പുരോഹിതന്റെ ധൂപക്കുറ്റി ചിന്തകളും,ബൈബിളിലെ വ്യാഖ്യാനവും

റിഞ്ചു അച്ഛൻ ധൂപക്കുറ്റിയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസംഗിക്കുന്നത് കേൾക്കുവാൻ  ഇടയായി.ധൂപക്കുറ്റിയെക്കുറിച്ചുള്ള അച്ഛന്റെ വ്യാഖ്യാനം ഇങ്ങിനെ യാണ്‌. ധൂപക്കുറ്റി പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു. ധൂപക്കുറ്റിയുടെ മേൽത്തട്ട് സ്വർഗ്ഗത്തെയും, താഴെ തട്ട് കന്യകാമറിയത്തിന്റെ ഉദരത്തെയും,അതിലെ കരി മനുഷ്യന്റെ പാപാവസ്ഥയെയും, അഗ്നി പകർന്നു കൊടുക്കുന്നത് പരിശുദ്ധാത്മാവിനെയും,ധൂപക്കുറ്റിയുടെ നാലു ചങ്ങലകൾ ഭൂമിയുടെ നാല് ദിക്കിനെയും,ഒരു ചങ്ങല  ദൈവത്തെയും,രണ്ടും മൂന്നും യേശുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും, നാലാമത്തേത് പരിശുദ്ധാത്മാവിനെയും,12  മണികൾ ശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. നാദാബും,അബീഹൂവും പഴയ നിയമത്തിൽ ധൂപകലശം എടുത്തിട്ടുണ്ട്.ധൂപം വീശുന്നത് 3 കാര്യങ്ങൾക്കു വണ്ടിയാണ്? 1)ജനത്തെ ശുദ്ധീകരിക്കുവാൻ 2)ജനത്തെ അനുഗ്രഹി ക്കുവാണ്? 3)ഞാനൊരു ക്രിസ്ത്യാനിയാണ് തുടർന്ന് നടക്കുന്ന ശുശ്രൂഷയിൽ പങ്കെടുക്കുവാൻ എനിക്കു പ്രാഗൽഭ്യം ഉണ്ട് എന്ന് സാക്ഷി പറയുവാൻ വേണ്ടിയാണ്. കറുത്തകുപ്പായം ധരിച്ചല്ലാതെ ധൂപക്കുറ്റി വീശാൻ പാടില്ല കാരണം ധൂപക്കുറ്റി വീശുന്നവർ മാലാഖമാർക്കു തുല്യമാണ്. തുടങ്ങിയ വിചിത്രമായ വ്യാഖ്യാനങ്ങളാണ് അച്ഛൻ നിരത്തുന്നത്.! ഏതു മാലാഖയ്ക്കാണ് കറുത്ത കുപ്പായം ഉള്ളത്? ധൂപക്കുറ്റി പ്രപഞ്ചത്തെ സൂചിപ്പിക്കുന്നെങ്കിൽ ധൂപം വീശുന്നവർ പ്രപഞ്ചത്തെ കൈകളിൽ ഇട്ടു കറക്കുകയാണോ?അഗ്നി പരിശുദ്ധാത്മാവാണെങ്കിൽ അവസാനം വരുന്ന ചാരം എന്തിനോട് ഉപമിക്കണം.ഈ വ്യാഖ്യാനങ്ങളൊക്കെ ബൈബിളിലെ ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അച്ഛൻ ഒന്ന് വിശദീകരിക്കാമോ?

   വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വിശ്വാസികളെ പഠിപ്പിച്ചു പറ്റിക്കുന്നതിൽ ഒരു മടിയുമില്ലാത്ത പുരോഹിതവൃന്ദത്തെ ഓർത്തു  ലജ്ജിക്കുന്നു. ധൂപകലശത്തെക്കുറിച്ചു (ധൂപക്കുറ്റിയല്ല) പഴയനിയമത്തിൽ ധാരാളം വാക്യങ്ങൾ കാണുവാൻ സാധിക്കും പുരോഹിതന്മാർ ആലയത്തിൽ ധൂപം കാട്ടേണ്ടത് ആവശ്യമായിരുന്നു.നാല് ആലയങ്ങളെ ക്കുറിച്ചു ബൈബിളിൽ പറയുന്നുണ്ട് 1)സമാഗമനകൂടാരം ശീലോവിൽ ഉണ്ടായിരുന്ന ഈ ആലയം മരുഭൂമിയിൽ വച്ച് പണിതു ശലോമോന്റെ കാലം വരെ ഉണ്ടായിരുന്നു.2)ശലോമോന്റെ ദേവാലയം പിന്നീട് നെബുഖനെസ്സർ നശിപ്പിച്ചു,3) സെരുബാബേലിന്റെ ദേവാലയം 4) പിന്നീട് പണിത ദേവാലയമായിരുന്നു ഹെരോദാവിന്റെ ആലയം (42 വർഷങ്ങൾ കൊണ്ട് ഹോരോദാവ് പുതുക്കി പണിത ആലയമായിരുന്നു യേശുക്രിസ്തുവിന്റെ കാലത്തെ ദൈവാലയം).ഈ മനോഹരമായ ആലയത്തെ നോക്കി ഈ ആലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചു പോകും എന്നാണു യേശു പറഞ്ഞത്.തീത്തോസ് കൈസർ ഈ ആലയം നശിപ്പിക്കുവാൻ തയ്യാറായി ല്ലെങ്കിലും ഒരു പടയാളി തീപ്പന്തം ആലയത്തിലേയ്ക്ക് വലിച്ചെറിയുകയും അഗ്നിയാൽ ദേവാലയം കത്തി നശിക്കുകയും ചെയ്തു. ആലയത്തിന്റെ തൂണുകളിൽ ഉരുകിയിറങ്ങിയ സ്വർണ്ണം എടുക്കാൻ ആനകളെ കൊണ്ട് ആലയത്തിന്റെ അടിസ്ഥാനം വരെ ഇളക്കി എന്ന് ചരിത്രം പറയുന്നു. (മത്താ 24:2)ബൈബിൾ പ്രവചനം അതുപോലെ നിവൃത്തിയായി. എന്നാൽ പുതിയ നിയമത്തിൽ ആക്ഷരീകമായ ദൈവാലയം ഇല്ല എന്ന് ബൈബിൾ പറയുന്നു. കാരണം ഒരു സമയം ഒരു ആലയം അവിടെ ദൈവം വസിക്കും എന്നാണു ബൈബിൾ നൽകുന്ന ചിന്ത.(1:കോരി3:16) നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവാത്മാവ് നിങ്ങളുടെ ഉള്ളിൽ ഇരിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ.പൗലോസ് അപ്പോസ്തലൻ പറയുന്നത് (പ്രവർത്തി 17:24) ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ കെട്ടിടങ്ങളിൽ വാസം ചെയ്യുന്നില്ല.താൻ ഏവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കു ന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷ കൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.ദൈവം ആലയങ്ങളിൽ വസിക്കുന്നില്ലെ ന്നിരിക്കെ അംബരചുംബികളായ പള്ളികൾ കെട്ടി ദൈവം അവിടുണ്ടെന്നു പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്നതിന്റെ ചേതോവികാരം അറിഞ്ഞാൽ കൊള്ളാം?

           പുതിയനിയമത്തിൽ കർത്താവോ,ശിഷ്യന്മാരോ ധൂപം വീശണമെന്നു കല്പിച്ചിട്ടില്ല ആദിമ സഭയോ,ലേഖനങ്ങളിലോ ഇതു ചെയ്യണം എന്ന് പറഞ്ഞിട്ടില്ല.പുതിയ നിയമത്തിൽ സക്കറിയ പുരോഹിതൻ ധൂപം കാട്ടുന്നത് (ലൂക്കോ 1:8)-ൽ വായിക്കുന്നു.ഇതു അച്ഛൻ പറയുന്നതുപോലുള്ള ധൂപക്കുറ്റിയല്ല.യേശുക്രിസ്തുവിന്റെ ജനനത്തിങ്കൽ വിധ്വാൻമാർ പൊന്ന്, മൂര്,കുന്തിരിക്കം കാഴ്ചവയ്ക്കുന്നത് (മത്താ2:10)-ൽ കാണുന്നു.അവിടെ കുന്തിരിക്കം ഉപയോഗിച്ച് ധൂപം കാട്ടുവാനായിരുന്നില്ല.സഭയുടെ പഠിപ്പിക്കലുകൾക്കു (ഏതു സഭയുടെയായാലും)  ഒരു മനുഷ്യനെ നിത്യതയിൽ എത്തിക്കുവാൻ സാധ്യമല്ല എന്ന നഗ്ന സത്യം ഏവരും മനസ്സിലാക്കുക. ഈ വ്യാഖ്യാനങ്ങളെല്ലാം സഭയുടെ ഉപദേശമാണെങ്കിൽ ഒരു വിഷയവുമില്ല അല്ലാതെ ഇതെല്ലാം ബൈബിളിൽ ഉണ്ടെന്നു പ്രസംഗിച്ചാൽ അത് കേൾക്കുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ട ഉത്തരവാദി ത്വവും ബഹുമാനപ്പെട്ട അച്ഛനുണ്ടെന്നു മറക്കരുത്. പള്ളികളിൽ വിവരവും ചിന്താശേഷിയുള്ളവരും സദയം തിരുവചന സത്യങ്ങൾ മനസ്സിലാക്കുക. ഒരു സഭയ്ക്കും മനുഷ്യനു സ്വർഗ്ഗ പ്രവേശനം നൽകുവാൻ സാധ്യമല്ല.കാരണം ഒരു പാസ്റ്ററോ,പുരോഹിതനോ മനുഷ്യന്റെ പാപപരിഹാരത്തിനു വേണ്ടി മരിച്ചില്ല. യേശുക്രിസ്തു മാത്രം മനുഷ്യന്റെ വീണ്ടെടുപ്പിനു വേണ്ടി കാൽവരിയിൽ യാഗമായി.അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവനുണ്ട്.മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.(പ്രവർത്തി 4:12)   

    കുർബ്ബാന മദ്ധ്യേ പീഠത്തിലിരിക്കുന്ന സത്യവേദപുസ്തകത്തിന്റെ രണ്ടു വശത്തും മെഴുകുതിരിയും കത്തിച്ചു വച്ചു ചൊല്ലുന്നതിങ്ങനെയല്ലേ? നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും കൂടി നമ്മുടെ കർത്താവായ യേശുവിന്റെ ജീവനുള്ള വചനത്തിനു ചെവികൊടുക്കണം എന്നൊക്കെ ചൊല്ലി വിടാറുണ്ടെങ്കിലും ദൈവവചനം അനുസരിക്കാത്തതല്ലേ എല്ലാത്തിന്റെയും കുഴപ്പം.അനുദിനം വ്യർത്ഥ പാരമ്പര്യങ്ങളെ ഉപേക്ഷിച്ചു രക്ഷിക്കപ്പെട്ടു വരുന്നവരെ നോക്കിയാൽ മനസ്സിലാകും സുവിശേഷത്തിന്റെ ശക്തി (7.1.2017) ലെ കേരളശബ്ദം എന്ന രാഷ്ട്രീയ മാസികയുടെ 16 ആം പേജിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. 2006 -ൽ എറണാകുളം ജില്ലയിൽ നിന്ന് മാത്രം 185000 പേര് വിശ്വാസ സ്നാനം സ്വീകരിച്ചു പെന്തക്കോസ്തു സഭകളിൽ ചേർന്നിരിക്കുന്നു.ഇത്രയും വർഷമായിട്ടും ബെത്ലഹേമിൽ യേശു ജനിച്ച വിവരം കൊട്ടിപ്പാടി പോകുന്നു എന്നല്ലാതെ ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ തന്റെ വലിയ മഹത്വത്തോടെ യേശു വരാറായി എന്ന വിവരം അറിയിക്കുകയല്ലേ വേണ്ടത്. നിങ്ങളുടെ കുർബ്ബാന ക്രമങ്ങളിൽ തന്നെ എത്ര പ്രാവശ്യം കർത്താവിന്റെ മടങ്ങി വരവിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. എത്ര വിശ്വാസികൾക്കറിയാം കർത്താവായ യേശുക്രിസ്തു മടങ്ങി വരാറായി എന്നുള്ള സത്യം? അത് പ്രസംഗിക്കുന്നുണ്ടോ? പഠിപ്പിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല അങ്ങിനെ പഠിപ്പിക്കുന്നവരെ പുച്ഛിച്ചും പരിഹസിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവരല്ലേ നിങ്ങൾ?

    നേകം പിഞ്ചുകുഞ്ഞുങ്ങളെ തളിപ്പു സ്നാനം നടത്തുകയും പാപമോചന ത്തിന് മാമോദീസ മാത്രമേയുള്ളൂ എന്ന് പഠിപ്പിക്കുകയും ചെയ്ത കാനം അച്ഛൻ,പുതുപ്പള്ളി അച്ഛൻ,മാഴ്‌സലിൻ മോറിസ്,സാജു അച്ഛൻ, കുന്നുമേലച്ചൻ,പനയ്ക്കലച്ചൻ,ജോൺ പാറപ്പുഴ, ടി വി തോമസ്, സേനാപതി അച്ഛൻ, ബഹനാനച്ചൻ, വയോധികനായ ജോസഫ് അച്ഛനും തന്റെ മകനും അങ്ങിനെ എത്രയെത്ര പുരോഹിതന്മാർ തിരുവചന സത്യം മനസ്സിലാക്കി പൗരോഹിത്യ കുപ്പായാവും,അതിന്റെ വ്യർത്ഥകൂദാശകളും വിട്ടു ക്രിസ്തു വിന്റെ നിന്ദ വലിയ ധനമെന്നെണ്ണി വിശ്വാസ സ്നാനം സ്വീകരിച്ചു.കുക്കു സായിപ്പിലൂടെയും കെ. ഇ അബ്രഹാം സാറിലൂടെയും ദൈവപ്രവർത്തി കണ്ട വലിയൊരു കൂട്ടം ജനം വിശ്വാസത്തിലേക്ക് വന്ന കാര്യം അച്ഛൻ ചിന്തിച്ചോ?സകല പ്രതാപത്തോടുകൂടെ ഇവർക്കെല്ലാം ജീവിക്കാമായിരുന്നു എന്നാൽ എല്ലാം ഉപേക്ഷിച്ചത് ക്രിസ്തുവിനു വേണ്ടിയായിരുന്നില്ലേ. 

           പെന്തക്കോസ്തുകാർക്കു സാമ്പത്തീക നന്മയുണ്ടായാൽ വിദേശപണം കിട്ടിയിട്ടാണെന്നും സാമ്പത്തീക ബുദ്ധിമുട്ടുണ്ടായാൽ പള്ളിയെയും പട്ടക്കാരെയും വിട്ടതുകൊണ്ടാണെന്നും പറയും.ഒളിഞ്ഞും തെളിഞ്ഞും അച്ഛൻ പെന്തക്കോസ്തുകാർക്കെതിരെ തന്നെയാണ് പ്രസംഗിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ടു പറയട്ടെ പെന്തക്കോസ്തുകാരുടെ വീട്ടിൽ അന്നത്തിനു മുട്ടുണ്ടായാലും എല്ലാവരുടെയും കയ്യിൽ ഒരു ബൈബിൾ എങ്കിലും കാണും ഇതര ക്രയ്സ്തവരുടെ ഒരു കുടുംബത്തിൽ ഒരു ബൈബിൾ എങ്കിലും കണ്ടുപിടിക്കുവാൻ സാധിക്കുമോ?പെരുന്നാളുകൾക്കു കിട്ടുന്ന വിലകുറഞ്ഞ നമസ്ക്കാര     പുസ്തകങ്ങൾ  വാങ്ങി വായിച്ചു സായൂജ്യമടയാതെ ജീവന്റെ വചനമായ ബൈബിൾ വായിക്കൂ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത അടുത്തിരിക്കുന്നു നമുക്കൊരുങ്ങാം നാം ഏവരും നിത്യതയിൽ കണ്ടുമുട്ടാൻ ഇടവരട്ടെ എന്ന ആശംസയോടെ.
ബഹുമാനപ്പെട്ട അച്ഛനെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു എന്നാൽ അച്ഛന്റെ ആശയങ്ങളെ വചനാടിസ്ഥാനത്തിൽ അംഗീകരിക്കുവാൻ സാധ്യമല്ലാത്തതാണ് ഈ മറുപടിക്കു കാരണം.
കഴിയുമെങ്കിൽ ഷെയർ ചെയ്യുക...


Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി