അവിശ്വാസ വീരന്മാർ കല്ലറയിൽ

ങ്ങിനെ റെയ്‌സൺ തോമസ്സും,ഫിന്നി സ്റ്റീഫനും തങ്ങളിൽ ഭരമേല്പിക്കപ്പെട്ട വിവരക്കേടിന്റെ ശുശ്രൂഷയുമായി ആസ്ട്രേലിയൻ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റൈൻസിന്റെ ശവക്കല്ലറക്കലെത്തി  പ്രാർത്ഥിച്ചു.കാതറിൻ കൂൾമാന്റെ കല്ലറയ്ക്കു മുന്നിൽ പ്രാർത്ഥിച്ചപ്പോഴാണ് ബെന്നിഹിന്നിനു അഭിഷേകം ലഭിച്ചത് എന്നു തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അങ്ങിനെ വല്ല അഭിഷേകം കിട്ടിയാലോ എന്ന ചിന്തയും ഇവർക്കുണ്ടാകാം. ഫിന്നി സ്റ്റീഫൻ ഇംഗ്ളീഷിൽ എഴുതിയ പ്രാർത്ഥന വായിച്ചു സായൂജ്യമടഞ്ഞു കൊണ്ടിരുന്നപ്പോൾ കിട്ടിയ സമയം റെയ്‌സണും  തക്കത്തിൽ ഉപയോഗിച്ചു.  ഒരു ഉണർവ്വ് വരുന്നു, ഒരു കാറ്റു വരുന്നു,തലമുറകളിൽ മേൽ അഭിഷേകത്തിന്റെ ശക്തി വ്യാപാരിക്കുന്നു ഇന്ത്യയെ പിടിച്ചടക്കാൻ പോകുന്നു ,(കടിച്ചു തിന്നാൻ പോകുന്നു) തുടങ്ങിയ തന്റെ സ്ഥിരം പല്ലവി ആവർത്തനവിരസതയില്ലാതെ ചൊല്ലിത്തീർത്തു. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി ഗ്ലാഡിസിന്റെ (ഗ്രഹാമിന്റെ ഭാര്യ) കാലുപിടിച്ചു ക്ഷമപറഞ്ഞുമൊക്കെയാണ് തന്റെ പ്രാർത്ഥന.ഇവരെ അനുഗമിച്ച പ്രെസിക്യൂഷൻ റിലീഫ് സംഘടനയിലെ ദൈവദാസന്മാരും ഈ വിവരക്കേടിനു ആമീൻ പറഞ്ഞു  ചടങ്ങിനു മാറ്റു കൂട്ടി. 

  ഥാർത്ഥത്തിൽ ഇവരല്ലേ അവിശ്വാസികൾ (അവിശ്വാസ വീരന്മാർ)  കാരണം നാലു ദിവസമായി കല്ലറയ്ക്കുള്ളിൽ കിടന്ന ലാസറിനെ ഉയിർത്തെഴുന്നേല്പിച്ച ക്രിസ്തുവിനെക്കുറിച്ചും, പുനരുദ്ധാന ശക്തിയെക്കുറിച്ചും വാചകക്കസർത്തു നടത്തി മറ്റുള്ളവരുടെ വിശ്വാസം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഈ അഭിഷിക്തന്മാർ എന്തെ? അവർ ഉയിർക്കാൻ പ്രാർത്ഥിക്കാതിരുന്നത്.എന്നിൽ വിശ്വസിക്കുന്നവൻ  ഞാൻ ചെയ്തതിലും വലിയവ ചെയ്യും എന്ന ബൈബിൾ വാക്ക്യം ഇവർക്കോർമ്മ വരാത്തതാണോ, അതോ മനഃപൂർവ്വം മറന്നു കളഞ്ഞതോ? മരിച്ചവർ ഉയിർക്കുന്നതാണോ അത്ഭുതം ? ആത്മീകമായി മരിച്ചവർ ദൈവവചനത്താൽ ജീവൻ പ്രാപിക്കുന്നതല്ലേ യഥാർത്ഥ അത്ഭുതം. ഈ പ്രാർത്ഥന മരിച്ചവർ കേൾക്കാൻ വേണ്ടിയായിരുന്നോ? ദൈവം കേൾക്കാനാണോ ? അതോ മറ്റുള്ളവർ കേൾക്കാനോ? ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല.പാവപ്പെട്ട മറ്റനേകം രക്തസാക്ഷികൾ ഉണ്ടായിട്ടും ഇവരുടെ കല്ലറയ്ക്കു മുന്നിൽ മാത്രം പോകാൻ കാരണം ഓസ്‌ട്രേലിയൻ മിഷനറി ആയതു കൊണ്ടു അവിടുള്ളവർ ഈ വീഡിയോ കണ്ടു ആസ്ട്രേലിയയ്ക്കു ക്ഷണിച്ചെങ്കിലോ  എന്ന അതിമോഹവും ഈ പ്രാർത്ഥനയ്ക്കു പിന്നിൽ ഉണ്ടാകും. 

     ഇങ്ങിനെയുള്ള കപടവേലക്കാരെ കുറിച്ചുള്ള അനവധി മുന്നറിയിപ്പുകൾ ദൈവവചനത്തിൽ നല്കിയിട്ടുള്ളതിനാൽ സാത്താന്റെ തന്ത്രങ്ങളിൽ ആരും കുടുങ്ങി പോകരുത്. (റോമൻസ് 1:28) ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ട ബുദ്ധിയിൽ ഏൽപ്പിച്ചു.(അപ്പൊ 20:29) ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷ ന്മാർ  നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേൽക്കും.അതുകൊണ്ടു ഉണർ ന്നിരിപ്പിൻ. (2 തെസ്സ 2:2) ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്.(2 തിമഥി 3:13) ദുഷ്ടന്മാരും മായാവികളും വഞ്ചിച്ചും വഞ്ചിക്ക പ്പെട്ടുംകൊണ്ടു മേൽക്കുമേൽ ദോഷത്തിൽ മുതിർന്നവരും. സ്വന്ത മനസ്സാക്ഷിയിൽ ചൂടുവച്ചവരായി ജനത്തെ വഞ്ചിക്കുന്ന ശുശ്രൂഷകൾ ചെയ്തു കൊണ്ടിരിക്കുന്ന ഇങ്ങനെയുള്ളവരെ തെറ്റിയൊഴിയുക. ഒരുകാലത്തു ദൈവത്താൽ ഉപയോഗിക്കപ്പെട്ട അലക്സന്ത്റിന്റെയും,ഹ്യൂമനയോസിന്റെയും വിശ്വാസക്കപ്പൽ തകർന്നു പോയതായി (1 തിമഥി 1:19) ലേഖനത്തിൽ വായിക്കുന്ന പോലെ ഇവരുടെയും വിശ്വാസക്കപ്പൽ തകർന്നു കടലിന്റെ ആഴങ്ങളിലേയ്ക്കു പോകുന്ന ദയനീയ കാഴ്ച  ഈ ശവക്കല്ലറ പ്രാർഥനയിലൂടെ മറ്റുള്ളവക്ക് കാണാൻ കഴിഞ്ഞു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. 

   ചിക്കു കുര്യാക്കോസിന്റെ മരണാനന്തര ചടങ്ങുകൾ ആഘോഷമാക്കിയവരെക്കുറിച്ചു  എന്തു പറയാനാണ്. അന്നിവർ  ചിക്കുവിന്റെ മരണം ആഘോഷമാക്കി ഇന്നിവർ കല്ലറ ആഘോഷമാക്കുന്നു. നാളെയിവർ കല്ലറ പൊളിച്ചു ആഘോഷിക്കും. തങ്ങളുടേയും, മറ്റുള്ളവരു ടേയും നാശത്തിനു കോട്ടിക്കളയാനും ഇവർ ബൈബിൾ വാക്യങ്ങൾ എടുക്കും.മൊവാബ്യരുമായുള്ള യുദ്ധസമയത്തു എലീശായുടെ കല്ലറയിൽ ഒരാളെ ഇട്ടപ്പോൾ എലീശായുടെ അസ്ഥികളെ തൊട്ടപ്പോൾ അയാൾ  ഉയിർത്തപോലെ ( 2 രാജാ;13:21) സൗകര്യം കിട്ടിയാൽ ആരെയെങ്കിലും ഇവർ കല്ലറയിൽ എടുത്തിടും ഇല്ലെങ്കിൽ ഇവരുടെ  മീറ്റിങ്ങുകളിൽ  രക്തസാക്ഷികളുടെ അസ്ഥികളെ  കൊണ്ടു വന്നു ശുശ്രൂഷ നടത്തും. അങ്ങിനെയുള്ള സമയം വിദൂരമല്ല.എനിക്കൊരു ശവം കിട്ടിയെങ്കിൽ ഉയിർപ്പിക്കാം എന്നു പറഞ്ഞ കൊട്ടാരക്കര വിരുതനും ഇവർക്കു കൂട്ടായുണ്ടല്ലോ. 
ആവേശം മൂത്തു റെയ്‌സണും ഫിന്നിയും കൂടെ കല്ലറ കുത്തിപ്പൊളിക്കാതിരുന്നതു നന്നായി. 

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി