ടിജോ ആരാധകനുള്ള മറുപടി

ദുരുപദേശങ്ങൾക്കെതിരെ ശക്ത മായ നിലപാടു സ്വീകരിച്ചി രുന്ന ഒരു ദൈവദാസൻ  ടിജോ തോമസ് എന്ന ഫോറൻസിക് പ്രവാചകന്റെ ശുശ്രൂഷ കളെ അംഗീകരിച്ചു കൊണ്ടും, പെന്തക്കോസ്തു വിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ടും താൻ നൽകിയ വിശദീകരണത്തിന്റെ ഓഡിയോ ക്ലിപ്പ് കേൾക്കുവാൻ ഇടയായി.അതിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് ചോദ്യോത്ത രമായി മറുപടി നൽകുകയാണിവി ടെ.  
ചോദ്യം (1) ദുരുപദേശത്തിനു കൂട്ടു നിൽക്കുന്ന വ്യക്തിയല്ല ഞാൻ, നിർമ്മല   മനഃസാക്ഷിയോടെ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ.? 
ഉത്തരം:ഫറവോൻ ഇട്ടു കൊടുത്ത ചാരു കസേരയിൽ കിടന്നു കൊണ്ട് ഫറവോനു ഞാനിനി അടിമയല്ല എന്ന് പാടിയത് പോലെ തോന്നി ഈ വാചകം കേട്ടപ്പോൾ,നിർമ്മല മനഃസാക്ഷിയോടെ ജീവിക്കുമ്പോൾ നിർമ്മല സുവിശേഷവും പറയുവാൻ താങ്കൾ ബാധ്യസ്ഥനാണ് (വക്രബുദ്ധിയുടെ സുവിശേഷമല്ല പ്രസംഗിക്കേണ്ടത്) 
ചോദ്യം (2)  പെന്തക്കോസ്തുകാർ അത്ഭുതങ്ങളെയും അടയാളങ്ങളെയും അംഗീകരിക്കുന്നില്ല? 
ഉത്തരം:പെന്തക്കോസ്തുകാർ യേശുക്രിസ്തുവിന്റെ നാമത്തിൽ ചെയ്യുന്ന അത്ഭുതങ്ങളെ വിമർശിക്കുന്നില്ല എന്നാൽ അത്ഭുതങ്ങൾ എന്ന പേരിൽ കാട്ടിക്കൂട്ടുന്ന ശപിക്കലും,ഊതല്,ഉന്തൽ തുടങ്ങിയ ശുശ്രൂഷകളെ വചനാടിസ്ഥാനത്തിൽ അംഗീകരിക്കുന്നില്ല. 
ചോദ്യം (3)പൗലോസ് റൂമാൽ കൊടുത്തു വിട്ടു രോഗികളെ സൗഖ്യം ആക്കിയിട്ടുണ്ട്, മരിച്ചവരെ ഉയിർപ്പിച്ചിട്ടുണ്ട് ?. 
ഉത്തരം: പൗലോസ് റൂമാൽ കൊടുത്തു വിട്ടിട്ടില്ല അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ പങ്കെടുത്തവർ റൂമാൽ എടുത്തുകൊണ്ടുപോയി അതാണ് സംഭവം സൗഖ്യം അവർ പ്രാപിച്ചതല്ല വിഷയം അത് ഒരു ഉപദേശമായി പഠിപ്പിക്കുവാൻ പാടില്ല എന്നുള്ളതാണ്,മാത്രമല്ല പിന്നീട് അപ്പോസ്തലന്മാർ റൂമാൽ കച്ചവടം നടത്തിയിട്ടുമില്ല. പത്രോസിന്റെ നിഴൽ വീണു സൗഖ്യം പ്രാപിച്ചു പിന്നീട് പത്രോസിന്റെ നിഴൽ നോക്കി ആളുകൾ നടന്നിട്ടില്ല, എലീശാ ഉപ്പിട്ടു വെള്ളം പഥ്യമാക്കിയതും,എലീശാ കുട്ടിയുടെ മേൽ വീണു സൗഖ്യമാക്കിയതും ചേർത്തു വായിക്കുക (ഫോണിലൂടെ ദൈവദാസന്മാർ പ്രാർത്ഥിക്കാറില്ലേ എന്നു കരുതി ഫോണും എടുത്തു കൊണ്ട് ആരെങ്കിലും നടക്കുമോ) 
ചോദ്യം (4) ന്യൂ ജനറേഷൻകാർ അത്ഭുതങ്ങൾ നടത്തുന്നു പെന്തക്കോസ്തിന്റെ ഇടയിൽ ഇതൊന്നും നടക്കുന്നില്ല? 
ഉത്തരം:അത്ഭുതത്തെകുറിച്ചു പാസ്റ്റർ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് മുടന്തൻ നടക്കുന്നതോ അന്ധൻ കാണുന്നതോ ആണോ അത്ഭുതം? ഏറ്റവും വലിയ അത്ഭുതം എന്നു പറയുന്നത് ഒരു പാപിയുടെ മാനസാന്തരമല്ലേ? അതാണ് പെന്തക്കോസ്തുകാർ വിശ്വസി ക്കുന്നതും. പലരും മനസ്സിലാക്കാതെ പോകുന്ന ഒരു സത്യമുണ്ട്  പുറപ്പാട് പുസ്തകത്തിൽ മോശ ഹോരേബ് മരുഭൂമിയിൽ മുൾപ്പടർപ്പു കത്തുന്നതും എന്നാൽ അത് വെന്തു പോകാതിരിക്കുന്നതുമായ സംഭവം വായിക്കുന്നുണ്ട് മരുഭൂമിയിൽ മുൾപ്പടർപ്പുകൾ കത്തുന്നത് നിത്യ സംഭവമാണ് എന്നാൽ അതു കത്തിയിട്ടും വെന്തു പോകാതിരിക്കുന്നതു കണ്ടതാണ് അത്ഭുതത്തോടെ മോശ അതിനടുത്തേക്കു പോകുവാനും ദൈവ ശബ്ദം കേൾക്കുവാനും ഇടയായത് വിശ്വാസജീവിതത്തിൽ വന്നതിനു ശേഷവും കഷ്ടത,പട്ടിണി,ആപത്തു,ഉപദ്രവം തുടങ്ങിയ കഷ്ട്ടങ്ങളിലൂടെ ഒരു ദൈവ പൈതൽ പോയിട്ടും വിശ്വാസം ത്യജിക്കാതെ അരുമനാഥനു വേണ്ടി കാത്തിരിക്കുന്ന വിശ്വാസം മറ്റൊരു അത്ഭുതമല്ലേ പാസ്റ്റർ. അല്ലാതെ ചാടിമറിയലും ഓടിത്തൊട്ടു കളിയുമാണോ അത്ഭുതം. നേടിയവരുടെ കണക്കുകൾ നിങ്ങൾ നിരത്തുമ്പോൾ; വിശ്വാസത്തിനു വേണ്ടി പലതും നഷ്ട്ടപ്പെടുത്തിയവർ അനേകരുണ്ടെന്നു പാസ്റ്റർ ഓർക്കണം (നേടിയവരെക്കാൾ കൂടുതൽ വിശ്വാസത്തിനു വേണ്ടി നഷ്ട്ടപ്പെടുത്തിയവരാണു പിതാക്കന്മാരിൽ കൂടുതലും)
ചോദ്യം (5) ദുരുപദേശക്കാർക്കെതിരെ എഴുതുമ്പോൾ അവർക്കു പബ്ലിസിറ്റി കൊടുക്കുകയാണ് എന്നാണു മറ്റൊരു വാദം? 
ഉത്തരം:യൂദാ തെറ്റുചെയ്തപ്പോൾ തൻറെ സ്ഥലപെരോടുകൂടെ തെറ്റിനെ (യൂദാ ഇസ്ക്കർയോത്ത)  ചൂണ്ടി കാണിച്ച പുസ്തകമാണ് ബൈബിൾ,തിമതിയോസിനു പൗലോസ് ലേഖനം എഴുതുമ്പോൾ അലക്സന്ത്രിന്റെയും ഹ്യൂമനയോസിന്റെയും വിശ്വാസ കപ്പൽ തകർന്നു പോയെന്നും,ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു പോയെന്നും,ചെമ്പു പണിക്കാരനായ അലക്‌സാന്തര എനിക്ക് വളരെ ദോഷം ചെയ്തു എന്നും പറയുന്നു ഇതൊക്കെ ബൈബിളിൽ തന്നെയുള്ള വാക്യങ്ങളാണ്.   തെറ്റുകൾ ആരു ചെയ്താലും അതിനെ വചനാടി സ്ഥാനത്തിൽ ചോദ്യം ചെയ്യുക എന്നുള്ളത് ഒരു ദൈവ ഭക്തൻ ചെയ്യേണ്ട കാര്യം തന്നെയാണ്. ഞങ്ങൾ എഴുതാതിരുന്നാൽ, പ്രസംഗിക്കാതിരുന്നാൽ ഇവന്മാർ ആടുകളുടെ വേഷം പൂണ്ടു കൊടിയ ചെന്നായയുടെ വേഷം കെട്ടി വിശുദ്ധന്മാരുടെ സഭകളിൽ നുഴഞ്ഞു കയറും, ഭാവി പറയലും വീടിനകത്തെ അലമാരിയിൽ ഇരിക്കുന്ന പച്ച പാവാടയുടെ നിറവും പറഞ്ഞു ആളുകളെ പറ്റിക്കും അതുകൊണ്ടു ഞങ്ങളാൽ കഴിയുവോളം ഈ വിവരക്കേടുകൾക്കെതിരെ പ്രതികരിക്കും അതിൽ യാതൊരു സംശയവും ഇല്ല ( ഫോറൻസിക് പ്രവാചകന്റെ ശുശ്രൂഷയിൽ കേട്ടത്@ അടുത്ത വീട്ടിലെ ചേട്ടൻ മന്ത്രവാദം ചെയ്തിട്ടുണ്ട് എന്ന് പറയുമ്പോൾ ആ വ്യക്തിയോട് പക തോന്നുകയല്ലേ ചെയ്യുന്നത് പിന്നെങ്ങിനെ അവരെ സ്നേഹിക്കുവാനും സമാധാന സുവിശേഷം പ്രസംഗിക്കുവാനും കഴിയും) 

    ത്ഭുതം നടത്തിയെങ്കിലേ ആളുകൾ രക്ഷിക്കപ്പെടുകയുള്ളൂ എന്നു വിശ്വസിക്കുന്നവർ സാത്താന്റെ തന്ത്രങ്ങളിൽ വീണു പോയവരാണ് കാരണം യേശു ക്രിസ്തുവിന്റെ ശുശ്രൂഷയിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവർത്തികളും  എല്ലാം തന്നെയുണ്ടായിരുന്നു എന്നാൽ നിത്യജീവമൊഴികൾ അംഗീകരിക്കുവാൻ വളരെ കുറച്ചു പേരെയുണ്ടായിരുന്നുള്ളൂ വെള്ളം വീഞ്ഞായതു കോരിക്കുടിക്കുവാനും അപ്പം തിന്നുവാനും ധാരാളം ആളുകൾ ഉണ്ടായിരുന്നു നയിനിലെ വിധവയും മകനും,യായിറോസും മകളും,ലാസറും കുടുംബവും ഇവരൊന്നും ക്രൂശുമരണ സമയത്തു കർത്താവിനോടു കൂടെ ഉണ്ടായതായി പറയുന്നില്ല  കൂടെയുള്ളവരെല്ലാം ശിഷ്യരാകണമെന്നില്ല അത്ഭുതങ്ങളിൽ മാത്രം വിശ്വസിക്കുന്നവർ മണലിൻമേൽ  വീട് പണിതത് പോലെയേയുള്ളൂ ആഴെകുഴിച്ചു പാറമേൽ വീട് പണിയുവാൻ വളരെ അദ്ധ്വാനം ആവശ്യമാണ് (അതിനു ബൈബിൾ വായിക്കണം പഠിക്കണം പ്രാർത്ഥിക്കണം വളരെ അദ്ധ്വാനം വേണം), ഏലീയാവ് ചെയ്ത അത്ഭുതം കാണുവാൻ ഒരു രാജ്യം തന്നെയുണ്ടായിരുന്നു.എന്നാൽ ഏഴായിരം പേരെ തന്നോടു കൂടെയുണ്ടായിരുന്നുള്ളൂ പെന്തക്കോസ്തിന്റെ ഇടയിൽ ഇതിലും വലിയ അത്ഭുതങ്ങൾ നടക്കുന്നുണ്ട് ഓരോ ലോക്കൽ ചർച്ചുകളിലെ ഇടയന്മാരോട് ചോദിക്കൂ പിന്നെ നിങ്ങൾ പറയുന്നത് പോലെ സാക്ഷി പറച്ചിലും,വീഡിയോ ലൈവും പ്രൊഫേസി എന്ന ശബ്ദവും ഇല്ലായിരിക്കാം (കൾട്ടുകളുടെ ലക്ഷണം തന്നെ പേരിൽ തുടങ്ങുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ടിജോ ആൻഡ് നെബു മിനിസ്ട്രീസ് എന്നാണു ഫോറൻസിക്കിന്റെ പേര്,നാളെ തെക്കേലെ നാണു മിനിസ്ട്രീസ്,പരമു മിനിസ്ട്രീസ് എന്നെല്ലാം പറയാൻ സാധ്യത കാണുന്നു.അവസാനമായി ദൈവദാസനോട് ഒറ്റ കാര്യമേ പറയാനുള്ളൂ വചനം നന്നായി പഠിക്കുക. 
ഈ ദൈവദാസൻ തന്നെയാണ് ന്യൂ ജനറേഷൻ പെന്തക്കോസ്തുകാർക്കു വീഡിയോയിലൂടെ ഞാൻ കൊടുത്ത മറുപടിക്കു ആദ്യമായി എന്നെ വിളിച്ചു  അഭിനന്ദിച്ചതും

ടിജോയുടെ ശുശ്രൂഷകളെ കുറിച്ചു നേരത്തെ എഴുതിയ  ലേഖനം വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


Comments

  1. ദുരൂപദേശങ്ങൾക്ക് എതിരെയുള്ള ആർട്ടിക്കിൾ നന്നായിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ സഭയിൽ ദുരൂപദേശം കടന്നപ്പോൾ പൗലോസ് പറഞ്ഞത് ഇപ്രകാരം ആണ് . ഞാൻ മനുക്ഷ്യരെ അല്ല ദൈവത്തെ ആണ് പ്രസാദിപ്പിക്കുന്നത്.ദൈവത്തെ പ്രസാദിപ്പിക്കുന്നവൻ ആണ് ദൈവത്തിന്റെ ദാസൻ.(ഗാല 1:10) മനുക്ഷ്യരെ പ്രസാദിപ്പിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കുന്ന അങ്ങേയെ പോലുള്ളവരെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  2. ദുരുപദേശത്തെ വിമർശിക്കുന്നത് നല്ലതു തന്നേ എന്നാൽ ശെരിയായ ഉപേദേശത്തെ നാം പറയണം അത് ജനം അറിയണം അത്ഭുതമാണ് വലിയത് എങ്കിൽ യേശുവിന്റെ ശിഷ്യൻ ആകേണ്ടത് ലാസറും നായിനിലെ വിധവയുടെ മകനും ഒക്കെയാ അവരെ ആരെയും യേശുവിന്റെ കൂടെ കണ്ടില്ല

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി