മൂറോൻ കൂദാശയും,തട്ടിപ്പുകളും

ക്രൈസ്തവർ മിക്കവരും തന്നെ മൂറോൻ കൂദാശ സ്വീകരിച്ചവരായിരിക്കും ശിശു ക്കളെ മാമോദീസ (മുക്കുകയല്ല) തളിക്കു മ്പോളും രോഗികള്ക്ക് ലേപന മായും ഈ കൂദാശ നടത്താറുണ്ട്‌. (പുറ30:22-25)  യഹോവ പിന്നെയും മോശയോട് കല്പ്പി ച്ചത് എന്തെന്നാൽ മേത്തരമായ സുഗന്ധ വര്ഗ്ഗമായി വിശുദ്ധ മന്ദിരത്തിലെ തൂക്ക പ്രകാരം അഞ്ഞൂറ് ശേക്കൽ അയഞ്ഞ മൂരും അതിൽ പാതി   ഇരുന്നൂറ്റന്പതു ഷെക്കൽ സുഗന്ധ ലവൻഗവും അഞ്ഞൂറ് ഷെക്കൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്ത് തൈലക്കാ രന്റെ വിദ്യ പ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാ ക്കണം.ഈ വാക്ക്യത്തിന്റെ ചുവടുപിടിച്ചു പല വർഷങ്ങളിൽ പല അരമന കളിൽ തിരുമേനിമാരും,പുരോഹിതന്മാരും ഒന്നിച്ചു കൂടിരുന്ന് ഇത് ഉണ്ടാ ക്കുകയും മറ്റു സ്ഥലങ്ങളിലേയ്ക്ക് കൊടുത്തു വിടുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ മൂറോൻ ഉണ്ടാക്കൽ ദൈവീകമായ കാര്യമല്ല എന്ന് സത്യാ വിശ്വാസികൾ മനസ്സിലാക്കണം.കാരണം ബൈബിളിൽ സ്നാനപെട്ടവ രെയും,രോഗികളായിരുന്നവരെയും കാണാൻ കഴിയും എന്നാൽ ഇവർക്കാർക്കും മൂറോൻ കൂദാശ നല്കിയിട്ടില്ല.(പുറ 30:31-33) ഈ തൈലം  മനുഷ്യന്റെ ദേഹത്തിൽ ഒഴിക്കരുത് അതിന്റെ  യോഗ പ്രകാരം ഇത് പോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുത്  അതില്നിന്നും അന്യനു കൊടുക്കുന്നവനെയും ജനത്തിൽ നിന്നും കൊന്നു കളയണമെന്നും എഴുതിയിരിക്കുന്നു അങ്ങിനെയെങ്കിൽ ഇത് ഉണ്ടാക്കി യവരെ കൊല്ലെണ്ടി വരുമല്ലോ?


  യാക്കോ 5:4 നിങ്ങളിൽ ദീനമായി കിടക്കു ന്നവൻ  സഭയിലെ മൂപ്പനെ വരുത്തട്ടെ അവർ കർത്താവിന്റെ  നാമത്തിൽ അവനെ എണ്ണ പൂശി പ്രാർത്ഥന നടത്തട്ടെ എന്നാൽ വിശ്വാസത്തോടു കൂടിയ പ്രാർത്ഥന ദീനക്കാരനെ  രക്ഷിക്കും (വിശ്വാസത്തോടു കൂടിയ പ്രാർത്ഥനയാണ്‌ ദീനക്കാരനെ രക്ഷിക്കുന്നത്) കർത്താവ് അവനെ എഴുന്നേ ൽപ്പി ക്കും ഇവിടെ മൂറോൻ പൂശി  പ്രാർത്ഥന നടത്തട്ടെ എന്നല്ല എണ്ണ പൂശി  പ്രാർത്ഥന നടത്തട്ടെ എന്നാണ് എഴുതിയിരിക്കുന്നത്.ശിഷ്യന്മാർ യെരുഷ ലെമിൽ വച്ച് ഇതുണ്ടാക്കിയിരുന്നെങ്ങിൽ (2 തിമോ 4:20)ൽ  ത്രോഫിമോസി നെ ഞാൻ  മിലാത്തോസിൽ   രോഗിയായി വിട്ടേച്ചു പോന്നു എന്ന് പൌലോസ് പറയുന്നുണ്ട് അതുകൊണ്ട് ത്രോഫിമോസിനു മൂറോൻ കൂദാശ കൊടുക്കുവാൻ പൌലോസ് പറയുമായിരുന്നു.അങ്ങാടിയിൽ കിട്ടുന്ന പച്ചമരുന്നുകൾ എണ്ണയിലിട്ടു വാറ്റി കിട്ടുന്ന തിനെ മൂറോൻ എന്ന് പേരിടുകയും കുർബാന മദ്ധ്യേ കൈയ്യിലെ തൂവാല വിറ പ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് ഇറങ്ങുകയാണെന്നു പഠിപ്പിക്കുകയും ചെയ്യുന്ന അധ്യഷന്മാർക്ക് വരുന്ന ന്യായ വിധി വലുതായിരിക്കും  എന്നതിൽ സംശയമില്ല പഴയ നിയമത്തിൽ ഒരു ശുശ്രൂഷയ്ക്ക് വേണ്ടി ഇതുണ്ടാക്കാൻ പറഞ്ഞ ദൈവം തന്നെ ഇത് ആവശ്യ മില്ലായ്കയാൽ ഇനി ഉണ്ടാക്കരുത് എന്നും പറഞ്ഞു പിന്നെ വീണ്ടും ഇതുണ്ടാ ക്കാൻ പറഞ്ഞതാര്?പരിശുധാത്മാവിനെതിരെ ഒരു വാക്ക് പറഞ്ഞാൽ ക്ഷമി ക്കാത്ത ദൈവം മൂറോനിലും,തൂവാലയിലും ആത്മാവ് ഉണ്ടെന്നു പഠിപ്പിക്കു ന്നവരോട് എത്ര അധികം ക്ഷമിക്കാതിരിക്കും.

   ചിലസഭക്കാർ ഇതുണ്ടാക്കുന്നവിധം:ഒലിവെണ്ണയും,പത്തോളംവിവിധ സുഗന്ധവസ്തുക്കളും ചേർത്തുണ്ടാക്കുന്നതാണ് മൂറോൻ ഏഴു പ്രാവശ്യം ഇതുണ്ടാക്കിയിട്ടുണ്ട്.മുളന്തുരുത്തി1876,1911, പഴയസെമിനാരി 1932,1951ദേവലോകം1967,1977,1988ഈവർഷങ്ങളിൽ ഇവിടങ്ങളിൽഇ തുണ്ടാണ്ടാക്കപെട്ടു.(പിന്നെയും ഈ കൂദാശ നടന്നു) കരുവാതൊലി50,കരയാബൂ,ജാതിക്ക,കുംഗുമം,ചുക്ക്, കുരുമുളക് ഇവ ഇടിച്ചു പൊടിയാക്കി ശുദ്ധമായ സൈത്തെണ്ണയിൽ കലർത്തി ഒരു വലിയ സ്ഫടിക ഭരണിയിൽ ഒഴിക്കുക ചെമ്പു പാത്രത്തിൽ വെള്ളം നിറച്ച് നല്ലവണ്ണം വെള്ളം വെട്ടി തിളക്കുന്നവരേയും തീ കത്തിക്കുക ചെമ്പ് പാത്രത്തിന്റെ നടുവിൽ വേണം സ്ഫടിക പാത്രം വയ്ക്കുവാൻ തണുത്ത ശേഷം പകർത്തിയെടുക്കാം.അംശ വസ്ത്രങ്ങൾ അണിഞ്ഞ 12പട്ടക്കാർ,12 പൂർണ്ണ  ശേമ്മാശന്മാർ,12 ഉപശേമ്മാശന്മാർ  12 പട്ടക്കാർ ധൂപ കുറ്റികൾ വീശണം 12 ശേമ്മാശന്മാർ മദ്ബഹ വഹിക്കണം ,12 ഉപ ശേമ്മാശന്മാർ  മെഴുകുതിരി കത്തിച്ചു പിടിക്കണം ഈ കൂദാശ നടത്തുമ്പോൾ പ്രദക്ഷിണം നടത്തണം പള്ളിയുടെ വടക്കേ വാതിൽ  വഴി ഇറങ്ങി തെക്കേ വാതിൽ വഴി അകത്തു പ്രവേശിക്കണം മൂറോൻ ത്രോണോസിൽ വച്ച് പ്രാർഥനകൾ നടത്തി ആത്മാവിനെ ആവാഹിക്കുന്നു.

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി