സംവിധായകൻ അൻവർ റഷീദിന്റെ ശ്രദ്ധയ്ക്ക്

"ട്രാൻസ്" സിനിമയുടെ സംവിധായകൻ  അൻവർ റഷീദ്-  പെന്തകൊസ്തുകാർക്കു ഈ സമൂഹത്തിൽ വലി യ സ്വാധീനം ഉണ്ടെന്നു മനസ്സിലാക്കിയാണ്   താങ്കൾ നിർമ്മാതാവി ന്റെ കുപ്പായം കൂടി ധരി ച്ചതെന്നറിയാം.(താങ്കളു ടെ ഇമെയിൽ ഇതിന്റെ കോപ്പി ഞാൻ അയച്ചിട്ടുണ്ട്.) എന്നാൽ ഈ  സിനിമയിലെ  കഥയും,കഥാപാത്രങ്ങളുമാണ് പെന്തക്കോസ്തിലുള്ളത് എന്നാ ണു  താങ്കളുടെ ധാരണയെങ്കിൽ അതു തികച്ചും തെറ്റാണെന്നു പ്രാരംഭമായി ഓർപ്പിക്കട്ടെ.സിനിമയുടെ കഥാകൃത്ത് ടോം വടക്കന് പെന്തക്കോസ്തു പാസ്റ്റർമാരെക്കുറിച്ചു നല്ല അഭിപ്രായമാണുള്ളതെന്നു താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ.ഈ സിനിമയും യഥാർത്ഥ പെന്തക്കൊസ്തും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലന്നു മാത്രമല്ല സിനിമയിൽ കാണിക്കുന്ന പാസ്റ്റർ ജോഷുവ കാൾട്ടനെപോലു ള്ളവർ പെന്തക്കോസ്തു സഭകളിലില്ല.പെന്തക്കോസ്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന കുറെ ആളുകൾ ഉണ്ടാകാം അങ്ങിനെയു ള്ള തട്ടിപ്പുകാരെ സധൈര്യം സിനിമയിൽ തുറന്നു കാണിച്ചതിൽ അഭിനന്ദിക്കുന്നു.

 താങ്കൾക്കു സമയം കിട്ടുമ്പോൾ യഥാർത്ഥ പെന്തക്കോസ്തു  അനുഭവം എന്താണെന്നു മനസ്സിലാക്കുവാൻ ശ്രമിക്കുക. കഴിയുമെങ്കിൽ നിങ്ങളുടെ അടുത്തുള്ള പെന്തക്കോസ്ത് സഭകളിൽ പോയി അന്വേഷിക്കുക. അത് താങ്കളുടെ വിശ്വാസവുമായി  ബന്ധപ്പെടുത്തേണ്ട കാര്യമില്ല. പെന്തക്കോസ്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന ചില ആളുകളെ മാത്രം കണ്ടുകൊണ്ടു പെന്തക്കൊസ്തുകാരെ (അങ്ങിനെ കരുതിയിട്ടുണ്ടെങ്കിൽ) നിങ്ങളെപ്പോലുള്ള സംവിധായകർ വിലയിരുത്തരുത് എന്നപേക്ഷിക്കു ന്നു.ഒരു കച്ചവട സിനിമയ്ക്കു വേണ്ടി പെന്തക്കോസ്തു പേരുകൾ ഉപയോഗിക്കുന്നതിനെ വിമര്ശിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യ വും, ആവിഷ്‌ക്കാര  സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ടല്ലോ. എന്നാൽ നിങ്ങൾ യഥാർത്ഥ പെന്തക്കോസ്തു അനുഭവം അറിയാതെ പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ വരികൾ കുറിക്കുന്നത്.

  സുഹൃത്തേ ഒരിക്കൽ ജീവിതത്തിൽ ശാന്തിയോ,മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ ഇല്ലാതെ കർമ്മ കാണ്ഡങ്ങൾ നടത്തിയും,ഇസങ്ങളും ഇതിഹാസങ്ങളിൽ  സായൂജ്യമടഞ്ഞും, മതഗ്രന്ഥങ്ങൾ പാരായണം ചെയ്തും,ജല്പനങ്ങൾ ഉരുവിട്ടും നിരാശയുടെ നിശീഥിനിയിൽ  ഇനിയെവിടെയാണ് രക്ഷ എന്ന ചോദ്യവുമായി യാത്രചെയ്തപ്പോൾ ഞങ്ങളെ തേടിവന്നു,  നിത്യമായ രക്ഷ നൽകിയ നല്ലിടയനാണു യേശു ക്രിസ്തു.യേശുക്രിസ്തു ഞങ്ങളുടെ കർത്താവും രക്ഷകനുമാണെന്നു പറയുന്നതിൽ സന്തോഷവും,തികഞ്ഞ അഭിമാനവുമാണുള്ളത്‌.കർത്താവായ യേ ശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും (പ്രവർത്തി 16:31) 

        രു മനുഷ്യന്റെ രക്ഷയ്ക്ക് ബൈബിൾ മാത്രം മതി എന്ന് വിശ്വസിക്കുന്നവരും,യേശുക്രിസ്തുവില്‍ ലഭ്യമായിരിക്കുന്ന നിത്യ രക്ഷയെ അംഗീകരിച്ചും, വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി ജീവിക്കുവാന്‍ ആഗ്രഹിച്ച് ലോക,മത ആചാരങ്ങളില്‍നിന്നും വേര്‍പെട്ട് നിത്യതയ്ക്കുവേണ്ടി ഒരുങ്ങുകയും, ഏതു രോഗത്തെ യും സൗഖ്യമാകുവാൻ യേശുക്രിസ്തുവിനു കഴിയുമെന്നും, അതിലെല്ലാം ഉപരി മനുഷ്യന്റെ മോക്ഷപ്രാപ്തിക്കു മാനുഷീകമായ ഒരു പ്രവർത്തിയും ഇല്ലാതെ,യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഈ രക്ഷ സാധ്യമാക്കുവാൻ  കഴിയുമെന്നു വിശ്വസിക്കുകയും അങ്ങിനെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് പെന്തക്കോസ്തുകാർ. നാമധേയ ക്രിസ്ത്യാനികൾ ബൈബിളിനേക്കാൾ കൂടുതൽ  അവരുടെ സഭയുടെ നമസ്കാരപുസ്തകങ്ങളിലും,വിഗ്രഹാരാധനക ളിലും,പാരമ്പര്യങ്ങളിലുമാണ് വിശ്വസിക്കുന്നത്.ക്രിസ്തു മതത്തെകു റിച്ചല്ല ക്രിസ്തുവിന്റെ മാർഗ്ഗത്തെക്കുറിച്ചാണ് ബൈബിളിൽ പറയുന്നത്.

         തങ്ങൾ എല്ലാം തന്നെ മനുഷ്യർ പാപികളാണെന്നു പറയുകയും, എന്നാൽ പാപപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാ തിരിക്കുകയും ചെയ്യുന്നവയാണ്.എന്നാൽ പാപപരിഹാര മാർഗ്ഗം നിർദ്ദേശിച്ചു,പാപത്തിന്റെ കുറ്റബോധം മാറ്റിക്കൊടുത്തു നിത്യജീവനെകുറിച്ചു ഉറപ്പും പ്രത്യാശയും നൽകുന്ന ഗ്രന്ഥം ബൈബിൾ മാത്രമാണ്.മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല (പ്രവർത്തി4:12)  സൗഖ്യമാക്കുന്ന  യേശുക്രിസ്തു ഞങ്ങളുടെ അനുഭവമാണ്  അത് താങ്കൾക്ക്‌ തിരുത്തുവാൻ കഴിയുന്നതുമല്ല.തികച്ചും വ്യക്തിപരവും, അനുഭവവുമാണത്.മെഡിക്കൽ സയന്സിനുപോലും സൗഖ്യമാക്കു വാൻ കഴിയാത്ത സാഹചര്യങ്ങളിലും യേശുക്രിസ്തു നൽകിയ അത്ഭുത സാക്ഷ്യങ്ങളുള്ള ആയിരക്കണക്കിനാളുകൾ ഈ പെന്തക്കോസ്തിലുണ്ടെന്നു പറയുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.  

           നിങ്ങളുടെ സിനിമയിൽ ജോഷുവ കാൾട്ടൻ എന്ന തട്ടിപ്പു പാസ്റ്റർ നടത്തുന്ന പ്രകടനങ്ങളോ,സിനിമയിൽ സ്റ്റേജിനു പിന്നിൽ വരച്ചിരിക്കുന്ന യേശുക്രിസ്തുവിന്റേതെന്നു  പറയുന്ന ചിത്രമോ പെന്തക്കോസ്തുകാർ  അംഗീകരിക്കുന്നില്ല.രോഗികൾ സൗഖ്യമാകുന്ന തോ, അത്ഭുതങ്ങൾ നടക്കുന്നതോ  പെന്തക്കോസ്തുകാർക്കു  വിഷയമുള്ള കാര്യമല്ല, എന്നാൽ ഓരോ പാപിയുടെയും മാനസാ ന്തരം ആഗ്രഹിക്കുന്നവരാണ്. ദുഷ്ടന്മാരെ ശിക്ഷിക്കുവാനും ശിഷ്ട്ടന്മാരെ ചേർക്കുവാനും ജന്മമെടുത്ത അവതാര പുരുഷനല്ല യേശു, പാപികളെ തേടിവന്ന നല്ലിടയനാണ് ക്രിസ്തു. പാപികളെ തേടിവന്ന ഒരു ദൈവമൊ,അവതാരമൊ, പ്രവാചകനോ  ഉണ്ടെങ്കിൽ അത് യേശു ക്രിസ്തുമാത്രമാണ്. കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നും മാനവികതയുടെ, മനുഷ്യത്വത്തിന്റെ സന്ദേശം നൽകിയതും യേശുക്രിസ്തു മാത്രമാണ്. 

               വിശ്വാസത്താലുള്ള നീതീകരണം എന്ന ആശയം മറ്റൊരു മതഗ്രന്ഥത്തിനും അവകാശപ്പെടുവാൻ കഴിയില്ല.  ജയിലിൽ വച്ചു സുവിശേഷം വായിച്ചു വിശ്വാസത്താലുള്ള നീതീകരണം പ്രാപിച്ച അനേകരെ കാണുവാൻ കഴിയും.  കരിക്കൻ വില്ല കേസിലെ പ്രതി റെനി ജോർജ്ജ് (മദ്രാസിലെ മോൻ), ജോസ് വലപ്പാട്,വെള്ളത്തൂവൽ സ്റ്റീഫൻ,ജോർജ്ജ്, മുഹമ്മ ചന്ദ്രൻ 2007 ജൂൺ 12 തിയ്യതിയിലെ The New Indian Express ഇൽ ഇങ്ങിനെ ഒരു വാർത്തയുണ്ടായിരുന്നു 98 പോലീസ് സ്റ്റേഷനിൽ 350 കേസുകൾക്കു വേണ്ടി 150 പ്രാവശ്യം അറസ്റ്റു ചെയ്തു ഹാജരാക്കുകയും അവസാനം 40 വർഷത്തെ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്ത  മുഹമ്മ ചന്ദ്രൻ എന്ന വ്യക്തി ഇന്നു ജയിലുകളിൽ സുവിശേഷം അറിയിക്കുന്നു. സുവിശേഷമാണിവരെ മാനസാന്തരത്തിലേക്കു നടത്തിയത് ഇന്നിവർ ജയിലുകളിൽ സുവിശേഷം അറിയിച്ചു കൊണ്ടു സമൂഹത്തിൽ മാന്യമായി ജീവിക്കുന്നു. ഇവരെ രക്ഷിച്ചത് യേശു ക്രിസ്തുവാണെന്നും ഇവർക്ക് വന്ന മാറ്റത്തിന് കാരണക്കാർ സുവിശേഷകരാണെന്നും ജയിൽ മേധാവികൾ തന്നെ സാക്ഷ്യ പ്പെടുത്തുന്നു.താങ്കൾ പ്രതിനിധീകരിക്കുന്ന മതത്തെകുറിച്ചു ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ.സിനിമ എന്ന വ്യവസായത്തിന്റെ ആത്യന്തീകമായ ലക്‌ഷ്യം വിപണനമാണല്ലോ, അങ്ങിനെയെങ്കിൽ താങ്കൾ പ്രതിനിധീകരിക്കുന്ന  മതത്തിൽ നടക്കുന്ന ഇങ്ങിനെ യുള്ള (ഇതിലപ്പുറമാണ് നടക്കുന്നത്) തട്ടിപ്പുകളെക്കുറിച്ചുള്ള സിനിമ പ്രേക്ഷകർക്കു പ്രതീക്ഷിക്കാമോ?  

             പെന്തകൊസ്തിലെ പല പാസ്റ്റര്മാരും ലോകപ്രകാരം ഉയർന്ന ജോലിയും,സാമ്പത്തീക നിലവാരം ഉള്ളവരുമായിരുന്നു എന്നാൽ അതെല്ലാം വിട്ടു സുവിശേഷീകരണം ലക്ഷ്യമാക്കി അവർ എല്ലാം ഉപേക്ഷിച്ചതു സുവിശേഷത്തിനു മാത്രമേ വ്യക്തികളിൽ മാറ്റം ഉളവാക്കുവാൻ കഴിയൂ എന്ന ഉറച്ച ബോധ്യം ഉള്ളതിനാലാണ്.  പെന്തകൊസ്തിലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കുവാൻ ദൈവം അങ്ങയെ സഹായിക്കട്ടെ എന്നാശംസിച്ചു കൊണ്ടു നിർത്തുന്നു. 

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി