തങ്കുവിന്റെ സുവിശേഷവും ലോറൻസിന്റെ ഉപദേശവും

ത്മീയതയുടെ മറ പിടിച്ചു കൊണ്ടാണ് തട്ടിപ്പുകൾ എല്ലാ കാലത്തും അരങ്ങേറിയിട്ടുള്ളത് എന്ന് ചരിത്രം വായിച്ചാൽ  മനസ്സിലാകും പല കാലത്തും പല മതങ്ങളിലും വ്യത്യസ്തതരത്തിലാ യിരിക്കും അങ്ങിനെയുള്ള കാര്യങ്ങൾ സംഭവിക്കുക പ്രവാചക മുടിയുടെ പേരിൽ മുസ്ലീങ്ങളും,സിദ്ധനും നന്ന്യാസികളും ബാബമാരു മായി ഹിന്ദുമാർഗ്ഗത്തിലും, കാണിക്ക വഞ്ചിയും, അരി, പിടി തമുക്ക് നേർച്ചകളു മായി ക്രയ്സ്തവരും അരങ്ങു വാഴുമ്പോൾ വേർപെട്ടവർ എന്നറിയപ്പെ ടുന്നവരിലും ഇതുപോലുള്ള പ്രതിഭാസങ്ങൾ ചേക്കേറിക്കൊണ്ടിരിക്കുകയാണ് ധനസമ്പാദനത്തിനായി ഉപദേശ പിശകുകൾ പ്രസംഗിച്ചു കൊണ്ടാണ് പലരും ഈ രംഗത്തേയ്ക്ക് പാഞ്ഞടുക്കുന്നത്‌ പെന്തക്കോസ്തു വേദികളിൽ പ്രസംഗം ആരംഭിക്കുകയും അവരിൽ നിന്നും കിട്ടിയ നന്മകൾകൊണ്ട് ഉപജീവനം നടത്തുകയും വേദികൾ കുറഞ്ഞതിന്റെ പേരിൽ ( പ്രസംഗത്തിന്റെ നിലവാരമില്ലായമായാണ് കാരണം) ഞങ്ങൾ പെന്തക്കോസ്തുകാരല്ല എന്ന് പറഞ്ഞുകൊണ്ട് ജനത്തിനിടയിൾ കള വിതയ്ക്കുവാൻ ദുരുപദേശകർ വന്നുകൊണ്ടിരിക്കുകയാണ്  പരിശുദ്ധാത്മാവിനു സ്ത്രീ സ്വഭാവം ഉണ്ടെന്ന് ജോൺ ലോറൻസും പഴയ നിയമം വേണ്ട പുതിയ നിയമം മതി എന്നു പഠിപ്പിച്ചു കൊണ്ട് തങ്കുവും കച്ചവട വേഷത്തിൽ വീണ്ടും ഇറങ്ങിയിട്ടുണ്ട് പിതാവും പുത്രനും കൂടി സ്ത്രീയായ പരിശുദ്ധാത്മാവിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നൊക്കെയുള്ള ലോറൻസിന്റെ കണ്ടുപിടുത്തം ഭയങ്കരമായി പോയി (ആത്മീയമായി മാത്രം വ്യാക്ക്യാനിക്കേണ്ട ബൈബിൾ വചനങ്ങൾ ആക്ഷരീകമായി താൻ വ്യാഖ്യാനിച്ചാൽ എന്താകുമോ എന്തോ? ഉദാഹരണത്തിന് സന്ഗീർത്തനത്തിൽ ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും......അപ്പോൾ സഹോദരിമാർ ഒത്തൊരുമിച്ചാൽ ശുഭമല്ല എന്നാണോ?പൗലോസ് റോമാലേഖനത്തിൽ ആകയാൽ സഹോദരന്മാരെ നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ......ഈ വാക്യം സഹോദരിമാർക്ക് ബാധകമല്ലേ?)     

   പെന്തക്കോസ്തുകാർ തന്നെ വെറുതെ വിടണം എന്നു ആവശ്യപ്പെടുമ്പോൾ തന്റെ പ്രസംഗത്തിൽ പെന്തക്കോസ്‌ത്‌കാരെ കുറ്റം പറഞ്ഞുകൊണ്ടാണ് താൻ  പ്രസംഗം ആരംഭിക്കുന്നത് സഭ്യമായ ഭാഷ ഉപയോഗിക്കണം ക്രിസ്തുവിന്റെ സ്വഭാവം വേണം എന്ന് പറയുമ്പോൾ മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചു കൊണ്ടാണ് താൻ പ്രസംഗം അവസാനിപ്പിക്കുന്നത് പെന്തക്കോസ്തുകാരെ സംവാദത്തിനു താൻ വെല്ലുവിളിക്കുന്നു അതിനു പെന്തകൊസ്തിലെ സണ്ടേസ്കൂൾ പിള്ളാരെ വിളിച്ചാൽ പോലും വരില്ല കാരണം അത്ര  നിലവാരമേ താങ്കളുടെ പഠിപ്പിക്കലുകൾക്കുള്ളൂ പെന്തക്കോസ്തുകാർ ഇട്ടു തന്ന കസേരയിൽ ഇരുന്നുകൊണ്ട് പെന്തക്കോസ്തുകാരെ ചീത്തവിളിക്കുമ്പോൾ ഒന്നോർക്കുക അവർ ഇല്ലായിരുന്നെങ്കിൽ താങ്കളുടെ ഗതി എന്താകുമായിരുന്നു.  വെളിപ്പാടുകളുടെ ആധിക്യത്താൽ നിഗളിച്ചു പോകാതിരിക്കേണ്ടതിനു പൗലോസ് അപ്പോസ്തലന് ജഡത്തിൽ ശൂലം കൊടുത്തിരുന്നു അതുപോലെ വെളിവുകേടുകളുടെ ആധിക്യത്താൽ നിഗളിച്ചു പോകാതിരിക്കേണ്ടതിനു താങ്കളുടെ വിവരക്കേടുകൾക്കു മറുപടി നൽകുവാൻ പല ദൈവമക്കളെയും ഒരുക്കിയിരിക്കുന്നത് എന്നോർത്താൽ മതി.  തങ്കു  എന്ന വിരുതൻ പുതിയനിയമത്തിൽ നിന്നും പഴയനിയമത്തിലേക്കുള്ള യാത്രയിലാണ് ഞാൻ ന്യായ പ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാൻ വന്നു എന്ന് നിരൂപിക്കരുത് നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നത് എന്ന പുതിയ നിയമത്തിലെ (മത്തായി 5:17) വാക്ക്യം തങ്കു വായിച്ചിട്ടില്ല എന്നു മനസിലാകും പഴയ നിയമം  ദൈവത്തിൽ നിന്നുള്ളതല്ല എന്നു രണ്ടു പ്രാവശ്യം താൻ  പറയുന്നു. അബ്രഹാമിന് സർവ്വ ശക്തനായി വെളിപ്പെട്ട ദൈവം (ഉൽപ്പത്തി 17 :1)   പുറപ്പാട് പുസ്തകത്തിൽ മോശയ്ക്കു യഹോവ എന്ന പേരിൽ വെളിപ്പെട്ടു (പുറപ്പാട് 6 :2,3) എന്നാൽ പുതിയ നിയമത്തിൽ യഹോവ രക്ഷകനായി വെളിപ്പെട്ടു എന്ന് മനസ്സിലാക്കുവാൻ തങ്കുവിനു ഇതുവരെ കഴിയാത്തതു കഷ്ട്ടം തന്നെ.പഴയ നിയമത്തിൽ ക്രിസ്തു എവിടെയായിരുന്നു എന്നു തങ്കുവിനറിയില്ലെങ്കിൽ (1 കൊരി.10:1-5 ) ഈ വാക്യമെങ്കിലും വായിക്കുക 

     തങ്കു പഴയ നിയമം വിശ്വസിച്ചില്ലെങ്കിൽ ക്രിസ്തുവിനെ വിശ്വസിക്കുന്നില്ല എന്നല്ലേ അതിനർത്ഥം കുറച്ചു കഴിയുമ്പോൾ മത്തായി എഴുതിയ സുവിശേഷം വേണ്ട തങ്കുവിന്റെ സുവിശേഷം മതി എന്നു താൻ പ്രസംഗിക്കും ദിനകരന്റെ കുളവും മനുമേനോന്റെ എണ്ണക്കുപ്പി വിൽപ്പനയും എല്ലാം കൂടിയാകുമ്പോൾ ആത്മീയ കച്ചവടം ഉറപ്പിക്കാം വർഷങ്ങൾക്കു മുൻപു തങ്കുവിന്റെ ശുശ്രൂഷയെ വിമർശിച്ചെഴുതിയവരെ പരിഹസിച്ചവരും  തങ്കു മൂലം  രക്ഷിക്കപ്പെടുന്നവർ അനേകരാണ് എന്നു സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ അനുകൂലിച്ച പ്രസ്ഥാന നേതാക്കന്മാരും ഇപ്പോൾ പ്രതികരിക്കാത്തത് എന്തേ? 21 ദിവസത്തെ ഉപവാസ പ്രാർത്ഥനകളിൽ തങ്കുവിനോട് കൂടെ വേദി പങ്കിട്ടവർക്കു എന്താണു മറുപടിയിട്ടുള്ളത് (ഇനി 21 നടത്തുമ്പോൾ 7  ദിവസം പഴയ നിയമം 7 ദിവസം പുതിയനിയമം 7 ദിവസം മുഴുവൻ ബൈബിൾ അങ്ങിനെ ആക്കിയാൽ നന്നായിരിക്കും )   കാൽവനിസം,റസ്സലിസം  (യഹോവ സാക്ഷി )  തുടങ്ങിയ പാഷാണ്ട ഉപദേശങ്ങളുടെ പേച്ചുര പറിച്ചു കൊണ്ടു വന്നു പെന്തക്കോസ്തു കലത്തിലിട്ടു പായസം ഉണ്ടാക്കി ജനത്തെ കുടിപ്പിക്കാം എന്നു ജോൺ ലോറൻസ്,തങ്കു തുടങ്ങിയ ന്യൂജൻ ശുശ്രൂഷകന്മാർ വെറുതെ  വിചാരിക്കേണ്ട കാരണം വചനം എന്ന നേരിയ മാവ് കലത്തിലിട്ടു പഥ്യമാക്കി ജനത്തിനു കൊടുക്കുവാൻ ദൈവകൃപ ലഭിച്ച ദൈവമക്കൾ ഇവിടുണ്ടെന്നു മറന്നു പോകണ്ട ലോറൻസിന്റെ  പ്രസംഗം കേൾക്കുന്നവർ താങ്കൾ രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞാൽ അവരെ കുറ്റം പറയുവാൻ പറ്റില്ല പെന്തക്കോസ്തിന്റെ പേരിൽ അനേക ദുരുപദേശകർ രക്ഷപെട്ടിട്ടുണ്ട് അതിൽ ഒരാളാണ് താങ്കളും എന്നാൽ വചനപ്രകാരം താങ്കൾ രക്ഷിക്കപ്പെട്ടു കാണില്ല രക്ഷപെടലിനും രക്ഷിക്കപ്പെടലിനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ആദ്യം മനസ്സിലാക്കുക സോഷ്യൽ മീഡിയയിൽ വന്നു വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ കിട്ടുന്ന ലൈക്കുകളുടെയും കമന്റുകളുടെയും അടിസ്ഥാനത്തിലല്ല സുഹൃത്തേ ഒരുവൻ രക്ഷിക്കപ്പെടുന്നത് സമയം കിട്ടുമ്പോൾ വചനം പഠിക്കുക (ദയവായി പഠിപ്പിക്കാൻ ശ്രമിക്കരുത്) ഒരു ഊണിനു  ജേഷ്ട്ടാവകാശം വിറ്റുകളഞ്ഞ ഏശാവിനെ പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതി കൊൾവിൻ (എബ്രായർ 12 :6) 

Comments

  1. വളരെ ചിന്തനീയം.. ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  2. Pastor.. very good article. God bless you

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി