ഗോപാല കൃഷ്ണൻ സാറിന്റെ രണ്ടാമത്തെ ശത്രു
ബഹു:ഗോപാലകൃഷ്ണൻ സർ ഹിന്ദു ക്കൾക്ക് അഞ്ചു ശത്രുക്കൾ ഉണ്ട് അതിൽ രണ്ടാമത്തെ ശത്രു ക്രിസ്ത്യാനികളാണെന്നും സോഷ്യൽ മീഡിയയിൽ കൂടി പറയുകയുണ്ടായി മാത്രമല്ല താൻ എസ്സ്.എൻ.ഡി.പി, എൻ.എസ്സ്.എസ്സ് മുതലായവരുടെ മീറ്റിങ്ങിൽ ഇതു പ്രസംഗിക്കുകയും അവരെല്ലാം തന്റെ ആശയത്തോടു യോജിക്കുകയും ചെയ്തു എന്നും താൻ പ്രസ്താവിച്ചു.ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ശത്രുക്കളാണെന്നു പറയുന്ന തിന്റെ ചേതോ വികാരം എന്താണ്? ഇന്ത്യയിലെ ഏതു വർഗ്ഗീയ കലാപ ത്തിലാണ് ക്രിസ്ത്യാനികൾക്ക് പങ്കുണ്ടായിരുന്നത്,എവിടെയാണ് ക്രിസ്ത്യാ നികൾ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടുള്ളത്,ഏതു ക്ഷേത്രമാണ് തകർത്തിട്ടുള്ളത്,ഹിന്ദു വർഗ്ഗീയ വാദികൾ പള്ളികൾ പൊളിച്ചപ്പോളും, പ്രാർത്ഥനാ കൂട്ടങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചപ്പോളും ക്രിസ്ത്യാനി കൾ ഹർത്താൽ നടത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണത്തിനു മുട്ടുള്ളവനു ഭക്ഷണം നൽകിയതും, ആതുരാ ലയങ്ങൾ തുടങ്ങിയതും അവർണ്ണർക്ക് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസം നൽകിയതുമാണോ തെറ്റായി പോയത് നിങ്ങൾ അയിത്തവും,ജാതിയുടേയും പേരിൽ അകറ്റിയവരെ ഞങ്ങൾ സ്വീകരിച്ചതാണോ തെറ്റായി പോയത്. വ്യക്തി സ്വാതന്ത്രത്തിൽ പ്രധാനപ്പെട്ട വിഷയമാണ് ദൈവ വിശ്വാസം ഏതു മതത്തിൽ വിശ്വസിക്കണം എന്നുള്ളതു വ്യക്തിപരമായ തീരുമാനമാണ് അവനവന്റെ വിശ്വാസത്തെക്കുറിച്ചു പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും എല്ലാ മതസ്ഥർക്കും ഇന്ത്യൻ ഭരണഘടന അനുവാദം തരുന്നുണ്ട് വേദങ്ങളും ഈ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട് (യജുർവേദം xxvi:2)
ക്രിസ്ത്യാനികൾ പൈതൃകമായുണ്ടായിരുന്ന ഇന്ത്യൻ സംസ്കാരം തകർത്തു എന്നു പറയുന്നു ഏതു സംസ്കാരമാണ് അവർ തകർത്തത് ദേവദാസി സമ്പ്രദായം, ശൈശവ വിവാഹം, 1829 ൽ സതി സമ്പ്രദായം നിരോധിക്കുമ്പോൾ ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത് അത് ദൈവീക ചടങ്ങാണെന്നാണ്, 1936 ൽ ക്ഷേത്ര പ്രവേശനം അവർണ്ണർക്ക് അനുവദിക്കുമ്പോൾ അവർണ്ണരും സവർണ്ണരും വിശ്വസിച്ചിരുന്നത് ദൈവീക നിന്ദയാണെന്നായിരുന്നു,1822 ൽ മാറിടം മറച്ചു കൊണ്ടു കൽക്കുളം ചന്തയിലൂടെ ഒരു സ്ത്രീ നടന്നു വന്നപ്പോൾ എല്ലാ സ്ത്രീകളും പറഞ്ഞത് അത് നിയമവിരുദ്ധമാണെന്നായിരുന്നു,18 00 വാക്സിൻ കണ്ടു പിടിച്ചപ്പോൾ ഹിന്ദു ഭക്തർ പറഞ്ഞു ദേവി കോപിച്ചതു കൊണ്ടാണ് അതുകൊണ്ടു ചികിത്സ വേണ്ടെന്നു, തുണിയില്ലാതെ നടക്കുന്ന ബോധിമാരും, ശവശരീരം ഭക്ഷിച്ചു ജീവിക്കുന്ന അഘോര മതസ്ഥരും അടങ്ങുന്ന സംസ്കാരമാണോ ആർഷ ഭാരത സംസ്കാരം ഈ സംസ്കാരങ്ങൾ ഇന്ത്യക്കു ലോകത്തിനു മുൻപിൽ അഭിമാനമല്ല അപമാനമാണെന്നു ആർക്കാണ് അറിയാത്തത്. കഴിഞ്ഞ കാലത്തു നടമാടിയിരുന്നത് ഹിന്ദു ധർമ്മമായിരുന്നോ അതോ ഹിന്ദു അധർമ്മ മായിരുന്നോ?സരസ്വതീ,ലക്ഷ്മി തുടങ്ങിയ ദേവിമാരെ പോലെ വസ്ത്രം ഉടുത്തു നടക്കുവാൻ ആഗ്രഹം അവർക്കുമുണ്ടായിരുന്നു ഒട്ടനവധി നവോത്ഥാന പോരാട്ടത്തിലൂടെയാണ് അവർ അത് നേടിയെടുത്തത് സവർണ്ണർ മനുഷ്യരും അവർണ്ണർ ഇരുകാലി മൃഗങ്ങളും എന്ന വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത് ഹിന്ദുക്കളും അഹിന്ദുക്കളും എന്നായിരുന്നില്ലേ തരം തിരിവ് ഹിന്ദു ധർമ്മത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നത് ഹിന്ദുക്കളാണ് അല്ലാതെ മറ്റു മതസ്ഥരല്ല കാരണം ചാതുർ വർണ്ണ്യത്തിൽ ശൂദ്രർ സ്വത്തു സമ്പാദിക്കുകയോ, വിദ്യാഭ്യാസം ചെയ്യുകയോ ചെയ്തു കൂടാ സവർണ്ണരുടെ പാദ സേവയാണ് ഹിന്ദു ധർമ്മം ശൂദ്രർക്കു വിധിച്ചിരിക്കുന്നത് അതുകൊണ്ടു സവർണ്ണരല്ലാത്തവർ എത്രയും വേഗം ഹൈന്ദവ ധർമ്മം പുനർസ്ഥാപിക്കുക കൂടാതെ തീണ്ടലും തൊടീലും ഹോയ് ഹോയ് വിളിയും തുടങ്ങുകയും ചെയ്യാം, എന്താ സമ്മതമാണോ?
ക്രിസ്തുവിന്റെ മാർഗ്ഗം ഞങ്ങൾ പിന്തുടരുന്നതിൽ ഒട്ടും അതിശയോക്തി കാണേണ്ട ആവശ്യം ഇല്ല ഞങ്ങളുടെ രക്ഷകനും കർത്താവുമായ യേശു ക്രിസ്തു സ്വന്തം ജീവൻ നൽകിയാണ് മാനവ കുലത്തെ വീണ്ടെടു ത്തത് അതിലും വലിയ കാര്യം വേറെയില്ല. ഓരോ ജാതിക്കാരെയും അവരുടെ നിറമനുസരിച്ചു 10 അടി,30 അടി, അകലത്തിൽ നിർത്തുന്നവനല്ല ക്രിസ്തു ഏതു ജാതിയായാലും ഏതു പാപിയായാലും അരികെ ചേർത്തണയ്ക്കുന്നവനാണ് യേശു ക്രിസ്തു ദുഷ്ടന്മാരെ നിഗ്രഹിക്കുവാനും ശിഷ്ട്ടന്മാരെ ചേർക്കുവാനും അവതാരമെടുത്ത അവതാരമല്ല ക്രിസ്തു പാപികളെ തേടി വന്ന നല്ലിടയനാണ് ക്രിസ്തു. ഹിന്ദുവിനെ കൊല്ല് മുസ്ലീമിനെ തല്ല് എന്നല്ല ക്രിസ്തു പഠിപ്പിച്ചത് എല്ലാവരെയും സ്നേഹിക്കാനാണ് യേശു പഠിപ്പിച്ചത് ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസങ് ങൾ നശിക്കും എന്നു പറഞ്ഞതു കമ്മ്യൂണിസ്റ്റുകാർ ആണെന്നു താങ്കൾ പച്ചക്കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന തെന്തിനാ ണ് അത് പറഞ്ഞത് സി. കേശവനാണെന്നു കേരള ജനതയ്ക്കറിയാത്ത താണോ? സംസ്‌കൃതം ദേവഭാഷയാണെന്നും,വേദങ്ങൾ വരേണ്യ വർഗ്ഗത്തി ന്റെയാണെന്നു പറഞ്ഞതും കമ്മ്യൂണിസ്റ്റുകാരല്ല സവർണ്ണരല്ലേ.നിങ്ങൾക്ക് പൂജനീയമായതു മറ്റുള്ളവർക്കു പൂജനീയമാകേണ്ട ആവശ്യമില്ല വിവര ക്കേടുകൾ ഒരു അലങ്കാരമായി താങ്കൾ കൊണ്ടു നടക്കരുത് ക്രിസ്ത്യാനിക ളുടെ മതഗ്രന്ഥമായ ബൈബിൾ തോന്നിയതു പോലെ വ്യാഖ്യാനിച്ചു പ്രസംഗിക്കുമ്പോൾ മറ്റുള്ളവരും താങ്കളുടെ ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കും അതിൽ വിഷമിക്കരുത് മതഗ്രന്ഥങ്ങൾ വിമർശിക്കപ്പെടുമ്പോൾ ആശയ പരമായി നേരിടുക അല്ലാതെ അസഹിഷ്ണതയോടെ സംസാരിക്കുകയല്ല വേണ്ടത്.
ക്രിസ്ത്യാനികൾ പൈതൃകമായുണ്ടായിരുന്ന ഇന്ത്യൻ സംസ്കാരം തകർത്തു എന്നു പറയുന്നു ഏതു സംസ്കാരമാണ് അവർ തകർത്തത് ദേവദാസി സമ്പ്രദായം, ശൈശവ വിവാഹം, 1829 ൽ സതി സമ്പ്രദായം നിരോധിക്കുമ്പോൾ ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത് അത് ദൈവീക ചടങ്ങാണെന്നാണ്, 1936 ൽ ക്ഷേത്ര പ്രവേശനം അവർണ്ണർക്ക് അനുവദിക്കുമ്പോൾ അവർണ്ണരും സവർണ്ണരും വിശ്വസിച്ചിരുന്നത് ദൈവീക നിന്ദയാണെന്നായിരുന്നു,1822 ൽ മാറിടം മറച്ചു കൊണ്ടു കൽക്കുളം ചന്തയിലൂടെ ഒരു സ്ത്രീ നടന്നു വന്നപ്പോൾ എല്ലാ സ്ത്രീകളും പറഞ്ഞത് അത് നിയമവിരുദ്ധമാണെന്നായിരുന്നു,18
ക്രിസ്തുവിന്റെ മാർഗ്ഗം ഞങ്ങൾ പിന്തുടരുന്നതിൽ ഒട്ടും അതിശയോക്തി കാണേണ്ട ആവശ്യം ഇല്ല ഞങ്ങളുടെ രക്ഷകനും കർത്താവുമായ യേശു ക്രിസ്തു സ്വന്തം ജീവൻ നൽകിയാണ് മാനവ കുലത്തെ വീണ്ടെടു ത്തത് അതിലും വലിയ കാര്യം വേറെയില്ല. ഓരോ ജാതിക്കാരെയും അവരുടെ നിറമനുസരിച്ചു 10 അടി,30 അടി, അകലത്തിൽ നിർത്തുന്നവനല്ല ക്രിസ്തു ഏതു ജാതിയായാലും ഏതു പാപിയായാലും അരികെ ചേർത്തണയ്ക്കുന്നവനാണ് യേശു ക്രിസ്തു ദുഷ്ടന്മാരെ നിഗ്രഹിക്കുവാനും ശിഷ്ട്ടന്മാരെ ചേർക്കുവാനും അവതാരമെടുത്ത അവതാരമല്ല ക്രിസ്തു പാപികളെ തേടി വന്ന നല്ലിടയനാണ് ക്രിസ്തു. ഹിന്ദുവിനെ കൊല്ല് മുസ്ലീമിനെ തല്ല് എന്നല്ല ക്രിസ്തു പഠിപ്പിച്ചത് എല്ലാവരെയും സ്നേഹിക്കാനാണ് യേശു പഠിപ്പിച്ചത് ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസങ്
സ്വന്തം മതത്തിന്റെ ജീർണ്ണത മനസ്സിലാക്കാതെ മറ്റുള്ളവരെ വിമർശിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങൾ ധർമ്മം സ്ഥാപിക്കുവാൻ നടത്തുന്ന വിഫല ശ്രമം ഉപേക്ഷിക്കുക ഹിന്ദു മതത്തിൽ നിന്നും മറ്റു മതത്തിലേക്ക് ആളുകൾ പോകുന്നുണ്ടെങ്കിൽ അവരെ നിങ്ങൾ ബോധവൽക്കരിക്കുക അല്ലാതെ മറ്റുള്ളവരെ ആക്ഷേപിക്കുകയും അവരുടെ മതഗ്രന്ഥങ്ങൾ വിമർശിക്കു കയുമല്ല ചെയ്യേണ്ടത്.ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ (ഹിന്ദുക്കളെ പോലും) കൂട്ടിയിണക്കിയത് ഇന്ത്യൻ ഭരണഘടനയാണ് അല്ലാതെ ഹിന്ദു സംഘടനകളല്ല ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഹിന്ദുത്വത്തിനു പകരം മനുഷ്യത്വം സ്ഥാപിക്കപ്പെട്ടു സവർണ്ണർക്കും അവർണ്ണർക്കും എല്ലാ മതസ്ഥർക്കും തുല്യ അവകാശങ്ങളാണ് നൽകപ്പെട്ടത് ക്രിസ്ത്യാനികളും, മുസ്ലീമുകളും ഇന്ത്യയുടെ ശത്രുക്കളാക്കി ചിത്രീകരിച്ചു ഇവിടെ ഹൈന്ദവ ധർമ്മം സ്ഥാപിക്കുവാൻ നടക്കുന്ന വർഗ്ഗീയ വാദികളെ സംസ്കാര മുള്ള തലമുറ പുച്ഛിച്ചു തള്ളും എന്നതിൽ സംശയം ഇല്ല ഇന്ത്യക്കാർ ഒന്നാണ് എന്നും ഒന്നാകണം വർണ്ണമില്ലാത്ത,വർഗ്ഗമില്ലാത്ത വരേണ്യ കാഴ്ചപാടില്ലാത്ത ഇന്ത്യയാകട്ടെ നമ്മുടെ മതേതര ഇന്ത്യ. ഇന്ത്യൻ പതാക പാറികളിക്കേണ്ടത് രാഷ്ടപതി ഭവന്റെ മുൻപിൽ മാത്രമായിരിക്കരുത് രാജ്യ സ്നേഹം സ്‌കൂൾ അസംബ്ലിയിൽ ഉയരുന്ന ജനഗണമന... വരികൾ കേൾക്കുമ്പോൾ മാത്രമാകരുത് ഇന്ത്യൻ ജനതയുടെ മനസിലെന്നും ഇന്ത്യൻ പതാക പാറികളിക്കട്ടെ അവരുടെ മനസിലെന്നും രാജ്യ സ്നേഹം നിറഞ്ഞു കവിയട്ടെ . താങ്കൾ താങ്കളുടെ കർമ്മം ചെയ്യുക അല്ലാതെ ശശികല ടീച്ചറെപ്പോലെ വർഗ്ഗീയ വിഷം മറ്റുള്ളവരിൽ കുത്തി വയ്‌ക്കാതിരിക്കുക.താങ്കളുടെ പ്രസംഗങ്ങൾ മതേതരത്തിനു നിരക്കാ ത്തതാകകൊണ്ടു യു.എ.പി.എ ചുമത്തണമെന്നു സോഷ്യൽ മീഡിയ പറയു ന്നുണ്ട് അതിനോട് യോജിക്കുന്നില്ല കാരണം താങ്കൾ ഈ വിഷയങ്ങൾ പറയു ന്നതുകൊണ്ടു മിക്കവർക്കും ചരിത്രവും വേദങ്ങളും വായിക്കു വാനും പഠിക് കുവാനും സാധിക്കുന്നുണ്ട് അല്ലയോ മനുഷ്യാ ഉണരൂ ഒരു പുതിയ ദിനത്തിന്റെ തേജസ്സേറിയ പ്രഭാതം സമാഗതമായി (ഋഗ്വേദം)
എത്ര മനോഹരമായ സംസ്കാരം
This comment has been removed by the author.
ReplyDeletePASTOR..VERY GOOD MESSAGE.. GOD BLESS YOU
ReplyDeleteവളരെ നല്ല ചിന്തകൾ , ഈ കാലഘട്ടത്തിന്റെ ശബ്ദം, പാസ്റ്റർ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ReplyDeleteTHANKS
ReplyDeleteWell said pastor. Dr. Gopalakrishnan spews hates and discrimination through his messages.
ReplyDeleteThanks brother shaji
Delete