ശൂലേംകാരീ മടങ്ങി വരിക

ത്യവേദപുസ്തകത്തിലെ എടുത്തുപറയത്തക്ക ചിന്തകളില്‍ ഒന്നാണ് 'മടങ്ങിവരിക' ദൈവത്തില്‍ നിന്നും പിന്മാറിപ്പോയ യിസ്രായേല്‍ ജനം മിസ്രയീം എന്ന അഴകുള്ള പശുക്കിടാവിനെ തഴുകി തോളിലെ ടുത്തു  ആരാധിച്ചു മുന്നോട്ടു നീങ്ങവെ ദൈവം മോശയെ എഴുന്നേല്‍പ്പിച്ചു കനാന്‍ നാടിന്റെ അനുഗ്രഹ ത്തിലേക്ക് അവരെ കൊണ്ടുവന്നു പിന്നീടും തന്റെ ജനത്തിനുണ്ടായ പിന്മാറ്റം ചികിത്സിച്ചു സുഖപ്പെടു ത്തുവാന്‍ ദൈവം പ്രവാചകന്മാരെ നിയോഗിച്ചത് വേദപുസ്തകത്തില്‍ കാണുവാന്‍ സാധിക്കും.പ്രവാചകന്മാര്‍ തെരുവോരങ്ങ ളില്‍ നിന്ന് കൊണ്ട്  ദൈവജനത്തിനു മടങ്ങി വരവിന്റെ ആഹ്വാനം കൊടുത്തു.കണ്ണുനീരിന്റെ പ്രവാചകന്‍,കളിക്കാരുടെ കൂട്ടത്തില്‍ ഇരിക്കാത്തവന്‍ എന്നെല്ലാം  വിശേഷിക്കപ്പെട്ട യിരമ്യാ പ്രവാചകന്‍ എഴുതി (യിരമ്യ8:7) ആകാശത്തിലെ പെരുഞ്ഞാര തന്റെ കാലം അറിയുന്നു, കുറുപ്രാവും, മീവല്‍പക്ഷിയും,കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.ചില പക്ഷികള്‍ക്കു പോലും അറിയാം ചില ദിവസങ്ങള്‍ അല്ലെങ്കില്‍ ചില മാസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടതാണെന്നു മാത്രമല്ല അവര്‍ അതു കൃത്യമായി അനുസരിക്കുകയും ചെയ്യുന്നു. മടങ്ങിപ്പോകേണം എന്ന ചിന്ത അവര്‍ക്കുള്ളതുകൊണ്ട് അതിനനുസരിച്ചായിരിക്കും അവരുടെ ജീവിതചര്യ കളെല്ലാം    കാലാവസ്ത്യ്ക്കനുസരിച്ചാണല്ലോ അവയുടെ കൂടുമാറ്റം.

      ന്നാല്‍ ദൈവസന്നിധിയില്‍ ഏതു ജീവിതസാചര്യങ്ങള്‍ക്കനുസരിച്ചും ജീവിക്കുവാനുള്ളതെല്ലാം ദൈവം നല്‍കും എന്ന വിശ്വാസം  ദൈവജനത്തിനുണ്ടാകേണം അപ്പത്തിന്റെ ഭവനമായ ബെത്ലെഹമില്‍ നിന്നും അല്‍പ്പം അപ്പം മോഹിച്ചു ദൈവമുഖം  അന്വേഷിക്കാതെ  മോവാബിലേക്ക് ഇറങ്ങിപ്പോയ എലീമലേക്കിനും,നോവോമിയ്ക്കും മക്കള്‍ക്കുമുണ്ടായ അനുഭവം വളരെ വേദനയുളവാക്കുന്നതായിരുന്നു ദൈവത്തെവിട്ടു സമ്രിധിയില്‍ സന്തോഷത്തോടെ ജീവിക്കാമെന്ന അവരുടെ സ്വപ്നം സഫലമാകാതെ എല്ലാമുള്ളവളായി ചാര്‍ച്ചക്കാരുടെ അടുക്കലേക്കു മടങ്ങാതെ ഒന്നും ഇല്ലാത്തവളായി പട്ടണ വാതില്‍ക്കല്‍ എത്തേണ്ട ദുരനുഭവം നോവോമിക്കുണ്ടായി എന്നാല്‍ മടങ്ങിവന്ന അവരെ സ്വീകരിക്കുവാന്‍ സ്നേഹവാനായ ദൈവം ഒരുക്കിനിര്‍ത്തിയ  ബോവസിനെ കണ്ടു സന്തോഷിക്കുവാന്‍ നോവോമിയ്ക്കും രൂത്തിനും കഴിഞ്ഞത് സ്വന്തസ്ഥലത്തേയ്ക്ക് മടങ്ങിപോകുവാനുള്ള അവരുടെ തീരുമാനത്തിനെ അനുസരിച്ചായിരുന്നു.

  ങ്കിലും ഇറങ്ങിപ്പോക്കിന് ചുക്കാന്‍ പിടിച്ച എലീമലേക്കും,മക്കളും മടങ്ങിവരവില്‍ ഉണ്ടായിരുന്നില്ല എന്നാല്‍ ശാപം വാങ്ങി തലയില്‍ കയറ്റിവച്ച മോവാബ്യരില്‍നിന്നും രൂത്തിനെ ദൈവം കൊണ്ടു വന്നു.അല്‍പകാലം ബെത്ലഹേമില്‍ വന്ന  ക്ഷാമം ദൈവം അറിഞ്ഞിട്ടുതന്നെയായിരുന്നു അതുകൊണ്ടാണല്ലോ ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചു എന്ന് ബൈബിളില്‍ എഴുതിയിരിക്കുന്നത്.സന്ഗീര്‍ത്തനക്കാരന്റെ നിലവിളി(psalms126;4)ല്‍ കാണുന്നു  യഹോവേ തെക്കേ ദേശത്തെ തോടുകളെപ്പോലെ  ഞങ്ങളുടെ പ്രവാസികളെ മടക്കി വരുത്തേണമേ.പ്രവാസത്തില്‍ നിന്നുള്ള മടങ്ങി വരവ് പ്രാരംഭത്തില്‍ അല്പം വേദനാജനകമായിരുന്നു എന്നാല്‍ പിന്നത്തേതില്‍ ദേശത്തുവന്നു യഹോവയുടെ അനുഗ്രഹം പ്രാപിക്കുകയും യിസ്രായേല്‍ മക്കള്‍ സമ്പന്നന്മാരായി തീരുകയും ചെയ്തു.ആലയം പണിയുവാനുള്ള ആവേശത്തില്‍ പുറപ്പെട്ടു ജീവിതം ആരഭിച്ചവര്‍ തട്ടിട്ടവീടുകള്‍ പണിതു പാര്‍പ്പുതുടങ്ങി നല്ല വീടുകളില്‍ പാര്‍ക്കുമ്പോള്‍ നിന്നെ വഴിനടത്തിയ യഹോവയെ ഓര്‍ത്ത്‌ കൊള്ളണമെന്നുള്ള ദൈവ കല്പന അനുസരിക്കാതിരുന്നതിനാല്‍ ഹഗ്ഗായി പ്രവാചകനിലൂടെ ദൈവം തന്റെ ജനത്തോടു മടങ്ങിവരവിനെ വീണ്ടും ഓര്‍പ്പിച്ചു (ഹഗ്ഗായി1:4) ഈ ആലയം ശൂന്യമായിരിക്കെ തട്ടിട്ട വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ?ഇങ്ങിനെയുള്ള കാലഘട്ടത്തില്‍ ദൈവജനം ഇപ്പൊള്‍ എത്തിയിരിക്കുന്നു.

     രുകാലത്ത് പെന്റെകൊസ്ടുകാരുടെ ജീവിതത്തിലും,സംസാരത്തിലും ദൈവസ്വഭാവം നിഴലിച്ചിരുന്നു ലോകം അവര്‍ക്ക് യോഗ്യമായിരുന്നില്ല നല്ല ഒരു ഉദ്ധാരണം ഇവിടെയല്ല സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമെന്ന് അവര്‍ക്ക്  വിശ്വാസമുണ്ടായിരുന്നു വിശ്വാസത്തിനും,വിശുദ്ധിക്കും വേണ്ടിയവര്‍ നിലകൊണ്ടപ്പോള്‍ ദൈവം കുടുംബംകുടുംബമായും,കുലംകുലമായും ദൈവം അവരെ അനുഗ്രഹിച്ചു എന്നാല്‍ ഇന്ന് ജനം കെട്ടഴിഞ്ഞവരായി തീര്‍ന്നിരിക്കുകയല്ലേ? ന്യായപ്രമാണവുംകയ്യിലേന്തി മലയിറങ്ങിയ മോശ യ്ക്കു അടിവാരത്തില്‍ കേട്ട ശബ്ദം മിസ്രയീമ്യ ദൈവത്തെ ചുമന്നുകൊണ്ടുള്ള ഗാനപ്രതിഗാനമാണെന്നു മനസ്സിലാക്കുവാന്‍ അധികസമയം വേണ്ടിവന്നില്ല എന്നാല്‍ പുതിയ തലമുറക്കാരനായിരുന്ന യോശുവയും,സ്വന്തം സഹോദരൻ  അഹരോനും അതു ദൈവാരാധനയെന്നു വിശ്വസിച്ചപ്പോള്‍ ദൈവക്രിപയുള്ള മോശ ആള്‍ക്കൂട്ടത്തെ കണ്ടു നിര്‍വ്രിതിയടയാതെ അതു  തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ജനക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെന്നതു വേദപുസ്ത കത്തില്‍ കാണുവാന്‍ കഴിയും ഈ സംഭവം ഏകദേശം 3000 പേരുടെ മരണത്തില്‍ കലാശിച്ചു എന്നാലും മോശ മൂലം മറ്റുള്ളവര്‍ക്ക് തെറ്റ് തിരുത്തുവാന്‍ കാരണമായി.

   ന്ന് ഉപദേശം പറയുന്നവര്‍ കുറവായിരിക്കുന്നു കേള്‍ക്കുവാന്‍ ജനവുമില്ലാത്തസ്ഥിതിയായി  രോഗശാന്തിയും, ഭൂതശാന്തിയും, ശാപശാന്തിയും നടത്തുന്ന കപട സുവിശേഷകർ  അരങ്ങു വാഴുകയാണ്  ഇതില്‍ നിന്നെല്ലാം മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ദൈവം സൌജന്യമായി നല്‍കിയിരിക്കുന്ന രക്ഷ നഷ്ട്ടപ്പെടുത്തിക്കളയാതെ ഉപദേശ,ജീവിത മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന സമൂഹമായി തീരുവാന്‍ ദൈവ ജനത്തിനു കഴിയട്ടെ  ഒരു മടങ്ങി വരവിന്റെ സമയമായിരിക്കുന്നു ദൈവജനത്തിനു ഉപദേശ വിശുദ്ധിയിലേയ്ക്കും, ജീവിതവിശുദ്ധിയിലേ യ്ക്കും ഒരു മടങ്ങിപോക്ക്‌ ആവശ്യമായിരിക്കുന്നു ദൈവത്തെ അറിയാത്ത തലമുറയായല്ല ദൈവം അറിയുന്ന തലമുറയായി മാറുവാന്‍ കഴിയട്ടെ ഉത്തമഗീതത്തില്‍ വായിക്കുന്നപോലെ മടങ്ങി വരിക ശൂലേംകാരീ മടങ്ങി വരിക മണവാളനുവേണ്ടി വിളിക്കപ്പെട്ടതാനെന്നുള്ള  ചിന്ത ഏവരുടെയും മനസ്സിലുണ്ടായിരിക്കട്ടെ. 
                                    

Comments

  1. നല്ല കാഴ്ചപ്പുള്ള ലേഖനം ...കാലഘട്ടത്തിന്റെ ശബ്ദം .. ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി