേണോ?(ആരും നിങ്ങളെ ചതിക്കരുത്)


Comments

  1. എല്ലാ മതങ്ങളും മനുഷ്യ നിര്‍മ്മിതമാണ്. ബൈബിളും ഖുറാനും ഗീതയിലും എഴുതപ്പെട്ടിരുന്ന നമ്മകളുടെ ചുവടുപിടിച്ച് നിര്‍മ്മിച്ചവ. ജന്മ്മനാ ഒരുമതത്തിന്റെ ഭാഗമാകുന്നവന് തിരിച്ചറിവാകുമ്പോള്‍ ഏതു മതം സ്വീകരിക്കാനും പൌരാവകാശ്വുമുണ്ട്. ഒന്നിലും വിശ്വാസമില്ലാത്തവരും യുക്തിവാദികളും ഉണ്ട്. മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ കലഹം ഉണ്ടാവുന്നില്ല എങ്കില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്ന നന്മ്മതന്നെയാണ് ദൈവം എല്ലാ എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ നല്ലത്. കാരണം മത പഠനത്തില്‍ നിന്നു ലഭിക്കുന്ന സന്മ്മാര്‍ഗികത തൊണ്ണൂറു ശതമാനം പേരെയും മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. മുകല്പ്പറഞ്ഞ ക്രിസ്തവ വിശ്വാസത്തിന്റെ ഒരു ഭാഗമായതുകൊണ്ട് അതെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ കൂടി കുറിക്കട്ടെ. അവിടെ നിന്നും അടര്‍ന്നു അടര്‍ന്നു വീണു കിളിര്‍ത്ത പല സഭകളുടെയും അടിസ്ഥാനപരമായ ലക്‌ഷ്യം പണമാണ്. സ്വന്തമായി ബൈബിള്‍ വായില്‍ത്തോന്നുന്ന പോലെ വ്യാഖ്യാനിക്കുന്നവര്‍. അതില്‍ നിന്നും എത്രെയോ നല്ലതാണ് പതിമൂന്നു കൊല്ലം ദൈവശാസ്ത്രം പഠിച്ചിറങ്ങിയ ഒരു പുരോഹിതനില്‍ നിന്നും അത് കേള്‍ക്കുന്നത്.

    ReplyDelete
  2. Eathu nootandil anu penthikose sabha undayathu? Athinumumpulla christanikal ellam narakathil poyo?

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി