കൂനം കുരിശാണേ സത്യം...

തോമാശ്ലീഹയാണ് കേരളത്തില്‍ ക്രിസ്തീയ സഭ സ്ഥാപിച്ചതെന്നാണ് പൊതുവേ അറിയപ്പെടുന്നത് അതിനു ശേഷം ഇരുന്നൂറു വര്‍ഷക്കാലം സഭ സത്യവഴിയ്ല്‍ നടന്നു പിന്നീട് നടത്തി പ്പുകാരില്ലാത്ത തിനാല്‍ ഇവിടെയും അനാചാരങ്ങള്‍ പെരുകി ഈകാലത്ത് മാണിക്ക്യന്‍ എന്നൊരാള്‍ രോഗങ്ങള്‍ മാറ്റാനെന്ന പേരില്‍ സഭയ്ക്കുള്ളില്‍ മന്ത്രവാദ സമാനമായ പ്രവര്‍ത്തങ്ങള്‍ നടത്തി ഭസ്മം കൊടുത്തു പോന്നു അനേകരും മാണിക്ക്യനോട് ചേര്‍ന്നു. മാണിക്ക്യനോട് എതിര്‍ത്തു നിന്നവര്‍ 'ധരിക്കായ്കികള്‍ 'എന്നറിയപ്പെട്ടു എ.ഡി 345-ല്‍ കാനായിലെ തോമാച്ചന്‍ (ക്നായിതൊമ്മന്‍)കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി അദ്ദേഹം കച്ചവടക്കാരനും സുവിശേഷ കാഴ്ചപ്പാടുള്ള വ്യക്തിയുമായിരുന്നു.ധരിക്കായ്കികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു തന്നോടുകൂടെയുണ്ടായിരുന്ന യൊസെഫ് എന്ന വേദതലവനെ ജനങ്ങള്‍ ആത്മീയ നേതാവായി അംഗീകരിച്ചു അന്ന് നാട് ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ക്നായിതോമ്മ്മനും കൂട്ടര്‍ക്കും വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും പദവികള്‍ കല്‍പ്പിച്ചു നല്‍കുകയും ചെയ്തു ക്നായിതോമ്മനും യോസേഫും കൂടി സഭാ കാര്യങ്ങള്‍ നടത്തിപോന്നു.(ഇട്ടൂപ്പ് രൈട്ടരുടെ സഭാചരിത്രം പേജ്.90)

             എ ഡി.1498-മെയ്‌ 20-നു വാസ്ക്കൊട ഗാമ എന്ന റോമന്‍ കത്തോലിക്കന്‍ കേരളത്തിലെത്തി തന്നോടുകൂടെ വന്നിരുന്നവര്‍ കൊടുങ്ങല്ലൂര്‍, കൊച്ചി, കൊല്ലം എന്നീ തുറമുഖ പട്ടണങ്ങളില്‍ പാര്‍ത്തിരുന്നവരായ നാട്ടു ക്രിസ്ത്യാനികളുമായി സൌഹൃതത്തിലായി അമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടു ക്രിസ്ത്യാനികളെ എങ്ങനെയും റോമന്‍ കാത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കൊണ്ടു വരുവാന്‍ പരിശ്രമിച്ചു അന്നിവിടെ യുണ്ടായിരുന്നക്രിസ്ത്യാനികള്‍ സുറിയാനിക്കാര്‍ എന്നാണ് അറിയപ്പെട്ടി രുന്നത് .അവരുടെ നേതാവ് ഗീവര്‍ഗീസ് ആര്‍ക്കതോക്കിയോനായിരുന്നു സാധു സ്വഭാവക്കാരനായിരുന്ന സുറിയാനി ക്രിസ്ത്യാനികളെ വേഗത്തില്‍ സഭ മാറ്റാം എന്ന് മനസ്സിലാക്കിയ റോമക്കാര്‍ അതിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ചു കാര്യം സാധിക്കുവാന്‍ അന്നത്തെ പോപ്പായിരുന്ന ക്ലമന്ടു എട്ടാമന്‍ നല്‍കിയ അധികാരവുമായി അലക്സിയോടി മെനസിസ് 1599-ഫെബ്രുവരി ഒന്നാം തിയതി കുറെ പട്ടാളക്കാരോട് കൂടി കൊച്ചിയിലെത്തി അവര്‍ ഒന്നാമത് രാജാക്കന്മാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തു അവരെ സ്വാധീനിച്ചു തുടര്‍ന്ന് സുറിയാനി സഭകളെ പണം കൊടുത്തും പട്ടം കൊടുത്തും സ്വാധീനിച്ചു   വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി അങ്ങിനെ അനേകര്‍ റോമന്‍ വിശ്വാസം സ്വീകരിക്കുകയും സുറിയാനി നേതാവായ ഗീവര്‍ഗ്ഗീസ് ആര്‍ക്കധയോനെ തള്ളി പറയുകയും ചെയ്തു.

          ഉദയംപേരൂര്‍ സുന്നഹധോസു കഴിഞ്ഞ് അന്പത്തിയഞ്ഞു വര്‍ഷത്തോളം സുറിയാനി ക്രിസ്ത്യാനികള്‍ കത്തോലിക്ക സഭയുടെ ആചാരങ്ങള്‍  അനുസരിച്ച് നടന്നു 1653-ല്‍ അഹത്തുള്ള എന്നുപേരുള്ള മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ മൈലാപൂരിലുള്ള തോമാസ്ലീഹായുടെ പള്ളിയിലെത്തി അദ്ദേഹം മലയാള നാട്ടിലെത്തിയാല്‍ റോമന്‍ സഭയ്ക്കുണ്ടാകുന  ക്ഷീണം മുന്കൂടി മനസ്സിലാക്കിയ റോമാക്കാര്‍ അദ്ദേഹത്തെ തടവിലാക്കി ഇതറിഞ്ഞ സുറിയാനികള്‍ തങ്ങളുടെ മുന്‍ നേതാവായിരുന്ന ആര്‍ക്കധിയോന്റെ നേതൃത്വത്തില്‍ ഒത്തുകൂടി പാത്രിയര്‍ക്കീസിന്റെ വിടുതലിനു വേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചു എന്നാല്‍ റോമാക്കാര്‍ രാജാവിനെ സ്വാധീനിച്ച് പാത്രിയര്‍ക്കീസിനെ ഗോവയില്‍ കൊണ്ടു പോയി കഴുത്തില്‍ വലിയ കല്ലുകെട്ടി കായലില്‍ മുക്കി കൊന്നു ആ സമയം തന്നെ അതിനു കൂട്ട് നിന്ന രാജാവും കൊട്ടാരത്തില്‍ വച്ച് തല പൊട്ടി മരിച്ചു എന്ന് പറയപ്പെടുന്നു പാത്രിയര്‍ക്കീസിന്റെ മരണം അറിഞ്ഞു മട്ടാന്ജേരിയില്‍   ഒത്തുകൂടിയ സുറിയാനിക്കാര്‍ 1653-മകരം മൂന്നാം തിയതി വെള്ളിയാഴ്ച മട്ടാജേരിയിലെ വലിയ കുരിശില്‍ കയര്‍ കെട്ടി അതില്‍ പിടിച്ചു കൊണ്ടു എല്ലാവരും സത്യം ചെയ്തു മേലില്‍ റോമന്‍ സഭയുമായി തങ്ങള്ക്കോ തങ്ങളുടെ തലമുറകള്ക്കോ ബന്ധം ഇല്ലെന്നും റോമന്‍ സഭയുടെ ആചാരങ്ങളെയും,മേല്പട്ടക്കാരെയും ഉപേക്ഷിക്കുന്നെന്നും സുറിയാനി സഭയുടെ തനതു പാരമ്പര്യം അനുസരിച്ച് നടക്കുമെന്നുമായിരുന്നു ഈ സത്യത്തിന്റെ സാരം ഇത് കൂനംകുരിശുസത്യം എന്ന പേരില്‍ അറിയപ്പെടുന്നു.(കടപ്പാട് :സി.ഇ അബ്രഹാം മല്പ്പാനച്ചന്റെ സഭാ ചരിത്രം,ഇട്ടൂപ്പ് രൈട്ടരുടെ സഭാ ചരിത്രം,സി.ഇ ജോണ്‍)

    ഇതിനൊക്കെ മാറ്റം ഉണ്ടാകുമെന്ന് ചില അയ്മേനികള്‍ പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ആഞ്ഞിലി മൂട്ടില്‍ ഇട്ടിതൊമ്മന്‍ കത്തനാര്‍ ഒരു ഉണക്ക കപ്പക്കോല്‍ ഒടിച്ചിട്ട്‌ ഇത് മുറി കൂടുമ്പോള്‍ അല്ലാതെ നാമും പറങ്ങികളും തമ്മില്‍ ഒരുമപ്പെടുകയില്ല എന്നുപറഞ്ഞുവത്രേ  തുടര്‍ന്ന് ആര്‍ക്കധിയോനെ മാര്‍ത്തോമാ മെത്രാന്‍ എന്ന സ്ഥാനപേര് നല്‍കി സുറിയാനി സഭയുടെ നേതാവായി വാഴിച്ചു  എങ്കിലും ഈ മെത്രാന് അന്തോക്ക്യയില്‍ നിന്നുള്ള കൈവയ്പ്പില്ലെന്നു പറഞ്ഞു ഒരു കൂട്ടം വീണ്ടും റോമാപക്ഷത്തു ചേര്‍ന്നു അവര്‍ പഴയകൂറ്റുകാര്‍ എന്നു സ്വയം വിളിച്ചു  മാര്തോമായുടെ കൂടെ ചേര്‍ന്നവരെ പുത്തന്‍കൂറ്റുകാര്‍ എന്നും വിളിച്ചു റോമക്കാര്‍ ഈ മെത്രാനെയും അഹത്തുള്ളയെപ്പോലെ കൊല്ലുവാന്‍ ശ്രമിചെങ്ങിലും മെത്രാന്‍ കാടുകളിലും മലകളിലും ഒളിച്ചതിനാല്‍ രക്ഷപെട്ടു.1665-ല്‍ മാര്‍ ഗ്രീഗോറിയോസ് എന്ന മെത്രാന്‍ വരികയും മാര്തോമയ്ക്ക് കൈവയ്പ്പു കൊടുക്കുകയും ചെയ്തു അങ്ങിനെ മലങ്ങരയില്‍ ആദ്യമായി സ്വധേശീയനായ മെത്രാന്‍ ഉണ്ടായി ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യാക്കോബ് ബുര്‍ദാനയുടെ വിശ്വാസം അനുഗമിക്കുന്ന ആളായിരുന്നു 1665-ല്‍ വന്ന മാര്‍ ഗ്രീഗോറിയോസ് എന്ന മെത്രാന്‍ അന്ന് മുതലാണ്‌ യാക്കൊബാ വിശ്വാസം മലയാള മണ്ണില്‍ പ്രബലമായത്.ഇത്രയും എഴുതിയത് ആരെയും മുറിപ്പെടുത്തുവാനല്ല പാരമ്പര്യത്തിന്റെ പേരില്‍ വേദപുസ്തകത്തിലില്ലാത്ത  അനാചാരങ്ങള്‍ എങ്ങിനെ സഭയില്‍ കയറിക്കൂടി എന്നു വിശധമാക്കാനാണ് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ സഭാചരിത്ര സംബ്ധമായ പുസ്തകങ്ങള്‍ നിക്ഷ്പക്ഷമായി വായിക്കുക കൂടാതെ വേദപുസ്തകവും പഠിക്കുക.മനുഷ്യന്റെ രക്ഷയ്ക്കുള്ള ഏക വഴി യേശുക്രിസ്തു മാത്രം ക്രിസ്ത്യാനികളുടെ അടിസ്ഥാന ഗ്രന്ഥം ബൈബിള്‍ മാത്രം.പാരമ്പര്യ ആചാരങ്ങള്‍ മനുഷ്യ രക്ഷയുടെ വഴി അടച്ചു കളയുന്നു എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക.(ആരും നിങ്ങളെ ചതിക്കരുത്)

Comments

  1. ഉപജാപങ്ങള്‍ക്ക് അന്നും വലിയ കുറവുണ്ടായിരുന്നില്ല അല്ലേ?

    ReplyDelete
  2. കൊള്ളാലോ..... ഇങ്ങനെയൊക്കെയുണ്ടായിരുന്നല്ലേ

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി