മനു മേനോന്റെ സ്ഥാനാരോഹണവും ഷാജി പാലിയോടിന്റെ ന്യായീകരണവും

പെന്തക്കോസ്തു വേദികളിൽ പ്രസംഗിച്ചിരുന്ന വ്യക്തി യും  പാസ്റ്റർ എം.എ വർഗ്ഗീ സിന്റെ അരുമ ശിഷ്യനു മായ  ബ്രദർ  മനു മേനോൻ ക്രിസ്ത്യൻ എപ്പിസ്‌കോപ്പ ൽ ഫെല്ലോഷിപ്പ് ഇന്റർനാ ഷണൽ  (സെഫി ഡയോസി സിലെ) ബിഷപ്പായതാണ് സോഷ്യൽ മീഡിയയിലെ  ഇപ്പോഴത്തെ ചർച്ച. അദ്ദേഹം  ബിഷപ്പായതോ അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങളോ  സിനായ് വോയ്സിന്റെ  വിഷയമല്ല അത് അവരവർ എടുക്കുന്ന തീരുമാനമാണ് യൂദായ്ക്കു പോലും അതിനു അവസരം ഉണ്ടായിരുന്നു.എന്നാൽ ബ്ര.ഷാജു പാലിയോട്  എന്ന സഹോദരൻ ബ്ര.മനു മേനോനെ ന്യായീകരിച്ചും ഐ.പി.സി,ചർച് ഓഫ് ഗോഡ്,ഷാരോൺ,ഏ.ജി തുടങ്ങിയ പെന്തക്കോസ്തു സഭകളെ വിമര്ശിച്ചുകൊണ്ടുമുള്ള വീഡിയോയ്ക്കുള്ള  മറുപടിയാണിത്.  പെന്ത ക്കൊസ്തിൽ നിന്നും കുപ്പായവും,കുരിശും ധരിച്ചു സിഫി ഡയോസിൽ ബിഷപ്പാകുവാൻ പോയ മനു മേനോനെ ദൈവവചനാടിസ്ഥാനത്തിൽ  പെന്തക്കോസ്തുകാർ വിമർശിച്ചതാണ് ബ്ര.ഷാജിയെ പ്രകോപിപ്പിക്കുവാൻ കാരണം.ഡയോസിൽ ചേരുന്നതിനു മുൻപ് മനുമേനോനു പെന്തക്കോസ്തുകാർ ചെയ്ത ഉപകാരങ്ങൾ എന്തൊക്കെ ആയിരുന്നെന്നു ഷാജി ബ്രദർ അദ്ദേഹത്തോടു ചോദിക്കുക എന്നിട്ടു വേണം പെന്തക്കോസ്തുകാരെ വിമർശിക്കുവാൻ.

    ണിക്കർ കുടുംബത്തിൽ നിന്നു വന്നു സാക്ഷ്യം പറഞ്ഞു തുടങ്ങിയ വ്യക്തി  പാസ്റ്റർ എം.എ വർഗ്ഗീസിന്റെ കൂടാരത്തിൽ ചേക്കേറിയതിനാൽ വിശുദ്ധ ശർദി,വിശുദ്ധ കുര,ഊതി വീഴ്ത്തൽ  ...etc (ഇദ്ദേഹത്തിന്റെ മീറ്റിങ്ങിൽ വരുന്നവർക്ക് കവറുകൾ വിതരണം ചെയ്യുമായിരുന്നു ശർദിച്ചാൽ ഉപകരിക്കാൻ വേണ്ടി) രോഗശാന്തിക്കുവേണ്ടി വെള്ളകുപ്പി കച്ചവടവും,ദുരുപദേശം പ്രസംഗിച്ചു തുടങ്ങിയതുകൊണ്ടു പെന്തക്കോസ്തു വേദികൾ കുറഞ്ഞതിനാൽ അദ്ദേഹം സിഫിയിലേയ്ക്ക് പോയി എന്നല്ലാതെ അതിൽ പുതുമയൊന്നും കാണുന്നില്ല.ബ്ര.ഷാജി ബിഷപ്പിന്റെ കുപ്പായത്തെക്കുറിച്ചു ന്യായീകരിച്ചപ്പോൾ കുരിശുമാലയുടെ വിശദീകരണം താങ്കൾ നൽകാഞ്ഞത് എന്തെ? വസ്ത്രത്തിനു ഡയോസിൽ വില കല്പിക്കുന്നില്ലെന്നു ഷാജി പറയുന്നു അങ്ങിനെയെങ്കിൽ മനു മേനോൻ അത് ധരിക്കേണ്ട ആവശ്യമില്ലല്ലോ? നിങ്ങൾ അദ്ദേഹത്തെ നിർബന്ധിക്കുന്നതും എന്തിനാണ്?.

    പെന്തക്കോസ്തുകാരെ കുറിച്ച് പറയുമ്പോൾ പുച്ഛഭാവത്തിന്റെ പാരമ്യത്തിൽ നിന്നുകൊണ്ടാണ് താങ്കൾ സംസാരിക്കുന്നതു.ഐ.പി.സി,എ.ജി,ചർച് ഓഫ് ഗോഡ്,ഷാരോൺ തുടങ്ങിയവരെ ഒഴിവാക്കി സ്വതന്ത്ര സഭകളെ ഒന്നിപ്പിക്കുവാൻ താങ്കൾ ശ്രമിക്കുന്നതു എന്ന് പറഞ്ഞു? അതിനു താങ്കൾ ഇങ്ങോട്ടു വന്നാൽ പോരെ ?കുപ്പായം ഇടീച്ചു അങ്ങോട്ട് കൊണ്ട് പോകണോ? സ്വതന്ത്ര സഭകളെ ഒന്നിപ്പിച്ചു വലിയ  ഒരു പ്രസ്ഥാനം ഉണ്ടാക്കി അതിന്റെ അധ്യക്ഷന്മാരാകുക എന്ന ചിന്തയാണ് ഇതിന്റെ പിന്നിലെന്ന് ആർക്കും മനസ്സിലാകും. പീഡയുടെയും കുപ്പായം ഇട്ടാൽ ചൊറിയില്ല എന്ന കണ്ടു പിടുത്തത്തിന്റെയും പേരിൽ സ്വതന്ത്ര സഭകളെ എളുപ്പത്തിൽ ചേർക്കാം എന്ന തന്ത്രം അൽപ്പം കടന്നു പോയി എന്നു പറയാതെ വയ്യ .അധികാരവും പണവും പ്രശസ്തിയും ആർക്കും കീഴടങ്ങാൻ മനസ്സുമില്ലാത്തതല്ലേ നിങ്ങളെ പോലുള്ളവർ ഇങ്ങിനെയുള്ള കൗശലം ഉപയോഗിക്കുന്ന തിന്റെ യഥാർത്ഥ കാരണം. പാസ്റ്റര്മാരുടെ ശബ്ദം മിമിക്രിയിലൂടെ  അനുകരിച്ചു പാസ്റ്റർമാർ ദശാംശം മേടിക്കുന്നവരും, ബിസിനസ്സു കാരുമാണെന്നു വരുത്തി തീർക്കുവാനും ശ്രമം നടത്തിയതും കണ്ടു കഷ്ട്ടം എന്നല്ലാതെ എന്ത് പറയുവാൻ താങ്കൾ അങ്ങനെയുള്ളവരെ മാത്രമേ കണ്ടിട്ടുള്ളൂ  എല്ലാവരും അങ്ങിനെ ആകണം എന്നില്ല സഹോദരാ.ക്രിസ്തീയ രക്തസാക്ഷികളും, കുരിശുയുദ്ധത്തിൽ പങ്കെടുത്തവരും (കുട്ടികളുടെ കുരിശുയുദ്ധം കൂടി വ്യാഖ്യാനിക്കേണ്ടതായിരുന്നു) ഐ.പി.സി ക്കാരും, ചർച് ഓഫ് ഗോഡുകാരും ആയിരുന്നോ? എന്നും താങ്കൾ ചോദിക്കുന്നു പെന്തക്കോസ്തുകാർ അങ്ങിനെ പറഞ്ഞിട്ടില്ലല്ലോ അതുകൊണ്ടു അത് ഞങ്ങളുടെ തലയിൽ ഇടേണ്ട, സ്വയം ചോദിച്ച മണ്ടത്തരത്തിന്റെ ക്രെഡിറ്റ് അങ്ങു തന്നെ എടുത്തോളൂ.

   പെന്തക്കോസ്തിന്റെ പേരിൽ തുടങ്ങി വിദേശത്തും സ്വദേശത്തും പോയി നന്മകൾ ആവോളം അനുഭവിച്ച  ശേഷം പിന്നീട് പെന്തക്കോസ്തിനെ കുറ്റം പറഞ്ഞിറങ്ങി പോയവർ അനേകരാണ്. അങ്ങിനെ ഒത്തിരി പേര് വന്നു പോയി കാരണം  കണ്ടു പിടിക്കുവാൻ എളുപ്പമാണ് രക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ ബൈബിൾ പഠിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാതെ (ഉദ്ധിഷ്ട കാര്യത്തിനു വേണ്ടിയാകരുതു ഇതൊക്കെ ചെയ്യുന്നത്) വേദപുസ്തകവും എടുത്തു ഇറങ്ങിക്കോളും ലോകം ചുറ്റാൻ (ഇങ്ങനെയുള്ളവരെ ചുമക്കാൻ പെന്തക്കൊസ്തിൽ കുറെ വിവരം കെട്ടവരും കാണും) ഡയോസിസായി താങ്കൾ മുന്നോട്ടു പോകുക അല്ലാതെ ഒരാൾ അതിൽ ചേർന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി പെന്തകൊസ്തിനെ കുറ്റം പറയരുത്. യാക്കോബായ കത്തോലിക്കാ സഭകളെ പോലെ സിഫി സഭകളെയും പെന്തക്കോസ്തുകാർ കാണുന്നു അല്ലാതെ പെന്തക്കോസ്തു സഭകളെ പോലെ സെഫിയെ കാണണം എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് സുഹൃത്തേ.പൗലോസ് ഇങ്ങിനെയുള്ളവരെ കുറിച്ച് പറയുന്നത്. (അപ്പൊ:20:29)  ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും അവരെ സൂക്ഷിച്ചുകൊള്ളണം എന്നാണു.ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ (ഫിലി:3:2)

പെന്തക്കോസ്തു ഫാസിസം എന്ന വാക്കൊക്കെ ഡയോസിലെ കുപ്പായം ഇട്ട ഷാജി സഹോദരൻ ഉപയോഗിച്ചത് യോഗ്യമല്ല എന്ന് സ്നേഹത്തോടെ ഓർപ്പിക്കട്ടെ.  പണ്ടിവിടെ വന്ന മിഷനറിമാർ, മദർ തെരേസ, മാർത്തോമക്കാർ ഇവരൊക്കെ സ്വർഗത്തിൽ പോകുമോ എന്ന ചോദ്യത്തിന്? ഇവർ അവിടെ പോകുന്നുണ്ടോ എന്ന് നോക്കലല്ല പെന്തക്കോസ്തുകാരുടെ ജോലി. 

നുമേനോന് സ്നാനാഹാരോണം ഡയോസിസ് നല്കിയതു ബൈബിളിലെ ഏതു വചനത്തിൻെറ അടിസ്ഥാനത്തിലാണ് എന്നറിഞ്ഞാൽ കൊള്ളാം.അടുത്തതലമുറയിൽ പെന്തക്കോസ്തു കാണില്ല എന്ന ബിഷപ്പ് ഷാജിയുടെ പ്രസ്താവനയ്ക്ക്?പെന്തക്കോസ്തിന്റെ പ്രാരംഭകാലം മുതൽ വിമർശകർ പറയുന്ന കാര്യമാണ് അടുത്ത തലമുറയിൽ പെന്തക്കോസ്തു കാണില്ല എന്ന്. നാല് തലമുറ കഴിയുന്നു ഇപ്പോഴും പെന്തക്കോ സ്‌തുണ്ട് സ്നേഹിതാ.താങ്കൾ അതോർത്തു വിഷമിക്കണ്ട ദൈവം തുടങ്ങിയതാണെന്നു ഉത്തമ ബോധ്യം പെന്തക്കോസ്തിനുണ്ട് അത് ദൈവം നോക്കിക്കൊള്ളും.എല്ലാകാലഘട്ടത്തിലും ദൈവം തന്റെ പ്രമാണത്തിനു വേണ്ടി നിൽക്കുന്ന കുറേപ്പേരെ എഴുന്നേൽപ്പിക്കാറുണ്ട് പെന്തക്കോസ്തിനു മൂല്യച്യുതി ഉണ്ടെന്നു അംഗീകരിക്കുമ്പോൾ തന്നെ നിങ്ങളെപ്പോലുള്ളവർ ചെയ്യുന്ന ഈ വേഷം മാറൽ ചടങ്ങിനെ വിമർശിക്കുവാൻ കുറച്ചു മാധ്യമങ്ങളെയും എഴുത്തുകാരെയും ദൈവം ഒരുക്കിയിട്ടുണ്ടെന്നും ഓർക്കുക.പെന്തക്കോസ്തുകാർ മനുമേനോനെ ശുശ്രൂഷയ്ക്ക് വിദേശത്തു വിളിച്ചില്ലേലും കുഴപ്പമില്ല ദൈവം അദ്ദേഹത്തിനു വേറെ വഴികൾ തുറക്കും എന്നു താങ്കൾ പറയുന്നു. മനു മേനോൻ നോർത്തിന്ത്യൻ യാത്രയ്ക്കു വേണ്ടി പോലും പലരുടെയും പിറകെ ഓടിനടന്ന കഥ താങ്കൾക്കറിയില്ല. 

   താങ്കളുടെമറ്റൊരു കമന്റാണ് കൂടുതൽ വിശുദ്ധി പ്രസംഗിക്കുന്നവർക്കു എന്തോ കുഴപ്പം ഉണ്ടെന്നു? വേദപുസ്തകത്തിൽ ഉടനീളം വിശുദ്ധിയും വേർപാടും എന്ന വിഷയം നിറഞ്ഞു നിൽക്കുന്നു (1 പത്രോ:1:16)  ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരാകണം എന്നാണു കർത്താവു പഠിപ്പിച്ചത്./. സെഫി ഡയോസിസിനു വിശുദ്ധി എന്നൊക്കെ പറയുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ആദ്യം നമുക്ക് വിശുദ്ധിവേണം അതു ജീവിതത്തിൽ പാലിക്കണം, പ്രസംഗിക്കണം അതിനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതു അല്ലാതെ അത്താഴത്തിൽ പ്രധാന സ്ഥാനവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും  ബിഷപ്പ് എന്ന വിളിയും കേൾക്കാനുള്ള പൂതികൊണ്ടു ബാബിലോണ്യ മേലങ്കി കൊതിച്ചു ലോകത്തിലേയ്ക്ക് ഇറങ്ങിപ്പോയവരെപോലെ ആകരുത്. അഖാനും,ഗേഹസിയും ബിലെയാമും,നമുക്കു മുന്നിലുണ്ടെന്നു മറന്നു പോകരുതു. കാനം അച്ഛൻ,പുതുപ്പള്ളി അച്ഛൻ ഇവരെല്ലാം ലോകക്കാർ അംഗീകരിക്കുമായിരുന്ന വേഷവിധാനങ്ങൾ ഉപേക്ഷിച്ചു ഇറങ്ങിത്തിരിച്ചത് ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടാണ്.

 ബൈബിൾ പറയുന്നത് ലോകം അവർക്കു യോഗ്യമായിരുന്നില്ല (എബ്രാ:11:38) എന്നാണു. ഇപ്പോൾ ലോകം അംഗീകരിക്കുവാൻ വേണ്ടി ഉപേക്ഷിച്ചുകളഞ്ഞ ചപ്പുചവറുകൾ ഓരോന്നായി എടുത്തു തുടങ്ങുകയാണ്. ലോത്ത് സോദോം വരെ കൂടാരം നീക്കി നീക്കി (ഉൽപ്പത്തി:12:12) അടിച്ചു എന്നു വായിക്കുന്ന ഗതിയാകും സെഫിയ്ക്കും.ഇപ്പോൾ കുരിശും, ളോഹയുമായി നാളെ ധൂപക്കുറ്റിയാകും...പിന്നെ രൂപക്കൂടുണ്ടാക്കും അങ്ങിനെ അവസാനം സോദോമിൽ ചെന്നെത്തും അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.നിങ്ങൾക്ക് മാത്രമല്ലേ കുപ്പായം ഉള്ളൂ അപ്പോൾ പീഡനം വരുമ്പോൾ വിശ്വാസികൾ എന്തു ചെയ്യും.(അവിടെയും വീണ്ടും വിശ്വാസികൾ പറ്റിക്കപ്പെടുന്നു) ഹിന്ദുത്വവാദിയായ വിനായക് ദാമോദർ സവർക്കർ ആൻഡമാൻ ജയിലിൽ നിന്നു പുറത്തുകടക്കാൻ ബ്രിട്ടീഷ്കാർക്കു 6 പ്രാവശ്യം മാപ്പെഴുതിക്കൊടുത്തു. നാണമില്ലാത്ത ഒരു സംഘി പുത്രൻ അതിനെ വ്യാക്ക്യാനിച്ചതു പുറത്തുവന്ന സവർക്കർ വീണ്ടും ഇന്ത്യക്കു വേണ്ടി പൊരുതുകയായിരുന്നു എന്നാണു. മാപ്പെഴുതുക പുറത്തു വരിക.അതുപോലെ പീഡ വരുമ്പോൾ കുപ്പായം ഇടുക പീഡ ഇല്ലാതിരിക്കുമ്പോൾ അത് ധരിക്കാതിരിക്കുക അതാണു സെഫിയുടെ പോളിസി.ഇടയ്ക്കു ഷാജി പറഞ്ഞു കൊണ്ടിരിക്കും ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു എന്ന്,എന്നിട്ടു പെന്തക്കോസ്തുകാരെ പുച്ഛിക്കും പ്രവർത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു (യാക്കോ:2:26) ഗുർമീത് സിംഗിന്റെ ആശ്രമക്കാരെയും,വരുവാൻ പോകുന്ന ക്രൂര ഭരണത്തെയും ഭയന്ന് കുപ്പായം ഇട്ട നിങ്ങളെപ്പോലുള്ള ഭീരുക്കളെയല്ല കർത്താവിനാവശ്യം ലഭിച്ച കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്നവരെയാണ് ദൈവത്തിനാവശ്യം.
NB:എല്ലാ വീഡിയോയ്ക്കും മറുപടി നൽകുന്ന ഷാജി ബ്രദർ കുരിശുമാലയെക്കുറിച്ചു വിശദീകരിക്കും എന്നു വിചാരിക്കുന്നു.
കഴിയുമെങ്കിൽ ഷെയർ ചെയ്യുക SINAI VOICE LIKE PAGE   

Comments

  1. Ennay karthavay, karthavay enne vilikkunnavar alla entay sashiyanmar ,

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി