സ്നേഹിതനൊരു കത്ത്.
പ്രിയ സ്നേഹിതാ,താങ്കള്‍ക്കു സുഖമെന്ന് കരുതുന്നു,നിങ്ങളില്‍ കൂടുതല്‍പേരെയും സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ മാത്രമേ പരിചയമുള്ളൂ.നേരില്‍ക്കാണുവാന്‍ വിചാരിച്ചാലും സമയവും സൌകര്യവും അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ഈ വരികളിലൂടെ താങ്കളുമായി സന്ധിക്കുവാന്‍ ആഗ്രഹിച്ചത്.കേരംതിങ്ങും കേരള നാട്ടില്‍ ജനിച്ചു വളര്‍ന്ന നമ്മള്‍ അതിലെന്നും അഭിമാനിച്ചിട്ടെയുള്ളൂ.പച്ചപ്പുതപ്പണിഞ്ഞ നെല്പാടങ്ങളും,തല ഉയര്‍ത്തി നില്‍ക്കുന്ന ഗിരിശ്രിഗംങ്ങളും,മഞ്ഞുമൂടിയ താഴ്വരകളെ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ഭൂപ്രദേശവും,വളഞ്ഞു പുതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളാരം പുഴകളും,വശ്യമനോഹാരിതയില്‍ മനം കുളിര്‍പ്പിച്ച് കാനനത്തിന്റെ ശീതളച്ചായയിലേക്ക് നമ്മെ നയിക്കുന്ന വൃക്ഷലതാതികളുടെ ഭംഗിയും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. കിഴക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന സഹ്യപര്‍വ്വതനിരയും പടിഞ്ഞാറ് അറബിക്കടലും കേരളത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. കോടമഞ്ഞിന്റെ കുളിരില്‍ നീലക്കുറിഞ്ഞിയുടെ കഥ പറയുന്ന മൂന്നാറും വന്യമൃഗങ്ങളുടെ കാണാക്കാഴ്ച ഒരുക്കുന്ന തേക്കടിയും അസ്തമയങ്ങളോട് ഒരിക്കലും പരിഭവപ്പെടാത്ത കന്യാകുമാരിയും കൈക്കുടന്നയില്‍ നന്മ മാത്രം അളക്കുന്ന ഗ്രാമങ്ങളും എത്ര മനോഹരമാണ്.മാതാ പിതാ ഗുരു ദൈവം എന്ന മഹദ് വചനം പഠിപ്പിച്ചിരുന്ന പള്ളിക്കൂടങ്ങളും കൂട്ടുകുടുംബവ്യവസ്ഥയും കേരളത്തിന്റെ മാത്രം പ്രത്യേകതകളല്ലേ.ഇവിടെ ജീവിക്കുന്ന നാമെല്ലാവരും സമാധാനപ്രിയരാണ് അതെ ഈ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ.
എന്നാല്‍ ഇന്ന് ഇവിടുത്തെ സ്ഥിതിയാകെ മാറിയിരിക്കുന്നു. ടെലിവിഷനിലൂടെയും വര്‍ത്തമാനപത്രങ്ങളിലൂടെയും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ദിനം തോറും വന്നുകൊണ്ടിരിക്കുന്നു.കാലങ്ങള്‍ പിന്നിടുന്തോറും മദ്യവും മയക്കുമരുന്നും ഗ്രാമങ്ങളെ പോലും കീഴടക്കികൊണ്ട് ചുടലനൃത്തം ചവിട്ടുന്നു.പാന്‍മസാല കവറുകളും സിഗരറ്റു കുറ്റികളും നമ്മുടെ പഴയ വിദ്യലയാങ്കണത്തില്‍ തിന്മയുടെ പൂക്കളം തീര്‍ക്കുന്നു.കലാലയ മുറ്റത്തെ തണല്‍മരച്ചോട്ടില്‍ ചങ്ങാതികൂട്ടങ്ങള്‍ക്കു പകരം രാഷ്ട്രീയക്കാരുടെയും ചോര കൊണ്ട് കണക്കു തീര്‍ക്കുന്ന ക്വട്ടേഷന്‍ ടീമുകളുടെയും വേദിയായിഅലങ്കരിക്കപ്പെടുന്നു. രാജ്യത്തിന് അഭിമാന പൂരിതരായ് സ്വാതന്ത്ര കാഹളം മുഴക്കെണ്ടവര്‍ ഹിട്ലരിനെയും മുസോളനിയെയും പോലെ ഗര്‍ജ്ജിക്കുന്നു.പ്രേമനൈരാശ്യത്തിന്റെയും കടഭാരത്തിന്റെയും അവസാനവാക്കായി ആത്മഹത്യയെ പലരും നോക്കി കാണുമ്പോള്‍ മോഹങ്ങള്‍ ക്ഷണഭംഗുരമെന്നറിയാതെ യുവതീയുവാക്കളും അതിലെക്കോടി അടുക്കുന്നു.വിവാഹേതര ബന്ധങ്ങള്‍ പലര്‍ക്കും നേരമ്പോക്കുകളാകുമ്പോള്‍ വിവാഹ മോചനത്തിന് അതിന്റെ ചടങ്ങുകളുടെ ദീര്‍ഘത പോലുമില്ല. മാറാരോഗങ്ങളും വേദനകളുമായ് ആശുപത്രിയുടെ നീളന്‍ വരാന്ദകളില്‍ നിഴലാട്ടം നടത്തുന്നവരിലെ കണ്ണീര്‍ തോടുകള്‍ വറ്റിയിട്ടു നാളേറെയായി.മദ്യം മനുഷ്യന്റെ ശാപം എന്ന് വ്യക്തമായറിയാവുന്ന മതനേതാക്കന്മാര്‍ അതിനെതിരെ അവിടവിടെ ചെറിയ സെമിനാറുകള്‍ നടത്തി ത്രിപ്ത്തിപ്പെടുന്നു.സമാധാനത്തിന്റെയും സൌഹൃദത്തിന്റെയും ആമാടപ്പെട്ടികള്‍ ആര്‍ക്കെങ്കിലും തുറക്കാന്‍ കഴിയാറുണ്ടോ ആര്‍ക്കും ആരേയും വിശ്വാസമില്ല പ്രതീക്ഷയ്ക്ക് വകയൊന്നും കാണാതെ നിസ്സഹായതയില്‍ വിതുമ്പിക്കരയുന്നവന്റെ തേങ്ങല്‍ ഉച്ചനാദം പോലെ ഉയരുന്നു.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ കേരളം ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്?കാര്‍മെഘപടലങ്ങളെ കീറിമുറിച്ചുകൊണ്ട് നീലാകാശചെരുവില്‍ ഒരു മഴവില്ല് കാണപ്പെടുമോ?
ജീവിതയാത്രയില്‍ ഇത്രയധികം വേദനകള്‍ക്ക് കാരണം എന്താണെന്നു നമ്മള്‍ ചിന്തിക്കാറില്ലേ ഇതിന്റെ ഉറവിടം ഏവരും മനസ്സിലാക്കിയാല്‍ നന്നായിരുന്നു.മനുഷ്യ ജീവിതത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം അവനില്‍ അന്തര്‍ലീനമായിരിക്കുന്ന പാപത്തിന്റെ പരിണിതഫലങ്ങളാണ്.മനുഷ്യര്‍ പാപികളാണെന്നു സ്വയം സമ്മതിക്കുന്നതിന്റെ തെളിവല്ലേ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പോയി വഴിപാടുകള്‍ തുടങ്ങിയ കര്‍മ്മാചാരാനുഷ്ടാനങ്ങള്‍ ചെയ്യുന്നത്.മനുഷ്യന്റെ മരണശേഷവും മറ്റുള്ളവര്‍ മരിച്ചവര്‍ക്കുവേണ്ടി ഈ സംഗതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.പുണ്യനദിയില്‍ മുങ്ങിയാല്‍ പാപം കഴുകി തീര്‍ന്നാല്‍ പിന്നെ വീണ്ടും മുങ്ങുന്നതെന്തിനു,പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ പാപക്ഷമ ലഭിക്കുമെങ്കില്‍ എല്ലാ വര്‍ഷവും ഇതാവര്‍ത്തിക്കുന്നത് വൈരുധ്യമല്ലേ.മുംബയിലെ അഗ്നിക്ഷേത്രത്തില്‍ പാര്‍സികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനമില്ല ഒരു എട്ടു വയസ്സുകാരന്‍ അറിവില്ലായ്മയില്‍ ക്ഷേത്രത്തില്‍ കയറിയതിനു അവിടുത്തെ മതപുരോഹിതന്മാര്‍ ആ കുട്ടിയുടെ മാതാപിതാക്കളെകൊണ്ട് മാപ്പ് പറയിച്ചു കുഞ്ഞുങ്ങളുടെ അറിവില്ലായ്മപോലും ക്ഷമിക്കാന്‍ കഴിയാത്ത ദൈവവും മതപുരോഹിതന്മാരും മനുഷ്യനെന്തിന്.നന്മക്കെതിരെ തിന്മയും സത്യത്തിനെതിരെ അസത്യവും ഉള്ളതുപോലെ സ്നേഹസ്വരൂപനായ ദൈവമുണ്ടെന്നു വിശ്വസിക്കുമ്പോള്‍തന്നെ സംഹാര രൂപം പൂണ്ട പിശാചെന്ന ഉഗ്രമൂര്‍ത്തിയുമുണ്ടെന്ന് വിശ്വസിച്ചേതീരു.ദൈവത്തിനു വഴിപാടുകള്‍ അര്‍പ്പിക്കുന്ന പലരും ശത്രു സംഹാര ക്രിയകളും നടത്താറുണ്ട്. ആരാണ് മനുഷ്യന്റെ ശത്രു മറ്റു മതവിശ്വസിയോ അയല്‍ക്കാരനോ ശത്രു ആകുമോ അങ്ങിനെയായാല്‍ മനുഷ്യരെ സംഹരിക്കുവാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവരെ ശിക്ഷിക്കുന്ന കോടതി ശത്രുസംഹാരത്തിനുവേണ്ടി ക്രിയകള്‍ നടത്തുന്നവരെ ശിക്ഷിക്കേണ്ടിവരും എന്നാല്‍ മനുഷ്യന്റെ യഥാര്‍ത്ഥ ശത്രു പിശാചെന്ന കാര്യം ആരും മറക്കാതിരിക്കട്ടെ. സത്യദൈവത്തില്‍നിന്നും മനുഷ്യനെ അകറ്റിനിര്‍ത്തി അവനെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരുദൈവമുണ്ടെന്ന് വിശ്വസിപ്പിക്കാതെ അവനെ പേടിപ്പെടുത്തിക്കൊണ്ട് പലരൂപത്തിലും പലഭാവത്തിലും ഇരിക്കുന്നവനാണ് ശത്രുവായ പിശാച്.സത്യദൈവവും അല്ലാത്തവയും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ മാത്രം താഴെ കുറിക്കുന്നു.
ദൈവം മനുഷ്യനെ ഭയപ്പെടുത്തുന്നവനായിരിക്കരുതു-ദൈവം മനുഷ്യന്റെ ഭയം മാറ്റുന്നവനായിരിക്കണം,
ചിലപ്പോള്‍ മാത്രം ദര്‍ശനം നല്കുന്നവനാകരുത് -എല്ലാ സമയത്തും ദര്‍ശനം നല്കുന്നവനാകണം,
വര്‍ണ്ണ വര്‍ഗ്ഗത്തെ തരംതിരിക്കുന്ന കേവലം മനുഷ്യ സ്വഭാവമുള്ളവനായിരിക്കരുത് -ഏതു ജാതിയേയും ഒരുപോലെ കാണുന്ന സ്നേഹവാനാകണം.സൃഷ്ട്ടാവായ ദൈവം സൃഷ്ടി ഉണ്ടാക്കിയ വസ്തുക്കളില്‍ കുടിയിരിക്കുന്നവനായിരിക്കരുത് - ദൈവം സര്‍വ്വ വ്യാപിയായിരിക്കണം,മനുഷ്യന്റെ ഓരോ ആവശ്യങ്ങള്‍ക്കും ഓരോ ദൈവങ്ങള്‍ ഉണ്ടാകരുത്- മനുഷ്യന്റെ സകല ആവശ്യങ്ങള്‍ക്കും മതിയായ സര്‍വ്വജ്ഞാനിയിരിക്കണം, നേര്ച്ചക്കാഴ്ചകളില്‍ മാത്രം പ്രസാദിക്കുന്നവനാകരുത്-അതിന് വകയില്ലാതിരിക്കുന്നവന്റെയും അന്നത്തിന്റെ മുട്ടു തീര്‍ക്കുന്നവനാകണം,സത്യ നിഷേധികളെ കൊന്നാല്‍ സ്വര്‍ഗം നല്കുന്നവനാകരുത്-കൂട്ടുകാരനെ തന്നെ പോലെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നവനാകണം
ചുരുക്കിപറഞ്ഞാല്‍ദൈവം സര്‍വ്വശക്തനും, സര്‍വ്വവ്യാപിയും, സര്‍വ്വജ്ഞാനിയുമായിരിക്കേണം.സത്യ ദൈവം ആരെന്നു സകലരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഏക മധ്യസ്ഥനും പരിശുദ്ധനും യേശു മാത്രമെന്നും സമ്മതിക്കുന്നവര്‍തന്നെ മറിയയും പരിശുദ്ധയും, മധ്യസ്ഥയുമെന്ന് തെറ്റായി പഠിപ്പിക്കുന്നു.കോടിക്കണക്കിനു ദൈവങ്ങള്‍ ഉണ്ടെന്നു പഠിപ്പിക്കുന്ന മതങ്ങള്‍ എല്ലാറ്റിലും വലിയ ദൈവം പരബ്രഹ്മമെന്നു പറയുന്നു അങ്ങിനെയെങ്കില്‍ പരബ്രഹ്മം അല്ലേ ദൈവം.എന്തിനു പല പേരിലും പലസ്വഭാവത്തിലും അറിയപ്പെടുന്നു.ഈശ്വരന്മാരെ എന്നു വിളിക്കുന്നത് തെറ്റല്ലേ ഈശ്വരന്‍ എന്നല്ലേ വിളിക്കേണ്ടത്.ഒരു കുട്ടി തന്റെ പിതാവിനെ അച്ഛന്മാരേ എന്നു വിളിക്കാറില്ലല്ലോ.ആദിമ മനുഷ്യന്‍ സൂര്യനെയും പ്രകൃതിശക്തികളെയും അചേതന വസ്തുക്കളില്‍ ദൈവം വസിക്കുന്നു എന്നും കരുതി ആരാധിക്കുകയും അവയോടു പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തുപോന്നു.എന്നാല്‍ ഇന്നങ്ങിനെ ചെയ്യുന്നവര്‍ സത്യ ദൈവം കഴിവുകുറഞ്ഞ ദൈവമെന്നു തെളിയിക്കുകയാണ്.കാരണം സൂര്യനിലും വലുപ്പമേറിയ അനേക ഗ്രഹങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത ഓര്‍ക്കാതെ പോകരുത്.മനുഷ്യനെ പാപത്തിന്റെ പടുകുഴിയില്‍ നിന്നും പാടുപെട്ടു കരകയറ്റുവാനായി പണ്ടേയുള്ള മതങ്ങള്‍ പല അവതാരങ്ങള്‍ക്കും ജന്മം നല്കിയെങ്കിലും അവര്‍ക്കാര്‍ക്കും പാപമോചനം നല്‍കുവാന്‍ കഴിഞ്ഞില്ല.
ഇതിഹാസങ്ങള്‍ ഇസങ്ങള്‍ക്ക് വഴിമാറി ക്കൊടുത്തെങ്കിലും അതും മനുഷ്യന് മോക്ഷപ്രാപ്തി നല്കുവാനായിരുന്നില്ല സംഭവിച്ചതെല്ലാം വിധി എന്ന ഓമനപേരുനല്‍കി മനുഷ്യനെ അന്ധകാരത്തിന്റെ നടുത്തളത്തില്‍ചങ്ങലക്കിടുവാനായിരുന്നു. എന്നാല്‍ ഈ അന്ധകാര, അനാചാര,അവതാരങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് സ്നേഹിതനോട് ഒരു നല്ല വാര്‍ത്ത എനിക്കറിയിക്കുവാനുണ്ട്.ജീവിതത്തില്‍ പാപത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി സത്യ ദൈവത്തെ അറിയാതെ നിത്യ നരകത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന മനുഷ്യനെ രക്ഷിച്ച് നിത്യജീവന് അവകാശിയാക്കുവാന്‍ സ്വര്‍ഗ്ഗ മഹിമകളെ വെടിഞ്ഞ് ദൈവം തന്നെ ഭൂമിയില്‍ പിറന്നു ആ ദൈവമാണ് യേശുക്രിസ്തു.പാപത്തിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുവാന്‍ വന്ന അവതാരമല്ല യേശു പാപപരിഹാരയാഗമായ് തീരുവാന്‍ വന്നതത്രെ.മനുഷ്യനായ്പിറന്നു മനുഷ്യനോടുകൂടെ ജീവിച്ച് മരക്കുരിശ്ശില്‍ മനുഷ്യ കരങ്ങളാല്‍ മനുഷ്യനുവേണ്ടിക്രൂശിക്കപ്പെട്ടു മരണത്തെ വെല്ലുവിളിച്ച് മരിച്ചുയിര്‍ത്തെഴുന്നേറ്റ യേശുവില്‍ പാപം കണ്ടെത്തുവാന്‍ മതകോടതികള്‍ക്കോ,ഗവന്മേന്റിനോ,സമൂഹത്തിനോ കഴിഞ്ഞിട്ടില്ല കഴിയുകയുമില്ല പാപം ഒഴികെ സര്‍വത്തിലും നമുക്ക് തുല്ല്യമായ് പരീക്ഷിക്കപ്പെട്ടവനത്രേ അവന്‍ പാപം ചെയ്തിട്ടില്ല.സര്‍വ്വ സൃഷ്ടികളുടെയും സൃഷ്ട്ടാവായ ദൈവം മനുഷ്യന്റെ നേര്‍ച്ചകാഴ്ചകളില്‍ പ്രസാദിക്കുന്നില്ല ദൈവം പ്രസാദിക്കുന്നത് പാപമില്ലാത്ത യേശുവില്‍ വിശ്വസിക്കുമ്പോഴാണ്. പാപമോചനത്തിന് യേശുവിലുള്ള മാനസാന്തരം മാത്രം മതി. ഓര്‍ക്കുക!ഒരിക്കല്‍ പാപികളെ രക്ഷിക്കുവാന്‍ വന്ന യേശു ഇനി പാപം കൂടാതെ തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി വീണ്ടുംവരും.സ്നേഹിതാ അങ്ങയുടെ പാപം ക്ഷമിക്കപ്പെട്ടിട്ടുണ്ടോ യേശുവിനെ സ്വീകരിക്കാന്‍ തയ്യാറായിട്ടുമുണ്ടോ?ഇല്ല എങ്കില്‍ ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുക.രോഗത്തിന് സൌഖ്യം നല്‍കി,കുടുംബത്തില്‍ സമാധാനം നല്‍കി,കടഭാരങ്ങളും ആത്മഹത്യാചിന്തയും മാറ്റി സുന്ദര നിമിഷങ്ങള്‍ നല്‍കുവാന്‍ യേശു ആഗ്രഹിക്കുന്നു.ഈ യേശുവിനെ സ്വീകരിപ്പാന്‍ താത്പര്യമെങ്കില്‍ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ സകല തെറ്റുകളും യേശുവിനോട് ഏറ്റുപറഞ്ഞുപേഷിച്ചു യേശുവിനെ രക്ഷകനും ദൈവവുമായ് ഹൃദയത്തില്‍ സ്വീകരിച്ച് നിത്യജീവന്‍ ഉറപ്പാക്കു.സര്‍വ്വ മംഗളങ്ങളും അനുഗ്രഹങ്ങളും സര്‍വ്വേശ്വരന്റെ നാമത്തില്‍ നേര്‍ന്നുകൊണ്ട് ആദരവോടെ നിര്‍ത്തുന്നു ആമേന്‍.
സ്നേഹിതാ നാമെല്ലാവരും സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാന്‍ ഇടയാവട്ടെ
(ഞാന്‍ എഴുതിയ "സ്നേഹിതനൊരു കത്ത് "എന്ന ലഘുലേഖയുടെ ചുരുക്കരൂപമാണിത്)

നല്ല എഴുത്തു . എല്ലാ സ്നേഹിതൻ മാരും നല്ല സ്നേഹിതൻ ആയ യേശുവിനെ കണ്ടു മുറ്റത്തെ എന്ന് പ്രാർഥിതിക്കുന്നു
ReplyDelete