റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹുമാനപ്പെട്ട റിഞ്ചു അച്ഛനോടു കഴിഞ്ഞ പോസ്റ്റിൽ ചോദിച്ച അഞ്ചു ചോദ്യങ്ങൾക്കു സക്കറിയ അച്ഛൻ നൽകിയ മറുപടിയും അതിനു സിനായ് വോയ്‌സ് നൽകുന്ന വിശദീകരണവുമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.  ആദ്യത്തെ പോസ്റ്റ് വായിക്കുവാൻ താത്പര്യമുള്ളവർ ഇവിടെ ക്ലിക്കു ചെയ്യുക. 
ബഹുമാന്യരായ അച്ഛന്മാരോടും പ്രിയ വായനക്കാരോടും, ഈ ലേഖനം മുൻവിധികൾ ഇല്ലാതെ വായിക്കുക ബൈബിൾ വാക്യങ്ങൾ വായിച്ചു പരിശോധിക്കുക ഇവിടെ എഴുതിയ വിഷയങ്ങൾക്കെല്ലാം ബഹുമാന്യ പുരോഹിതന്മാർക്ക് ദൈവവചനത്തിൽ നിന്നും മറുപടി നൽകാൻ സാധിക്കില്ല എന്നെനിക്കുറപ്പുണ്ട്. സഭാ ചരിത്രത്തിൽ നിന്നും നിങ്ങൾക്ക് മറുപടി നൽകാൻ സാധിച്ചേക്കാം മനുഷ്യരക്ഷയ്ക്കാവശ്യം ബൈബിളാണ് അല്ലാതെ സഭാചരിത്രമല്ല. സുവിശേഷത്തിന്റെ കാറ്റ് ആഞ്ഞു വീശിയ പ്പോഴെല്ലാം പല വടവൃക്ഷങ്ങളും കടപുഴകി വീണിട്ടുണ്ട് അതാണ് ചരിത്രം. അച്ചന്മാരുടെ ചോദ്യങ്ങളെല്ലാം ഇതിലും വലിയ കൊമ്പന്മാർ കൊമ്പുരച്ചു ചോദിച്ചിട്ടു അവസാനം ദൈവവചനം  എന്ന പടവാളിനു മുന്നിൽ ശിരസ്സു കുനിക്കയായിരുന്നു അതാണ് ദൈവവചനത്തിന്റെ ശക്തി .  
സക്കറിയ അച്ഛൻ 1) അച്ചന്മാർ തൊപ്പി വയ്ക്കുന്നത് പുറ.28:40,39:28,34:33-35. സഖ.3:5, തുടങ്ങിയവ വായിച്ചു നോക്കൂ..ഓർത്തഡോൿസ് പാരമ്പര്യയത്തിൽ പൗരോഹിത്യം അവനവൻ സ്വയം ആര്ജിച്ചെടുക്കുന്ന വേഷഭൂഷാദികളല്ല..അത് മോശയുടെയും അഹറോന്റെയും മലകീസദേക്കിന്റെയും ക്രമപ്രകാരം ക്രിസ്തു എന്ന മഹാപുരോഹിതനാൽ ലഭ്യമായിരിക്കുന്നതാണ്. പുരുഷന്മാർ മൂടുപടം ഇടുകയും സ്ത്രീകൾ അതിടാതെ പ്രവചിക്കുകയും ചെയ്‌യിരുന്ന കൊരിന്തുകാരോടുള്ള പ്രെഖ്യാപനമായി മാത്രം അത് കാണേണ്ടതുള്ളൂ..


വിശദീകരണം- ഴയ നിയമത്തിലെ പൗരോഹിത്യ ശുശ്രൂഷയുടെ തുടർച്ചയാണ് പുതിയ നിയമത്തിലെന്നു അച്ഛൻ സമ്മതിച്ച സ്ഥിതിക്ക് എന്തുകൊണ്ടാണ് അതുപോലുള്ള വേഷങ്ങൾ നിങ്ങൾ ധരിക്കാത്തതു ? എന്താണ് യാഗങ്ങൾ അനുഷ്ട്ടിക്കാത്തതു ? യാഗങ്ങൾ യേശുക്രിസ്തുവിൽ നിറവേറി എന്ന് വിശ്വസിക്കുന്നു എങ്കിൽ പുരോഹിത ശുശ്രൂഷയും ക്രിസ്തുവിൽ നിറവേറിയില്ലേ ? പുരോഹിതന്റെ ശുശ്രൂഷ യാഗം അർപ്പിക്കലാണ് യാഗം തീർന്നപ്പോൾ പുരോഹിതന്റെ ആവശ്യമില്ല.  മോശയും അഹരോനും പുരോഹിത വേഷം ധരിച്ചിരുന്നു (ഇന്നത്തെ പോലുള്ള ളോഹയല്ല അവർ ധരിച്ചിരുന്നത് )  ആദ്യാചാരത്വം അഹരോനും അഹരോൻ മോശയ്ക്കും...പിന്നെ യോഹന്നാൻ സ്നാപകനും ...അവസാനം ശ്ളീഹന്മാർക്കും ഏകി എന്ന് പാടി ജനത്തെ പറ്റിക്കുവാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ ? യോഹന്നാൻ ഏതു ആലയത്തിലാണ് ശുശ്രൂഷ ചെയ്തത് പുരോഹിതന്റെ ഭക്ഷണവും വസ്ത്രവുമാണോ യോഹന്നാൻ ഭക്ഷിച്ചിരുന്നതും ധരിച്ചിരുന്നതും കർത്താവ് കൂടെയുള്ളവരെ പുരോഹിതന്മാരാക്കുകയല്ല ചെയ്തത് അവരെ ശിഷ്യന്മാരാക്കുകയായിരുന്നു  . പുരോഹിതൻ എന്ന വാക്കിനു സുറിയാനിയിൽ കുമുറോ അഥവാ കോഹനോ എന്നും ലത്തീനിൽ സാൻസ്ട്രോസ് എന്നും എബ്രായ ഭാഷയിൽ കോഹൻ എന്നും ഇംഗ്ളീഷിൽ പ്രീസ്റ്റ് എന്നുമാണ് എന്നാൽ പുതിയ നിയമ ശുശ്രൂഷകർക്കു ഈ പേര് കൊടുത്തിട്ടില്ല ''അഞ്ചാം തുബദോനിൽ സത്യവിശ്വാസത്തെ ഭരമേല്പിച്ചു തന്ന യാക്കോബ് ബുർദാന എന്ന് വായിക്കുന്നുണ്ട് അദ്ദേഹം പുരോഹിതൻ ആയിരുന്നില്ലല്ലോ പിന്നെങ്ങിനെ നിങ്ങൾക്ക് മാത്രം ഈ ശുശ്രൂഷ എവിടുന്നു കിട്ടി. 



            ച്ചന്മാർ തൊപ്പി വയ്ക്കുന്നത് ശരിയെന്നു തെളിയിക്കു വാൻ  കൊരിന്തുകാരോടു മാത്രമാണ് മൂടുപടം ഇടുന്ന വിഷയത്തെകുറിച്ചു  പറഞ്ഞിരിക്കുന്നത് എന്ന് അച്ഛൻ മറുപടി നൽകുകയുണ്ടായി അതു അച്ഛൻ മാത്രം പറഞ്ഞാൽ മതിയോ. എത്ര വലിയ അബദ്ധമാണ് താങ്കൾ പറഞ്ഞത് എന്ന് ബോധ്യമുണ്ടോ ബൈബിൾ പൂർണ്ണമല്ല എന്നു അച്ഛൻ പരസ്യമായി സമ്മതിക്കുകയല്ലേ  കാരണം എല്ലാ തിരുവെഴുത്തും ദൈവശ്വാസീ യമാണെന്നു (2 തിമഥി 3:16) ഇൽ പറയുന്നു. ഗലാത്യ ലേഖനം ഗലാത്യർക്കു എഫെസ്യ ലേഖനം എഫെസ്യർക്കു എന്നൊന്നും പറയാതിരുന്നത് നന്നായി മൂടുപടത്തിന്റെ അധ്യായത്തിൽ (1 കോരി: 11) അത് കൊരിന്ത്യർക്കു മാത്രമുള്ളതാണെന്നു ബൈബിളിൽ പറഞ്ഞിട്ടില്ല അച്ഛൻ പറഞ്ഞു എന്ന് വിചാരിച്ചു അത് വിശ്വസിക്കുവാൻ വായനക്കാരെല്ലാവരും വിവരമില്ലാത്ത വരാകണമെന്നില്ല. യേശു തിരഞ്ഞെടുത്തവരെ ശിഷ്യന്മാർ എന്നും,  അപ്പോസ്തലന്മാർ വിളിച്ചത് മൂപ്പന്മാർ,കൂട്ടുവേലക്കാർ, സഹോദരന്മാർ എന്നൊക്കെയാണ്. പുരോഹിതന്മാർ എന്ന് അവരെ യേശുവോ,ശിഷ്യന്മാർ തമ്മിലോ,ആദിമ സഭയോ വിളിച്ചിട്ടില്ല. പുതിയ നിയമ സഭയ്ക്ക് ദൈവം അഞ്ചു വിധ ശുശ്രൂഷകൾ കൊടുത്തിട്ടുണ്ട് (എഫെസ്യർ 4 :11 ) അപ്പോസ്തലന്മാരായും,പ്രവാചകന്മാരായും,സുവിശേകന്മാരായും,ഇടയന്മാരായും ഉപദേഷ്ട്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു  ഇവിടെ പുരോഹിതന്മാർ എന്ന് പറയുന്നില്ലല്ലോ അച്ഛാ? പുരം എന്നാൽ സ്വർഗ്ഗം ഹിതം എന്നാൽ ഇഷ്ട്ടം പുരോഹിതൻ എന്നാൽ സ്വർഗ്ഗത്തിന്റെ (ദൈവത്തിന്റെ)  ഇഷ്ട്ടം ചെയ്യുന്നവൻ, മാത്രമല്ല പത്രോസ് ശ്ലീഹ ലേഖനത്തിൽ പറയുന്നത് നാമെല്ലാവരും രാജകീയ പുരോഹിത വർഗ്ഗമാണെന്നാണു (1 പത്രോ 2:9) എബ്രായ ലേഖനത്തിൽ  നമുക്കൊരു പുരോഹിതൻ വേണം എന്ന് പറയുന്നുണ്ട് (എബ്രാ:7:26) ഇങ്ങിനെയുള്ള മഹാപുരോഹിതന്നല്ലോ  നമുക്ക് വേണ്ടത് പവിത്രൻ,നിർദോഷൻ,നിർമ്മലൻ ,പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തേക്കാൾ ഉന്നതനായിത്തീർന്നവൻ ഈ ഗുണങ്ങൾ ഉള്ള ഏതെങ്കിലും പുരോഹിതന്മാർ ഭൂമിയിലുണ്ടോ?ഏ .ഡി അഞ്ഞൂറിനു ശേഷമാണ് പുരോഹിതന്മാർ ഈ വേഷം ധരിച്ചു തുടങ്ങിയത്.പട്ടം കൊടയും പട്ടം വെട്ടലും എല്ലാം സഭാ ചരിത്രത്തിലുണ്ട് ചില വർഷങ്ങൾക്കു മുൻപ് വരെ അച്ചന്മാർ തൊപ്പി വച്ചിരുന്നില്ല പട്ടം വെട്ടലായിരുന്നു  എന്നു പറഞ്ഞാൽ അച്ഛന് നിഷേധിക്കാൻ കഴിയില്ല എന്താ ശരിയല്ലേ? 


സക്കറിയ അച്ഛൻ 2)ദേവലയത്തെ സംബന്ധിച്ചുള്ളത്. തീർചായയും നാം ദൈവത്തിന്റെ മന്ദിരമാണ്..അതിന്റെ അർഥം നാം ദൈവ സാദ്രശ്യത്തിലും സ്വരൂപത്തിലും ആണെന്നുള്ളതാണ്.(ഉല്പ.1:27) അല്ലാതെ ആരാധനക് കൂടിവരാൻ പള്ളിപണിയരുത് എന്നർത്ഥമില്ല..പഴയ നിയമത്തിലും,  പുതിയനിയമത്തിലെ ആദ്യകാല സഭ(സുനഗോഗുകൾ) വിശ്വാസികൾ കൂടി വന്നിരുന്നതായി കാണാം.നാം ദൈവത്തിന്റെ മന്ദിരമാണ് എന്നതിന്റെ വക്റജ്യാര്ത്ഥത്തിൽ കണക്കട്ടിയുരുന്നേൽ അവനവൻ സ്വയം ഇരുന്നു പ്രാർത്ഥിച്ചാൽ മതിയാരുന്നു.അങ്ങനെ ആയിരുന്നേൽ "നിങ്ങൾ ഇപ്രകാരം ചെയ്യുവിൻ (ലൂക്കോ22:17-19) എന്ന വി.കുര്ബാനയുട തുടർച്ച ഇല്ലാതെപോകുമായിരുന്നു..അപ്പോൾ നിയതമായ കൂടിവരവുകൾക്കും വി.കുർബാനയുടെ അനുസ്മരണത്തിനും ആരാധനാലയം ആവശ്യമാണ്.(എന്നാൽ പള്ളിയുടെ ഭംഗിയിലല,്ലകൂടിവരുന്നവരുടെ ആത്മീക നൽവാരത്തിലാണ് ക്രിസ്തു സാനിദ്യം.അതുകൊണ്ട് പള്ളിയെക്കുറിച്ച താങ്കൾ വേവലാതിപെഫേണ്ടതില്ല.


വിശദീകരണം- ത് തന്നെയാണ് ഞാനും പറഞ്ഞത് നമ്മളാണ് ദൈവത്തിന്റെ മന്ദിരം അല്ലാതെ പളളിയോ സഭാഹാളോ അല്ല. പള്ളിക്കകത്ത് ദൈവം ഉണ്ടെന്നു ജനത്തെ വിശ്വസിപ്പിക്കുന്നതിന്റെ തെളിവല്ലേ കോടതിവിധി വാങ്ങി ബലപ്രയോഗത്തിലൂടെ പളളിക്കകത്തു കയറി കുർബാന അർപ്പിക്കുന്നത് . ബഹുമാനപ്പെട്ട അച്ഛന് കിട്ടിയ ഈ ദർശനം എല്ലായിടത്തും അച്ഛൻ പറയണം കുഞ്ഞാടുകൾ പള്ളിയുടെ പേരിൽ വഴക്കുണ്ടാക്കില്ലല്ലോ അവരെ പറഞ്ഞു പഠിപ്പിക്കണം പള്ളികളിൽ ദൈവം വസിക്കുന്നില്ല നമ്മുടെ ഹൃദയങ്ങളിലാണ് ദൈവം വസിക്കുന്നതെന്ന്. (അപ്പൊ: 17:24 ) രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നവരുടെ നടുവിൽ ഞാനുണ്ട് എന്നാണു യേശു പറഞ്ഞത് (മത്താ18 :20)  പള്ളി ആയാലും വീടായാലും എവിടെ ആയാലും കൂടി വരുന്നത് യേശു ക്രിസ്തുവിന്റെ നാമത്തിലായിരിക്കണം അതാണ് വചന വ്യവസ്ഥ.  നാം കൂടി വരുന്നതു വേറെആരുടേയും  നാമത്തിലായിരിക്കരുത്  (അച്ഛൻ ഉൾപ്പെട്ടുനിൽക്കുന്ന സഭകൾ പരിശോധിച്ചാൽ ഓരോ പള്ളികളും പല പുണ്യവാളന്മാരുടെ നാമത്തിലായിരിക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ പള്ളികൾ കുറവായിരിക്കും ഒന്നു ചിന്തിച്ചു നോക്കുക. പള്ളിയെക്കുറിച്ചു ഞാൻ വേവലാതിപ്പെടുന്നില്ല,വിശ്വാസ സ്നാനത്തെക്കുറിച്ചു അച്ഛൻ വേവലാതിപ്പെടണം.   


സക്കറിയ അച്ഛൻ3) ഇനി വീ.മൂറോൻ..പുരോഹിതന്മാർക് മാത്രമുണ്ടാക്കാൻ പഴയനിയമ അനുശാസിച്ചിട്ടിട്ടുള്ളതാണ്.അത് ഇസ്രയേലിലേ വിജാതീയർ ഉണ്ടാക്കരുതുർന്നും, അവര്ക് നല്കേറെതെന്നുമാണ് പറഞ്ഞിട്ടുള്ളത്. പുരോഹിതൻ എന്നതിന് അഹരോന്റെ പൗരോഹിത്യം എന്ന് തന്നെ വിവക്ഷിക്കാം.അത് മനുഷ്യരുടെ ദേഹത്ത്  ഒഴിക്കരുതെന്നു പറയുന്നത് അവിശ്വാസികൾ അഥവാ വിജാതീയർ എന്നു തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്.അതുകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞതു് ക്രിസ്‌തുവിൽ വീസീസിക്കുന്നവർക് പുരോഹിതനാൽ നല്കപ്പെടാം. അഹരോൻ നൽകിയതുപോലെ.


വിശദീകരണം-  ഉത്തരത്തിൽ മാത്രം അച്ഛൻ വാക്ക്യം കോട്ടു ചെയ്യാതിരുന്നത് എന്താണ് ? അങ്ങിനെ ചെയ്‌താൽ വായിക്കുന്നവർ ഈ വാക്യങ്ങൾ വായിക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്യും അത് കാരണമാണെന്ന് വിചാരിക്കട്ടെ !. (പുറപ്പാട് 30:32,33) അത് മനുഷ്യന്റെ ദേഹത്തു ഒഴിക്കരുത് അതിന്റെ യോഗപ്രകാരം അതുപോലുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുതു അത് വിശുദ്ധമാകുന്നു അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കണം അത് പോലുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽ നിന്നും അന്യനു കൊടുക്കുന്നവനെയും അവൻെറ ജനത്തിൽ നിന്ന് ഛേദിച്ചു കളയണം.  യിസ്രായേലിലെ വിജാതീയർ അതുണ്ടാക്കരുത് എന്ന് അവിടെ പറഞ്ഞിട്ടില്ല ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മൂറോൻ നല്കാമെന്നല്ല പരിശുദ്ധാത്മാവിനെ നൽകാമെന്നാണ് കർത്താവ് പറഞ്ഞത് . പിന്നീട് വന്ന ശിഷ്യന്മാരോ അപ്പോസ്തലന്മാരോ മൂറോൻ കൂദാശ നടത്തിയതായി ഒരു വാക്യമെങ്കിലും അച്ഛനു തെളിവിനായി തരാമോ? യാക്കോബിന്റെ ലേഖനത്തിൽ (യാക്കോ 5:4) നിങ്ങളിൽ ദീനമായി കിടക്കുന്നവൻ  സഭയിലെ മൂപ്പനെ വരുത്തട്ടെ അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി പ്രാർത്ഥന നടത്തട്ടെ എന്നാൽ വിശ്വാസത്തോടു കൂടിയ പ്രാർത്ഥന ദീനക്കാരനെ  രക്ഷിക്കും (വിശ്വാസത്തോടു കൂടിയ പ്രാർത്ഥനയാണ്‌ ദീനക്കാരനെ രക്ഷിക്കുന്നത് മൂറോൻ കൊടുക്കുമ്പോഴല്ല ) കർത്താവ് അവനെ എഴുന്നേൽപ്പിക്കും ഇവിടെ മൂറോൻ പൂശി  പ്രാർത്ഥന നടത്തട്ടെ എന്നല്ല എണ്ണ പൂശി   പ്രാർത്ഥന നടത്തട്ടെ എന്നാണ് എഴുതിയിരിക്കുന്നത്.ശിഷ്യന്മാർ യെരുശലെമിൽ വച്ച് ഇതുണ്ടാക്കിയിരുന്നെങ്കിൽ  (2 തിമോ 4:20)ൽ  ത്രോഫിമോസിനെ ഞാൻ മിലാത്തോസിൽ   രോഗിയായി വിട്ടേച്ചു പോന്നു എന്ന് പൌലോസ് പറയുന്നുണ്ട് അതുകൊണ്ട് ത്രോഫിമോസിനു മൂറോൻ കൂദാശ കൊടുക്കുവാൻ പൌലോസ് പറയുമായിരുന്നില്ലേ? അങ്ങാടിയിൽ കിട്ടുന്ന പച്ചമരുന്നുകൾ എണ്ണയിലിട്ടു വാറ്റി കിട്ടുന്നതിനെ മൂറോൻ എന്ന് പേരിടുകയും കുർബാന മദ്ധ്യേ കൈയ്യിലെ തൂവാല വിറ പ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് ഇറങ്ങുകയാണെന്നു പഠിപ്പിക്കുകയും ചെയ്യുതു ശരിയാണോ പഴയ നിയമത്തിൽ ഒരു ശുശ്രൂഷയ്ക്ക് വേണ്ടി ഇതുണ്ടാക്കാൻ പറഞ്ഞ ദൈവം തന്നെ ഇത് ആവശ്യമില്ലായ്കയാൽ ഇനി ഉണ്ടാക്കരുത് എന്നും പറഞ്ഞു പിന്നെ വീണ്ടും ഇതുണ്ടാക്കാൻ പറഞ്ഞതാര്?പരിശുധാത്മാവിനെതിരെ ഒരു വാക്ക് പറഞ്ഞാൽ ക്ഷമിക്കാത്ത ദൈവം മൂറോനിലും,തൂവാലയിലും ആത്മാവ് ഉണ്ടെന്നു പഠിപ്പിക്കുന്നവരോട് എത്ര അധികം ക്ഷമിക്കാതിരിക്കും. 


ചിലസഭക്കാർമൂറോൻ ഉണ്ടാക്കുന്ന വിധം: ലിവെണ്ണയും, പത്തോളംവിവിധ സുഗന്ധ വസ്തുക്കളും ചേർത്തുണ്ടാക്കുന്നതാ ണ് കരുവാതൊലി50,കരയാബൂ, ജാതിക്ക, കുംഗുമം,ചുക്ക്, കുരുമുളക് ഇവ ഇടിച്ചു പൊടിയാക്കി ശുദ്ധമായ സൈത്തെണ്ണയിൽ കലർത്തി ഒരു വലിയ സ്ഫടിക ഭരണിയിൽ ഒഴിക്കുക ചെമ്പു പാത്രത്തിൽ വെള്ളം നിറച്ച് നല്ലവണ്ണം വെള്ളം വെട്ടി തിളക്കുന്നവരേയും തീ കത്തിക്കുക ചെമ്പ് പാത്രത്തിന്റെ നടുവിൽ വേണം സ്ഫടിക പാത്രം വയ്ക്കുവാൻ തണുത്ത ശേഷം പകർത്തിയെടുക്കാം.അംശ വസ്ത്രങ്ങൾ അണിഞ്ഞ 12പട്ടക്കാർ,12 പൂർണ്ണ  ശേമ്മാശന്മാർ,12 ഉപശേമ്മാശന്മാർ  12 പട്ടക്കാർ ധൂപ കുറ്റികൾ വീശണം 12 ശേമ്മാശന്മാർ മദ്ബഹ വഹിക്കണം ,12 ഉപ ശേമ്മാശന്മാർ  മെഴുകുതിരി കത്തിച്ചു പിടിക്കണം ഈ കൂദാശ നടത്തുമ്പോൾ പ്രദക്ഷിണം നടത്തണം പള്ളിയുടെ വടക്കേ വാതിൽ വഴി ഇറങ്ങി തെക്കേ വാതിൽ വഴി അകത്തു പ്രവേശിക്കണം മൂറോൻ ത്രോണോസിൽ വച്ച് പ്രാർഥനകൾ നടത്തി ആത്മാവിനെ ആവാഹിക്കുന്നു.

സക്കറിയ അച്ഛൻ4) ഓർത്തഡോൿസ് സഭയിൽ വിഗ്രഹാരാധന യില്ല..ദൈവം ഏക പരിശുദ്ധനാണ്..പരുമല തിരുമേനിയെപ്പോലുള്ളവരെ പരിശുദ്ധൻ എന്ന വിളിക്കുന്നത് അവർ ഇഹലോക ജീവിതത്തിൽ കാണിച്ചു തന്ന യഥാർത്ഥ ജീവിത വിശുദ്ധിയുടെ ആടിസ്ഥാനത്തിലാണ്..ഇനി, നാം ദൈവ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു എന്ന് വചനം പറയുമ്പോൾ അത്‌ അങ്ങനെത്തന്നെയാണ്..പാപം ചെയ്യാതിരുന്നാൽ മനുഷ്യർ വിശുദ്ധർ തന്നെയാണ്.(1pathros2:9)കാരണം നാം ദൈവസൃഷ്ടിയാണ്. ആ വിശുദ്ധിയിലേക് മനുഷ്യർ എത്താനല്ലേ നിങ്ങളും പ്രസംഗിക്കുന്നത് ?!

അതുകൊണ്ട് പരുമല തിരുമേനിയെപ്പോലെ വിശുദ്ധ ജീവിതം നയിച്ചവരെ കൂടുതൽ ബഹുമാനത്തോടെ കാണുന്നു.അവർ നിത്യതിയിൽ എത്തി എന്ന് കരുതുന്നു.അവര്ക് ക്രിസ്തുവിന്റ ഒരുക്കപ്പെട്ട ഭവനത്തിൽ വാസയോഗ്യ മുണ്ട്.അതിനാൽ അവർ നമുക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുന്നു.


മറുചോദ്യം,വിശദീകരണം- പ്രിയ അച്ഛാ ഇതാണ് നിങ്ങളുടെ കുഴപ്പം ഓർത്തഡോക്സ് സഭയിൽ വിഗ്രഹാരാധനയില്ല,ദൈവം ഏക പരിശുദ്ധനാണ്, പരുമല തിരുമേനിയും പരിശുദ്ധനാണ് (ഒന്നുകൂടി ചിന്തിച്ചിട്ടു ഈ മൂന്നു വാക്കുകൾക്കു മറുപടി എഴുതുക)  ഏ.ഡി 590  ഇൽ റോമിലെ സഭാ തലവനായ ഗ്രിഗറി "പാപ്പാ എന്ന പേര് സ്വീകരിക്കുകയും സകല സഭകളുടെയും പരമാധികാരി താനെന്നു പ്രഖ്യാപിക്കുകയും ചെയ്തു ഇതിൽ രോക്ഷം പൂണ്ട കുസ്തിന്താപുരിയിലെ സഭാതലവൻ മാർ യോഹന്നാൻ "പാത്രിയർക്കീസ് എന്ന പേര് സ്വീകരിച്ചു താൻ എല്ലാ സഭയ്ക്കും തലവനാണെന്നു അവകാശപ്പെട്ടു എന്നാൽ ക്രിസ്തു മാത്രമാണ് സകലത്തിനും തലവൻ എന്ന് മറ്റൊരു കൂട്ടർ വാദിച്ചു അങ്ങിനെ പാപ്പാ എന്ന പേര് റോമിലും പാത്രിയർക്കീസ് എന്ന പേര് കുസ്തന്തിനാപുരിയിലും നടപ്പായി വന്നു പിന്നീട് ഇവർ പുണ്യവാളന്മാരുടെയും രൂപം വച്ച് പ്രാർത്ഥിക്കുവാനും ആരാധിക്കു വാനും തുടങ്ങി ഇത് വിഗ്രഹാരാധനയാണെന്നു ജനം പറഞ്ഞപ്പോൾ അക്ഷരം അറിയാത്തവർ രൂപങ്ങളെ കണ്ടു അവരുടെ ചരിത്രം പഠിക്കുവാനാണെന്നു പറഞ്ഞു ജനത്തെ പറ്റിച്ചു . എന്നാൽ ഈ രൂപങ്ങൾ സഭകളിൽ വളരെ വേഗത്തിൽ പ്രചാരത്തിലാവുകയും അതിന്റെ പേരിൽ അത്ഭുത കഥകൾ പരക്കുകയും ചെയ്തു ഇതേ തുടർന്ന് തിരുസ്വരൂപങ്ങളുടെ വിൽപ്പനയും സഭ ആരംഭിച്ചു (കടപ്പാട്.സി.ഇ അബ്രഹാം മൽപ്പാനച്ഛന്റെ സഭാ ചരിത്രം പേജ് 96;97 ഇട്ടൂപ്പ് റൈറ്ററുടെ സഭാ ചരിത്രം പേജ് 71) പരുമല തിരുമേനി യെപ്പോലുള്ളവർ വിശുദ്ധരായിരിക്കാം എന്നാൽ അവർ പരിശുദ്ധരല്ല പരിശുദ്ധൻ ദൈവം മാത്രം വിശുദ്ധിയിൽ മഹിമയുള്ള, സ്തുതികളിൽ ഭയങ്കരനായ ദൈവം പരിശുദ്ധനാണ് സ്ലീഹന്മാർക്കോ അപ്പോസ്തലന്മാർക്കോ ദൈവം നൽകാത്ത പദവി,  ഇവർ  എങ്ങിനെ പരിശുദ്ധരായി യാക്കോബ് സ്ലീഹായെ വാൾ കൊണ്ട് കൊല്ലുകയും അതിനു ശേഷം എഴുതപ്പെട്ട ലേഖനങ്ങളിൽ ഒരിക്കൽ പോലും അദ്ദേഹം പരിശുദ്ധനെന്നോ അദ്ദേഹത്തോട് പ്രാർത്ഥിക്കണമെന്നോ പറഞ്ഞിട്ടില്ല നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരക്കേടുകൾ ചെയ്തു കൂട്ടുന്നത്. 


അച്ഛന്റെ ഉപചോദ്യംതാങ്കൾ പ്രസംഗിക്കുമ്പോൾ ആളുകൾ നിത്യജീവൻ പ്രരിപ്പിക്കണം എന്നല്ലേ ആവാഹനം ചെയുന്നത്? അപ്പോൾ വിശുദ്ധ ജീവിതം നയിച്ചാൽ അത് കിട്ടുമോ? കിട്ടുമെങ്കിൽ പരുമല തിരുമേനിയെപ്പോലുള്ള വർക് കിട്ടുമല്ലോ? ആർക്കും കിട്ടില്ലായെങ്കിൽ താങ്കൾ എന്തിനു പ്രേസങ്ങിക്കുന്നു? 
ഉപചോദ്യത്തിനുള്ള മറുപടി : യേശു പറഞ്ഞു ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ വിശുദ്ധരായിരിപ്പിൻ .വേദപുസ്തകം മനുഷ്യരെ വിശുദ്ധിയിലേക്ക് നടത്തുവാനുള്ളതാണ് അല്ലാതെ പരിശുദ്ധരാക്കുവാനുള്ളതല്ല ഞങ്ങൾ പ്രസംഗിക്കുന്നതും അതാണ് അല്ലാതെ ഇവരുടെ മരണശേഷം ഇവരുടെ പ്രവർത്തികൾ വിശകലനം ചെയ്തിട്ട് പരിശുദ്ധരായി പ്രഖ്യാപിക്കുവാൻ ഞങ്ങൾ മണ്ടന്മാരല്ല സുഹൃത്തേ.  


സക്കറിയഅച്ഛൻ5) പുരോഹിതരുടെ പാപമോചനാധികാരം.   യോഹ20:23. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുന്വോ അവ മോചിക്കപ്പെടും.. ക്രിസ്തു ശിഷ്യന്മാർക്കു നൽകിയ പരിശുദ്ധാല്മ നൽവരം..അത് ശിഷ്യന്മാർ രഹസ്യമായി സൂക്ഷിച്ച അവരുടെ കാലത്തുള്ളവരുടെ പാപം മോചിക്കുകയും പിന്നീട് ആർക്കും പാപമോചനം കിട്ട്ടാാതാവുകയും ചെയ്തോ? അല്ല.ശിഷ്യന്മാർ അവരുടെ ശിഷ്യന്മാരായവർക് അത് നല്കിയിട്ടിലുണ്ട്.അതുകൊണ്ടാണല്ലോ സഭ വളർന്നത് അല്ല എങ്കിൽ ആദ്യ നൂറ്റാണ്ടോടെ സഭ ഇല്ലാതെ പോകുമായിരുന്നു.



വിശദീകരണം- ക്രിസ്തു ശിഷ്യന്മാർക്കു നൽകിയ പരിശുദ്ധാത്മാവ് മനുഷ്യന്റെ പാപം മോചിച്ചു കൊടുക്കുവാനല്ല.  ശിഷ്യന്മാരോട് ഏതു കാര്യം രഹസ്യമായി വയ്ക്കാനാണ് പറഞ്ഞത് ഏതെങ്കിലും വാക്യങ്ങൾ തെളിവിനായി തരാമോ?  വിവരക്കേടുകൾ എഴുതുന്നതിനു ഒരു പരിധിയുമില്ലേ സാർ .വേദപുസ്തകത്തിൽ ആദ്യമായി പുരോഹിതനോട് പാപം ഏറ്റു പറഞ്ഞത് യൂദയാണെന്നും, എന്നിട്ടു യൂദായ്ക്കു പാപമോചനം കിട്ടിയില്ലെന്നും,  യൂദായുടെ അവസാനം എന്തായിരുന്നെന്നും വായനക്കാർ ചിന്തിക്കട്ടെ എന്നിട്ടു തീരുമാനമെടുക്കുക ഇനി പുരോഹിതന്മാരുടേ അടുക്കൽ കുമ്പസാരിക്കണോ  വേണ്ടയോ എന്ന്.  പാപങ്ങൾ ക്ഷമിക്കുവാൻ കഴിവുള്ള ശ്രേഷ്ട മഹാപുരോഹിതൻ യേശുവാണ് അല്ലാതെ പാപമോചനം നൽകുവാൻ ശിഷ്യന്മാർക്കോ പുരോഹിതന്മാർക്കോ ഒരു വരവും ബൈബിൾ നൽകിയിട്ടുമില്ല. 


ചോദ്യം: പാപം ഏറ്റുപറഞ്ഞു മനസാന്തരപ്പെദുവനാണ് ആഹ്വാനം..പുരോഹിതൻ ക്രിസ്തുവിന്റെ പ്രീതിപുരുഷനാണ്.അല്ല എന്ന് നിങ്ങൾക് തോന്നുന്നുവെങ്കിൽ ഒരു മറു .നിങ്ങൾ എന്ത് ഏതു വരത്തിന്മേലാണ് ആളുകളോട് മനസാന്തരപ്പെടുുവാൻ പ്രെസംഗിക്കുന്നതു? 

ഉത്തരം- മാനസാന്തരപ്പെടുവാൻ പറയുവാൻ ഒരു വരത്തിന്റെയും ആവശ്യമില്ല പൗലോസ് ശ്ലീഹ പറയുന്നു ഞാൻ സുവിശേഷം അറിയിച്ചില്ലെങ്കിൽ അയ്യോ കഷ്ട്ടം നിർബന്ധം എന്റെ മേൽ കിടക്കുന്നു യേശുക്രിസ്തുവിന്റെ കൽപ്പന തന്നെ (മത്തായി 28:18,21) വായിക്കുക. 
   
  റിഞ്ഞ സത്യത്തിനു വേണ്ടി ഇറങ്ങി തിരിച്ചപ്പോൾ എല്ലാം പ്രതികൂലമായിരുന്നു അച്ചോ, ചുറ്റുമുള്ളവർ നിന്ദയുടെയും പരിഹാസത്തിന്റെയും മുൾക്കിരീടങ്ങൾ നൽകിയപ്പോൾ അന്നു ഞങ്ങളെ ചേർത്തുപിടിച്ചാശ്വസിപ്പിച്ചത് ഇന്നു നിങ്ങൾ പുച്ഛിക്കുന്ന പെന്തക്കോസ്തു അനുഭവമുള്ള വിശ്വാസികളും അന്നു ഞങ്ങളെ ദൈവ വചനം പഠിപ്പിച്ചത് സെമിനാരികളിൽ  സഭാചരിത്രം പഠിച്ചവരായിരുന്നില്ല ആത്മനിറവിൽ വേദപുസ്തകം പഠിച്ച പാവങ്ങളായ പാസ്റ്റർമാരായിരുന്നു .ഇന്നു പലരുടെയും സ്നേഹത്തിനു മൂല്യച്യുതി വന്നിട്ടുണ്ടെങ്കിലും സുവിശേഷീകരണത്തിൽ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാൻ ഇതൊന്നും കാരണങ്ങളല്ല . സ്തോത്രം എന്ന വാക്കുച്ചരിച്ചതിന്റെ പേരിൽ മുടക്കു കൽപ്പന കിട്ടിയവർ ഈ കൂട്ടത്തിലുണ്ട് ,  സുവിശേഷ പ്രതികൾ പള്ളിസ്ഥാപനമായ മെഡിക്കൽ കോളേജിനു മുന്നിൽ വിതരണം ചെയ്ത പാസ്റ്ററുടെ കയ്യിലെ സുവിശേഷ പ്രതികൾ വാങ്ങി അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞ (സ്ഥലം കോലഞ്ചേരി മെഡിക്കൽ കോളേജിനു മുൻവശം, ട്രാക്റ്റ് കൊടുത്ത പാസ്റ്റർ എൻ.കെ അബ്രഹാം (മുളംതുരുത്തി), പുരോഹിതന്റെ പേര് എഴുതുന്നില്ല )  പുരോഹിതന്മാരേയും ഞങ്ങൾ ദൈവ സ്നേഹത്തിൽ മറക്കുകയാണ് . ഇതിലും വലിയ അപമാനങ്ങൾ ഏറ്റ മുൻ തലമുറ മുൻപേ പോയിട്ടുണ്ട്.


    ന്നു പലരും ഞങ്ങളോടു ചോദിച്ച ചോദ്യം നിൽക്കുന്നിടത്ത് നിന്നാൽ പോരെ എന്നായിരുന്നു  . പാരമ്പര്യത്തേക്കാൾ  വില കൊടുക്കേണ്ടത് സത്യത്തിനാണെന്ന ഉറച്ച ബോധ്യം ഉണ്ടായതുകൊണ്ടാണ് സ്വർഗ്ഗീയ ദർശനത്തിനു അനുസരണക്കേടു കാണിക്കാതെ, ആഴിയെ ഓർക്കാതെ ആഴമാരായാതെ ഈ മാർഗ്ഗത്തിൽ ഇറങ്ങിയത് . അബ്രഹാം കൽദയരുടെ ഊരു വിട്ടു,  പ്രവാസത്തിൽ പോയ യിസ്രായേൽ മക്കൾ ബാബേൽ വിട്ടു, രൂത്ത്  മോവാബ് വിട്ടു, യോഹന്നാൻ സ്നാപകൻ അപ്പനായ സെഖര്യാ പുരോഹിതന്റെ വസ്ത്രവും മനോഹരമായ യെരുശലേം പള്ളിയും വിട്ടു, അപ്പോസ്തലന്മാർ എല്ലാം വിട്ടു ക്രിസ്തുവിനു പിന്നിൽ അണിനിരന്നു 1653 ഇൽ കൂനൻകുരിശു സത്യത്തിനു ശേഷം സുറിയാനിക്കാർ നിന്നിടത്തു നിന്നു വിട്ടുപോന്നു . സത്യം ആരും മൂടിവയ്ക്കാൻ ശ്രമിക്കരുത് ഒരിക്കൽ സത്യം പുറത്തുവരും വിശദീകരിച്ചെഴുതുവാൻ സമയം പോര (വിസ്താര ഭയത്താൽ നിർത്തുകയല്ല അങ്ങിനെ ഒരു ഭയം എനിക്കില്ല) തെറ്റ് പറ്റിയെങ്കിൽ തിരുത്തുക അല്ലാതെ അതിനെ ന്യായീകരിക്കുകയല്ല  വേണ്ടത്.ഇട്ടൂപ്പ് റൈറ്ററുടെ സഭാചരിത്രം 130 ആം പേജു മുതൽ വായിക്കുക കുമ്പസാരം,കുരിശുമുത്തു, മരിച്ചവരോടുള്ള പ്രാർത്ഥന,മധ്യസ്ഥന്മാർ ഇവയൊക്കെ 1599 നു ശേഷമാണ് മലങ്കരയിൽ ഉണ്ടായതെന്ന വലിയ സത്യം അച്ഛൻ മനസ്സിലാക്കണം.ഒരു സഭക്കാരെയും മോശക്കാരാക്കി ചിത്രീകരിക്കുവാൻ സിനായ് വോയ്‌സ് ശ്രമിച്ചിട്ടില്ല. സഭകളിൽ നടക്കുന്ന ആചാരങ്ങൾ സഭാചരിത്രവുമായി ശരിയായേക്കാം എന്നാൽ ബൈബിളുമായി ഒരു ബന്ധവും ഇല്ലെന്നേ ഞാൻ സമർത്ഥിക്കുന്നുള്ളൂ അനേകർ തെറ്റായ വിശ്വാസങ്ങൾ വിട്ടു സത്യവിശ്വാസത്ത്തിലേയ്ക്ക് വരട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.  ബഹുമാന്യരായ റിഞ്ചു അച്ഛനും സക്കറിയാ അച്ഛനും ചോദ്യങ്ങൾ ചോദിക്കുവാനും മറുപടികൾ നൽകുവാനും നിങ്ങൾ കാണിച്ച ഉത്സാഹത്തിനു നന്ദി ആരോഗ്യപരമായ ചർച്ചകൾ വീണ്ടും ഉണ്ടാകട്ടെ വായനക്കാർ വിലയിരുത്തി സത്യത്തിന്റെ പക്ഷത്തു നിൽക്കട്ടെ എന്നാശംസിച്ചു കൊണ്ടു.
 ക്രിസ്തുവിൽ സ്നേഹപൂർവ്വം 
 സിജോ ജോയ് 
 (സിനായ് വോയ്‌സ്)

Comments

  1. പുരോഹിതൻ അച്ഛൻ അല്ല അച്ചൻ എന്നാണ് വിളിക്കപ്പെടുന്നത്! ഇതുപോലുള്ള വ്യത്യസ്തതകൾ ബൈബിൾ വ്യാഖ്യാനത്തിലും കടന്നു വരുന്നു എന്ന് അറിഞ്ഞാൽ പല തർക്കങ്ങളും ഒഴിവാക്കാൻ കഴിയും. If the Christians are true followers of Christ, the Love and sacrifice of their Master will reflect in all deeds beyond the silly difference of rituals and practices like how to dress and worship etc..etc..all are contextual and perishable in eternity !Nobody is perfect in this life is also a fact that all should understand.!

    ReplyDelete
  2. Do not overlook those rituals practiced by various episcopal churches as "silly" or minor. God provided the Word of God (The Holy Bible) as a manual as a complete reference for the true Christian living. However, over the time, human brains set up a system of worship and accepted it as truth which is altogether contrary to the Word. God said through His word that: “You shall not add to the word which I command you, nor take anything from it”Deuteronomy 4:2 ; and then says: "All Scripture is breathed out by God and profitable for teaching, for reproof, for correction, and for training in righteousness, (2 Timothy 3:16); Again, "the Spirit speaketh expressly, that in the latter times some shall depart from the faith, giving heed to seducing spirits, and doctrines of devils; (1 Timothy 4:1).
    Episcopal churches altogether altered the Word of God and preached that a person is born-again with sprinkling of water (so called "mooron") sidelining the ultimate truth that by repentance and inviting Jesus into ones life brings a person to salvation or born-again life rather through a ritual created by a bunch of human beings. God detest such human system to get to heaven!

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി